Kuwait

കുവൈത്തില്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം പരിഗണനയില്‍
കുവൈത്തില്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം ആരോഗ്യമന്ത്രാലയത്തിന്റെ സജീവ പരിഗണനയിലെന്ന് റിപ്പോര്‍ട്ട് .ആദ്യഘട്ടത്തില്‍ പ്രായമേറിയവര്‍ക്കും നിത്യരോഗങ്ങള്‍ ഉള്ളവര്‍ക്കും മാത്രം അധിക ഡോസ് വാക്‌സിന്‍ നല്‍കാനാണ് മന്ത്രാലയത്തിന്റെ നീക്കം. കോവിഡിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാനും സാമൂഹ്യ പ്രതിരോധം സാധ്യമാക്കാനും ബൂസ്റ്റര്‍ ഡോസ് സഹായകമാകും എന്ന് വിലയിരുത്തിയാണ് ആരോഗ്യ മന്ത്രാലയം ഇതിനുള്ള തയാറെടുപ്പുകള്‍ നടത്തുന്നത്.  പ്രായമേറിയവര്‍ക്കും നിത്യരോഗികള്‍ക്കും ആയിരിക്കും ആദ്യഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു എ ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനോടകം ബൂസ്റ്റര്‍ ഡോസ്

More »

കോവിഡ് ; ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടരുമെന്ന് കുവൈത്ത്
കോവിഡ് പശ്ചാത്തലത്തില്‍ തുടങ്ങിയ ഓണ്‍ലൈന്‍ സേവന സംവിധാനം തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളില്‍ നേരിട്ടു എത്തുന്നതിന് പകരം ഓണ്‍ലൈന്‍ സംവിധാനമേര്‍പ്പെടുത്തിയത്. സാമൂഹിക അകലം പാലിക്കുന്നതില്‍ ഉള്‍പ്പെടെ പ്രയാസം ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

More »

കുവൈത്തില്‍ ഗതാഗത നിയമലംഘകര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കി
കുവൈത്തില്‍ ഗതാഗത നിയമലംഘകര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കി ട്രാഫിക് അധികൃതര്‍. പരിശോധനകളില്‍ 28,092 പേര്‍ക്ക് നോട്ടീസുകള്‍ നല്‍കുകയും 141 വാഹനങ്ങളും 56 മോട്ടോര്‍സൈക്കിളുകളും പിടിച്ചെടുക്കുകയും ചെയ്തു. 62 നിയമലംഘകരെ തുടര്‍ നടപടികള്‍ക്കായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിനും പ്രായപൂര്‍ത്തിയാവാത്ത 12 പേര്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കാന്‍ ജുവനൈല്‍

More »

കുവൈത്തില്‍ മല്‍സ്യ മാര്‍ക്കറ്റുകളില്‍ ലേല നടപടികള്‍ പുനരാരംഭിക്കുന്നു
കുവൈത്തില്‍ മല്‍സ്യ മാര്‍ക്കറ്റുകളില്‍ ലേല നടപടികള്‍ പുനരാരംഭിക്കുന്നു . കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തിലാണ് വാക്‌സിന്‍ എടുത്തവരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് ലേലം നടത്താന്‍ മന്ത്രിസഭ അനുമതി നല്‍കിയത്. കോവിഡ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായ കുറവ് കണക്കിലെടുത്താണ് മന്ത്രിസഭ ലേല നടപടികള്‍ക്ക് അനുമതി നല്‍കിയത് .

More »

കുവൈത്തിലേക്ക് മടങ്ങാനാകാതെ രണ്ടര ലക്ഷത്തിലധികം പ്രവാസികള്‍
കൊവിഡ് പശ്ചാത്തലത്തിലുള്ള യാത്രാ നിയന്ത്രണങ്ങള്‍ മൂലം കുവൈത്തിലേക്ക് മടങ്ങാനാകാതെ നാട്ടില്‍ കുടുങ്ങിയത് 2,80,000  വിദേശികള്‍. അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളാണ് യാത്രാ നിയന്ത്രണങ്ങള്‍ മൂലം സ്വന്തം നാടുകളില്‍ കുടുങ്ങിയത്. പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡിന് മുമ്പ് നാട്ടില്‍ അവധിക്ക് പോയവരും കൊവിഡ് കാലത്ത് വിവിധ സമയങ്ങളിലായി

More »

വാക്‌സിനേഷന്‍ എടുത്തില്ലേ? കുവൈറ്റില്‍ നിന്നും വിദേശത്തേക്കുള്ള യാത്രക്ക് വിലക്ക്
ആഗസ്റ്റ് 1 മുതല്‍ വിദേശയാത്ര ചെയ്യാനെത്തുന്നവര്‍ കൊറോണാവൈറസിന് എതിരായ വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയുമായി കുവൈത്ത്. വാക്‌സിനെടുത്ത പൗരന്‍മാര്‍ക്ക് മാത്രമാണ് ആഗസ്റ്റ് 1 മുതല്‍ വിദേശയാത്രക്ക് അനുമതിയുണ്ടാകുക.  16 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍, വാക്‌സിനേഷന്‍ സാധ്യമല്ലെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റുള്ളവര്‍, അധികൃതരില്‍

