USA

'രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതി മാറ്റി മറിച്ച പേള്‍ഹാര്‍ബര്‍ ആക്രമണത്തിന് സമാനമായ സാഹചര്യത്തെയാണ് അമേരിക്ക നേരിടാന്‍ പോകുന്നത്; അത് നമ്മുടെ 9/11 നിമിഷം പോലായിരിക്കും'; തുറന്നു പറഞ്ഞ് അമേരിക്കന്‍ സര്‍ജന്‍ ജനറല്‍
 രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതി മാറ്റി മറിച്ച പേള്‍ഹാര്‍ബര്‍ ആക്രമണത്തിന് സമാനമായ സാഹചര്യത്തെയാണ് അമേരിക്ക നേരിടാന്‍ പോകുന്നതെന്ന് അമേരിക്കന്‍ സര്‍ജന്‍ ജനറല്‍ ജെറോം ആദംസ്. വരും ദിവസങ്ങളില്‍ ഇനിയും മരണസംഖ്യ ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.''അടുത്തയാഴ്ചയെന്നത് നമ്മെ സംബന്ധിച്ച് പേള്‍ഹാര്‍ബര്‍ നിമിഷങ്ങളായിരിക്കും. അത് നമ്മുടെ 9/11 നിമിഷം പോലായിരിക്കും'', വാര്‍ത്താസമ്മേളനത്തില്‍ ജെറോം ആദംസ് പറഞ്ഞു. തങ്ങളുടെ ജീവിതത്തിനിടയില്‍ അമേരിക്കക്കാര്‍ നേരിടുന്ന ഏറ്റവും കഷ്ടതയേറിയ നിമിഷങ്ങളാവും ഇനി വരാന്‍ പോവുന്നത്. മരണനിരക്ക് കുത്തനെ ഉയരുന്നത് കുറച്ച് ഇതിനെ മറികടക്കണമെങ്കില്‍ ഓരോരുത്തരും അവരവരുടെ കടമകള്‍ ചെയ്യേണ്ടതുണ്ടെന്നും ആദംസ് കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവി അന്തോണി ഫൗസി ആവര്‍ത്തിച്ചതും

More »

അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരണപ്പെടുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു; നാല് മലയാളികള്‍ കൂടി മരണത്തിന് കീഴടങ്ങി; ഇതോടെ യുഎസില്‍ വൈറസ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി; ഭീതിയില്‍ മലയാളി സമൂഹം
 കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ മരണപ്പെടുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു. നാല് മലയാളികളാണ് പുതുതായി മരണത്തിന് കീഴടങ്ങിയത് കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന്‍ (70), പിറവം പാലച്ചുവട് പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (61), ജോസഫ് തോമസ്, ശില്‍പാ നായര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം

More »

യുഎസില് കൊറോണ മരണങ്ങള്‍ 8454; മൊത്തം രോഗികള്‍ 3,11,637; 1,14,775 രോഗികളും 3565 മരണവുമായി ന്യൂയോര്‍ക്ക് മുന്നില്‍; ന്യൂയോര്‍ക്ക് ഏരിയ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ വ്യാപകമായി വെട്ടിക്കുറയ്ക്കാനൊരുങ്ങി യുണൈറ്റഡ് എയര്‍ലൈന്‍സ്
3,11,637 വൈറസ്ബാധിതരുമായി  ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളുള്ള രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും കരകയറാന്‍ യുഎസിന് സാധിച്ചിട്ടില്ലെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിന് പുറമെ രാജ്യത്തെ കൊറോണ മരണം 8,454 ആയി വര്‍ധിച്ചിട്ടുമുണ്ട്.രാജ്യത്ത് മൊത്തം 14,828 പേരാണ് കോവിഡ്-19ല്‍ നിന്നും മുക്തരായിരിക്കുന്നത്.1,14,775 രോഗികളും 3565 മരണവുമായി ഏറ്റവും പരിതാപകരമായ അവസ്ഥയിലുളള സ്റ്റേറ്റായി

More »

ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു; മരണത്തിന് കീഴടങ്ങിയത് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥന്‍ തങ്കച്ചനും വിദ്യാര്‍ത്ഥിയായ ഷോണ്‍ എബ്രഹാമും; യുഎസില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം നാലായി
ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ ഇഞ്ചനാട്ട് (51) നിര്യാതനായി. കോവിഡ് ബാധിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു.ന്യൂയോര്‍ക്ക് ക്വീന്‍സില്‍ താമസമായിരുന്നു, തൊടുപുഴ  മുട്ടം സ്വദേശിയാണ്. ഇഞ്ചനാട്ട് കുടുംബാംഗമാണ്.  ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിച്ച മലയാളി വിദ്യാര്‍ഥിയും ഇന്നു മരിച്ചു. തിരുവല്ല കടപ്ര വലിയ

More »

