USA

കൊറോണയുടെ മറവില്‍ ചൈന നടത്തുന്നത് തന്നെ വീണ്ടും പ്രസിഡന്റ് ആക്കാതിരിക്കാനുള്ള ശ്രമങ്ങള്‍; കൊറോണ വൈറസ് വ്യാപനത്തില്‍ അമേരിക്ക തകര്‍ന്നടിയുമ്പോള്‍ ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്
 കൊറോണ വൈറസ് വ്യാപനത്തില്‍ അമേരിക്ക തകര്‍ന്നടിയുമ്പോള്‍ ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. തന്നെ വീണ്ടും പ്രസിഡന്റ് ആക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് കൊറോണയുടെ മറവില്‍ ചൈന നടത്തുന്നതെന്ന് റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബിഡന്‍ നവംബറിലെ തിരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് ബീജിംഗ് ആഗ്രഹിക്കുന്നുവെന്നും താന്‍ വിജയിക്കാതിരിക്കാനുള്ള തങ്ങളെ കൊണ്ടാവുന്ന വിധത്തിലുള്ള എല്ലാ ശ്രമങ്ങളും ചൈന നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കൊറോണ വ്യാപനത്തില്‍ ചൈനയുടെ പങ്കിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. കോവിഡിന്റെ കാര്യത്തില്‍ തനിക്ക് പലതും ചെയ്യാനാകുമെന്നും എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും ട്രംപ്

More »

ആഗോളമഹാമാരിയായ കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 227,247 ആയി ഉയര്‍ന്നു; അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത് 2,502 പേര്‍ക്ക്; ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ന്യൂയോര്‍ക്കില്‍
 ആഗോള മഹാമാരിയായ കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 227,247 ആയി ഉയര്‍ന്നു. അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,502 പേര്‍ക്കാണ് വൈറസ് ബാധയില്‍ ജീവന്‍ നഷ്ടമായത്. 1,064,194 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച മാത്രം 28,429 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 147,411 പേര്‍ സുഖംപ്രാപിച്ചു.

More »

യുഎസില്‍ 24 മണിക്കൂറിനിടെ പ്രതിദിന കോവിഡ്-19 മരണത്തിലും പുതിയ രോഗികളുടെ എണ്ണത്തിലും തൊട്ട് മുമ്പത്തെ ദിവസത്തേക്കാള്‍ പെരുപ്പം; പ്രവണതയില്‍ കടുത്ത അസ്ഥിരത; ഇന്നലെ മരിച്ചത് 2,481 ; പുതി രോഗികള്‍ 25,910; മൊത്തം മരണം 59,284; മൊത്തം രോഗികള്‍ 10,36,417
യുഎസില്‍ കൊറോണയുമായി ബന്ധപ്പെട്ട പ്രവണതകള്‍ അസ്ഥിരമായി തുടരുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കകള്‍ വെളിപ്പെടുത്തുന്നത്. അതായത് ചില ദിവസങ്ങളില്‍ പ്രതിദിന കൊറോണ മരണങ്ങളിലും പുതുതായി തിരിച്ചറിയപ്പെടുന്ന രോഗികളുടെ എണ്ണത്തിലും കുറവുണ്ടാകുമ്പോള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ഇവ വര്‍ധിക്കുകയും പിന്നീട് അടുത്ത ദിവസങ്ങളില്‍ കുറയുകയും ചെയ്യുന്ന സ്ഥിതിയാണ് പ്രകടമാകുന്നതെന്ന്

More »

ന്യൂജഴ്‌സിലെ ഇന്ത്യക്കാരായ യുവ ദമ്പതികള്‍ മരിച്ച നിലയില്‍; മരണപ്പെട്ടത് മന്‍മോഹന്‍ മാള്‍, ഗരിമ കോത്താരി എന്നിവരെ; ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത് അപ്പാര്‍ട്ട്മെന്റിലും ഭര്‍ത്താവിന്റേത് മറ്റൊരിടത്ത് നദിയിലും; സംഭവത്തില്‍ ദുരൂഹത
 ന്യൂജഴ്‌സിലെ ഇന്ത്യക്കാരായ യുവ ദമ്പതികള്‍ മരിച്ച നിലയില്‍. ദമ്പതികളില്‍ ഒരാളെ അപ്പാര്‍ട്ട്മെന്റില്‍ കൊല്ലപ്പെട്ട നിലയിലും, ഭര്‍ത്താവിന്റെ മൃതദേഹം മറ്റൊരിടത്ത് നദിയിലുമാണ് കണ്ടെത്തിയത്. മന്‍മോഹന്‍ മാള്‍ (37), ഗരിമ കോത്താരി (35) എന്നിവരെയാണ് ഞായറാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ക്രിസ്റ്റഫര്‍ കൊളംബസ് ഡ്രൈവ് അപ്പാര്‍ട്ട്‌മെന്റില്‍ രാവിലെ 7:15 ഓടെയാണ് ഗരിമ

