USA

' അടുത്ത രണ്ടാഴ്ച മാരകവും ഭയാനകവുമായിരിക്കും; നിര്‍ഭാഗ്യവശാല്‍ ധാരാളം മരണങ്ങള്‍ ഉണ്ടാകും; വിഷമകരമായ ആഴ്ചകളാണ് വരാനിരിക്കുന്നത്; രാജ്യം മുമ്പ് കണ്ടിട്ടില്ലാത്ത സമയമാണിത്'; വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
അടുത്ത രണ്ടാഴ്ച മാരകവും ഭയാനകവുമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏറ്റവും ദുഷ്‌കരമായ സമയമാണ് അമേരിക്കയെ സംബന്ധിച്ച് ഇത്. മൂന്നു ലക്ഷം പേര്‍ക്കാണ് ഇതുവരെ യുഎസില്‍ കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ 8000 കടന്നു.ഇതിനിടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 77 ആയി ഉയര്‍ന്നു. ആകെ 3373 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 266 പേര്‍ക്ക് രോഗം ഭേദമായി. ലഖ്‌നൗവില്‍ നിരീക്ഷത്തില്‍ കഴിഞ്ഞിരുന്ന 16 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അടുത്ത 4 ദിവസത്തിനും 14 ദിവസത്തിനുമിടയ്ക്ക് കൊവിഡ് വ്യാപനം രൂക്ഷമാവുമെന്നാണ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്യുമൊ പറഞ്ഞത്. ഒപ്പം രോഗികളുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ഉപകരണങ്ങളും ആരോഗ്യപ്രവര്‍ത്തകരെയും കൂടുതല്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കക്ക് പുറത്തു നിന്നുള്‍പ്പെടെ

More »

ന്യൂയോര്‍ക്കില്‍ ഓരോ രണ്ടര മിനിറ്റിലും ഒരാള്‍ മരിക്കുന്നു; ലോകത്തിലെ ആകെ രോഗികളില്‍ നാലിലൊന്നും അമേരിക്കയില്‍; അടിയന്തര സഹായത്തിന് സൈന്യമിറങ്ങി; മരിച്ചവരില്‍ തൊടുപുഴ സ്വദേശിയും
 ലോകത്തിലെ ആകെ രോഗികളില്‍ നാലിലൊന്നും അമേരിക്കയില്‍. മാരകവേഗത്തില്‍ രോഗം പടരുന്നതു ന്യൂയോര്‍ക്കിലും ലൂസിയാനയിലുമാണ്. ന്യൂയോര്‍ക്കില്‍ ഓരോ രണ്ടര മിനിറ്റിലും ഒരാള്‍ മരിക്കുന്നതായി ഗവര്‍ണര്‍ ആന്‍ഡ്രു കൂമോയുടെ വെളിപ്പെടുത്തി.അടിയന്തര സഹായത്തിന് സൈന്യമിറങ്ങി. കണ്‍വന്‍ഷന്‍ സെന്റര്‍ ഒറ്റ രാത്രി കൊണ്ട് 2500 കിടക്കകളുള്ള ആശുപത്രിയാക്കി. സംസ്ഥാനത്ത് ആകെ രോഗികള്‍ ഒരു ലക്ഷം

More »

യുഎസില്‍ കൊറോണ മരണം 7159; മൊത്തം രോഗികള്‍ 2,80,000ത്തിന് മുകളില്‍ ;വെളളിയാഴ്ച മാത്രം സ്ഥിരീകരിക്കപ്പെട്ടത് 30,000 പുതിയ കേസുകള്‍; ഏവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് ട്രംപ്; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പുതിയ നിയന്ത്രണങ്ങള്‍
 യുഎസില്‍ വെള്ളിയാഴ്ച മാത്രം പുതിയതായി 30,000 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് മൊത്തം കൊറോണ ബാധിച്ചിരിക്കുന്നവര്‍ 2,73,000 ആയി കുതിച്ചുയര്‍ന്നു. ശനിയാഴ്ച രാവിലത്തെ കണക്ക് പ്രകാരം രാജ്യത്തെ കൊറോണ രോഗികള്‍ 2,80,000ത്തിന് മേലെയെത്തുകയും മരണം 7159ലെത്തുകയും ചെയ്തിട്ടുണ്ട്.ലോകത്തില്‍ ഏറ്റവും അധികം കോവിഡ് -19 രോഗികളുളള രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും യുഎസിന്

