Saudi Arabia

സൗദിയില്‍ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി
ഭീകരവാദ കേസില്‍ സൗദി അറേബ്യയില്‍ രണ്ട് പൗരന്‍മാരെ വധശിക്ഷയ്ക്ക് വിധേയമാക്കി. മക്ക പ്രവിശ്യയില്‍ അബ്ദുല്‍ അസീസ് ബിന്‍ സ്വാലിഹ് ബിന്‍ മുഹമ്മദ് അല്‍തുവൈം, സമി ബിന്‍ സൈഫ് ബിന്‍ നാജി ജീസാനി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള തീവ്രവാദ സെല്‍ രൂപീകരിക്കുന്നതില്‍ ഇവര്‍ പങ്കാളികളായെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ മറ്റുള്ളവരെ ഭീകരസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും ഭീകരാക്രമങ്ങള്‍ക്ക് പണം നല്‍കുകയും ഭീകര സംഘത്തിന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ താവളം ഒരുക്കുകയും ചെയ്‌തെന്ന കുറ്റങ്ങളും തെളിയിക്കപ്പെട്ടു. ഭീകരസംഘം നടത്തിയ ആക്രമണത്തില്‍ സുരക്ഷാ സൈനികരില്‍ ഒരാള്‍ വീരമൃത്യുവരിച്ചിരുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രത്യേക

More »

മക്ക ; പെട്രോള്‍ സ്‌റ്റേഷനുകളിലെ നിയമ ലംഘനങ്ങള്‍ക്ക് നടപടി കര്‍ശനമാക്കി
പെട്രോള്‍ സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കെതിരെ പുതുക്കിയ പിഴകള്‍ അനുസരിച്ചുള്ള ശിക്ഷ നടപടികള്‍ മക്ക മുനിസിപ്പാലിറ്റി നടപ്പാക്കിത്തുടങ്ങി. മുനിസിപ്പല്‍ ഗ്രാമകാര്യ ഭവന മന്ത്രാലയം അടുത്തിടെയാണ് പിഴകള്‍ പരിഷ്‌കരിച്ച് ഉത്തരവിറക്കിയത്. 30 തരം ലംഘനങ്ങള്‍ക്കാണ് പിഴത്തുകകള്‍ പുതുക്കിയത്. 10000 റിയാല്‍ പിഴ ചുമത്തുന്ന നിയമ ലംഘനങ്ങളുണ്ട്. ഗുരുതര നിയമ

More »

സൗദിയില്‍ ചരക്ക്, സേവന ഇനത്തിലെ ധനവിനിയോഗത്തില്‍ 18 ശതമാനം വര്‍ധന
ചരക്ക്, സേവന ഇനത്തിലെ ധനവിനിയോഗം കഴിഞ്ഞ വര്‍ഷം 18 ശതമാനം തോതില്‍ വര്‍ധിച്ചതായി സൗദി ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബജറ്റ് ധനവിനിയോഗത്തിന്റെ 23 ശതമാനം ചരക്ക്, സേവന ഇനത്തിലായിരുന്നു. മൂലധന ആസ്തി ഇനത്തില്‍ 186.5 ബില്യണ്‍ റിയാല്‍ ചെലവഴിച്ചു. 2022 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം മൂലധന ആസ്തി ഇനത്തിലെ ധനവിനിയോഗം 30 ശതമാനം വര്‍ധിച്ചു. ബജറ്റ് ധനവിനിയോഗത്തിന്റെ 14 ശതമാനം

More »

സൗദിയില്‍ വ്യാപക മഴ ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്
സൗദിയില്‍ വ്യാപക മഴ. കിഴക്കന്‍ സൗദിയിലും വടക്കന്‍ പ്രവിശ്യകളിലും റിയാദ്, താഇഫ് ഭാഗങ്ങളിലും ഇന്നലെ ശക്തമായ മഴ അനുഭവപ്പെട്ടു. മഴയില്‍ കിഴക്കന്‍ പ്രവിശ്യയില്‍ പലയിടത്തും വെള്ളം കയറി. മഴ മുന്നറിയിപ്പിന് പിന്നാലെയാണ് ശക്തമായ മഴ.  ന്യൂന മര്‍ദ്ദത്തെ തുടര്‍ന്ന് സൗദിയില്‍ ഉടനീളം ശക്തമായ മഴയെത്തുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍

More »

അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശന മേള സമാപിച്ചു ; ഒപ്പുവെച്ചത് 2600 കോടി റിയാലിന്റെ വാങ്ങല്‍ കരാറുകള്‍
റിയാദില്‍ അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശന മേള രണ്ടാം പതിപ്പിന് തിരശ്ശീല വീണപ്പോള്‍ ഒപ്പുവച്ചത് 2600 കോടി റിയാലിന്റെ 61 വാങ്ങല്‍ കരാറുകള്‍. 116 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 773 പ്രദര്‍ശകരുടേയും 441 ഔദ്യോഗിക പ്രതിനിധികളുടേയും പങ്കാളിത്തത്തോടെ റിയാദ് മല്‍ഹമില്‍ നടന്ന പ്രദര്‍ശനമേളയിലാണ് ഇത്രയും കരാറുകള്‍ ഒപ്പുവച്ചത്. 106000 ആളുകള്‍ പ്രദര്‍ശനമേള സന്ദര്‍ശിച്ചു. മേളദിനങ്ങളില്‍ 17

More »

സന്ദര്‍ശന വീസയില്‍ സൗദിയിലെത്തുന്നവര്‍ പാസ്‌പോര്‍ട്ട് കൈവശം വയ്‌ക്കേണ്ടതില്ല
സന്ദര്‍ശന വീസയില്‍ സൗദിയിലെത്തുന്നവര്‍ പാസ്‌പോര്‍ട്ട് കൈവശം വയ്‌ക്കേണ്ടതില്ലെന്ന് ജവാസാത്ത് വക്താവ് മേജര്‍ നാസില്‍ അല്‍ഉതൈബി പറഞ്ഞു. ജവാസാത്ത് ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്‌സ് ഡിജിറ്റല്‍ ഐഡി കാര്‍ഡ് കൈവശം വച്ചാല്‍ മതിയാകും. സന്ദര്‍ശന വീസയില്‍ സൗദിയിലെത്തുന്നവരുടെ രാജ്യത്തിനകത്തെ യാത്രകളും ഇടപാടുകളും എളുപ്പമാക്കാനാണ് വിസിറ്റേഴ്‌സ് ഡിജിറ്റല്‍

More »

സാങ്കേതിക വിദ്യയുടെ സഹായത്തോടെ റോഡുകള്‍ നിരീക്ഷിക്കുന്ന സംവിധാനവുമായി സൗദി റോഡ് സുരക്ഷാവകുപ്പ്
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റോഡുകള്‍ സദാ നിരീക്ഷിക്കുന്ന നൂതന സംവിധാനവുമായി സൗദി റോഡ് സുരക്ഷാ വകുപ്പ്. റിയാദില്‍ നടക്കുന്ന രാജ്യാന്തര ഡിഫന്‍സ് എക്‌സിബിഷനിലെ സുരക്ഷാ സേനയുടെ പവലിയനില്‍ സൗദി റോഡ് സുരക്ഷാ വിഭാഗത്തെ കുറിച്ച് പരിചയപ്പെടുത്തിയ സെപ്ഷ്യല്‍ ഫോഴ്‌സ് വക്താവ് മസ്തൂര്‍ അല്‍കഥീരി സാങ്കേതിക വിദ്യ എങ്ങനെയാണ് റോഡ് സുരക്ഷാ വിഭാഗം പ്രയോജനപ്പെടുത്തുന്നതെന്ന്

More »

പ്രവാസി ഒളിച്ചോടിയെന്ന് വ്യാജരേഖ; സൗദി തൊഴിലുടമ 40 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
വിദേശ തൊഴിലാളി ഒളിച്ചോടിയെന്ന് (ഹുറൂബ് കേസ്) വ്യാജരേഖയുണ്ടാക്കിയ തൊഴിലുടമയ്‌ക്കെതിരേ സൗദി ലേബര്‍ കോടതിയുടെ വിധി. വ്യാജ ഹുറൂബില്‍ കുടുക്കിയതിന് തൊഴിലുടമ 1,80,000 റിയാല്‍ (ഏകദേശം 39,82,327 രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് അപ്പീല്‍ കോടതിയിലെ ലേബര്‍ ബെഞ്ച് വിധിച്ചു. നിയമാനുസൃത അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനാണ് തൊഴിലാളിയെ വ്യാജ ഹുറൂബില്‍ കുടുക്കിയത്. വിദേശ തൊഴിലാളികള്‍