' അടുത്ത രണ്ടാഴ്ച മാരകവും ഭയാനകവുമായിരിക്കും; നിര്‍ഭാഗ്യവശാല്‍ ധാരാളം മരണങ്ങള്‍ ഉണ്ടാകും; വിഷമകരമായ ആഴ്ചകളാണ് വരാനിരിക്കുന്നത്; രാജ്യം മുമ്പ് കണ്ടിട്ടില്ലാത്ത സമയമാണിത്'; വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
അടുത്ത രണ്ടാഴ്ച മാരകവും ഭയാനകവുമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏറ്റവും ദുഷ്‌കരമായ സമയമാണ് അമേരിക്കയെ സംബന്ധിച്ച് ഇത്. മൂന്നു ലക്ഷം പേര്‍ക്കാണ് ഇതുവരെ യുഎസില്‍ കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ 8000 കടന്നു.ഇതിനിടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 77 ആയി ഉയര്‍ന്നു. ആകെ 3373 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 266 പേര്‍ക്ക് രോഗം ഭേദമായി.

More »

ന്യൂയോര്‍ക്കില്‍ ഓരോ രണ്ടര മിനിറ്റിലും ഒരാള്‍ മരിക്കുന്നു; ലോകത്തിലെ ആകെ രോഗികളില്‍ നാലിലൊന്നും അമേരിക്കയില്‍; അടിയന്തര സഹായത്തിന് സൈന്യമിറങ്ങി; മരിച്ചവരില്‍ തൊടുപുഴ സ്വദേശിയും
 ലോകത്തിലെ ആകെ രോഗികളില്‍ നാലിലൊന്നും അമേരിക്കയില്‍. മാരകവേഗത്തില്‍ രോഗം പടരുന്നതു ന്യൂയോര്‍ക്കിലും ലൂസിയാനയിലുമാണ്. ന്യൂയോര്‍ക്കില്‍ ഓരോ രണ്ടര മിനിറ്റിലും ഒരാള്‍ മരിക്കുന്നതായി ഗവര്‍ണര്‍ ആന്‍ഡ്രു കൂമോയുടെ വെളിപ്പെടുത്തി.അടിയന്തര സഹായത്തിന് സൈന്യമിറങ്ങി. കണ്‍വന്‍ഷന്‍ സെന്റര്‍ ഒറ്റ രാത്രി കൊണ്ട് 2500 കിടക്കകളുള്ള ആശുപത്രിയാക്കി. സംസ്ഥാനത്ത് ആകെ രോഗികള്‍ ഒരു ലക്ഷം

More »

യുഎസില്‍ കൊറോണ മരണം 7159; മൊത്തം രോഗികള്‍ 2,80,000ത്തിന് മുകളില്‍ ;വെളളിയാഴ്ച മാത്രം സ്ഥിരീകരിക്കപ്പെട്ടത് 30,000 പുതിയ കേസുകള്‍; ഏവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് ട്രംപ്; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പുതിയ നിയന്ത്രണങ്ങള്‍
 യുഎസില്‍ വെള്ളിയാഴ്ച മാത്രം പുതിയതായി 30,000 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് മൊത്തം കൊറോണ ബാധിച്ചിരിക്കുന്നവര്‍ 2,73,000 ആയി കുതിച്ചുയര്‍ന്നു. ശനിയാഴ്ച രാവിലത്തെ കണക്ക് പ്രകാരം രാജ്യത്തെ കൊറോണ രോഗികള്‍ 2,80,000ത്തിന് മേലെയെത്തുകയും മരണം 7159ലെത്തുകയും ചെയ്തിട്ടുണ്ട്.ലോകത്തില്‍ ഏറ്റവും അധികം കോവിഡ് -19 രോഗികളുളള രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും യുഎസിന്

More »

കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ച് അമേരിക്ക; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480; രോഗം ബാധിച്ച മരിച്ചവരുടെ ആകെ എണ്ണം 7406 ആയി; രോഗം പടരുമ്പോഴും നിങ്ങള്‍ വേണമെങ്കില്‍ മാസ്‌ക് ധരിച്ചോളൂ ഞാന്‍ ധരിക്കില്ലെന്ന വിവാദ പ്രസ്താവനയുമായി ട്രംപ്
അമേരിക്കയില്‍ കൊവിഡ് ഭീതി ഉയരുകയാണ്. ഏപ്രില്‍ 3-ന് മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480 ആണെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇതോടെ കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 7406 ആയി. ലോകത്ത് തന്നെ കൊവിഡ് ബാധിച്ച് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. രണ്ട് ദിവസം മുമ്പ് ബുധനാഴ്ചയാണ്

More »

