UAE

യാത്രക്കാരന്‍ ടാക്‌സിയില്‍ മറന്നുവെച്ച പണം തട്ടിയെടുത്തു; ദുബൈയില്‍ രണ്ടുപേര്‍ക്ക് ജയില്‍ശിക്ഷ
പണമടങ്ങിയ ഹാന്‍ഡ് ബാഗ് മോഷ്ടിച്ച രണ്ട് അറബ് യുവാക്കള്‍ക്ക് ഒരു മാസം തടവുശിക്ഷയും 30,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ ഡിസ്പ്യൂട്ട്‌സ് കോടതി. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ദുബൈ ടാക്‌സിയുടെ ബാക്ക് സീറ്റില്‍ യാത്രക്കാരന്‍ മറന്നുവെച്ച ഹാന്‍ഡ് ബാഗാണ് ഇവര്‍ മോഷ്ടിച്ചത്. ഇതില്‍ 14,000 ദിര്‍ഹവും 3,900 യൂറോയുമാണ് ബാഗിലുണ്ടായിരുന്നത്. ബാഗ് തിരികെ കൊടുക്കുകയോ ഡ്രൈവറെ അറിയിക്കുകയോ ചെയ്യുന്നതിന് പകരം പ്രതികള്‍ പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു.  ദുബൈയിലെ സലാ അല്‍ ദിന്‍ സ്ട്രീറ്റില്‍ നിന്ന് ടാക്‌സിയില്‍ കയറിയതാണ് അറബ് വംശജന്‍. ഇറങ്ങാന്‍ നേരം ഇയാള്‍ തന്റെ ബാഗ് കാറിനുള്ളില്‍ മറന്നുവെച്ചു. ബാഗ് നഷ്ടമായതായി ഇയാള്‍ ദുബൈ ആര്‍ടിഎയ്ക്ക് പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പാരതിക്കാരന്‍ കാറില്‍ നിന്ന് ഇറങ്ങിയതിന്

More »

യുഎഇയില്‍ ഇന്നു മുതല്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍; പിഴ 50,000 ദിര്‍ഹം വരെ
യുഎഇയില്‍ നിര്‍മ്മാണ സ്ഥലങ്ങള്‍ ഉള്‍പ്പെടെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറസ്സായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ സമയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ തന്നെ അറിയിപ്പ് പുറത്തിറക്കിയിരുന്നു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ചവിശ്രമം

More »

ആനിമേഷന്‍ ചിത്രമായ 'ലൈറ്റ്ഇയറിന്' യുഎഇയില്‍ അനുമതിയില്ല
ആനിമേഷന്‍ ചിത്രമായ 'ലൈറ്റ്ഇയറിന്' യുഎഇയില്‍ പ്രദര്‍ശന അനുമതി നിഷേധിച്ചു. രാജ്യത്തെ 'മാധ്യമ ഉള്ളടക്ക നിബന്ധകള്‍' ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎഇ മീഡിയ റെഗുലേറ്ററി ഓഫീസ് അനുമതി നിഷേധിച്ചത്. ഡിസ്!നി  പിക്‌സാര്‍ പുറത്തിറക്കുന്ന 'ലൈറ്റ് ഇയര്‍' ജൂണ്‍ 16ന് റിലീസ് ചെയ്യാനിരിക്കെയാണ് നടപടി. യുഎഇയിലെ എല്ലാ തീയറ്ററുകളിലും പ്രദര്‍ശിപ്പിക്കുന്ന എല്ലാ ചിത്രങ്ങളും

More »

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരണം അന്തിമഘട്ടത്തില്‍
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരണം അന്തിമഘട്ടത്തില്‍. ഈ മാസം 22ന് റണ്‍വെ തുറക്കാനാണ് അധികൃതരുടെ തീരുമാനം. വടക്ക് ഭാഗത്തെ റണ്‍വെയാണ് മെയ് 9ന് താല്‍കാലികമായി അടച്ചത്. സുരക്ഷ കൂട്ടാനും വിമാന സര്‍വീസുകളുടെ കാര്യക്ഷമത ഉറപ്പാക്കാനുമുള്ള അറ്റകുറ്റപ്പണികളുടെ ഭാഗമായായിരുന്നു വിമാനത്താവള അധികൃതരുടെ തീരുമാനം. 1000 വാഹനങ്ങളും മൂവായിരത്തോളം തൊഴിലാളികളും

