Kuwait

കള്ളനോട്ടുമായി രണ്ടുപേര്‍ പിടിയില്‍
കള്ളനോട്ടുമായി രണ്ടുപേരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം പിടികൂടി. കള്ളനോട്ട് നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രിക് മെഷീന്‍, നോട്ടിന്റെ വലിപ്പവും നിറവുമുള്ള പേപ്പറുകള്‍, കള്ളനോട്ടുകള്‍, കൃത്രിമ വസ്തുക്കള്‍ എന്നിവ ഇവരില്‍ നിന്ന് പിടികൂടി.പിടിയിലായവര്‍ ആഫ്രിക്കന്‍ പൗരന്മാരാണ്. പ്രതികളേയും പിടിച്ചെടുത്ത വസ്തുക്കളും നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കായി സുരക്ഷാ വിഭാഗം നടത്തിയ തീവ്ര അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.  

More »

പ്രവാസികള്‍ക്ക് പാര്‍ട്ട്-ടൈം ജോലി ചെയ്യാന്‍ അനുമതി നല്‍കി കുവൈത്ത്; നിബന്ധന ബാധകം
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ അനുമതി നല്‍കിയതായി പ്രഖ്യാപിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലെഡ് അല്‍ സബാ. യഥാര്‍ത്ഥ എംപ്ലോയര്‍/ സ്‌പോണ്‍സര്‍ ഇതിനുള്ള അനുമതി നല്‍കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ വ്യക്തമാക്കി.  അടുത്ത മാസം മുതല്‍ തീരുമാനം നിലവില്‍ വരുമെന്നും

More »

കുട്ടിയെ പ്ലാസ്റ്റിക് സര്‍ജറി നടത്തി; കോസ്‌മെറ്റിക് ക്ലീനിക് അടച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം
അനധികൃതമായി ചികിത്സ നടത്തിയ കോസ്‌മെറ്റിക് ക്ലിനിക്ക് ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. ഇവിടെ കുട്ടിയെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. ക്ലിനിക്കിലെ ഒരു ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതായും അരോഗ്യമന്ത്രാലയം അറിയിച്ചു. എന്താണ് നടന്നത് എന്ന് അറിയിക്കുന്നതിന് വേണ്ടി ആരോഗ്യ മന്ത്രാലയം പ്രത്യേക സംഘത്തെ രൂപവത്കരിക്കാനും

More »

പുതിയ വിമാനവുമായി കുവൈറ്റ് എയര്‍വേസ്
യാത്ര സുഖകരമാക്കാന്‍ വേണ്ടി പുതിയ വിമാനം വാങ്ങിയിരിക്കുകയാണ് കുവൈറ്റ് എയര്‍വേസ്. 'ബര്‍ഗാന്‍' എന്ന എയര്‍ബസ് എ 320 നിയോ വിമാനം കൂടി കഴിഞ്ഞ ദിവസം എത്തി. കുവൈറ്റ് എയര്‍വേയ്‌സിന്റെ ഇ്ത്തരത്തിലുള്ള ഒമ്പതാമത്തെ വിമാനമാണിത്. കുവൈറ്റ് വാണിജ്യാടിസ്ഥാനത്തില്‍ ഇത് സര്‍വിസ് ആരംഭിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളുന്നതാണ് ബര്‍ഗാന്‍. യാത്രക്കാര്‍ വലിയ സൗകര്യങ്ങള്‍ ആണ്

More »

23 വിദേശികള്‍ കുവൈത്തില്‍ അറസ്റ്റില്‍
നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 23 വിദേശികളെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 27 കിലോ ലഹരി, 24000 ലഹരി ഗുളിക, 192 കുപ്പി മദ്യം, 25 കഞ്ചാവ് ചെടികള്‍ എന്നിവ പിടിച്ചെടുത്തു. 19 കേസുകളിലായാണ് ഇത്രയും പേര്‍ അറസ്റ്റിലായത്.  

More »

ഇന്ത്യ കുവൈറ്റ് ബന്ധം കൂടുതല്‍ ശക്തിപ്പെടും ; കുവൈത്ത് അമീറിന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി
കുവൈറ്റിന്റെ പുതിയ അമീറായി ചുമതലയേറ്റ ഷെയ്ഖ് മിഷല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ കുവൈറ്റ് ബന്ധം വരും വര്‍ഷങ്ങളിലും കൂടുതല്‍ ദൃഢമാകാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ' കുവൈറ്റിന്റെ പുതിയ അമീറായി ചുമതല യേറ്റ ഹിസ് ഹൈനസ് ഷെയ്ഖ് മിഷല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് ആശംസകളും അഭിവാദ്യങ്ങളും

More »

കുവൈത്തില്‍ ഷെയ്ഖ് മിഷാല്‍ ഇന്ന് അധികാരമേല്‍ക്കും
കുവൈത്തിന്റെ പതിനേഴാമത് അമീറായി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഇന്നു രാവിലെ 10ന് നാഷണല്‍ അസംബ്ലിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ദേശീയ അസംബ്ലിയുടെ പ്രത്യേക സെഷന്‍ ചേര്‍ന്ന് പുതിയ അമീറിനെ തിരഞ്ഞെടുക്കണമെന്ന ഭരണഘടന നിയമം അനുസരിച്ചാണിത്. അമീറിന്റെ വിയോഗത്തെ തുടര്‍ന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നാണ് പുതിയ ഭരണാധികാരിയായി 83 കാരനായ ഷെയ്ഖ്

