Saudi Arabia

കോവിഡ് ബാധിച്ച് ഭര്‍ത്താവ് വെന്റിലേറ്ററില്‍ കഴിയവേ ഭാര്യ കുഞ്ഞുമായി ജീവനൊടുക്കി; സൗദിയില്‍ ജീവനൊടുക്കിയത് കോഴിക്കോട് സ്വദേശി വാളേരി ബിജുവിന്റെ ഭാര്യയായ മണിപ്പൂരി യുവതിയും ആറുമാസം മാത്രം പ്രായമായ കുഞ്ഞു; യുവാവിന്റെ അമ്മയും ആശുപത്രിയില്‍
 കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി സൗദിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ ഭാര്യയെയും കുഞ്ഞിനെയും ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി വാളേരി ബിജുവിന്റെ ഭാര്യയായ മണിപ്പൂരി സ്വദേശിനിയെയും ആറു മാസം പ്രായമായ കുഞ്ഞിനെയുമാണ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കൂടെയുള്ള ബിജുവിന്റെ എഴുപതു വയസ്സ് പ്രായമായ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു ദിവസം മുന്‍പ് അസുഖം കാണിക്കാനായാണ് ബിജു ആശുപത്രിയില്‍ പോയത്. പിന്നീട് വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല. ഇതിനിടെ ബിജുവിന്റെ സഹോദരി നാട്ടില്‍നിന്നും സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജു മുവാസാത് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണെന്ന വിവരം അറിയുന്നത്.ഇതിനിടെ,

More »

മെയ് 23 മുതല്‍ 27 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ; രാജ്യത്ത് 24 മണിക്കൂര്‍ നിരോധനാജ്ഞയും; സൗദി അറേബ്യയിലെ എല്ലാ നഗരങ്ങളിലും പ്രവിശ്യകളിലും ഉത്തരവ് ബാധകം
 ഈദ്-ഉല്‍-ഫിത്വര്‍ അവധി ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. മെയ് 23 മുതല്‍ 27 വരെ (റമദാന്‍ 30 മുതല്‍ ശവ്വാല്‍ നാലുവരെ) രാജ്യത്ത് 24 മണിക്കൂര്‍ നിരോധനാജ്ഞയും സമ്പൂര്‍ണ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ എല്ലാ നഗരങ്ങളിലും പ്രവിശ്യകളിലും ഇത് ബാധകമായിരിക്കും. ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ സാമൂഹിക അകലം പാലിക്കുക, അഞ്ചോ അതിലധികമോ

More »

അടിയന്തിര പാസ്പോര്‍ട്ട് സേവനങ്ങള്‍ മേയ് അഞ്ചു മുതല്‍ ആരംഭിക്കുമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി.; സേവനങ്ങള്‍ക്കായി എംബസിയില്‍ നേരിട്ടെത്താം; അപേക്ഷ സമര്‍പ്പിക്കാന്‍ മുന്‍കൂര്‍ അനുമതി നേടിയിരിക്കണം
 അടിയന്തിര പാസ്പോര്‍ട്ട് സേവനങ്ങള്‍ മേയ് അഞ്ചു മുതല്‍ ആരംഭിക്കുമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി. പാസ്പോര്‍ട്ട് ,വിസ സേവനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന എംബസിയുടെ ഔട്ട് സോഴ്സിങ് ഏജന്‍സിയായ വി.എഫ്.എസ് ഓഫീസുകള്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി അടച്ചതിനാലാണ് എംബസിയില്‍ അടിയന്തിര പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ആരംഭിക്കുന്നത്. മെയ് അഞ്ചുമുതല്‍

More »

18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ നിരോധിച്ചു; കുറ്റാരോപിതര്‍ക്ക് നല്‍കുന്ന ചാട്ടവാറടി ശിക്ഷയും നിര്‍ത്തലാക്കുന്നു; അടിമുടി പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി സൗദി അറേബ്യ
 സൗദി അറേബ്യയില്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ നിരോധിച്ചു. 18 വയസ്സിന് താഴെയുള്ളവര്‍ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടവുശിക്ഷയാണ് ഇനി നല്‍കുക. പരമാവധി 10 വര്‍ഷം വരെ ജുവനൈല്‍ ഹോമുകളിലാകും കുട്ടിക്കുറ്റവാളികള്‍ക്ക് ശിക്ഷ. കഴിഞ്ഞ ദിവസം ചാട്ടയടി ശിക്ഷയും സൗദി അറേബ്യ നിരോധിച്ചിരുന്നു. സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശിയുടെയും നിര്‍ദേശ പ്രകാരമാണ്

