Kuwait

വിദേശങ്ങളിലെ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ച തുകയില്‍ 4.8 ശതമാനം കുവൈത്തില്‍ നിന്ന്
കുവൈത്തില്‍ നിന്ന് 2023 ല്‍ പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത് 630 കോടി ഡോളര്‍. വിദേശ രാജ്യങ്ങളിലെ മൊത്തം ഇന്ത്യക്കാര്‍ അയച്ച തുകയായ 12500 കോടി ഡോളറിന്റെ 4.8 ശതമാനം വരും ഇത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്നതിനുള്ള നിരക്ക് കുറയ്ക്കണമെന്നും ഡിജിറ്റല്‍ പേയ്‌മെന്റ് ശക്തിപ്പെടുത്തണമെന്നും ഇന്ത്യ ലോക വ്യാപാര സംഘടനയോട് ആവശ്യപ്പെട്ടു.   

More »

പ്രവാസികള്‍ ഉള്‍പ്പെടെ 6.70 ലക്ഷം പേര്‍ ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം
കുവൈറ്റില്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ബയോമെട്രിക് വിരലടയാളം നിര്‍ബന്ധമാക്കിയെങ്കിലും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ളത് 6.70 ലക്ഷം പേര്‍. വിരലടയാളം നല്‍കാത്തവരില്‍ കൂടുതലും പ്രവാസികളാണെന്ന് അല്‍ റായ് ദിനപത്രം റിപോര്‍ട്ട് ചെയ്തു. മാര്‍ച്ച് 1 വെള്ളിയാഴ്ച മുതല്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നിര്‍ബന്ധിത വിരലടയാള നയം

More »

കുവൈറ്റില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും
കുവൈറ്റില്‍ ഏപ്രില്‍ നാലിന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. ദേശീയ അസംബ്ലിയിലേക്ക് മല്‍സരിക്കുന്നവര്‍ക്ക് മാര്‍ച്ച് 4 തിങ്കളാഴ്ച മുതല്‍ നാമനിര്‍ദേശം സമര്‍പ്പിക്കാമെന്ന് കുവൈറ്റ് ന്യൂസ് ഏജന്‍സി (കുന) റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ നാലിനാണ് ദേശീയ അസംബ്ലിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്.

More »

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ചത് 269 പേര്‍
കുവൈത്തില്‍ 2023 ല്‍ ഏകദേശം 90 ലക്ഷം ട്രാഫിക് നിയമ ലംഘനങ്ങള്‍ നടന്നതായും വാഹനാപകടങ്ങളില്‍ 269 പേര്‍ മരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 ലെ ഏകീകൃത ഗള്‍ഫ് ട്രാഫിക് വീക്കുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ നവാഫ് അല്‍ ഹയാന്‍ ആണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. വേഗത പരിധി കവിഞ്ഞതില്‍ ആണ് ഏറ്റവും കൂടുതല്‍ നിയമ ലംഘനം നടന്നത് 40

More »

കുവൈത്തില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ അടിയന്തര വൈദ്യസഹായം നല്‍കിയത് 136 പേര്‍ക്ക്
കുവൈത്തില്‍ ദേശീയ വിമോചന ദിനാഘോഷങ്ങള്‍ക്കിടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട 136 പേരെ ആംബുലന്‍സില്‍ ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും എത്തിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 119 പേര്‍ ക്ലിനിക്കുകളില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. 17 പേരെ ഹോസ്പിറ്റലുകളിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രാലയം

More »

കുവൈറ്റ് ദേശീയ ദിനം: 912 തടവുകാര്‍ക്ക് മാപ്പുനല്‍കി
രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തടവുകാര്‍ക്ക് മാപ്പുനല്‍കി മോചിപ്പിക്കാന്‍ ഒരുങ്ങി കുവൈറ്റ്. 912 തടവുകാരെ ജയില്‍ മോചിതരാക്കുമെന്ന് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അറിയിച്ചു. ഇതില്‍ 214 തടവുകാരെ ഉടന്‍തന്നെ മോചിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെയായിരുന്നു കുവൈറ്റ് 63ാമത് ദേശീയ ദിനം ആഘോഷിച്ചത്. കൂടാതെ മറ്റ്

More »

കുവൈത്ത് ദേശീയ ദിനാഘോഷം, വാഹനത്തിന് നേരെ വാട്ടര്‍ ബലൂണ്‍ എറിഞ്ഞവര്‍ അറസ്റ്റില്‍
കുവൈത്ത് ദേശീയ ദിനാഘോഷത്തിനിടെ വാഹനത്തിനു നേരെ വാട്ടര്‍ ബലൂണ്‍ എറിഞ്ഞവര ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി പരിസ്ഥിതി പൊലീസിന് കൈമാറി. പിടിക്കപ്പെട്ടവരില്‍ നാലു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. വലിയ പതാകകള്‍ സ്ഥാപിച്ച വാഹനങ്ങളും നിരോധിത ബലൂണുകളും വാട്ടര്‍ പിസ്റ്റളുകളും വില്‍പ്പന നടത്തിയ നിരവധി വാഹനങ്ങളും അധികൃതര്‍

More »

