Kuwait

കുവൈത്തില്‍ സുരക്ഷാ പരിശോധനയില്‍ 258 നിയമ ലംഘനങ്ങള്‍ കണ്ടെത്തി
മഹ്ബൂലയില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ പൊലീസ് 258 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. വിവിധ കുറ്റങ്ങള്‍ ചുമത്തി 38 പേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയം ആക്ടിങ് അണ്ടര്‍ സെക്രട്ടറി ലഫ്‌നന്റ് ജനറല്‍ ശൈഖ് സാലിം നവാഫ് അല്‍ അഹമ്മദ് അസ്സബാഹിന്റെ നേരിട്ടുള്ള തുടര്‍ നടപടികളോടെയായിരുന്നു പരിശോധന. രാജ്യത്തുടനീളം വിപുലമായ പരിശോധനകളുടെ തുടര്‍ച്ചയാണ് ഇതും.  258 ട്രാഫിക് നിയമ ലംഘനങ്ങള്‍, 15 റിസിഡന്‍സി നിയമ ലംഘനങ്ങള്‍, മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ എന്നിങ്ങനെ നടപടികള്‍ സ്വീകരിച്ചു.  

More »

കുവൈത്തില്‍ ഒരാഴ്ചക്കിടെ 23122 വിവിധ ട്രാഫിക് നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തി
 കുവൈത്തില്‍ ഒരാഴ്ചക്കിടെ 23122 വിവിധ ട്രാഫിക് നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തി. ജനുവരി 20 മുതല്‍ 26 വരെ നടത്തിയ ട്രാഫിക് പട്രോളിങ് കാമ്പയിനുകളിലാണ് ഇത്രയും ലംഘനങ്ങള്‍ കണ്ടെത്തിയത്. നിയമ ലംഘനം നടത്തിയ 394 വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും കണ്ടുകെട്ടിയതായും 17 നിയമ ലംഘകരെ മുന്‍കരുതല്‍ തടവിലേക്ക് മാറ്റിയതായും അല്‍റായി പത്രം റിപ്പോര്‍ട്ടു ചെയ്തു. റോഡ് സുരക്ഷയുടെ ഭാഗമായി രാജ്യത്ത്

More »

കുവൈറ്റ് അമീര്‍ സൗദിയിലെത്തി; അധികാരത്തിലേറിയ ശേഷമുളള ആദ്യ സന്ദര്‍ശനം
കുവൈറ്റിന്റെ പുതിയ അമീര്‍ ശൈഖ് മിശ്അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സൗദിയിലെത്തി. കുവൈറ്റ് അമീറിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരിച്ചു. അമീറായി അധികാരമേറ്റതിന് ശേഷമുളള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.  ശൈഖ് മിശ്അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ആദ്യത്തെ വിദേശ സന്ദര്‍ശനം കൂടിയാണിത്. എര്‍ഖ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവ് അമീറിനെ

More »

ഫാമിലി വീസയില്‍ മാതാപിതാക്കളേയും സഹോദരങ്ങളേയും രാജ്യത്തേക്ക് കൊണ്ടുവരാനാകില്ലെന്ന് കുവൈത്ത്
ഫാമിലി വീസയില്‍ മാതാപിതാക്കളേയും സഹോദരങ്ങളേയും രാജ്യത്തേക്ക് കൊണ്ടുവരാനാകില്ലെന്ന് കുവൈത്ത് അധികൃതര്‍. ജീവിത പങ്കാളി, 14 വയസ്സിന് താഴെയുള്ള മക്കള്‍ എന്നിവര്‍ക്കു മാത്രമായി വീസ പരിമിതപ്പെടുത്തിയത് മലയാളികള്‍ക്കടകം തിരിച്ചടിയാണ്. പരിഷ്‌കരിച്ച വീസ നിയമം പ്രാബല്യത്തില്‍ വന്നതോടെ ആദ്യ ദിവസം തന്നെ 1165 അപേക്ഷകള്‍ അധികൃതര്‍ തള്ളി. ഇതില്‍ അധികവും മാതാപിതാക്കളെ കൊണ്ടുവരാനുള്ള

More »

തെറ്റായ ചികിത്സ ; വിദേശ ഡോക്ടര്‍ക്ക് തടവും പിഴയും
യുവതിക്ക് തെറ്റായ ചികിത്സ നിര്‍ദ്ദേശിച്ച വിദേശ ഡോക്ടര്‍ക്ക് ആറു മാസം തടവും അമ്പതിനായിരം ദിനാര്‍ പിഴയും. രാജ്യത്തെ പ്രമുഖ കോസ്‌മെറ്റിക് ക്ലിനിക്കിലെ ഡോക്ടറെയാണ് ചികിത്സാ പിഴവിനെ തുടര്‍ന്ന് കോടതി ശിക്ഷിച്ചത്. ത്വക്ക് രോഗ വിദഗ്ധനായ ഡോക്ടര്‍ക്ക് ലിപ്പോസക്ഷനില്‍ വൈദഗ്ധ്യമില്ലായിരുന്നു. മതിയായ പരിശോധന നടത്താതെയാണ് ഡോക്ടര്‍ ചികിത്സ നല്‍കിയതെന്ന് യുവതി പരാതി നല്‍കി.

