Kuwait

കുവൈത്തില്‍ നിന്ന് നാടുകടത്തുന്നവരുടെ എണ്ണമേറുന്നു
കുവൈത്തില്‍ നിന്ന് നാടുകടത്തുന്നവരുടെ എണ്ണമേറുന്നു. ഏഴര മാസത്തിനിടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 25000 ലേറെ പേരെയാണ് നാടുകടത്തിയതി. ഇതില്‍ 10000 പേര്‍ വനിതകളാണ്. ദിവസേന ശരാശരി നൂറുലേറെ പേരെ നാടുകടത്തുന്നു. താമസ കുടിയേറ്റ വകുപ്പാണ് ഏറ്റവും കൂടുതല്‍ പേരെ നാടുകടത്താന്‍ അഭ്യര്‍ത്ഥിച്ചത്. അനധികൃത ലഹരിവസ്തുക്കളുടെ കച്ചവടവും ഉപയോഗവുമാണ് നാടുകടത്തുന്നവരുടെ എണ്ണം കൂടാന്‍ കാരണം. നിയമ ലംഘകര്‍ക്കായി തിരച്ചില്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.  

More »

ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തി , പുതിയ നിയമവുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
 ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തി പുതിയ നിയമം നടപ്പിലാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴ അടക്കാതെ ഇനി പ്രവാസികള്‍ക്ക് നാട്ടില്‍ പോകാനാകില്ല. യാത്രക്ക് തയ്യാറെടുക്കുന്നതിന് മുമ്പ് എല്ലാവരും ഇക്കാര്യം ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇല്ലെങ്കില്‍ വ്യോമ മാര്‍ഗവും കര മാര്‍ഗവുമുളള യാത്രക്ക് തടസമാകും. അപകടങ്ങള്‍ കുറക്കുക,

More »

വിമാനത്താവളത്തില്‍ ബോംബുണ്ടെന്ന് തമാശ പറഞ്ഞ എഞ്ചിനീയറെ കുവൈത്ത് നാടുകടത്തി
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജബോംബ് ഭീഷണി മുഴക്കിയ എഞ്ചിനീയറെ കുവൈത്ത് നാടുകടത്തി. ഈജിപ്ത് സ്വദേശിയായ എഞ്ചിനീയറെ വിമാനത്താവളത്തില്‍നിന്ന് അല്‍ ജലീബ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. വിമാനത്താവളത്തില്‍ ബോംബ് വെച്ചതായി ഭീഷണി മുഴക്കിയ ഇയാള്‍ പിന്നീട് തമാശ പറഞ്ഞതാണെന്ന് അറിയിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന

More »

കോവിഡ് പുതിയ വകഭേദം ; ആശങ്ക വേണ്ടെന്ന് അധികൃതര്‍
രാജ്യത്ത് കോവിഡ് വൈറസിന്റെ ഉപ വിഭാഗം കോവിഡ് വേരിയന്റായ ഇജി.5 കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ പേടി വേണ്ടെന്നും അപകടകരമായ സാഹചര്യം ഇല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം ശ്വാസ കോശ അണുബാധയുടെ ഏതെങ്കിലും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കേണ്ടത്

More »

കുവൈത്ത് വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിക്കുന്നു ; യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
കുവൈത്ത് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ജൂലൈയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 16 ശതമാനവും വിമാന ഗതാഗതത്തില്‍ 23 ശതമാനവും വര്‍ധനയുണ്ടായതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഇമാദ് അല്‍ ജലാവി പറഞ്ഞു. ജൂലൈയില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള മൊത്തം യാത്രക്കാരുടെ എണ്ണം 1446690 ആയും ഉയര്‍ന്നു. വിമാന ചരക്ക്

More »

രണ്ടു മാസത്തിനിടെ കുവൈത്തില്‍ നാടുകടത്തിയത് നൂറോളം പ്രവാസികളെ
ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങളെ തുടര്‍ന്ന് രണ്ടു മാസത്തിനിടെ കുവൈത്തില്‍ നാടു കടത്തിയത് നൂറോളം പ്രവാസികളെ. ലൈസന്‍സില്ലാതെ വാഹനമോടിക്കുക, അമിത വേഗത, അശ്രദ്ധമായി വാഹനമോടിക്കുക, യാത്രക്കാരെ കൊണ്ടുപോകുന്നതിനായി വ്യക്തിഗത വാഹനങ്ങള്‍ അനധികൃതമായി ഉപയോഗിക്കുക എന്നിവയാണ് കുറ്

More »