More »

കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ച് അമേരിക്ക; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480; രോഗം ബാധിച്ച മരിച്ചവരുടെ ആകെ എണ്ണം 7406 ആയി; രോഗം പടരുമ്പോഴും നിങ്ങള്‍ വേണമെങ്കില്‍ മാസ്‌ക് ധരിച്ചോളൂ ഞാന്‍ ധരിക്കില്ലെന്ന വിവാദ പ്രസ്താവനയുമായി ട്രംപ്
അമേരിക്കയില്‍ കൊവിഡ് ഭീതി ഉയരുകയാണ്. ഏപ്രില്‍ 3-ന് മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480 ആണെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇതോടെ കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 7406 ആയി. ലോകത്ത് തന്നെ കൊവിഡ് ബാധിച്ച് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. രണ്ട് ദിവസം മുമ്പ് ബുധനാഴ്ചയാണ്

More »

യുഎസില്‍ കൊറോണ മരണങ്ങള്‍ 6095 ല്‍ എത്തി; മൊത്തം രോഗികള്‍ 2,45,373 പേര്‍; രാജ്യത്തെ വൈറസ് ബാധാനിരക്ക് ഒരു മില്യണ്‍ പേരില്‍ 750ഓളം പേര്‍ക്ക് ; 2538 മരണവുമായി ന്യൂയോര്‍ക്ക് മുന്നില്‍; സ്ഥിതിഗതികള്‍ ഇനിയും വഷളാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
യുഎസില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 6095 ആയി ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള ദുരവസ്ഥയില്‍ തുടരുന്ന യുഎസില്‍ മൊത്തം രോഗികളുടെ എണ്ണം 2,45,373 പേരായാണ് വര്‍ധിച്ചിരിക്കുന്നത്. രാജ്യത്ത് ഒരു മില്യണ്‍ പേരില്‍ 750ഓളം പേര്‍ക്ക് വൈറസ് ബാധിച്ചുവെന്ന പരിതാപകരമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതിനിടെ യുഎസില്‍ കൊലയാളി വൈറസ് ബാധിച്ച്  10,403 പേര്‍ക്ക്

More »

കൊവിഡ് ഭീതിക്കൊപ്പം അമേരിക്കയില്‍ തൊഴിലില്ലായ്മ ഭീതിയും രൂക്ഷമാകുന്നു; തൊഴിലില്ലായ്മ ആനുകൂല്യത്തിനായി അപേക്ഷ നല്‍കി 70 ലക്ഷത്തോളം പേര്‍; രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ തെളിവെന്ന് റിപ്പോര്‍ട്ടുകള്‍
 കൊവിഡ് ഭീതിക്കൊപ്പം അമേരിക്കയില്‍ തൊഴിലില്ലായ്മ ഭീതിയും രൂക്ഷമാകുന്നു.  70 ലക്ഷത്തോളം പേരാണ് തൊഴിലില്ലായ്മ ആനുകൂല്യത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നത്.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള കടുത്ത നിയന്ത്രണങ്ങള്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടത്തിനിടയാക്കുന്നതാണ് തൊഴിലില്ലായ്മ ആനുകൂല്യത്തിന് ഇത്രയധികം ആളുകള്‍ അപേക്ഷിക്കാന്‍ കാരണം. രാജ്യം കടുത്ത സാമ്പത്തിക

More »