More »

യുഎസില്‍ പുതിയ രോഗികളുടെ പ്രതിദിന വര്‍ധനവില്‍ തുടര്‍ച്ചയായി ഇടിവ്; ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 23,185 പുതിയ രോഗികള്‍; പ്രതിദിന മരണം 1388; കൊറോണ കവര്‍ന്നത് ആകെ 56,803 പേരെ; 10,10,507 പേരെ വൈറസ് പിടികൂടി
 യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ പുതുതായി 1388 കൊറോണ മരണങ്ങളുണ്ടായി. പുതുതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണമാകട്ടെ 23,185 ആണ്. തൊട്ട് മുമ്പത്തെ ദിവസം പ്രതിദിന കൊറോണ മരണങ്ങള്‍ 1150 ആയതിനാല്‍ ഇക്കാര്യത്തില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്.  എന്നാല്‍ തൊട്ട് മുമ്പത്തെ ദിവസം സ്ഥിരീകരിച്ചിരുന്ന പുതിയ രോഗികളുടെ എണ്ണം 26,426 ഉം അതിനും മുമ്പത്തെ ദിവസം 34,366ഉം

More »

'രോഗം ലോകമാകെ പടര്‍ന്നുപിടിച്ച സമയം തന്നെ ചൈനയ്ക്ക് ഫലപ്രദമായി അത് തടയാമായിരുന്നു; എന്നാല്‍ അതുണ്ടായില്ല; ചൈനീസ് ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ച് അമേരിക്ക അന്വേഷണം നടത്തും'; ചൈനയെ കടന്നാക്രമിച്ച് ട്രംപ് വീണ്ടും
 കൊവിഡ് രോഗബാധയ്ക്ക് പിന്നിലുളള ചൈനീസ് ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ച് അമേരിക്ക അന്വേഷണം നടത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ്ഹൗസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ട്രംപിന്റെ പുതിയ വെല്ലുവിളി. 'രോഗം ലോകമാകെ പടര്‍ന്നുപിടിച്ച സമയം തന്നെ ചൈനയ്ക്ക് ഫലപ്രദമായി അത് തടയാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല.ചൈന മഹാരോഗത്തെ കൈകാര്യം ചെയ്ത രീതി വളരെ

More »

കോവിഡ് 19 ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു; മരണപ്പെട്ടത് ചിക്കാഗോയില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോട്ടയം മാന്നാനം സ്വദേശി സെബാസ്റ്റിയന്‍ വല്ലാത്തറക്കല്‍
കോവിഡ് 19 ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. അമേരിക്കയിലെ ചിക്കാഗോയില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോട്ടയം മാന്നാനം സ്വദേശി സെബാസ്റ്റിയന്‍ വല്ലാത്തറക്കല്‍ ആണ് മരിച്ചത്. അതേസമയം അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു. ഇതുവരെ 56,796 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 1383 ല്‍ അധികം പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച്

More »

യുഎസില്‍ പ്രതിദിന കൊറോണ മരണത്തിലും പുതിയ കേസുകളിലും ഇടിവുണ്ടായത് ആശ്വാസമാകുന്നു; ഇന്നലെ സ്ഥിരീകരിച്ചത് 1150 മരണങ്ങളും 26,426 പുതിയ കേസുകളും; മൊത്തം മരണം 55,415 ; ആകെ കോവിഡ്-19 ബാധിതര്‍ 9,87,322
വളരെ ദിവസങ്ങള്‍ക്ക് ശേഷം യുഎസില്‍ നിന്നും കൊറോണയുമായി ബന്ധപ്പെട്ട് ആശ്വാസമേകുന്ന വാര്‍ത്തയെത്തിയിരിക്കുന്നു. ഇത് പ്രകാരം യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 1150 കൊറോണ മരണങ്ങള്‍ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. തൊട്ട് മുമ്പത്തെ 2022 മരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിദിന മരണങ്ങളില്‍ ഇടിവുണ്ടായത് ആശ്വാസം പകരുന്നു. ഇതു പോലെ തന്നെ 24 മണിക്കൂറിനുള്ളില്‍

