Saudi Arabia

സൗദി അറേബ്യയില്‍ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം
യമന്‍ വിമത സായുധ സംഘമായ ഹൂതികള്‍ ദക്ഷിണ സൗദിയിലെ അബഹ വിമാനത്താളത്തിന് നേരെ പൈലറ്റില്ലാ വിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിച്ച് ആക്രമണം നടത്തി. ഇന്ന് പുലര്‍ച്ചെയാണ് വിമാനത്താവളത്തിലേക്ക് രണ്ട് പൈലറ്റില്ലാ വിമാനങ്ങള്‍ സ്‌ഫോടക വസ്തുക്കളുമായി ആക്രമിക്കാനെത്തിയത്.  സൗദി സൈന്യം ഡ്രോണുകള്‍ തകര്‍ത്തു അക്രമണ ശ്രമം പരാജയപ്പെടുത്തി. ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ റണ്‍വേയിലും മറ്റും തെറിച്ചുവീണെങ്കിലും ആളപായമുണ്ടായില്ല. ആര്‍ക്കും പരിക്കില്ല. ആക്രമണത്തെ തുടര്‍ന്ന് സുരക്ഷ പരിശോധനയുടെ ഭാഗമായി അടച്ച അബഹ വിമാനത്താവളം മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും തുറന്നു. വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചതായി വിമാനത്താവളം അധികൃതര്‍ അറിയിച്ചു.    

More »

സൗദി അറേബ്യയില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ അറസ്റ്റിലായത് 16,397 വിദേശികള്‍
സൗദി അറേബ്യയില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ അറസ്റ്റിലായത് 16,397 വിദേശികള്‍. ഇഖാമ നിയമം ലംഘിച്ചതിന് 5,793 പേരും 9,145 അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും പേരും അറസ്റ്റിലായി. തൊഴില്‍ നിയമലംഘകരായ  1,459 പേരെയും അധികൃതര്‍ പിടികൂടി.  ഈ മാസം 19നും 25നും ഇടയില്‍ രാജ്യവ്യാപകമായി നടന്ന പരിശോധനയിലാണ് നിയമലംഘകരായ വിദേശികള്‍ പിടിയിലായത്. രാജ്യത്തേക്ക് അതിര്‍ത്തി വഴി

More »

വനിതകള്‍ മാത്രം ജോലി ചെയ്യുന്ന ടാക്‌സി സര്‍വീസ് സൗദിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
സൗദിയിലെ അല്‍ഹസ്സയില്‍ വനിതകള്‍ മാത്രം ജോലി ചെയ്യുന്ന ടാക്‌സി കമ്പനി പ്രവര്‍ത്തനമാരംഭിച്ചു. അഞ്ഞൂറോളം വരുന്ന വനിതാ ഡ്രൈവര്‍മാരാണ് കമ്പനിയിലെ ജീവനക്കാര്‍.  അല്‍ഹസ്സയില്‍ നിന്നും കിഴക്കന്‍ പ്രവിശ്യയിലെ മറ്റു നഗരങ്ങളിലേക്കും തലസ്ഥാന നഗരമായ റിയാദിലേക്കുമാണ് വനിതാ ടാക്‌സികള്‍ സര്‍വീസ് നടത്തി വരുന്നത്. സൗദിയില്‍ വനിതകള്‍ ഓടിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സികളും

More »

സൗദിയില്‍ കൊവിഡ് കുറയുന്നു ; വിമാനങ്ങളില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും
സൗദിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മുന്നൂറിലും താഴെയാവുകയും വൈറസ് വ്യാപന ഭീഷണി കുറയുകയും ചെയ്തതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ അയവ് വരുത്തുന്നു. സെപ്തംബര്‍ ഒന്ന് മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകളില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുവാദത്തോടെയാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്ന് സൗദി എയര്‍ലൈന്‍സ്

More »

മടങ്ങിവന്ന പ്രവാസികള്‍ക്കായി മൂന്ന് വായ്പാ പദ്ധതികളുമായി നോര്‍ക്ക
മടങ്ങിവന്ന പ്രവാസികള്‍ക്കായി മൂന്ന് വായ്പാ പദ്ധതികള്‍ നോര്‍ക്ക  തുടങ്ങി. രണ്ട് ലക്ഷം രൂപ വരെ പലിശ രഹിതവായ്പാ പദ്ധതിയാണ് പ്രധാനം. 30 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചതെന്ന് പദ്ധതിയുടെ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  കേരളബാങ്ക് ഉള്‍പ്പടെ വിവിധബാങ്കുകളുമായി സഹകരിച്ച് അഞ്ച് ലക്ഷം രൂപ വരെ വായ്!പയാണ് രണ്ടാമത്തെ പദ്ധതി. ഇതില്‍ ഒരു ലക്ഷം വരെ മൂലധന

More »

ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ചു മരിച്ചു ; നാട്ടില്‍ എത്തിയ പ്രവാസി ആത്മഹത്യ ചെയ്തു
ഭാര്യയും കുഞ്ഞും കോവിഡ് മൂലം മരിച്ചതോടെ മനസ്സുതകര്‍ന്ന യുവാവും ജീവനൊടുക്കി. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകനായ വിഷ്ണുവാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെയും നവജാത ശിശുവിന്റെയും വേര്‍പാടില്‍ മനംനൊന്ത് നാട്ടിലെത്തിയതായിരുന്നു വിഷ്ണു. വ്യാഴാഴ്ച രാവിലെ വിഷ്ണു ഉണരാതെ വന്നതോടെ വീട്ടുകാര്‍