More »

കുവൈത്തില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം;3 മരണം
കുവൈത്ത് അല്‍ഫഹൈഹില്‍ റോഡില്‍ സല്‍വയ്ക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ മൂന്നുപേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തില്‍ കുവൈത്ത് സ്വദേശിയും ഗള്‍ഫ് പൗരനും ഒരു ഏഷ്യന്‍ വംശജയുമാണ് മരിച്ചത്. ഒരു ഏഷ്യക്കാരന്

More »

വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മൂന്ന് നഴ്‌സുമാരെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു
വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മൂന്ന് നഴ്‌സുമാരെ കുവൈത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 250 മുതല്‍ 300 ദിനാര്‍ വരെ ഓരോരുത്തരില്‍ നിന്നു ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റിനായി ഈടാക്കുകയും

More »

ഏഴുമാസം ഗര്‍ഭിണിയായിരുന്ന മലയാളി കുവൈത്തില്‍ മരിച്ചു
ഏഴുമാസം ഗര്‍ഭിണിയായിരുന്ന മലയാളി കുവൈത്തില്‍ മരിച്ചു. കൊല്ലം അഞ്ചല്‍ മഞ്ചാടിയില്‍ വീട്ടില്‍ സിനി(43)ആണ് മരിച്ചത്.   ഏതാനും ദിവസമായി ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗര്‍ഭസ്ഥ ശുശുവിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അല്‍ഗാനിം ഓട്ടോമോട്ടീവ് കമ്പനി ജീവനക്കാരനാണ് ഭര്‍ത്താവ് സന്തോഷ് കുമാര്‍. മകന്‍: അനന്തറാം(ഇന്റഗ്രേറ്റഡ് ഇന്ത്യന്‍

More »

പ്രവാസി ഇടപാടുകാരന്റെ ഒരു ലക്ഷം ദിനാര്‍ തട്ടിയെടുത്തു; കുവൈറ്റ് ബാങ്ക് ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷം തടവ്

പ്രവാസിയായ ബാങ്ക് ഇടപാടുകാരനെ തെറ്റിദ്ധരിപ്പിച്ച് അയാളുടെ ഒരു ലക്ഷം ദിനാര്‍ (ഏകദേശം 2.7 കോടിയിലേറെ രൂപ) തട്ടിയെടുത്തതിന് കുവൈറ്റ് സ്വദേശിയായ ബാങ്കിലെ ജീവനക്കാരനെ കോടതി ശിക്ഷിച്ചു. അഞ്ച് വര്‍ഷം തടവിനാണ് അപ്പീല്‍ കോടതി ജഡ്ജി നാസര്‍ സാലിം അല്‍ ഹെയ്ദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ശിക്ഷ

വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കും

വര്‍ഷങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കു ശേഷം വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കാന്‍ കുവൈറ്റ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായി രാജ്യത്തെ ലേബര്‍ പെര്‍മിറ്റ് സമ്പ്രദായത്തില്‍ കാതലായ പരിഷ്‌ക്കാരങ്ങള്‍

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദയുടെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകകള്‍ നടത്തിയത്. പരിശോധനകളില്‍ ആകെ 21,858

കുവൈറ്റില്‍ നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് സൗദിയിലെത്താം

കുവൈത്തില്‍ നിന്ന് രണ്ട് മണിക്കൂറില്‍ സൗദിയില്‍ എത്തുന്ന റെയില്‍വേ ലിങ്കിന്റെ ആദ്യ ഘട്ട പഠനം അടുത്ത മൂന്ന് മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. കുവൈറ്റില്‍ നിന്ന് (അല്‍ഷദ്ദാദിയ ഏരിയ) ആരംഭിച്ച് സൗദി അറേബ്യയിലെ റിയാദ് നഗരത്തിലൂടെ കടന്നുപോകുന്ന

കുവൈറ്റില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി

കുവൈറ്റില്‍ സര്‍ക്കാര്‍ മെഡിക്കല്‍ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി. ഔദ്യോഗിക പ്രവൃത്തി സമയത്തിന് ശേഷം സ്വകാര്യ ക്ലിനിക്കുകളിലും മറ്റും ജോലി ചെയ്യാം. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള

കര്‍ശന ട്രാഫിക് പരിശോധന; 21,858 നിയമലംഘനങ്ങള്‍ കണ്ടെത്തി

കുവൈത്തില്‍ ഒരാഴ്ചക്കിടെ 1,620 ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് (ജിടിഡി) അറിയിച്ചു. മാര്‍ച്ച് 23 മുതല്‍ 29 വരെയുള്ള കണക്കാണിത്. 293 ഗുരുതര അപകടങ്ങളും ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടാകാത്ത 1,409 ചെറിയ അപകടങ്ങളും ഇതില്‍