More »

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവും വരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലെന്ന് സൗദി അറേബ്യ
സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവാത്ത കാലത്തോളം ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് രാഷ്ട്രം നിലപാട് പ്രഖ്യാപിച്ചത്. 1967ലെ അതിര്‍ത്തി പ്രകാരം കിഴക്കന്‍ ജറുസലേം ഉള്‍പ്പെടുത്തി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം അംഗീകരിക്കപ്പെടുകയും ഗാസ മുനമ്പിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കുകയും

More »

റിയാദില്‍ മലയാളികള്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു ; രണ്ടുപേര്‍ക്ക് പരുക്ക്

റിയാദ് പ്രവിശ്യയില്‍ മലയാളി സംഘം സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു. മറ്റു രണ്ടു മലയാളികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉനൈസയില്‍ നിന്ന് അഫീഫിലേക്ക് പോയ തിരുവനന്തപുരം പേട്ട ഭഗത്സിങ് റോഡ് അറപ്പുര ഹൗസില്‍ മഹേഷ് കുമാര്‍ തമ്പിയാണ് (55)

ലോകത്തെ ഏറ്റവും വലിയ ഡ്രാഗണ്‍ തീം പാര്‍ക്ക് നിര്‍മ്മിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡ്രാഗണ്‍ ബോള്‍ സെഡ് തീം പാര്‍ക്ക് നിര്‍മ്മിക്കാനൊരുങ്ങി സൗദി അറേബ്യ. റിയാദിന് സമീപം നിര്‍മിക്കുന്ന വിനോദ നഗരമായ ഖിദ്ദിയയിലാണ് ഈ തീം പാര്‍ക്ക് നിര്‍മിക്കുന്നത്. ഏകദേശം 5.3 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് തീം പാര്‍ക്ക് ഒരുങ്ങുന്നത്. ഡിസ്‌നി

ഹൃദയാഘാതം ; പ്രവാസി മലയാളി സൗദിയില്‍ അന്തരിച്ചു

സൗദി അറേബ്യയിലെ താമസ സ്ഥലത്ത് പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അല്‍ഖസീം പ്രവിശ്യയിലെ ഉനൈസക്ക് സമീപം ദുഖന എന്ന സ്ഥലത്ത് അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തുവരികയായിരുന്ന തൃശൂര്‍ വടക്കഞ്ചേരി എരുമപ്പട്ടി കടങ്ങോട് സ്വദേശി കുഞ്ഞീതുത (59) ആണ് മരിച്ചത്. മൃതദേഹം നിഫി

സൗദിയില്‍ ശക്തമായ മഴ

സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച ഇടിയോടു കൂടിയ ശക്തമായ മഴയുണ്ടാവും. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറ്, പടിഞ്ഞാറ്, മധ്യഭാഗം, കിഴക്ക് ഭാഗങ്ങളില്‍ ഇടവിട്ട സമയങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. മാര്‍ച്ച് 21 മുതല്‍ 25 വരെ

22000 കിലോ ഹാഷിഷും 174 കിലോ കൊക്കെയ്‌നും ലഹരി ഗുളികകളും, സൗദിയില്‍ വന്‍ ലഹരിമരുന്ന് വേട്ട

സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. വാര്‍ ഓണ്‍ ഡ്രഗ്‌സ് ക്യാമ്പയിനിന്റെ ഭാഗമായാണ് ഇത്രയധികം ലഹരിമരുന്ന് പിടിച്ചെടുത്തത്. സൗദി പൊതുസുരക്ഷാ ഡയറക്ടര്‍ ലെഫ്. ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1500 കിലോ മെത്താംഫെറ്റാമൈന്‍, 7.6 കോടി

സൗദിയില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് വിവിധ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം. ക്ലാസുകള്‍