More »

രണ്ട് കോവിഡ് വാക്‌സിനുകള്‍ക്ക് കൂടി സൗദി അംഗീകാരം നല്‍കി
സൗദിയില്‍ പുതിയതായി രണ്ട് കോവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ചൈനീസ് വാക്‌സിനുകളായ സിനോഫാം, സിനോവാക് എന്നിവക്കാണ് പുതിയതായി അംഗീകാരം ലഭിച്ചത്. ഇതോടെ സൗദിയില്‍ അംഗീകാരമുള്ള വാക്‌സിനുകളുടെ എണ്ണം ആറായി. ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനക്ക, ഫൈസര്‍ ബോയോണ്‍ടെക്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മൊഡേണ എന്നീ നാല് കമ്പനികളുടെ വാക്‌സിനുകള്‍ക്കാണ് ഇത് വരെ സൗദിയില്‍

More »

സൗദി അറേബ്യയ്ക്ക് നേരെ വ്യോമാക്രമണ ശ്രമം; ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന
സൗദി അറേബ്യയുടെ ദക്ഷിണ മേഖല ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഹൂതികള്‍ അയച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന തിങ്കളാഴ്ച അറിയിച്ചു. ഖമീസ് മുശൈത്തിന് നേരെയെത്തിയ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണാണ് സഖ്യസേന തകര്‍ത്തത്. സിവിലിയന്‍മാരെയും തന്ത്രപ്രധാന പ്രദേശങ്ങളെയും ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം ഒരുക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന്

More »

സൗദിയില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഈ മാസം 29ന് സൗദിയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനിരിക്കെ രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒരാഴ്ച മുമ്പേ അധ്യാപകരെത്തണം എന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് അധ്യാപകരും സ്‌കൂളുകളിലേക്ക് എത്തിത്തുടങ്ങി.  12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളെ നേരിട്ട് വിദ്യാലയങ്ങളിലെത്തിച്ച് ക്ലാസുകള്‍ ആരംഭിക്കാനുള്ള നടപടികളാണ്

More »

നഗ്നതാ പോസ്റ്റുകള്‍ ; നാല് സെലിബ്രിറ്റികള്‍ക്ക് പിഴ ചുമത്തി സൗദി അറേബ്യ

നഗ്നത ഉള്‍പ്പെടെയുള്ള സഭ്യേതരമായ സമൂഹ മാധ്യമ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് നാല് സോഷ്യല്‍മീഡിയ സെലിബ്രിറ്റികള്‍ക്കെതിരെ നടപടിയുമായി സൗദി അറേബ്യ. ഇവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമേ നാലു ലക്ഷം സൗദി റിയാല്‍ പിഴ ചുമത്തുകയും ചെയ്തു. എന്നാല്‍ ഈ സെലിബ്രിറ്റികളുടെ ഐഡന്റിറ്റി

സൗദിയില്‍ സ്ത്രീകളെ ശല്യം ചെയ്തയാള്‍ക്ക് അഞ്ചു വര്‍ഷം തടവും പിഴയും

സൗദിയില്‍ സ്ത്രീകളെ ശല്യം ചെയ്ത വിദേശിക്ക് അഞ്ചു വര്‍ഷം തടവും 1.5 ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചു. ഈജിപ്ഷ്യന്‍ പൗരനെതിരെയാണ് വിധി. ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്തും. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും എതിരെ മുഖം നോക്കാതെ

സൗദിയില്‍ മഴ തുടരും

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഈ മാസം അവസാനം വരെ ഇടിയോടുകൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക്, കിഴക്ക്, മധ്യ മേഖലകളിലാണ് മഴ തുടരുക. പൊടിക്കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം മനീഫയില്‍ ഒരു മണിക്കൂറിനിടെ 42 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മഴ തുടരുന്ന

ഒട്ടകത്തിന് തീറ്റയായി നല്‍കിയത് നോട്ടുകള്‍ ; സൗദി പൗരന്‍ അറസ്റ്റില്‍

പെരുന്നാള്‍ സമ്മാനമെന്നോണം ഒട്ടകത്തിന് നോട്ട് തീറ്റയായി നല്‍കുകയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സൗദി പൗരനെ റിയാദില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കരുതിക്കൂട്ടി കറന്‍സി നോട്ട് നശിപ്പിച്ചതിനാണ് സൗദി പൗരനെ അറസ്റ്റ് ചെയ്തതെന്ന്

സൗദിയില്‍ ഇന്‍ഷുറന്‍സ് മേഖലയിലും സ്വദേശിവത്കരണം

സൗദിയില്‍ ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും സ്വദേശിവത്കരിക്കാനുള്ള തീരുമാനം ഏപ്രില്‍ 15 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി മാനവ വിഭവശേഷി , സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇന്‍ഷുറന്‍സ് അതോറിറ്റിയുമായി സഹകരിച്ച് ഈ തീരുമാനം നടപ്പാക്കാനുള്ള

റഹീമിന്റെ വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു

സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ കേസില്‍ ദയാ ധനം നല്‍കാന്‍ കുടുംബവുമായി ധാരണയായ വിവരം അറിയിച്ചും വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും റഹീമിന്റെ വക്കീല്‍ ഓണ്‍ലൈന്‍ കോടതിക്ക് അപേക്ഷ നല്‍കി. ഹര്‍ജി കോടതി സ്വീകരിച്ചതായി പ്രതിഭാഗം വക്കീല്‍ അറിയിച്ചതായി ഇന്ത്യന്‍ എംബസി