UAE

സന്ദര്‍ശക വീസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് എയര്‍ അറേബ്യ പിന്‍വലിച്ചു
ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് പിന്‍വലിച്ചു. ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യയാണ് നേരത്തെ തങ്ങളുടെ വെബ്!സൈറ്റില്‍ ഇത്തരത്തിലൊരു അറിയിപ്പ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു. ഇന്ത്യയ്!ക്ക് പുറമെ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സന്ദര്‍ശക വീസകളില്‍ മുന്‍കൂര്‍ അനുമതിയുടെയോ രജിസ്‌ട്രേഷന്റെയോ ആവശ്യമിതെ ഷാര്‍ജയിലേക്ക് വരാമെന്നും  യാത്രക്കാരുടെ കൊവിഡ് വാക്‌സിനേഷന്‍ യാത്രാ നിബന്ധനയായി പരിശോധിക്കില്ലെന്നും നേരത്തെ അറിയിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് പിന്നീട് വെബ്!സൈറ്റില്‍ നിന്നും നീക്കം

More »

അബുദാബിയില്‍ എല്ലാ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ തുറക്കും മുമ്പ് കോവിഡ് ടെസ്റ്റ് ചെയ്യണം
അബുദാബിയില്‍ എല്ലാ വിദ്യാര്‍ത്ഥികളും സ്‌കൂളുകളിലേക്ക് മടങ്ങുന്നതിന് 14 ദിവസത്തിനുള്ളിലെടുത്ത നേസല്‍ പിസിആര്‍ അല്ലെങ്കില്‍ സലൈവ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. എല്ലാ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിനെടുത്തവര്‍ക്കും ഈ നിബന്ധന ബാധകമാണ്.   വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അധ്യാപകര്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, മറ്റ് ജീവനക്കാര്‍ എന്നിവരും

More »

ഗര്‍ഭിണിയായ പൂച്ചയെ സാഹസികമായി രക്ഷിച്ചവരെ അഭിനന്ദിച്ച് ദുബൈ ഭരണാധികാരി
കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ സാഹസികമായി രക്ഷിച്ചവര്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അഭിനന്ദനം. പൂച്ചയെ രക്ഷിക്കുന്ന വിഡിയോ തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ പങ്കുവച്ചാണ് അദ്ദേഹം അഭിനന്ദിച്ചത്. മനോഹരമായ നമ്മുടെ നഗരത്തില്‍ സംഭവിച്ച ദയാപരമായ പ്രവൃത്തി തന്നെ

More »

കോവിഡിനോട് പടപൊരുതുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ജീവിതം സിനിമയാക്കുമെന്ന് മോഹന്‍ലാല്‍
കോവിഡ് കാലത്തെ ആരോഗ്യപ്രവര്‍ത്തകരുടെ ജീവിതം സിനിമയാക്കുമെന്ന് നടന്‍ മോഹന്‍ലാല്‍. അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലെത്തിയ മോഹന്‍ലാല്‍ ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം. ആരോഗ്യപ്രവര്‍ത്തകരുടെ നിലവിലെ ജീവിതം സിനിമയാക്കുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അത്തരമൊരു സിനിമ നിര്‍മിക്കുമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. 'മഹാമാരി

More »

ദുബൈയിലേക്ക് മടങ്ങിയെത്താന്‍ സാധിക്കാത്ത പ്രവാസികളുടെ വീസാ കാലാവധി ദീര്‍ഘിപ്പിച്ചു
കൊവിഡ് പ്രതിസന്ധി കാരണം ദുബൈയിലേക്ക് മടങ്ങിയെത്താന്‍ സാധിക്കാത്ത പ്രവാസികളുടെ വീസാ കാലാവധി ദീര്‍ഘിപ്പിച്ചു. ദുബൈ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്‌ലൈ ദുബൈയാണ് ഇക്കാര്യം തങ്ങളുടെ വെബ്!സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്.  ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വീസാ കാലാവധി ദീര്‍ഘിപ്പിച്ചതിന്റെ ആനുകൂല്യം

More »

ടൂറിസ്റ്റ് വിസയില്‍ ദുബൈയില്‍ പ്രവേശനം: ഇന്ത്യക്കാര്‍ക്ക് നേരിട്ടല്ലാതെ ദുബൈയിലെത്താം
ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള യാത്രക്കാര്‍ക്ക് ടൂറിസ്റ്റ് വിസയില്‍ ദുബൈയിലേക്ക് വരാം. എന്നാല്‍ 14 ദിവസത്തിനിടയില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്താത്തവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി. ഇന്ത്യയില്‍ നിന്ന് അധികം വൈകാതെ നേരിട്ട് ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയില്‍ എത്താന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ആയിരങ്ങള്‍.  ഇന്ത്യയില്‍ നിന്നല്ലാതെ ടൂറിസ്റ്റ് വിസയില്‍ ദുബൈയില്‍

More »