More »

സൗദിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിന് രാജ്യമെങ്ങും ഇന്നുമുതല്‍ ഏകീകൃത പാസ്; അതാത് മന്ത്രാലയങ്ങളാണ് തങ്ങള്‍ക്കു കീഴിലുള്ള വിഭാഗങ്ങള്‍ക്കുള്ള പാസുകള്‍ നല്‍കും
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിന് രാജ്യമെങ്ങും ഇന്നുമുതല്‍ ഏകീകൃത പാസ് പ്രാബല്ല്യത്തില്‍ വരും. അതാത് മന്ത്രാലയങ്ങളാണ് തങ്ങള്‍ക്കു കീഴിലുള്ള വിഭാഗങ്ങള്‍ക്കുള്ള പാസുകള്‍ നല്‍കേണ്ടത്. പിന്നീട് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നു ഇതിനു അംഗീകാരം നേടണം. ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍

More »

വൈദ്യതി ബില്ലില്‍ ഇളവ്; കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിന് സമയം നീട്ടി നല്‍കി; സൗദിയില്‍ കോവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് വീണ്ടും ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍
സൗദിയില്‍ കോവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് വീണ്ടും ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. സ്ഥാപനങ്ങളുടെ വൈദ്യതി ബില്ലില്‍ ഇളവ് പ്രഖ്യാപിച്ചും കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിന് സമയം നീട്ടി നല്‍കിയുമാണ് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി വ്യാപാര, വ്യാവസായിക, കാര്‍ഷിക മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് മുപ്പത് ശതമാനം ഇളവ്

More »

സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സൗദി രാജാവ് സല്‍മാന്റെ ഉത്തരവ്; ഇനി കര്‍ഫ്യൂ പിന്‍വലിക്കുക പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമായാല്‍ മാത്രം
 സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സൗദി രാജാവ് സല്‍മാന്റെ ഉത്തരവ്. ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെയുള്ളവയുടെ ശുപാര്‍ശ പ്രകാരമാണ് കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്. മാര്‍ച്ച് 22ന് സൗദിയില്‍ 21 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഇന്നലെ അര്‍ധ രാത്രി പൂര്‍ത്തിയാവുന്നതിനിടെയാണ് നീട്ടിക്കൊണ്ട് ഉത്തരവിട്ടത്.

More »

സൗദി രാജകുടുംബത്തില്‍ വ്യാപകമായി കൊവിഡ്-19 പടര്‍ന്നു പിടിക്കുന്നു; 150-ാളം രാജകുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്; രാജാവ് സല്‍മാനും രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഐസൊലേഷനില്‍
 സൗദി രാജകുടുംബത്തില്‍ വ്യാപകമായി കൊവിഡ്-19 പടര്‍ന്നു പിടിക്കുന്നു. ഇതുവരെ 150-ാളം  രാജകുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജകുടുംബ വൃത്തങ്ങളും ആശുപത്രി അധികൃതരുമാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. റിയാദ് ഗവര്‍ണറായ രാജകുമാരന്‍ ഫൈസല്‍ ബിന്‍ ബന്തര്‍ ബിന്‍ അബ്ദുള്‍ അസീസ് അലി നിലവില്‍ കൊവിഡ് ബാധിച്ച്

More »

സൗദിയില്‍ എക്സിറ്റ് റീ എന്‍ട്രി കാലാവധി മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിച്ചു; പാസ്പോര്‍ട്ട് വിഭാഗം കാലാവധി നീട്ടി നല്‍കുക സൗജന്യമായി; ഇളവ് ലഭിക്കുക ഫെബ്രുവരി 25 മുതല്‍ മെയ് 24 വരെയുള്ള കാലയളവില്‍ കാലാവധി അവസാനിക്കുന്ന വിസകള്‍ക്ക്
സൗദിയില്‍ റീ എന്‍ട്രി വിസ നേടി കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ കഴിയാതെ പോയവരുടെ എക്സിറ്റ് റീ എന്‍ട്രി കാലാവധി മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കുന്നു. സൗദി ഭാരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പാസ്പോര്‍ട്ട് വിഭാഗമാണ് സൗജന്യമായി കാലാവധി നീട്ടി നല്‍കുക. കോവിഡ് പശ്ചാതലത്തില്‍ രാജ്യത്തെ വിദേശികള്‍ക്ക് സൗദി ഭരണകൂടം നിരവധി

More »

[1][2][3][4][5]

