Qatar

ഖത്തറില്‍ സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മരുന്ന് നല്‍കിയ സംഭവം: അധ്യാപികയെ പിരിച്ചുവിട്ടു
ഖത്തറില്‍ സ്വകാര്യ സ്‌കൂളില്‍ അനുമതിയില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് മരുന്ന് നല്‍കിയ സംഭവത്തില്‍ കുറ്റക്കാരിയായ അധ്യാപികയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഖത്തറിലെ ഒരു സ്വകാര്യ സ്‌കൂളില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക ഗുളികകള്‍ നല്‍കിയെന്ന പരാതി പുറത്തുവന്നത്. പരീക്ഷ സമ്മര്‍ദം കുറയ്ക്കാനുള്ള മയക്കുഗുളികകളാണ് നല്‍കിയതെന്നായിരുന്നു വാര്‍ത്ത. സംഭവം ശ്രദ്ധയില്‍പെട്ട വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അധ്യാപികയില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും സ്‌കൂള്‍ അധികാരികളില്‍ നിന്നും മൊഴിയെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് അധ്യാപികയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി മന്ത്രാലയം

More »

പുറത്ത് നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഖത്തറില്‍ ഇനി ബൂസ്റ്റര്‍ ഡോസ് ലഭിക്കും
പുറം രാജ്യങ്ങളില്‍ നിന്ന് മറ്റു കമ്പനികളുടെ രണ്ട് ഡോസുകള്‍ സ്വീകരിച്ചവര്‍ക്കും ഖത്തറില്‍ ഫൈസര്‍, മൊഡേണ എന്നിവയുടെ ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്ന് വാക്‌സിനേഷന്‍ വിഭാഗം മേധാവി പറഞ്ഞു.ഇങ്ങനെ വ്യത്യസ്ത കമ്പനികളുടെ വാക്‌സിന്‍ ഡോസുകള്‍ സ്വീകരിക്കുന്നതില്‍ യാതൊരു അപകടവുമില്ലെന്നും സോഹ അല്‍ ബയാത്ത് വ്യക്തമാക്കി.  രണ്ടാം ഡോസെടുത്ത് ആറ് മാസം പിന്നിട്ട ഏതൊരാളും ബൂസ്റ്റര്‍

More »

സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപിക പരീക്ഷ പേടി മാറാന്‍ ഗുളിക നല്‍കിയെന്ന പരാതി ; അന്വേഷണം തുടങ്ങി
ഖത്തറിലെ ഒരു സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപിക ഗുളിക നല്‍കിയെന്ന പരാതിയില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം  അന്വേഷണം തുടങ്ങി. ഒരു വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവാണ് മന്ത്രാലയത്തിന് പരാതി നല്‍കിയത്. 'സ്വകാര്യ സ്‌കൂളിലെ അധ്യാപിക  ചില കുട്ടികള്‍ക്ക് ഗുളിക നല്‍കിയെന്നാരോപിച്ച് ഒരു കുട്ടിയുടെ അമ്മ നല്‍കിയ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍

More »

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം തടഞ്ഞ് കസ്റ്റംസ്
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം തടഞ്ഞ് കസ്റ്റംസ്. പച്ചക്കറികള്‍ കൊണ്ടുപോകുന്ന ട്രക്കിന്റെ എന്‍ജിനില്‍ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് തകര്‍ത്തത്. 4.05 കിലോഗ്രാം ഭാരമുള്ള ഹാഷിഷ് കടത്താനായിരുന്നു ശ്രമമെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ മാരിടൈം കസ്റ്റംസ് വിഭാഗം

More »

ശമ്പളം നല്‍കാന്‍ വൈകിയ 314 കമ്പനികള്‍ക്കെതിരെ ഖത്തറില്‍ നടപടി
ഖത്തറില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 314  കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തൊഴില്‍ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 15 വരെയുളള കാലയളവിലാണിത്. കരാര്‍, പബ്ലിക് സര്‍വീസ് മേഖലകളിലാണ് നിയമ ലംഘനം നടത്തിയ കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.  പ്രവാസി തൊഴിലാളികളുടെ ശമ്പളമോ വേതനമോ

More »

ഖത്തര്‍ ടൂറിസത്തിന്റെ വിസിറ്റ് ഖത്തര്‍ വെബ്‌സൈറ്റ് കൂടുതല്‍ ഭാഷകളുള്‍പ്പെടുത്തി നവീകരിച്ചു
ടൂറിസം നടപടികള്‍ കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ടൂറിസത്തിന്റെ വിസിറ്റ് ഖത്തര്‍ വെബ്‌സൈറ്റ് കൂടുതല്‍ ഭാഷകളുള്‍പ്പെടുത്തി നവീകരിച്ചു. മൊത്തം ആറ് ഭാഷകളില്‍ വെബ്‌സൈറ്റില്‍ സേവനം ലഭ്യമാകും.  2022 ലോകകപ്പിന് മുന്നോടിയായി രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഖത്തര്‍ ടൂറിസത്തിന്റ വിസിറ്റ് ഖത്തര്‍

More »

