Saudi Arabia

മലയാളികള്‍ കൈകോര്‍ക്കുന്നു; അബ്ദുറഹീമിനായി 25 കോടി സ്വരൂപിച്ചു; ഇനി വേണ്ടത് 9 കോടി രൂപ
സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവാവ് അബ്ദുറഹീമിന്റെ മോചനത്തിന് ലോകമെമ്പാടുമുള്ള മലയാളികള്‍ കൈകോര്‍ക്കുന്നു. മൂന്ന് ദിവസം കൊണ്ട് ഇനി സ്വരൂപിക്കേണ്ടത് 9 കോടി രൂപയാണ്. ഇതിനോടകം 25 കോടി രൂപ ലഭിച്ചുകഴിഞ്ഞു. 34 കോടി രൂപയാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടത്. ബാക്കി തുക ക?ണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പ്രിയപ്പെട്ടവര്‍. മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അബ്ദുറഹീമിന്റെ മാതാവ് ഫാത്തിമയും.   അബ്ദുറഹീമിനെ സഹായിക്കാന്‍ കൈകോര്‍ക്കാം:   MP ABDUL RAHIM LEGAL ASSISTANCE COMMITTEE A/C NO 074905001625 IFSC CODE ICIC0000749 BRANCH: ICICI MALAPPURAM   കേസില്‍ കഴിഞ്ഞ 16 വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം. 2006 നവംബറില്‍ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്.

More »

പാലക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു
പാലക്കാട് മണ്ണാര്‍ക്കാട് നായാടിക്കുന്ന് സ്വദേശി ജാഫര്‍ ഇല്ലിക്കല്‍ ജിദ്ദയില്‍ അന്തരിച്ചു.  ഇല്ലിക്കല്‍ ഹംസ, ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ റജീന ജയ്ഫാര്‍ സംസ്‌കാര ചടങ്ങുകള്‍ ജിദ്ദയില്‍ തന്നെ നടത്തും.  

More »

സൗദി പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ 10% ഇടിവ്
സൗദി അറേബ്യയിലെ പ്രവാസികള്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ച പണത്തില്‍ വീണ്ടും ഇടിവ്. 2024 ഫെബ്രുവരിയിലെ കണക്കാണ് അധികൃതര്‍ പുറത്തുവിട്ടത്. തൊട്ടുമുമ്പുള്ള ജനുവരി മാസത്തെ അപേക്ഷിച്ച് 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവ് (ഫെബ്രുവരി) വച്ച് നോക്കുമ്പോള്‍ നാലു ശതമാനം കുറവുണ്ടായെന്നും സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) കണക്കുകള്‍

More »

നിയമ ലംഘനം ; സൗദിയില്‍ 21505 വിദേശികള്‍ അറസ്റ്റില്‍
സൗദി അറേബ്യയില്‍ ഒരാഴ്ചയ്ക്കിടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21505 വിദേശികള്‍ അറസ്റ്റിലായി. കൂടുതല്‍ പേര്‍ താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. അതിര്‍ത്തി നിയമം ലംഘിച്ച 4778 പേരും തൊഴില്‍ നിയമം ലംഘി ച്ച 2404 പേരും 1295 നുഴഞ്ഞുകയറ്റക്കാരും ഉള്‍പ്പെടും. നിയമ ലംഘകര്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. കൂടാതെ വസ്തുവും വാഹനവും

More »

സൗദിയില്‍ ട്രാഫിക് പിഴകള്‍ക്ക് വന്‍ തോതില്‍ ഇളവ്
സൗദി അറേബ്യയില്‍ ട്രാഫിക് പിഴകള്‍ക്ക് വലിയ തോതില്‍ ഇളവ് പ്രഖ്യാപിച്ചു. ഈ വര്‍ഷം ഏപ്രില്‍ 18 വരെയുള്ള പിഴകള്‍ക്ക് 50 ശതമാനവും അതിന് ശേഷം രേഖപ്പെടുത്തുന്ന പിഴകള്‍ക്ക് 25 ശതമാനവുമാണ് ഇളവ് അനുവദിക്കുക. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും ഉത്തരവ് പ്രകാരം ആഭ്യന്തര മന്ത്രാലയമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ധനകാര്യമന്ത്രാലയവും സൗദി ഡേറ്റ ആന്‍ഡ്

More »

നാട്ടിലേക്ക് മടങ്ങാനിരിക്കേ പ്രവാസി മലയാളി സൗദിയില്‍ അന്തരിച്ചു
നാട്ടില്‍ പോകാനിരിക്കേ പ്രവാസി മലയാളി സൗദിയില്‍ അന്തരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ അന്നൂര്‍ കൊറവയല്‍ അരയില്‍ വീട് ദിനേശ് (42) ആണ് റിയാദില്‍ മരിച്ചത്. ഇന്നു രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സനദി ഹോസ്പിറ്റലില്‍ ചികിത്സ തേടുകയായിരുന്നു. റിയാദ് ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഭാര്യ രേഖ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള

More »

ദിവസവും പത്തുലക്ഷത്തിലേറെ പേര്‍ ; ഹറം പള്ളികള്‍ ജനസാഗരം
റംസാന്‍ കാലം തീരാന്‍ ഒരാഴ്ച ശേഷിക്കേ മക്ക, മദീന ഹറം പള്ളികളില്‍ ദിവസേന പ്രാര്‍ത്ഥനയ്ക്ക് എത്തുന്നത് പത്തുലക്ഷത്തിലേറെ പേര്‍. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരത്തിലും റംസാനിലെ പ്രത്യേക പ്രാര്‍ത്ഥനകളായ തറാവീഹ്, ഖിയാമുല്ലൈല്‍ എന്നിവയ്ക്കും എത്തുന്ന വിശ്വാസികളെ കൊണ്ട് ഹറം പള്ളികള്‍ നിറഞ്ഞു. വരാന്തയിലും മറ്റത്തും പരിസരങ്ങളിലെ റോഡുകളിലും നിന്നാണ് പതിനായിരങ്ങള്‍