സൗദി അറേബ്യയിലെ യുവജനതയില്‍ 66 ശതമാനവും അവിവാഹിതരെന്ന് സര്‍വേ

സൗദി അറേബ്യയിലെ യുവജനതയില്‍ 66 ശതമാനവും അവിവാഹിതരെന്ന് സര്‍വേ. രാജ്യത്തെ പരമ്പരാഗത സാമൂഹിക ചട്ടങ്ങളില്‍ നിന്നും യുവത്വം മാറുന്നതിന്റെ സൂചയാണ് സര്‍വേ നല്‍കുന്നത്. 2020ലെ അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സൗദി യൂത്ത് ഇന്‍ നമ്പേര്‍സ് എന്ന റിപ്പോര്‍ട്ടിലാണ്

റിലയന്‍സ് ഇന്‍ഡസ്ട്രീയുമായി ചര്‍ച്ച നടത്തി സൗദി ; പെട്രോളിയം മേഖലയില്‍ വന്‍ നിക്ഷേപം ലക്ഷ്യം വച്ചുള്ള ചര്‍ച്ചകള്‍

റിയലന്‍സ് ഇന്‍ഡസ്ട്രീസുമായി സുപ്രധാന നീക്കത്തിനൊരുങ്ങി സൗദി ആരാംകോ എണ്ണ കമ്പനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിഫൈനിംഗ് ആന്റ് കെമിക്കല്‍ ബിസിനസില്‍ 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് ആരാംകോ അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം റിലയന്‍സിലെ 20

വിദേശികളുടെ താമസരേഖ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി പുതുക്കി നല്കി സൗദി; കാലാവധി അവസാനിച്ചവര്‍ക്കും അവസാനിക്കാന്‍ ബാക്കിയുള്ളവര്‍ക്കും ഒരുപോലെ ആനുകൂല്യം ലഭിച്ചു തുടങ്ങി.

സൗദിയില്‍ വിദേശികളുടെ താമസ രേഖ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി പുതുക്കി നല്‍കുന്നാന്‍ തീരുമാനമായി.കോവിഡ് പശ്ചാതലത്തില്‍ സൗദി ഭരണാധികാരിയാണ് ഈ മാസം ആദ്യത്തില്‍ രണ്ടാം ഘട്ട ഇളവ് പ്രഖ്യാപിച്ചത്. സൗദി ജവാസാത്ത് വിഭാഗമാണ് രാജ്യത്തുള്ളവര്‍ക്കും വിദേശത്ത് കഴിയുന്നവര്‍ക്കും താമസ രേഖ

വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യൂളില്‍ സൗദി അറേബ്യയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍; എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ക്ക് പുറമെ ഇന്‍ഡിഗോ, ഗോഎയര്‍ വിമാനങ്ങളിലായി 47 സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു

വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യൂളില്‍ സൗദി അറേബ്യയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. മുമ്പ് ഷെഡ്യൂള്‍ ചെയ്ത എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ക്ക് പുറമെ ഇന്‍ഡിഗോ, ഗോഎയര്‍ വിമാനങ്ങളിലായി 47 സര്‍വ്വീസുകളാണ് ഇന്ത്യന്‍ എംബസി അധികമായി

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സല്‍മാന്‍ രാജാവിനെ റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പിത്താശയ വീക്കത്തെ തുടര്‍ന്ന്

പിത്താശയ വീക്കത്തെ തുടര്‍ന്ന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 84കാരനായ രാജാവിനെ രാജ്യ തലസ്ഥാനമായ റിയാദിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ന്യൂസ് ഏജന്‍സിയായ എസ്പിഎയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 1954ലാണ് സല്‍മാന്‍ ആദ്യമായി സൗദി

കോവിഡ് മൂലം രാജ്യാന്തര യാത്രകള്‍ മുടങ്ങിയതിനാല്‍ സൗദിയിലേക്ക് തിരിച്ച് വരാനാകാത്ത വിദേശികളുടെ ഇഖാമ, റീ-എന്‍ട്രി വീസകള്‍ സ്വമേധയാ പുതുക്കും; വീസകള്‍ നീട്ടി നല്‍കാന്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം

കോവിഡ് മൂലം രാജ്യാന്തര യാത്രകള്‍ മുടങ്ങിയതിനാല്‍ സൗദിയിലേക്ക് തിരിച്ച് വരാനാകാത്ത വിദേശികളുടെ ഇഖാമ, റീ-എന്‍ട്രി വീസകള്‍ നീട്ടി നല്‍കാന്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്നും സ്വമേധയാ പുതുക്കുമെന്നും സൗദി പാസ്‌പോര്‍ട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു. നാഷനല്‍