അബൂദബിയിലെ രാത്രികാല യാത്രാവിലക്ക് ഇന്ന് അവസാനിക്കും
അബൂദബിയിലെ രാത്രികാല യാത്രാവിലക്ക് ഇന്ന് മുതല്‍ അവസാനിക്കും. നാളെ മുതല്‍ പൊതുസ്ഥലത്ത് പ്രവേശിക്കാന്‍ ഗ്രീന്‍പാസ് പ്രോട്ടോകോള്‍ നിര്‍ബന്ധമാകും. അതേസമയം, മറ്റ് എമിറേറ്റുകളില്‍ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഇളവ് പ്രഖ്യാപിച്ചു. വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ ഇവര്‍ക്ക് അബൂദബിയില്‍ നിര്‍ബന്ധിത പിസിആര്‍ പരിശോധനയുണ്ടാവില്ല. ഒരു മാസം മുമ്പ്

More »

യുഎഇയിലേക്ക് ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് താല്‍ക്കാലിക വിലക്ക്
യുഎഇയിലേക്ക് ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് താല്‍ക്കാലിക വിലക്ക്. ഒരാഴ്ചത്തേക്കാണ് യുഎഇ ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.  ഓഗസ്റ്റ് 24 വരെ യുഎഇയിലേക്ക് ഇന്‍ഡിഗോ സര്‍വീസുകള്‍ ഉണ്ടാകില്ല. ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി സി ആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില്‍ എത്തിച്ചതിനാണ് നടപടി. ചൊവ്വാഴ്ച മുതലാണ്

More »

അഷ്‌റഫ് ഗനിക്ക് അറബ് രാജ്യത്ത് അഭയം; മാനുഷിക പരിഗണനകള്‍ നല്‍കി സ്വീകരിച്ചെന്ന് യുഎഇ
അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചതിന് പിന്നാലെ രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനി യു.എ.ഇയില്‍ ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അഷ്‌റഫ് ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണന നല്‍കി യുഎഇ സ്വാഗതം ചെയ്തതായി വിദേശ മന്ത്രാലയം ബുധനാഴ്ച വൈകുന്നേരം പ്രസ്താവനയിലൂടെ അറിയിച്ചു. യുഎഇ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് യുഎഇയിലെ സര്‍ക്കാര്‍

More »

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും

യുഎഇ ; വീസ കാലാവധി കഴിഞ്ഞാലും പിഴയില്ല

കഴിഞ്ഞ ദിവസം പെയ്ത റെക്കോര്‍ഡ് മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതു വഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുമ്പ് മടങ്ങാനാകാത്ത സന്ദര്‍ശക, താമസ വീസക്കാരില് നിന്ന് ഓവര്‍സ്‌റ്റേ പിഴ ഈടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം 16 മുതല്‍ 18 വരെ റദ്ദാക്കിയ ദുബായില്‍ നിന്നുള്ള വിമാനങ്ങളിലെ

പ്രളയ ബാധിതര്‍ക്ക് ദുബായ് സര്‍ക്കാരിന്റെ പിന്തുണ ; ഭക്ഷണവും പാര്‍പ്പിടവും സൗകര്യങ്ങളും സൗജന്യം

പ്രളയത്തില്‍ ഭവന രഹിതരായ ദുബായിലെ താമസക്കാര്‍ക്ക് സൗജന്യമായി താല്‍ക്കാലിക താമസവും ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഉത്തരവിട്ടു. മഴക്കെടുതികളില്‍ പ്രയാസപ്പെടുന്ന സ്വദേശികള്‍ക്കും

യുഎഇയില്‍ വീണ്ടും മഴയെത്തും, ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീണ്ടും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട

ഷാര്‍ജയില്‍ നിന്ന് കാണാതായ 17 വയസ്സുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

ഷാര്‍ജില്‍ നിന്ന് ഈ മാസം 14 മുതല്‍ കാണാതായ മുഹമ്മദ് അബ്ദുല്ലയെ (17) കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഒരു മരപ്പണിക്കാരനെ തേടി ഏപ്രില്‍ 14 ന് വൈകുന്നേരം 4.15 ന് അടുത്തുള്ള ഫര്‍ണീച്ചര്‍ മാര്‍ക്കറ്റിലേക്ക് പോയ കുട്ടിയെ പിന്നീട്

യുഎഇയിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് അല്ലെന്ന് കാലാവസ്ഥ വിഭാഗം

ദുബായിലെ പ്രളയസമാന സാഹചര്യം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് യുഎഇ കാലാവസ്ഥാ കേന്ദ്രം. ജല ലഭ്യതയ്ക്കായും ക്ലൗഡ് സീഡിംഗിനെ യുഎഇ ആശ്രയിക്കാറുണ്ട്. എന്നാല്‍ നിലവിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് കാലാവസ്ഥാ കേന്ദ്രം. കൊടുങ്കാറ്റുകളാണ് നിലവിലെ ദുരന്തം വിതച്ച മഴയ്ക്ക്