യുഎസില്‍ കൊറോണ മരണങ്ങള്‍ 6095 ല്‍ എത്തി; മൊത്തം രോഗികള്‍ 2,45,373 പേര്‍; രാജ്യത്തെ വൈറസ് ബാധാനിരക്ക് ഒരു മില്യണ്‍ പേരില്‍ 750ഓളം പേര്‍ക്ക് ; 2538 മരണവുമായി ന്യൂയോര്‍ക്ക് മുന്നില്‍; സ്ഥിതിഗതികള്‍ ഇനിയും വഷളാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
യുഎസില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 6095 ആയി ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള ദുരവസ്ഥയില്‍ തുടരുന്ന യുഎസില്‍ മൊത്തം രോഗികളുടെ എണ്ണം 2,45,373 പേരായാണ് വര്‍ധിച്ചിരിക്കുന്നത്. രാജ്യത്ത് ഒരു മില്യണ്‍ പേരില്‍ 750ഓളം പേര്‍ക്ക് വൈറസ് ബാധിച്ചുവെന്ന പരിതാപകരമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതിനിടെ യുഎസില്‍ കൊലയാളി വൈറസ് ബാധിച്ച്  10,403 പേര്‍ക്ക്

More »

ചരക്കുകപ്പല്‍ ബാള്‍ട്ടിമോര്‍ പാലത്തിലിടിച്ചുണ്ടായ അപകടം ; മുങ്ങിയ ട്രക്കില്‍ കുടുങ്ങിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

ചരക്കുകപ്പല്‍ ബാള്‍ട്ടിമോര്‍ പാലത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. തൊഴിലാളികളായ അലഹാഡ്രോ ഹെര്‍ണാണ്ടസ് ഫ്യൂന്റസ്, ഡോര്‍ലിയന്‍ റൊണിയല്‍ കാസ്റ്റില്ലോ കാബ്രേര എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മുങ്ങിയ ട്രക്കില്‍ കുടുങ്ങിയ നിലയിലായിരുന്നു

ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവം ; വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ഇനിയും തിരച്ചില്‍ തുടര്‍ന്നാലും ഇവരെ ജീവനോടെ കണ്ടെത്താന്‍ സാധിക്കില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന

യുഎന്‍ രക്ഷാസമിതിയിലെ പ്രമേയത്തില്‍ കലിയില്‍ ഇസ്രയേല്‍; വീറ്റോ ചെയ്യാത്ത അമേരിക്കയുമായി ഉടക്കിട്ടു; യുഎസിലേക്കുള്ള പ്രതിനിധി സംഘത്തെ തടഞ്ഞ് നെതന്യാഹു

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കിയതില്‍ രോഷംപൂണ്ട് ഇസ്രയേല്‍. യു.എന്‍ രക്ഷാ സമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അമേരിക്കയിലേക്കുള്ള ഇസ്രായേല്‍ പ്രതിനിധി സംഘത്തെ നെതന്യാഹു റദ്ദാക്കിയതായി മാധ്യമങ്ങള്‍

ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് യുഎസ് ഭരണകൂടം ; വിപണിയിലെ ആധിപത്യം ആപ്പിള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് 88 പേജുള്ള പരാതിയില്‍ ആരോപണം

സാങ്കേതിക വിദ്യാ രംഗത്തെ മുന്‍നിര കമ്പനിയായ ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് യുഎസ് ഭരണകൂടം. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ആപ്പിള്‍ തങ്ങളുടെ കുത്തകയാക്കുന്നുവെന്നും വിപണിയിലെ മത്സരത്തെ ഇല്ലാതാക്കുന്നുവെന്നും കാണിച്ചാണ് കേസ്. തങ്ങള്‍ക്ക് ഭീഷണിയായി കാണുന്ന ആപ്പുകളെ തടയാനും

മോസ്‌കോ ഭീകരാക്രമണം ; റഷ്യയ്ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നതായി യുഎസ് ; അക്രമികള്‍ എത്തിയത് സൈനിക വേഷത്തില്‍ ; മോസ്‌കോ ഭീകരാക്രമണ സാധ്യത അമേരിക്ക ഈ മാസം ആദ്യം അറിഞ്ഞിരുന്നു !

മോസ്‌കോയില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റഷ്യയ്ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അമേരിക്ക. ഭീകരാക്രമണ സാധ്യത സംബന്ധിച്ച വിവരം റഷ്യയ്ക്ക് കൈമാറിയിരുന്നതായി വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അഡ്രിന്‍ വാട്‌സണ്‍

ട്രംപ് പാപ്പരാകാന്‍ സാധ്യത ; 454 മില്യണ്‍ ഡോളര്‍ പിഴയൊടുക്കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് കോടതി ; വിധിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ട്രംപ്

സാമ്പത്തിക തട്ടിപ്പ് കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. 454 മില്യണ്‍ ഡോളര്‍ പിഴയൊടുക്കിയില്ലെങ്കില്‍ ട്രംപിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടും. വരുന്ന നാല് ദിവസത്തിനുള്ളില്‍ പിഴയൊടുക്കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് കോടതി ഉത്തരവ്. 355 മില്യണ്‍