More »

'ജനങ്ങള്‍ എന്നെ വിളിക്കുന്നത് ഏറ്റവും കഠിനാധ്വാനിയായ വര്‍ക്കിങ് പ്രസിഡന്റെന്ന്; മൂന്നരക്കൊല്ലത്തിനിടെ മറ്റുള്ള പ്രസിഡന്റുമാരെക്കാള്‍ കുടുതല്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്'; വിവാദങ്ങള്‍ക്കിടെ സ്വന്തം പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ഡൊണാള്‍ഡ് ട്രംപ്
 രാജ്യത്തെ ജനഘങ്ങള്‍ തന്നെ കഠിനാധ്വാനിയായ പ്രസിഡന്റ് എന്നാണ് വിളിക്കുന്നതെന്ന്  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുവരെ അധികാരത്തിലിരുന്ന രാഷ്ട്രത്തലവന്മാരെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ താന്‍ കാഴ്ച വെച്ചിട്ടുണ്ട്. അതിനാലാണ് ജനങ്ങള്‍ തന്നെ കഠിനാധ്വാനിയെന്ന് വിളിക്കുന്നതെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങള്‍ തനിക്കെതിരെ തുടരുന്ന കടുത്ത

More »

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്

യുഎസിലെ അരിസോണയില്‍ വാഹനാപകടം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19) ഗൗതം പര്‍സി (19) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 20 ന് അരിസോണയിലെ ഫോണിക്‌സ് സിറ്റിയിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാഖില്‍ നിന്ന് മിസൈലാക്രമണം

വടക്കു കിഴക്കന്‍ സിറിയയിലെ യുഎസ് സൈനിക വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം. സൈനിക താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറില്‍ നിന്നാണ് മിസൈലാക്രമണം ഉണ്ടായത് . ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ആക്രമണം. യുഎസ്

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സംശയം

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ്. മസാച്യുസെറ്റ്‌സ് സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന 20കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വനപ്രദേശത്തെ നിര്‍ത്തിയിട്ട കാറിലാണ് മരിച്ച

ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 6500 ഡോളര്‍ തട്ടിപ്പ് ; ടെക്‌സസിന് പുറത്തും വ്യാപക തട്ടിപ്പുകള്‍ ; മുന്നറിയിപ്പുമായി പൊലീസ്

തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. വിവിധ സ്റ്റോറുകളുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ മോഷ്ടിച്ച് പണം തട്ടുന്നതാണ് രീതി. ആപ്പിള്‍, സെഫോറ, ആമസോണ്‍, ഫുട് ലോക്കര്‍ എന്നീ കമ്പനികളുടെ 4100 ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 65000 ഓളം ഡോളര്‍ തട്ടിപ്പ് നടത്തിയതായാണ് സംശയിക്കുന്നത്. ടെക്‌സസിന്

നോര്‍ത്ത് കൊറിയ 'വിഷ പേനകള്‍' ഉണ്ടാക്കുന്നു, സൃഷ്ടിക്കുന്നത് മാരകമായ ബാക്ടീരിയയും വൈറസുകളും : ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി യുഎസ്

നോര്‍ത്ത് കൊറിയക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് റിപ്പോര്‍ട്ട്. നോര്‍ത്ത് കൊറിയ ജൈവായുധ പദ്ധതിയുടെ ഭാഗമായി മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും സൃഷ്ടിക്കുന്നുവെന്നാണ് അമേരിക്കന്‍ അധികൃതരുടെ മുന്നറിയിപ്പ്. മാരകമായ രോഗങ്ങള്‍ പടര്‍ത്തുന്നതിന് 'വിഷ പേന'കളും സ്‌പ്രേകളും അടക്കം