ഈ മാസത്തോടെ കുവൈത്തില്‍ ചൂട് കുറയും
ഈ മാസത്തോടെ രാജ്യത്ത് വേനല്‍ചൂട് കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. ആഗസ്ത് 24ന് സുഹൈല്‍ നക്ഷത്രം ദൃശ്യമാകുന്നതോടെ കനത്ത ചൂടിന് ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. പരമ്പരാഗതമായി സുഹൈല്‍ നക്ഷത്രം തെളിയുന്നത് കുവൈത്തില്‍ അന്തരീക്ഷത്തിന്റെ താപനില കുറയുന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തുന്നത്. രാജ്യത്തിപ്പോള്‍ ഉയര്‍ന്ന താപനിലയാണ്. ഇതില്‍ ഈ മാസത്തോടെ വ്യത്യാസം വരുമെന്നാണ്

More »

റെസിഡന്‍സി റദ്ദായവരുടെ വാഹനം ഉപയോഗിച്ചാല്‍ പിഴ
താമസ അനുമതി റദ്ദാക്കപ്പെട്ടവരോ മരിച്ചതോ ആയ പ്രവാസികളുടെ പേരിലുള്ള വാഹനം ഉപയോഗിക്കും മുമ്പ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കണം. അല്ലാത്ത പക്ഷം പിഴയും വാഹനം പിടിച്ചെടുക്കുന്നതും അടക്കമുളള നടപടികള്‍ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് താമസ അനുമതി റദ്ദാക്കപ്പെട്ടവരോ മരിച്ചതോ ആയ പ്രവാസികളുടെ പേരില്‍ 87410 വാഹനങ്ങള്‍ ഉണ്ടെന്നാണ്

More »

കുവൈത്തില്‍ പരിശോധന തുടരുന്നു ; നിയമ ലംഘനം നടത്തിയ 113 പേര്‍ പിടിയില്‍
നിയമ ലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധകള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം അഹമ്മദി, ഹവല്ലി, ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 113 നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. ഗാര്‍ഹിക തൊഴിലാളികളെ കടത്തിയെന്ന കുറ്റം ചുമത്തി ഒരാളെയും ഡെലിവറി കമ്പനിയില്‍ ജോലി ചെയ്യുന്ന നിയമ ലംഘകരായ മറ്റുു നാലു പേരും

More »

പ്രവാസി ഇടപാടുകാരന്റെ ഒരു ലക്ഷം ദിനാര്‍ തട്ടിയെടുത്തു; കുവൈറ്റ് ബാങ്ക് ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷം തടവ്

പ്രവാസിയായ ബാങ്ക് ഇടപാടുകാരനെ തെറ്റിദ്ധരിപ്പിച്ച് അയാളുടെ ഒരു ലക്ഷം ദിനാര്‍ (ഏകദേശം 2.7 കോടിയിലേറെ രൂപ) തട്ടിയെടുത്തതിന് കുവൈറ്റ് സ്വദേശിയായ ബാങ്കിലെ ജീവനക്കാരനെ കോടതി ശിക്ഷിച്ചു. അഞ്ച് വര്‍ഷം തടവിനാണ് അപ്പീല്‍ കോടതി ജഡ്ജി നാസര്‍ സാലിം അല്‍ ഹെയ്ദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ശിക്ഷ

വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കും

വര്‍ഷങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കു ശേഷം വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കാന്‍ കുവൈറ്റ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായി രാജ്യത്തെ ലേബര്‍ പെര്‍മിറ്റ് സമ്പ്രദായത്തില്‍ കാതലായ പരിഷ്‌ക്കാരങ്ങള്‍

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദയുടെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകകള്‍ നടത്തിയത്. പരിശോധനകളില്‍ ആകെ 21,858

കുവൈറ്റില്‍ നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് സൗദിയിലെത്താം

കുവൈത്തില്‍ നിന്ന് രണ്ട് മണിക്കൂറില്‍ സൗദിയില്‍ എത്തുന്ന റെയില്‍വേ ലിങ്കിന്റെ ആദ്യ ഘട്ട പഠനം അടുത്ത മൂന്ന് മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. കുവൈറ്റില്‍ നിന്ന് (അല്‍ഷദ്ദാദിയ ഏരിയ) ആരംഭിച്ച് സൗദി അറേബ്യയിലെ റിയാദ് നഗരത്തിലൂടെ കടന്നുപോകുന്ന

കുവൈറ്റില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി

കുവൈറ്റില്‍ സര്‍ക്കാര്‍ മെഡിക്കല്‍ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി. ഔദ്യോഗിക പ്രവൃത്തി സമയത്തിന് ശേഷം സ്വകാര്യ ക്ലിനിക്കുകളിലും മറ്റും ജോലി ചെയ്യാം. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള

കര്‍ശന ട്രാഫിക് പരിശോധന; 21,858 നിയമലംഘനങ്ങള്‍ കണ്ടെത്തി

കുവൈത്തില്‍ ഒരാഴ്ചക്കിടെ 1,620 ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് (ജിടിഡി) അറിയിച്ചു. മാര്‍ച്ച് 23 മുതല്‍ 29 വരെയുള്ള കണക്കാണിത്. 293 ഗുരുതര അപകടങ്ങളും ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടാകാത്ത 1,409 ചെറിയ അപകടങ്ങളും ഇതില്‍