More »

കാറിനുള്ളില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്ത പ്രവാസി ഡ്രൈവര്‍ക്ക് യുഎഇയില്‍ ജീവപര്യന്തം
കാറിനുള്ളില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്ത പ്രവാസി ഡ്രൈവര്‍ക്ക് യുഎഇയില്‍ ജീവപര്യന്തം തടവ് ശിക്ഷ. ദുബൈയില്‍ നിന്ന് അല്‍ ഐനിലേക്ക് തന്റെ കാറില്‍ സൗജന്യ യാത്ര വാഗ്ദാനം ചെയ്!ത ശേഷമായിരുന്നു ഇയാള്‍ യുവതിയെ ഉപദ്രവിച്ചത്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കി ദുബൈ പ്രാഥമിക കോടതി കഴിഞ്ഞ ദിവസമാണ് ശിക്ഷ വിധിച്ചത്. പുലര്‍ച്ചെ ദുബൈയില്‍ നിന്ന് അല്‍ ഐനിലേക്ക് യാത്ര ചെയ്യാനൊരുങ്ങിയ യുവതി

More »

കുരങ്ങുപനി; രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങളുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി
കുരങ്ങുപനി ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റി. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ ഗൈഡ് ദുബായ് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കി. മെയ് 24നാണ് യുഎഇയില്‍ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് യുഎഇയിലെത്തിയ 29 വയസുകാരനായ

More »

പ്രവാസി മലയാളി കോടിപതി; തിരുവനന്തപുരം സ്വദേശിയ്ക്ക് ഏഴരക്കോടി സമ്മാനം
ദുബായില്‍ വീണ്ടും മലയാളിയെ തേടി ഭാഗ്യമെത്തി. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ തിരുവനന്തപുരം വഴുതക്കാട് സ്വദേശി റിയാസ് കമാലുദ്ദീന്‍ (50) എടുത്ത ടിക്കറ്റിന് ഏഴരക്കോടിയിലേറെ രൂപ (10 ലക്ഷം ഡോളര്‍) സമ്മാനം. മേയ് 27ന് സുഹൃത്തുക്കളും ബന്ധുക്കളുമടക്കം ഒന്‍പത് പേര്‍ ചേര്‍ന്ന് ഓണ്‍ലൈനില്‍ വാങ്ങിയ 4330 നമ്പര്‍ ടിക്കറ്റാണ് മില്യനയര്‍ സീരീസ് 391 ലെ ഭാഗ്യം

More »

ബസ് സ്റ്റോപ്പുകളില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 2000 ദിര്‍ഹം പിഴ
ബസ് സ്റ്റോപ്പുകളില്‍ വാഹനം പാര്‍ക്ക് ചെയ്ത് മറ്റു വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയും അപകടാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നതിനെതിരെ അബുദബി ഗതാഗത കേന്ദ്രം. നിയമ ലംഘകര്‍ക്ക് 2000 ദിര്‍ഹം പിഴ ചമത്തും.  ബസ് സ്റ്റോപ്പുകളില്‍ ഇതര വാഹനങ്ങള്‍ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക

More »

ഭക്ഷണം പങ്കുവെച്ചതിനെച്ചൊല്ലി തര്‍ക്കം; ഒപ്പം താമസിച്ച ബന്ധുവിനെ പ്രവാസി യുവാവ് കുത്തി
ഒപ്പം താമസിച്ചിരുന്ന ബന്ധുവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രവാസി യുവാവിന് ആറ് മാസം ജയില്‍ ശിക്ഷ. 34 വയസുകാരനായ പ്രതിക്ക് ദുബൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ വധശ്രമത്തിനാണ് പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ദുബൈയിലെ സത്‌വ ഏരിയയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. താമസസ്ഥലത്ത് പങ്കുവെച്ച് കഴിച്ച

More »

സന്ദര്‍ശന വീസയില്‍ ദുബായിലെത്തി ഭിക്ഷാടനം ; രണ്ടാഴ്ചക്കിടെ 202 യാചകര്‍ പൊലീസ് പിടിയില്‍

