UAE

ഉദ്ഘാടനത്തിനൊരുങ്ങി അബുദാബിയിലെ ഹിന്ദുക്ഷേത്രം; ഈ മാസം 14ന് പ്രധാനമന്ത്രി മോദി ഭക്തര്‍ക്ക് സമര്‍പ്പിക്കും
ഭക്തര്‍ക്ക് സമര്‍പ്പിക്കാനൊരുങ്ങി അബുദാബിയിലെ ഹിന്ദുക്ഷേത്രം. ഈ മാസം 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭക്തര്‍ക്ക് ക്ഷേത്രം സമര്‍പ്പിക്കും. യു.എ.ഇ. ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖര്‍ പങ്കെടുക്കും. ഈ മാസം 10 മുതല്‍ 21 വരെ ഫെസ്റ്റിവല്‍ ഓഫ് ഹാര്‍മണി എന്ന പേരില്‍ പ്രധാന ആഘോഷപരിപാടികള്‍ നടക്കും. ഓണ്‍ലൈന്‍ വഴി ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 18ന് പ്രവേശനം നല്‍കും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ. യിലുള്ളവര്‍ മാര്‍ച്ച് ഒന്നുമുതല്‍ മാത്രമേ ക്ഷേത്ര സന്ദര്‍ശനത്തിന് ശ്രമിക്കാവൂയെന്ന് ബാപ്‌സ് ക്ഷേത്ര മേധാവി സ്വാമി ബ്രഹ്മവിഹാരിദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. അബുദാബി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് 2018 ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന് ശിലയിട്ടത്. ദുബായ്അബുദാബി ഹൈവേയിലെ അബു മുറൈഖയില്‍ 27 ഏക്കര്‍ സ്ഥലത്ത് പിങ്ക്

More »

ഗാസയ്ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി യുഎഇ
ഗാസയില്‍ യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്കുള്ള ദുരിതാശ്വാസ സാമഗ്രികളുമായി യുഎഇയുടെ രണ്ടാമത്തെ കപ്പല്‍ ഫുജൈറയില്‍ നിന്ന് പുറപ്പെട്ടു. 4544 ടണ്‍ സാമഗ്രികളാണ് കപ്പലിലുള്ളത്. ഈജിപ്തിലെ അല്‍ അരിഷില്‍ കപ്പല്‍ നങ്കൂരമിടും. ഭക്ഷണം താല്‍ക്കാലിക കൂടാരങ്ങള്‍ നിര്‍മ്മിക്കാനുള്ള വസ്തുക്കള്‍, മരുന്നുകള്‍ എന്നിവയാണ്

More »

അബുദാബിയുടെ ചിലയിടങ്ങളില്‍ കനത്ത മഴ ; തീര പ്രദേശങ്ങളില്‍ പൊടിക്കാറ്റിന് സാധ്യത
അബുദാബിയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. യുഎഇയില്‍ മേഘാവൃതമായ ആകാശവും നേരിയ മഴയും താപനിലയില്‍ കുറവും അനുഭവപ്പെടുന്നു. നഗര പ്രദേശങ്ങളിലടക്കം ചിലയിടങ്ങളില്‍ നേരിയ മഴ പെയ്തു. തീര പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇതു റോഡുകളില്‍ ദൂരക്കാഴ്ച കുറയ്ക്കുന്നു. ശനിയാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന്

More »

ഗാസയില്‍ യുദ്ധത്തില്‍ പരിക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെയുളളവരുടെ പുതിയ സംഘം ചികിത്സക്കായി യുഎഇയില്‍ എത്തി
ഗാസയില്‍ യുദ്ധത്തില്‍ പരിക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെയുളളവരുടെ പുതിയ സംഘം ചികിത്സക്കായി യുഎഇയില്‍ എത്തി. പരിക്കേറ്റ 49 കുട്ടികളും അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ക്യാന്‍സര്‍ രോഗികളും കുടുംബാങ്ങളും അടങ്ങുന്ന ഒമ്പതാമത്തെ സംഘമാണ് ബുധനാഴ്ച യുഎഇയിലെത്തിയത്. യുഎഇയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഈജിപ്തിലെ അല്‍ അരിഷ് ഇന്റര്‍നാഷണല്‍