More »

വിസ തട്ടിപ്പ് ; മൂന്നു പേര്‍ അറസ്റ്റില്‍
വിസ തട്ടിപ്പ് നടത്തിയ മൂന്നു പേരെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു. ഏഷ്യന്‍ വംശജരായ മൂന്നു പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് വ്യാജ വിസകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച സീലുകള്‍, എടിഎം കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ പിടിച്ചെടുത്തു. മൂന്നു പേരും കുറ്റം സമ്മതിച്ചതായി അധികൃതര്‍

More »

കുവൈത്തില്‍ പ്രവാസികള്‍ക്ക് ഇനി ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം
കുവൈത്തില്‍ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. നിര്‍ദിഷ്ട നിയമത്തിലൂടെ സ്വദേശികള്‍ക്കും രാജ്യത്തെ വിദേശികള്‍ക്കും മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ചികിത്സാ ചെലവ് ഇനത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനൊപ്പം ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ഇതു ഉപകരിക്കും. സ്വദേശികളുടെ ഇന്‍ഷുറന്‍സ് പ്രീമിയം രാജ്യവും

More »

അനധികൃത പ്രവാസികള്‍ക്ക് പിഴയടച്ച് തുടരാനുള്ള പ്രത്യേകാനുമതി കുവൈറ്റ് നിര്‍ത്തലാക്കി
അനധികൃത താമസക്കാര്‍ക്കുള്ള പിഴമാപ്പ് പദ്ധതി കുവൈറ്റ് നിര്‍ത്തിവച്ചു. 2020ന് മുമ്പ് രാജ്യത്ത് വന്ന അനധികൃത പ്രവാസികള്‍ക്ക് നിശ്ചിത പിഴ അടച്ചാല്‍ രേഖകള്‍ ശരിയാക്കി നിയമപരമായി രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന നടപടിയാണ് കുവൈറ്റ് അധികൃതര്‍ നിര്‍ത്തിവച്ചത്. ഇതു സംബന്ധിച്ച ഹ്രസ്വകാല ഉത്തരവ് പിന്‍വലിച്ചതായി കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ കാലയളവിലെപ്പോലെ

More »

കുവൈറ്റ് ദിനാര്‍; ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സി
ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കുവൈറ്റ് ദിനാറിന്. ലോക കറന്‍സികളില്‍ ശക്തമായ സാന്നിധ്യമാണ് കുവൈറ്റ് ദിനാറിനുള്ളത്. 3.25 ഡോളറിന് തുല്യമാണ് ഒരു കുവൈത്ത് ദിനാര്‍. ലോകത്തെ ശക്തമായ പത്ത് കറന്‍സികളുടെ പട്ടികയിലാണ് കുവൈറ്റ് ദിനാര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഫോബ്‌സാണ് കറന്‍സികളില്‍ മുന്‍ നിരകളിലുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

More »

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദയുടെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകകള്‍ നടത്തിയത്. പരിശോധനകളില്‍ ആകെ 21,858

കുവൈറ്റില്‍ നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് സൗദിയിലെത്താം

കുവൈത്തില്‍ നിന്ന് രണ്ട് മണിക്കൂറില്‍ സൗദിയില്‍ എത്തുന്ന റെയില്‍വേ ലിങ്കിന്റെ ആദ്യ ഘട്ട പഠനം അടുത്ത മൂന്ന് മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. കുവൈറ്റില്‍ നിന്ന് (അല്‍ഷദ്ദാദിയ ഏരിയ) ആരംഭിച്ച് സൗദി അറേബ്യയിലെ റിയാദ് നഗരത്തിലൂടെ കടന്നുപോകുന്ന

കുവൈറ്റില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി

കുവൈറ്റില്‍ സര്‍ക്കാര്‍ മെഡിക്കല്‍ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി. ഔദ്യോഗിക പ്രവൃത്തി സമയത്തിന് ശേഷം സ്വകാര്യ ക്ലിനിക്കുകളിലും മറ്റും ജോലി ചെയ്യാം. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള

കര്‍ശന ട്രാഫിക് പരിശോധന; 21,858 നിയമലംഘനങ്ങള്‍ കണ്ടെത്തി

കുവൈത്തില്‍ ഒരാഴ്ചക്കിടെ 1,620 ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് (ജിടിഡി) അറിയിച്ചു. മാര്‍ച്ച് 23 മുതല്‍ 29 വരെയുള്ള കണക്കാണിത്. 293 ഗുരുതര അപകടങ്ങളും ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടാകാത്ത 1,409 ചെറിയ അപകടങ്ങളും ഇതില്‍

ജഹ്‌റയില്‍ വീടിന് തീപിടിച്ചു

ജഹ്‌റയില്‍ വീടിന് തീപിടിച്ചു. വീട്ടുജോലിക്കാരിക്കും കുട്ടിക്കും പരിക്കേറ്റു. അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. പരിക്കേറ്റവരെ മെഡിക്കല്‍ എമര്‍ജന്‍സി റൂമിലേക്ക് മാറ്റി. വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നി ശമന സേന അറിയിച്ചു. സാല്‍മിയയില്‍ ഒരു

കുവൈത്തില്‍ ഒരാഴ്ചക്കിടെ 1770 ട്രാഫിക് അപകടങ്ങള്‍

മാര്‍ച്ച് 15 മുതല്‍ 22 വരെയുള്ള കണക്കുകള്‍ പ്രകാരം 1770 ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 55 പേരെ ട്രാഫിക് പൊലീസിന് റഫര്‍ ചെയ്തതായി സ്ഥിതി വിവര കണക്കുകള്‍