More »

സൗദിയില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ച നിലയില്‍
സൗദി അറേബ്യയില്‍ രണ്ട് ഇന്ത്യക്കാരെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാന്‍ സ്വദേശി രാം പ്രസാദ് ചമാര്‍ (48), പഞ്ചാബ് പത്താന്‍കോട്ട് സ്വദേശി ബല്‍ജിത് സിങ് ബല്‍വിന്ദര്‍ (35) എന്നിവരെയാണ് വ്യത്യസ്ത ഇടങ്ങളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  രാം പ്രസാദ് ടൈല്‍ ഫിക്‌സിങ് കമ്പനി ജീവനക്കാരനും ബല്‍ജീത് സിങ് ഹെവി എക്യുപ്‌മെന്റ് ഡ്രൈവറുമായിരുന്നു. സംസ്‌കാരം

More »

പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അടയ്ക്കല്‍ ; അഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
സൗദി പ്രവാസികള്‍ നാട്ടിലേക്ക് പണമടയ്ക്കല്‍ അഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഫെബ്രുവരിയിലെ അവസാന മാസത്തില്‍ 10.41 ശതമാനം ഇടിഞ്ഞ് 9.33 ബില്യണിലെത്തി. അധികാരികള്‍ പുറത്തുവിട്ട സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വിദേശ പണമയയ്ക്കല്‍ പ്രതിമാസം 1.08 ബില്യണ്‍ മാസ അടിസ്ഥാനത്തില്‍ കുറഞ്ഞു. ശരാശരി പ്രതിമാസ പണമടയ്ക്കല്‍ നില ജനുവരിയിലും ഫെബ്രുവരിയിലും കുറഞ്ഞത് അഞ്ചു

More »

വരും ദിവസങ്ങളില്‍ മക്കയിലും മദീനയിലും മഴ പെയ്യാന്‍ സാധ്യത

വരും ദിവസങ്ങളില്‍ മക്കയിലും മദീനയിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദേശീയ കാലാവസ്ഥ കേന്ദ്രം നല്‍കിയ വിവര പ്രകാരം ഈ പ്രദേശങ്ങളില്‍ 50 മുതല്‍ 60 മില്ലി മീറ്റര്‍ വരെയുള്ള കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. അല്‍ബഹ, തബൂക്ക്, അസീര്‍,

നഗ്നതാ പോസ്റ്റുകള്‍ ; നാല് സെലിബ്രിറ്റികള്‍ക്ക് പിഴ ചുമത്തി സൗദി അറേബ്യ

നഗ്നത ഉള്‍പ്പെടെയുള്ള സഭ്യേതരമായ സമൂഹ മാധ്യമ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് നാല് സോഷ്യല്‍മീഡിയ സെലിബ്രിറ്റികള്‍ക്കെതിരെ നടപടിയുമായി സൗദി അറേബ്യ. ഇവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമേ നാലു ലക്ഷം സൗദി റിയാല്‍ പിഴ ചുമത്തുകയും ചെയ്തു. എന്നാല്‍ ഈ സെലിബ്രിറ്റികളുടെ ഐഡന്റിറ്റി

സൗദിയില്‍ സ്ത്രീകളെ ശല്യം ചെയ്തയാള്‍ക്ക് അഞ്ചു വര്‍ഷം തടവും പിഴയും

സൗദിയില്‍ സ്ത്രീകളെ ശല്യം ചെയ്ത വിദേശിക്ക് അഞ്ചു വര്‍ഷം തടവും 1.5 ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചു. ഈജിപ്ഷ്യന്‍ പൗരനെതിരെയാണ് വിധി. ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്തും. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും എതിരെ മുഖം നോക്കാതെ

സൗദിയില്‍ മഴ തുടരും

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഈ മാസം അവസാനം വരെ ഇടിയോടുകൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക്, കിഴക്ക്, മധ്യ മേഖലകളിലാണ് മഴ തുടരുക. പൊടിക്കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം മനീഫയില്‍ ഒരു മണിക്കൂറിനിടെ 42 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മഴ തുടരുന്ന

ഒട്ടകത്തിന് തീറ്റയായി നല്‍കിയത് നോട്ടുകള്‍ ; സൗദി പൗരന്‍ അറസ്റ്റില്‍

പെരുന്നാള്‍ സമ്മാനമെന്നോണം ഒട്ടകത്തിന് നോട്ട് തീറ്റയായി നല്‍കുകയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സൗദി പൗരനെ റിയാദില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കരുതിക്കൂട്ടി കറന്‍സി നോട്ട് നശിപ്പിച്ചതിനാണ് സൗദി പൗരനെ അറസ്റ്റ് ചെയ്തതെന്ന്

സൗദിയില്‍ ഇന്‍ഷുറന്‍സ് മേഖലയിലും സ്വദേശിവത്കരണം

സൗദിയില്‍ ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും സ്വദേശിവത്കരിക്കാനുള്ള തീരുമാനം ഏപ്രില്‍ 15 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി മാനവ വിഭവശേഷി , സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇന്‍ഷുറന്‍സ് അതോറിറ്റിയുമായി സഹകരിച്ച് ഈ തീരുമാനം നടപ്പാക്കാനുള്ള