ഖത്തര്‍ ലോകകപ്പ് ; യോഗ്യത നേടിയ അഞ്ചു ടീമുകളുടെ പതാക ഉയര്‍ത്തി
2022 ഖത്തര്‍ ലോകകപ്പിന്റെ ഒരു വര്‍ഷ കൌണ്ട് ഡൌണ്‍ ആരംഭിക്കാനിരിക്കെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാക ഉയര്‍ത്താനുള്ള കൊടിമരങ്ങള്‍ ദോഹയില്‍ സ്ഥാപിച്ചു. നിലവില്‍ യോഗ്യത നേടിയ അഞ്ച് ടീമുകളുടെ പതാകകള്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തി. ഫ്രാന്‍സ്, ബ്രസീല്‍ ഉള്‍പ്പെടെ യോഗ്യത നേടിയ നാല് രാജ്യങ്ങളുടെ ഖത്തറിലെ അംബാസഡര്‍മാരാണ് പതാകകള്‍ ഉയര്‍ത്തിയത്. ഡെന്മാര്‍ക്ക്,

More »

ബൈക്കുമായി നടുറോഡില്‍ സാഹസിക അഭ്യാസം ; യുവാവ് അറസ്റ്റില്‍
ഖത്തറില്‍ ബൈക്കുമായി നടുറോഡില്‍ നടത്തിയ സാഹസിക അഭ്യാസം യുവാവിന് കുരുക്കായി. സാമൂഹിക മാധ്യമങ്ങള്‍ വഴി ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്!തത്. ലുസൈലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡ് ഉപയോക്തക്കളുടെ സുരക്ഷ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് യുവാവില്‍ നിന്നുണ്ടായതെന്ന് പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ്

More »

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസെടുത്ത് ആറ് മാസം പിന്നിട്ടവര്‍ക്കും ബൂസ്റ്റര്‍ ഡോസ്
ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്റെ ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നതിനുള്ള യോഗ്യതാ കാലപരിധി കുറച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കും ഇനി ബൂസ്റ്റര്‍ ഡോസിന് യോഗ്യതയുണ്ടാകും. രണ്ടാം ഡോസെടുത്ത് എട്ട് മാസം പിന്നിടണമെന്ന നിബന്ധനയിലാണ് ആരോഗ്യമന്ത്രാലയം മാറ്റം വരുത്തിയത്.  രണ്ട് വാക്‌സിന്‍ സ്വീകരിച്ചതിലൂടെ ലഭിക്കുന്ന പ്രതിരോധ ശേഷി ആറ് മാസം പിന്നിടുമ്പോള്‍ ക്രമേണ

More »

സമയത്ത് എത്തിയിട്ടും വിമാനം കയറാന്‍ അനുവദിച്ചില്ല; യാത്രക്കാരിക്ക് 20,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഖത്തര്‍ കോടതി

ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും യാത്രക്കാരിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാരന്‍ വിസമ്മതിച്ച കേസില്‍ യാത്രക്കാരിക്ക് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ട്രേഡ് കോടതി ഉത്തരവിട്ടു. ജീവനക്കാരന്റെ നടപടി മൂലം

ലോകത്തെ സ്വാധീനിച്ച നേതാവായി ഖത്തര്‍ പ്രധാനമന്ത്രി

ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളില്‍ ഒരാളായി ഖത്തറിന്റെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ഥാനി ഇടം നേടി. അമേരിക്കയുടെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ടൈം മാഗസിന്റെ ഏറ്റവും പുതിയ പട്ടികില്‍ ലോക നേതാക്കളുടെ

ഹമാസിന്റെ പുതിയ സമാധാന പാക്കേജ് ഖത്തറിന് കൈമാറി

ഗാസ ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പുതിയ സമാധാന പാക്കേജുമായി ഗാസയിലെ പോരാളി വിഭാഗമായ ഹമാസ് നേതൃത്വം. മേഖലയിലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിന് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം ; യുഎഇ പ്രസിഡന്റും ഖത്തര്‍ അമീറും ചര്‍ച്ച നടത്തി

ഇസ്രയേലിനും ഇറാനുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ആശങ്ക. ഞായറാഴ്ച രാത്രി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും ചര്‍ച്ച നടത്തി. ടെലഫോണിലായിരുന്നു രണ്ട് രാഷ്ട്ര

ഖത്തറില്‍ ലഹരിമരുന്ന് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

ഖത്തറില്‍ ലഹരിമരുന്ന് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയമാണ് പ്രതികളെ പിടികൂടിയത്. റെയ്ഡിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതികളുടെ കാര്‍ പിന്തുടര്‍ന്നാണ് അധികൃതര്‍ ഇവരെ പിടികൂടിയത്. ഇവരുടെ

ഖത്തര്‍ നിവാസികള്‍ വിദേശ വിനോദ സഞ്ചാരത്തിനായി ചെലവഴിച്ചത് 59.970 ബില്യണ്‍ റിയാല്‍

ഖത്തര്‍ നിവാസികള്‍ വിദേശ വിനോദ സഞ്ചാരത്തിനായി 59.970 ബില്യണ്‍ റിയാലാണ് ചെലവഴിച്ചത്. 2022 ല്‍ ഇത് 44.626 ബില്യണ്‍ റിയാലായിരുന്നുവെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കറന്റ് അക്കൗണ്ട് ഡേറ്റയില്‍ വ്യക്തമാക്കി. 2023 ല്‍ ഖത്തറിന്റെ വിനോദ സഞ്ചാര മേഖലയിലെ 32.207 ബില്യണ്‍ റിയാല്‍