More »

കുവൈത്തില്‍ പുതിയ കിരീടാവകാശി ഒരു വര്‍ഷത്തിനുള്ളില്‍ ; മന്ത്രിസഭയിലും അഴിച്ചുപണിക്ക് സാധ്യത
പുതിയ കുവൈത്ത് ഭരണാധികാരിയും 80 വയസ്സു കഴിഞ്ഞ ശേഷമാണ് അധികാരമേറ്റെടുക്കുന്നത്. സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന വിഷയങ്ങളില്‍ പുതിയ ഭരണാധികാരി ഉടനടി തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.  മുന്‍ഗാമിയായ ഷെയ്ഥ് നവാഫ് അല്‍ അഹമ്മദ് അല്‍ജാബര്‍ അല്‍ സബാഹ് കുവൈത്ത് അമീറായി സ്ഥാനമേറ്റത് 83ാം വയസിലാണ്. അതേ പ്രായത്തിലാണ് പുതിയ അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍

More »

കുവൈത്ത് തേങ്ങി ; ഷെയ്ഖ് നവാഫിന് വിട
പ്രിയപ്പെട്ട മുന്‍ അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് വിട ചൊല്ലി കുവൈത്ത്. സുലൈബിക്കാത്ത് കബര്‍സ്ഥാനില്‍ ഇന്നലെ രാവിലെ 10 ന് ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. രാജ കുടുംബാംഗങ്ങളും ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഭരണാധികാരിയെന്ന നിലയില്‍ കുവൈത്തിന്റെ പുരോഗതിയില്‍ ശ്രദ്ധേയമായ സംഭാവനകള്‍

More »

കുവൈത്തില്‍ ഒരാഴ്ചക്കിടെ 1770 ട്രാഫിക് അപകടങ്ങള്‍

മാര്‍ച്ച് 15 മുതല്‍ 22 വരെയുള്ള കണക്കുകള്‍ പ്രകാരം 1770 ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 55 പേരെ ട്രാഫിക് പൊലീസിന് റഫര്‍ ചെയ്തതായി സ്ഥിതി വിവര കണക്കുകള്‍

വിദേശ തൊഴിലാളികള്‍ക്കായി കുവൈത്തില്‍ ലേബര്‍ സിറ്റി

കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്കായി ലേബര്‍ സിറ്റി നിര്‍മ്മിക്കുന്നു. സബ്ഹാനിലെ പതിനൊന്നാം ബ്ലോക്കില്‍ 40000 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന തൊഴിലാളി നഗരത്തില്‍ മൂവായിരം പേര്‍ക്ക് താമസ സൗകര്യമുണ്ടാക്കും. നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് കുവൈത്ത് നഗരസഭാ അധികൃതര്‍

കുവൈത്തില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധന

വിശുദ്ധ റംസാനിലെ ആദ്യ പത്തു ദിവസങ്ങളില്‍ ഉംറ നിര്‍വഹിക്കാനുള്ള കുവൈത്തില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. വിമാന ടിക്കറ്റ് നിരക്കും ഇരട്ടിയായി. ആദ്യ ദിനങ്ങളില്‍ 150 കുവൈത്ത് ദിനാര്‍ ആയിരുന്ന ടിക്കറ്റ് നിരക്ക് ആഴ്ചയുടെ അവസാനം 300 കുവൈത്ത് ദിനാര്‍ വരെ ഉയര്‍ന്നു.

ഗള്‍ഫ് നഗരങ്ങളില്‍ തന്നെ ഏറ്റവും ഉയര്‍ന്ന താപനില കുവൈറ്റ് സിറ്റിയില്‍

ആഗോള താപനം കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ ഓരോ വര്‍ഷവും ചൂട് വര്‍ധിച്ചുവരികയാണ്. ഓരോ വര്‍ഷം കൂടുമ്പോഴും ശരാശരി താപനിലയില്‍ ഏതാണ്ട് ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധന ഉണ്ടാവുന്നു. ഈ നില തുടര്‍ന്നാല്‍ 2030 വര്‍ഷത്തിനുള്ളില്‍ താമസിക്കാന്‍ അനുയോജ്യമല്ലാത്ത നാടായി ജിസിസി രാജ്യങ്ങള്‍

കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പിന് തുടക്കമായി

കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പിന് തുടക്കമായി. ഇത് സംബന്ധിച്ചുള്ള തീരുമാനം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് ആണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെയാണ് പൊതുമാപ്പ്

കുവൈത്തില്‍ അപ്രതീക്ഷിതമായി കാലാവസ്ഥാ മാറ്റം

രാജ്യത്തു വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ പ്രകടമാകും .ഏതാനും ദിവസങ്ങളിലെ രാവിലെ ചൂടും വൈകുന്നേരങ്ങളില്‍ തണുത്ത താപനിലയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേഘാവൃതമായ ആകാശത്തിന് പുറമേ ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാറ്റും കാലാവസ്ഥ