യുഎസിലെ കൊറോണ മരണം 5116; 24 മണിക്കൂറുകള്‍ക്കിടെ പുതിയ 884 മരണങ്ങള്‍; മൊത്തം രോഗികള്‍ 2,15,417 ആയി; രാജ്യത്ത് ചെറുപ്പക്കാരെയും കൊറോണ വേട്ടയാടുന്നു; ആശുപത്രികളിലെ 40 ശതമാനം പേരും 55 വയസില്‍ കുറവുള്ളവര്‍; 20 ശതമാനം പേര്‍ക്ക് 20 നും 44 നും ഇടയില്‍
യുഎസിലെ കൊറോണ മരണം 5116 ആയി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്.24 മണിക്കൂറുകള്‍ക്കിടെ പുതിയ 884 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 2,15,417 കോവിഡ്-19 രോഗികള്‍ യുഎസിലുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ലോകത്തില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള രാജ്യമെന്ന ദുരവസ്ഥ യുഎസില്‍ തുടരുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. നോവല്‍ കൊറോണ വൈറസ് രാജ്യത്തെ ഒരു

More »

കൊവിഡ് ബാധ അതിശക്തമായ അമേരിക്കയില്‍ ഞെട്ടിപ്പിച്ചുകൊണ്ട് നവജാത ശിശുക്കളുടെയും മരണം; മരണപ്പെട്ടത് ആറ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ്; പുതിയ മരണം കഴിഞ്ഞയാഴ്ച ഒന്‍പത് മാസം മാത്രം പ്രായമുള്ള കുട്ടി കൊവിഡ് ബാധിച്ച് ജീവന്‍ വെടിഞ്ഞതിനു പിന്നാലെ
 കൊവിഡ് ബാധ അതിശക്തമായ അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചു. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച കുഞ്ഞിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്.ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടിയെ തിവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ മരണം സംഭവിച്ചു. ഇത്രയും

More »

യുഎസില്‍ കൊറോണ മരണം 3800; മൊത്തം രോഗബാധിതര്‍ 1,64,359; യുഎസിലെ ഏവരെയും മാസ്‌ക് ധരിപ്പിച്ച് കൊറോണയെ പിടിച്ച് കെട്ടാന്‍ നീക്കം; അപൂര്‍വ നിര്‍ദേശവുമായി ട്രംപിന്റെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ്; ട്രംപിനും അനുകൂല നിലപാട്
അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3800 ആയി ഉയരുകയും രോഗബാധിതരുടെ എണ്ണം 1,64,359 ആവുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തുള്ളവരെയെല്ലാം മാസ്‌ക് ധരിപ്പിക്കാനുളള നീക്കം ഉന്നത തലത്തില്‍ ത്വരിതപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൊറോണ  വൈറസ് ടാസ്‌ക് ഫോഴ്‌സിലെ മിക്ക അംഗങ്ങളും ഈ ആശയം നടപ്പിലാക്കുന്നതിന് പച്ചക്കൊടി കാട്ടിയെന്നാണ്

More »

അമേരിക്കയിലേക്ക് അനധികൃതമായി കടന്ന 57കാരനായ ഇന്ത്യന്‍ വംശജന്‍ ചികിത്സയിലിരിക്കെ മരിച്ചു

അമേരിക്കയിലേക്ക് അനധികൃതമായി കടന്ന 57കാരനായ ഇന്ത്യന്‍ വംശജന്‍ ചികിത്സയിലിരിക്കെ മരിച്ചു. 2023 ജൂണിലാണ് 57കാരനായ ജസ്പാല്‍ സിംഗ് അമേരിക്കന്‍ പൊലീസിന്റെ പിടിയിലായത്. ഇതിന് ശേഷം യുഎസ് എമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്നു ഇയാളുണ്ടായിരുന്നത്. ഇയാളെ