More »

യുഎഇയില്‍ ഈ മാസം പെട്രോള്‍ വില ഉയരും
2024 ഫെബ്രുവരി മാസത്തെ റീട്ടെയില്‍ ഇന്ധന വില നിശ്ചയിച്ച് യുഎഇ. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനയുണ്ട്. അതേസമയം, ഡീസല്‍ വില അല്‍പം കുറയുകയും ചെയ്തു. ഇന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ജനുവരിയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ മാസം പെട്രോളിന് ലിറ്ററിന് അഞ്ചു മുതല്‍ ആറ് ഫില്‍സ് വരെയാണ് വര്‍ധന. 98 പെട്രോളിന്

More »

സ്വദേശിവത്കരണം കര്‍ശനമാക്കി യുഎഇ ; മൂന്നു വര്‍ഷത്തിനകം നാലായിരം സ്വദേശികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി
മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ഏറെയുള്ള ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവത്ക്കരണം കര്‍ശനമാക്കാന്‍ സ്വദേശിവല്‍ക്കരണ മന്ത്രാലയം. നാഫിസുമായി സഹകരിച്ചുള്ള നിയമനങ്ങള്‍ക്ക് ടീച്ചേഴ്‌സ് എന്ന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ വര്‍ഷം മുതല്‍ ആയിരം സ്വദേശികള്‍ക്ക് വിദ്യാലയങ്ങളില്‍ നിയമനം നല്‍കും. നാലു

More »

ഷാര്‍ജയില്‍ വാഹനമിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു
റോഡിന് കുറുകെ കടക്കുമ്പോള്‍ വാഹനമിടിച്ച് കണ്ണൂര്‍ പാനൂര്‍ കണ്ണന്‍കോട് സ്വദേശി ബദറുദ്ദീന്‍ പുത്തന്‍പുരയില്‍ (39) അന്തരിച്ചു. ഷാര്‍ജ നാഷണല്‍ പെയിന്റിന് സമീപത്തായിരുന്നു അപകടം. റോഡിന് കുറുകെ കടക്കുമ്പോഴായിരുന്നു വാഹനമിടിച്ചത്. 20 വര്‍ഷമായി പ്രവാസിയാണ്. അജ്മാില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു.. ഭാര്യ സുനീറ മക്കള്‍ സബാ ഷഹലിന്‍ , സംറ ഷഹലിന്‍, മുഹമ്മദ് റയാന്‍

More »

അബുദാബിയില്‍ നിന്ന് ദുബായിലേക്ക് 50 മിനിറ്റ് ; ഫുജൈറയിലേക്ക് നൂറു മിനിറ്റ് ; ഇത്തിഹാദ് റെയില്‍ വരുന്നു
യുഎഇയുടെ ദേശീയ റെയില്‍ പദ്ധതിയാണ് ഇത്തിഹാദ് റെയില്‍. മിഡില്‍ ഈസ്റ്റിലെ ഗതാഗത മേഖലയില്‍ ഇത്തിഹാദ് റെയില്‍ നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. യാത്രാ സര്‍വീസ് തുടങ്ങുന്ന തിയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ഇത്തിഹാദ് റെയില്‍ യാത്രക്കാരുമായുള്ള സര്‍വീസ് നടത്തി. യുഎഇയിലെ 11 നഗരങ്ങളെ റെയില്‍ ശൃംഖല ബന്ധിപ്പിക്കും.  അല്‍സില മുതല്‍ ഫുജൈറ വരെയുള്ള

More »

