Kuwait

കുവൈത്തില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ അടിയന്തര വൈദ്യസഹായം നല്‍കിയത് 136 പേര്‍ക്ക്
കുവൈത്തില്‍ ദേശീയ വിമോചന ദിനാഘോഷങ്ങള്‍ക്കിടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട 136 പേരെ ആംബുലന്‍സില്‍ ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും എത്തിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 119 പേര്‍ ക്ലിനിക്കുകളില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. 17 പേരെ ഹോസ്പിറ്റലുകളിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.  

More »

കുവൈറ്റ് ദേശീയ ദിനം: 912 തടവുകാര്‍ക്ക് മാപ്പുനല്‍കി
രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തടവുകാര്‍ക്ക് മാപ്പുനല്‍കി മോചിപ്പിക്കാന്‍ ഒരുങ്ങി കുവൈറ്റ്. 912 തടവുകാരെ ജയില്‍ മോചിതരാക്കുമെന്ന് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അറിയിച്ചു. ഇതില്‍ 214 തടവുകാരെ ഉടന്‍തന്നെ മോചിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെയായിരുന്നു കുവൈറ്റ് 63ാമത് ദേശീയ ദിനം ആഘോഷിച്ചത്. കൂടാതെ മറ്റ്

More »

കുവൈത്ത് ദേശീയ ദിനാഘോഷം, വാഹനത്തിന് നേരെ വാട്ടര്‍ ബലൂണ്‍ എറിഞ്ഞവര്‍ അറസ്റ്റില്‍
കുവൈത്ത് ദേശീയ ദിനാഘോഷത്തിനിടെ വാഹനത്തിനു നേരെ വാട്ടര്‍ ബലൂണ്‍ എറിഞ്ഞവര ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി പരിസ്ഥിതി പൊലീസിന് കൈമാറി. പിടിക്കപ്പെട്ടവരില്‍ നാലു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. വലിയ പതാകകള്‍ സ്ഥാപിച്ച വാഹനങ്ങളും നിരോധിത ബലൂണുകളും വാട്ടര്‍ പിസ്റ്റളുകളും വില്‍പ്പന നടത്തിയ നിരവധി വാഹനങ്ങളും അധികൃതര്‍

More »

കുവൈത്തില്‍ എല്ലാ പൗരന്മാരും പ്രവാസികളും മൂന്നു മാസത്തിനുള്ളില്‍ വിരലടയാളം നല്‍കാന്‍ നിര്‍ദേശം
സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ നിവാസികളും മൂന്നു മാസത്തിനുള്ളില്‍ വിരലടയാളം നല്‍കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് എല്ലായിടത്തും വിരലടയാളം സ്വീകരിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. വിരലടയാളം നല്‍കാത്തവര്‍ക്ക് 2024 ജൂണ്‍ മുതല്‍ സര്‍ക്കാരില്‍ നിന്നുള്ള സേവനങ്ങള്‍ തടയുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. വരുന്ന മാര്‍ച്ച് ഒന്നു മുതലാണ്

More »

ദേശീയ ആഘോഷങ്ങളില്‍ തിളങ്ങി കുവൈത്ത്
ദേശീയ വിമോചന വാര്‍ഷിക ദിനങ്ങള്‍ അടുത്തതോടെ ആഘോഷങ്ങളില്‍ തിളങ്ങി കുവൈത്ത്. രാജ്യത്ത് എല്ലായിടങ്ങളിലും ദേശീയ പതാകകള്‍ ഉയര്‍ന്നു കഴിഞ്ഞു. ബഹുവര്‍ണങ്ങളിലുള്ള ചായംപൂശിയും ഇലക്ട്രിക് ലൈറ്റുകള്‍കൊണ്ട് അലങ്കരിച്ചും രാജ്യത്തെങ്ങും ആഘോഷത്തിന്റെ അന്തരീക്ഷമാണ്. ഫെബ്രുവരി 25,26 തിയതികളിലാണ് കുവൈത്തിന്റെ ദേശീയ വിമോചന ദിനങ്ങള്‍. ഈ ദിവസങ്ങളില്‍ രാജ്യത്ത് വിപുലമായ പ്രത്യേക ആഘോഷങ്ങള്‍

More »

പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 28 പ്രവാസികളെ കുവൈറ്റില്‍ നിന്ന് നാടുകടത്തി
പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 28 പ്രവാസികളെ കുവൈറ്റില്‍ നിന്ന് നാടുകടത്തി. കഴിഞ്ഞ വര്‍ഷത്തിനിടെയാണ് ഇത്രയും പേരെ തിരിച്ചയച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. നാടുകടത്തപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. പരിസ്ഥിതി നിയമം ലംഘിച്ചതിനും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളില്‍ അതിക്രമിച്ച് കയറിയതിനും 133 കുവൈറ്റ് പൗരന്മാരെ കഴിഞ്ഞ വര്‍ഷം

More »

കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സിന് ദാരുണാന്ത്യം
കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സിന് ദാരുണാന്ത്യം. കണ്ണൂര്‍ ഇരിട്ടി കച്ചേരിക്കടവ് ചക്കാനിക്കുന്നേല്‍ മാത്യുവിന്റെയും ഷൈനിയുടെയും മകള്‍ ദീപ്തി ജോമേഷ് ആണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. കുവൈത്തിലെ അല്‍ സലാം ആശുപത്രിയില്‍ നേഴ്‌സായിരുന്നു ദീപ്തി. തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്. ആശുപത്രിയുടെ താമസ സ്ഥലത്തിന് അടുത്തുള്ള റോഡ് മുറിച്ച്

More »

കുവൈത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ പരിശോധന തുടരുന്നു
രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ പരിശോധന തുടരുന്നു. കഴിഞ്ഞ ആഴ്ച ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പരിശോധനയില്‍ 28000 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നൂറിലേറെ വാഹനങ്ങള്‍ പിടിച്ചെടുത്തു. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രതിവാര സ്ഥിതി വിവരകണക്കുകള്‍ പ്രകാരം അശ്രദ്ധമായി വാഹനമോടിച്ച 31 പേരെ അറസ്റ്റ് ചെയ്ത് ട്രാഫിക് പൊലീസിന് കൈമാറി.

More »

മോഷ്ടിച്ച ബോട്ടില്‍ കുവൈത്തില്‍ നിന്ന് ഇന്ത്യയിലെത്തിയ മൂന്നു പേര്‍ക്ക് ജാമ്യം
തൊഴിലുടമ പീഡിപ്പിച്ചെന്ന് ആരോപിച്ച് കുവൈത്തില്‍ നിന്ന് ബോട്ടുമായി മുങ്ങി മുംബൈയില്‍ അറസ്റ്റിലായ കന്യാകുമാരി സ്വദശികളായ മൂന്നു മത്സ്യ തൊഴിലാളികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.  രേഖകളില്ലാതെ രാജ്യാന്തര അതിര്‍ത്തി കടന്നതിന് ഈ മാസം ആറിനാണ് തൊഴിലാളികള്‍ പിടിയിലായത്.  

More »

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദയുടെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകകള്‍ നടത്തിയത്. പരിശോധനകളില്‍ ആകെ 21,858

കുവൈറ്റില്‍ നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് സൗദിയിലെത്താം

കുവൈത്തില്‍ നിന്ന് രണ്ട് മണിക്കൂറില്‍ സൗദിയില്‍ എത്തുന്ന റെയില്‍വേ ലിങ്കിന്റെ ആദ്യ ഘട്ട പഠനം അടുത്ത മൂന്ന് മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. കുവൈറ്റില്‍ നിന്ന് (അല്‍ഷദ്ദാദിയ ഏരിയ) ആരംഭിച്ച് സൗദി അറേബ്യയിലെ റിയാദ് നഗരത്തിലൂടെ കടന്നുപോകുന്ന

കുവൈറ്റില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി

കുവൈറ്റില്‍ സര്‍ക്കാര്‍ മെഡിക്കല്‍ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി. ഔദ്യോഗിക പ്രവൃത്തി സമയത്തിന് ശേഷം സ്വകാര്യ ക്ലിനിക്കുകളിലും മറ്റും ജോലി ചെയ്യാം. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള

കര്‍ശന ട്രാഫിക് പരിശോധന; 21,858 നിയമലംഘനങ്ങള്‍ കണ്ടെത്തി

കുവൈത്തില്‍ ഒരാഴ്ചക്കിടെ 1,620 ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് (ജിടിഡി) അറിയിച്ചു. മാര്‍ച്ച് 23 മുതല്‍ 29 വരെയുള്ള കണക്കാണിത്. 293 ഗുരുതര അപകടങ്ങളും ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടാകാത്ത 1,409 ചെറിയ അപകടങ്ങളും ഇതില്‍

ജഹ്‌റയില്‍ വീടിന് തീപിടിച്ചു

ജഹ്‌റയില്‍ വീടിന് തീപിടിച്ചു. വീട്ടുജോലിക്കാരിക്കും കുട്ടിക്കും പരിക്കേറ്റു. അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. പരിക്കേറ്റവരെ മെഡിക്കല്‍ എമര്‍ജന്‍സി റൂമിലേക്ക് മാറ്റി. വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നി ശമന സേന അറിയിച്ചു. സാല്‍മിയയില്‍ ഒരു

കുവൈത്തില്‍ ഒരാഴ്ചക്കിടെ 1770 ട്രാഫിക് അപകടങ്ങള്‍

മാര്‍ച്ച് 15 മുതല്‍ 22 വരെയുള്ള കണക്കുകള്‍ പ്രകാരം 1770 ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 55 പേരെ ട്രാഫിക് പൊലീസിന് റഫര്‍ ചെയ്തതായി സ്ഥിതി വിവര കണക്കുകള്‍