പ്രശ്‌നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും സംസാരിച്ചു പരിഹരിക്കണം ; യുഎസ് ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല ; നിലപാട് അറിയിച്ച് അമേരിക്ക

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംഭാഷണങ്ങളിലൂടെ രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അമേരിക്ക. തീവ്രവാദികളെ വകവരുത്തുന്നതിനായി അതിര്‍ത്തി കടക്കാന്‍ മടിക്കില്ലെന്ന ഇന്ത്യന്‍ നേതാക്കളുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ

അമേരിക്കയില്‍ കൗമാരക്കാരനോടൊപ്പം കാറില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അധ്യാപിക പൊലീസ് പിടിയില്‍

അമേരിക്കയില്‍ കൗമാരക്കാരനോടൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അധ്യാപിക പൊലീസിന്റെ പിടിയിലായി. 17കാരനായ വിദ്യാര്‍ത്ഥിയുമായി കാറില്‍ പുലര്‍ച്ചെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 45കാരിയായ എറിന്‍ വാര്‍ഡ് എന്ന അധ്യാപികയാണ് പൊലീസിന്റെ പിടിയിലായത്. പൊലീസിനെ കണ്ടതോടെ

യുഎസിലെത്തുന്ന കുടിയേറ്റക്കാരില്‍ പകുതിയിലധികം പേരും താമസിക്കുന്നത് നാലു സംസ്ഥാനങ്ങളില്‍

യുഎസില്‍ കുടിയേറിയ വിദേശികളുടെ ജനസംഖ്യയില്‍ പകുതിയിലധികം പേരും താമസിക്കുന്നത് വെറും നാലു സംസ്ഥാനങ്ങളിലാണ്. കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങളില്‍ വിദേശീയരുടെ എണ്ണം വര്‍ഷങ്ങളായി വര്‍ധിച്ചുവരുന്നതായി യുഎസ് സെന്‍സസ് ബ്യൂറോ ചൊവ്വാഴ്ച പുറത്തുവിട്ട

സംഗീത പരിപാടിയുടെ ആവേശത്തില്‍ തിരക്കേറിയ റോഡിലേക്ക് കസേര വലിച്ചെറിഞ്ഞ ഗായകന്‍ അറസ്റ്റില്‍

സംഗീത പരിപാടിയുടെ ആവേശത്തില്‍ തിരക്കേറിയ റോഡിലേക്ക് കസേര വലിച്ചെറിഞ്ഞ ഗായകന്‍ മോര്‍ഗന്‍ വാല്ലെന്‍ അറസ്റ്റില്‍. യുഎസ്സിലെ നാഷ്‌വില്ലയിലുള്ള എറിക് ചര്‍ച്ച് റൂഫ് ടോപ്പ് ബാറിലാണ് സംഭവം. ആറ് നില കെട്ടിടത്തിനു മുകളില്‍ നിന്നു വലിച്ചെറിഞ്ഞ കസേര തിരക്കേറിയ റോഡില്‍ രണ്ട് പൊലീസുകാരുടെ

അത്ര പോരെന്ന് അഭിപ്രായം, 50 യുവതികള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി യുവാവ് ; യുവതികളില്‍ നിന്ന് 2.6 മില്ല്യണ്‍ ഡോളര്‍ രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടു

തനിക്കെതിരെ ഫേസ്ബുക്കിലൂടെ മോശം പ്രതികരണങ്ങള്‍ നടത്തിയ 50 യുവതികള്‍ക്കെതിരെ കേസ് നല്‍കി യുവാവ്. കാലിഫോര്‍ണിയ സ്വദേശിയായ സ്റ്റുവര്‍ട്ട് ലൂക്കാസ് മുറെയാണ് യുവതികള്‍ക്കെതിരെ കേസ് നല്‍കിയത്. യുവതികളില്‍ നിന്ന് 2.6 മില്ല്യണ്‍ ഡോളര്‍ രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. 'ആര്‍ വീ