ഭിക്ഷാടന വിരുദ്ധ ക്യാമ്പെയ്‌ന്റെ ഭാഗമായി റമസാനിലെ ആദ്യ രണ്ടാഴ്ചക്കിടെ 202 യാചകരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 112 പുരുഷന്മാരും 90 സ്ത്രീകളുമാണ് അറസ്റ്റിലായത്. കുറ്റവാളികള്‍ക്ക് കുറഞ്ഞത് 5000 ദിര്‍ഹം പിഴയും മൂന്നു മാസം വരെ തടവും ലഭിക്കും. ആളുകളുടെ ഔദാര്യം മുതലെടുത്ത് വേഗത്തില്‍ പണം

ഷാര്‍ജയില്‍ കാണാതായ ഫ്രഞ്ചുകാരിയെ കണ്ടെത്തി

എമിറേറ്റിലെ താമസ സ്ഥലത്തു നിന്ന് കാണാതായ ഫ്രാന്‍സ് സ്വദേശിനിയായ കൗമാരക്കാരിയെ പൊലീസ് കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്കും അഞ്ചിനുമിടയിലാണ് മെലിന്‍ ക്രോയിസര്‍ എന്ന ഫ്രഞ്ചുകാരിയെ കാണാതായത്. തന്റെ അവസാന ദിനമായിരിക്കുമിത് എന്നു കുറിപ്പ് എഴുതിവച്ചാണ് ഇവര്‍ വീടു വിട്ടത്.

പൊലീസ് യൂണിഫോം അണിയണം; വാഹനത്തില്‍ കറങ്ങണം; മൂന്നുവയസുകാരന്റെ ആഗ്രഹം ഏറ്റെടുത്ത് അബുദാബി പൊലീസ്

പൊലീസ് യൂണിഫോം അണിഞ്ഞ് ഉദ്യോഗസ്ഥനാകാനുള്ള മൂന്നുവയസുകാരന്റെ ആഗ്രഹം സഫലമാക്കി അബുദാബി പൊലീസ്. അബുദാബി പൊലീസിലെ ട്രാഫിക് അവേര്‍നെസ് ആന്‍ഡ് എജുക്കേഷന്‍ സംഘമാണ് പുതിയ മാതൃക തീര്‍ത്തത്. പട്രോളിങ് വാഹനത്തില്‍ നഗരം ചുറ്റാനും പോലീസ് ജോലികള്‍ നേരിട്ട് കാണാനുമുള്ള കുട്ടിയുടെ

സഹപാഠികളുടെ കിക്ക്‌ബോക്‌സിങ്; കോമയിലായ കുട്ടിയുടെ കേസില്‍ മാര്‍ച്ച് 27ന് വിധി പറയും

രണ്ട് സഹപാഠികള്‍ തമ്മിലുള്ള കിക്ക്‌ബോക്‌സിങ് സൗഹൃദ മത്സരം കലാശിച്ചത് പോലീസ് കേസിലും കോടതി വ്യവഹാരത്തിലും. ജുമൈറ ബീച്ച് റെസിഡന്‍സിലെ മണല്‍പരപ്പില്‍ കഴിഞ്ഞ നവംബര്‍ നാലിന് രാത്രി 9.30ന് നടന്ന മല്‍സരത്തിനിടെ ഒരു കൗമാരക്കാരന്‍ കോമയിലായതോടെയാണ് കളി കാര്യമായത്. രണ്ട് കുട്ടികളും

മന്ത്രവാദത്തിനുള്ള മാലകളും മൂടുപടങ്ങളുമായി ഭിക്ഷാടനം; ദുബായില്‍ സ്ത്രീ പിടിയില്‍

എമിറേറ്റില്‍ ആളുകളെ സ്വാധീനിച്ച് പണം തട്ടുന്ന സ്ത്രീയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായില്‍ ഭിക്ഷാടനം കുറ്റകരമാണ്. ഭിക്ഷാടനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മന്ത്രവാദ മാലകള്‍, മന്ത്രവാദ മൂടുപടം, പേപ്പറുകള്‍, ഉപകരണങ്ങള്‍

ദുബായിക്ക് പുതിയ ലോഗോ ; പ്രകാശനം ചെയ്തത് ദുബായ് കിരീടാവകാശി

ദുബായ് സര്‍ക്കാരിന് ഇനി പുതിയ ലോഗോ.ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അടിയന്തരമായി ലോഗോ മാറ്റം പ്രാബല്യത്തില്‍ വരുത്തണമെന്ന് അദ്ദേഹം ഉത്തരവിട്ടു. പുതിയ സര്‍ക്കാര്‍