ഭക്ഷണത്തിന് ടിപ്പ് നല്‍കിയത് 20 ലക്ഷം രൂപ; ദുബായിലെ റെസ്റ്റോറന്റ് ജീവനക്കാര്‍ ഞെട്ടി
അത്താഴ ഭക്ഷണം കഴിച്ച ശേഷം 20 ലക്ഷം രൂപയിലധികം ടിപ്പ്.  ദുബായ് ജുമൈറയിലെ സാള്‍ട്ട് ബേ നുസ്‌റത്ത് സ്റ്റീക്ക് ഹൗസില്‍ ഭക്ഷണം കഴിച്ച ഉപഭോക്താവ് ജീവനക്കാര്‍ക്ക് പാരിതോഷികമായി നല്‍കിയത് 9,0000 ദിര്‍ഹം (20,36,375 രൂപ). റെസ്റ്റോറന്റ് ഉടമ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ബില്ല് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ 5.3 കോടി ഫോളോവേഴ്‌സുള്ള തുര്‍ക്കി ഷെഫും റെസറ്റോറന്റ്

More »

യുഎഇയില്‍ ശക്തമായ മഴ

യുഎഇയില്‍ തുടരുന്ന മഴയും അസ്ഥിരമായ കാലാവസ്ഥയും പരിഗണിച്ച് യുഎഇയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്നും നാളെയും വിദൂര പഠനം. എമിറേറ്റ്‌സ് സ്‌കൂള്‍ എജ്യൂക്കേഷന്‍ ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്. റാസല്‍ഖൈമയില്‍ നേരത്തെ തന്നെ എല്ലാ സ്‌കൂളുകളിലും വിദൂര പഠനം നടപ്പാക്കാന്‍

ഒമാന് പിന്നാലെ യുഎഇയിലും കനത്ത മഴ മുന്നറിയിപ്പ്

ഒമാന് പിന്നാലെ യുഎഇയിലും അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ദേശീയ കാലാവസ്ഥാ കേന്ദ്രം ഞായാറാഴ്ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ചില പ്രദേശങ്ങളില്‍ ഇടിമിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. തിങ്കളാഴ്ച മുതല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് രാജ്യത്ത്

യുഎഇയില്‍ തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം കനത്ത മഴ

യുഎഇയില്‍ അടുത്താഴ്ച ഇടിയോടുകൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കള്‍ മുതല്‍ ബുധന്‍ വരെ മഴ ഉണ്ടാകുമെങ്കിലും ചൊവ്വാഴ്ച അതിശക്തമാകുമെന്നാണ് പ്രവചനം. തിങ്കളാഴ്ച വൈകീട്ട് 7ന് കാറ്റിന്റെ അകമ്പടിയോടെ അബുദാബിയില്‍ ആരംഭിക്കുന്ന

ഫോണ്‍ വഴി തട്ടിപ്പ് ; 494 പേര്‍ ദുബൈ പൊലീസ് പിടിയില്‍

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എമിറേറ്റില്‍ ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഫോണ്‍ വഴി തട്ടിപ്പ് നടത്തിയ 494 പേരെ ദുബൈ പൊലീസ് പിടികൂടി. 406 ഫോണ്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വലിയ സംഘത്തെ ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം വലയിലാക്കിയത്. ബാങ്ക്

യുഎഇയില്‍ അനധികൃതമായി പടക്കം വിറ്റാലും പൊട്ടിച്ചാലും 22 ലക്ഷം രൂപ പിഴയും തടവും

പെരുന്നാള്‍ ആഘോഷത്തിന് പൊലിമ കൂട്ടാന്‍ അനധികൃതമായി പടക്കം വില്‍ക്കുന്നവര്‍ക്കും പൊട്ടിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കും. ലൈസന്‍സ് എടുക്കാതെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക, ഉപയോഗിക്കുക , ക്രയ വിക്രയം നടത്തുക, മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുക എന്നിവയും

പെരുന്നാള്‍ ; ദുബായില്‍ ആറു ദിവസം സൗജന്യ പാര്‍ക്കിങ്

പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ദുബായില്‍ ആറു ദിവസം പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ഇസ്ലാമിക മാസം ശവ്വാല്‍ 3 വരെയിരിക്കും സൗജന്യ പാര്‍ക്കിങ്. പെരുന്നാള്‍ ഈ മാസം 10ന് ആണെങ്കില്‍ 8 മുതല്‍ 12 വരെ