കുവൈത്തില്‍ എല്ലാ പൗരന്മാരും പ്രവാസികളും മൂന്നു മാസത്തിനുള്ളില്‍ വിരലടയാളം നല്‍കാന്‍ നിര്‍ദേശം
സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ നിവാസികളും മൂന്നു മാസത്തിനുള്ളില്‍ വിരലടയാളം നല്‍കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് എല്ലായിടത്തും വിരലടയാളം സ്വീകരിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. വിരലടയാളം നല്‍കാത്തവര്‍ക്ക് 2024 ജൂണ്‍ മുതല്‍ സര്‍ക്കാരില്‍ നിന്നുള്ള സേവനങ്ങള്‍ തടയുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. വരുന്ന മാര്‍ച്ച് ഒന്നു മുതലാണ്

More »

ദേശീയ ആഘോഷങ്ങളില്‍ തിളങ്ങി കുവൈത്ത്
ദേശീയ വിമോചന വാര്‍ഷിക ദിനങ്ങള്‍ അടുത്തതോടെ ആഘോഷങ്ങളില്‍ തിളങ്ങി കുവൈത്ത്. രാജ്യത്ത് എല്ലായിടങ്ങളിലും ദേശീയ പതാകകള്‍ ഉയര്‍ന്നു കഴിഞ്ഞു. ബഹുവര്‍ണങ്ങളിലുള്ള ചായംപൂശിയും ഇലക്ട്രിക് ലൈറ്റുകള്‍കൊണ്ട് അലങ്കരിച്ചും രാജ്യത്തെങ്ങും ആഘോഷത്തിന്റെ അന്തരീക്ഷമാണ്. ഫെബ്രുവരി 25,26 തിയതികളിലാണ് കുവൈത്തിന്റെ ദേശീയ വിമോചന ദിനങ്ങള്‍. ഈ ദിവസങ്ങളില്‍ രാജ്യത്ത് വിപുലമായ പ്രത്യേക ആഘോഷങ്ങള്‍

More »

കുവൈത്തില്‍ ഒരാഴ്ചക്കിടെ 1770 ട്രാഫിക് അപകടങ്ങള്‍

മാര്‍ച്ച് 15 മുതല്‍ 22 വരെയുള്ള കണക്കുകള്‍ പ്രകാരം 1770 ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 55 പേരെ ട്രാഫിക് പൊലീസിന് റഫര്‍ ചെയ്തതായി സ്ഥിതി വിവര കണക്കുകള്‍

വിദേശ തൊഴിലാളികള്‍ക്കായി കുവൈത്തില്‍ ലേബര്‍ സിറ്റി

കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്കായി ലേബര്‍ സിറ്റി നിര്‍മ്മിക്കുന്നു. സബ്ഹാനിലെ പതിനൊന്നാം ബ്ലോക്കില്‍ 40000 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന തൊഴിലാളി നഗരത്തില്‍ മൂവായിരം പേര്‍ക്ക് താമസ സൗകര്യമുണ്ടാക്കും. നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് കുവൈത്ത് നഗരസഭാ അധികൃതര്‍

കുവൈത്തില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധന

വിശുദ്ധ റംസാനിലെ ആദ്യ പത്തു ദിവസങ്ങളില്‍ ഉംറ നിര്‍വഹിക്കാനുള്ള കുവൈത്തില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. വിമാന ടിക്കറ്റ് നിരക്കും ഇരട്ടിയായി. ആദ്യ ദിനങ്ങളില്‍ 150 കുവൈത്ത് ദിനാര്‍ ആയിരുന്ന ടിക്കറ്റ് നിരക്ക് ആഴ്ചയുടെ അവസാനം 300 കുവൈത്ത് ദിനാര്‍ വരെ ഉയര്‍ന്നു.

ഗള്‍ഫ് നഗരങ്ങളില്‍ തന്നെ ഏറ്റവും ഉയര്‍ന്ന താപനില കുവൈറ്റ് സിറ്റിയില്‍

ആഗോള താപനം കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ ഓരോ വര്‍ഷവും ചൂട് വര്‍ധിച്ചുവരികയാണ്. ഓരോ വര്‍ഷം കൂടുമ്പോഴും ശരാശരി താപനിലയില്‍ ഏതാണ്ട് ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധന ഉണ്ടാവുന്നു. ഈ നില തുടര്‍ന്നാല്‍ 2030 വര്‍ഷത്തിനുള്ളില്‍ താമസിക്കാന്‍ അനുയോജ്യമല്ലാത്ത നാടായി ജിസിസി രാജ്യങ്ങള്‍

കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പിന് തുടക്കമായി

കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പിന് തുടക്കമായി. ഇത് സംബന്ധിച്ചുള്ള തീരുമാനം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് ആണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെയാണ് പൊതുമാപ്പ്

കുവൈത്തില്‍ അപ്രതീക്ഷിതമായി കാലാവസ്ഥാ മാറ്റം

രാജ്യത്തു വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ പ്രകടമാകും .ഏതാനും ദിവസങ്ങളിലെ രാവിലെ ചൂടും വൈകുന്നേരങ്ങളില്‍ തണുത്ത താപനിലയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേഘാവൃതമായ ആകാശത്തിന് പുറമേ ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാറ്റും കാലാവസ്ഥ