USA

യുഎസ് ഗവണ്‍മെന്റിനെ ട്രംപ് വീണ്ടും ഷട്ട്ഡൗണ്‍ ചെയ്യുമെന്ന ആശങ്ക ശക്തം; ഷട്ട്ഡൗണ്‍ ജനത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ഹാനികരമെന്ന് മിക്ക സെനറ്റര്‍മാരും; വന്മതില്‍ നിര്‍മിക്കുന്ന വിഷയത്തിലും ഇമിഗ്രേഷനെ കൈകാര്യം ചെയ്യുന്നതിലും അഭിപ്രായ ഐക്യമില്ല
 യുഎസിലേക്കുള്ള ഇമിഗ്രേഷന്‍ ഏത് വിധത്തിലായിരിക്കണമെന്ന് തീരുമാനിക്കുന്നതിനുള്ള വിവിധ പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ ട്രംപ് തന്റെ സര്‍ക്കാരിനെ വീണ്ടുമൊരു ഷട്ട്ഡൗണിന് വിധേയമാക്കുന്നതിനുള്ള സാധ്യത വര്‍ധിച്ചുവെന്ന ആശങ്കയുയര്‍ന്നു.  അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ ഒരു വ•തില്‍ നിര്‍മിക്കാന്‍ പണമനുവദിക്കണമെന്ന തന്റെ നിര്‍ദേശം കോണ്‍ഗ്രസിലെ ഭൂരിഭാഗം പേരും തള്ളിയതിനെ തുടര്‍ന്നായിരുന്നു 35 ദിവസം ഗവണ്‍മെന്റിനെ ട്രംപ് ഷട്ട്ഡൗണ്‍ ചെയ്തിരുന്നത്.  കുടിയേറ്റത്തെ ഏത് വിധത്തിലാണ് കൈകാര്യം ചെയ്യേണ്ടതെന്നും നിയന്ത്രിക്കേണ്ടതെന്നുമായ സുപ്രധാന വിഷയത്തില്‍ കോണ്‍ഗ്രസിലെ ഭൂരിഭാഗം റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും തികച്ചും വ്യത്യസ്തമായ

More »

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ വന്മതില്‍ നിര്‍മാണം; ട്രംപ് ഗവണ്‍മെന്റിനെ വീണ്ടും ഷട്ട്ഡൗണ്‍ ചെയ്യുന്നത് ഒഴിവാക്കാനുള്ള ചര്‍ച്ച തിരുതകൃതി; ലക്ഷ്യം ഫെബ്രുവരി 15 മുമ്പ് കോണ്‍ഗ്രസിന് നിയമം നിര്‍മിക്കാനായില്ലെങ്കില്‍ ട്രംപുമായി ഒരു ഡീലില്‍ എത്തല്‍
യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ ഒരു വന്മതില്‍ പണിയണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ആവശ്യവുമായി ബന്ധപ്പെട്ട് ഒരു ഡീലിലെത്തുന്നതിനും മറ്റൊരു ഷട്ട്ഡൗണില്‍ നിന്നും യുഎസ് ഗവണ്‍മെന്റിനെ തടഞ്ഞ് നിര്‍ത്തുന്നതിനുമുള്ള കടുത്ത ശ്രമങ്ങള്‍ വാഷിംഗ്ടണില്‍ നടന്ന് വരുന്നുവെന്ന് ഏറ്റവും പുതിയ

More »

യുഎസിന് കൂടുതല്‍ കുടിയേറ്റക്കാരെ വേണം; പക്ഷേ നിയമാനുസൃതമായി എത്തുന്നവരാകണം; ഇവിടുത്തെ ഫാക്ടറികളിലേക്ക് കൂടുതല്‍ തൊഴിലാളികളെ വേണം; നിയമപരമായി കുടിയേറുന്നവര്‍ ഏറ്റവും കൂടുതലുള്ള കാലമിത്; പുതിയ നിലപാടുമായി ട്രംപ്
താന്‍ കുടിയേറ്റ വിരുദ്ധനല്ലെന്നും യുഎസിന് നിയമാനുസൃതമായി എത്തുന്ന കൂടുതല്‍ കുടിയേറ്റക്കാരെ വേണമെന്നും വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. യുഎസിലേക്ക് തിരിച്ചെത്തുന്ന കമ്പനികള്‍ക്ക് കൂടുതല്‍ തൊഴിലാളികളെ അത്യാവശ്യമായതിനാല്‍ നിയമത്തിന് വിധേയരായി കൂടുതല്‍ കുടിയേറ്റക്കാര്‍ ഇവിടേക്ക് വരുന്നത് തനിക്ക് കാണണമെന്നാണ് ട്രംപ് നിലപാട്

More »

യുഎസില്‍ 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട വിസ തട്ടിപ്പ് കേസ്; ചുക്കാന്‍ പിടിച്ച എട്ട് ഇന്ത്യക്കാരില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി; വ്യാജയൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ എന്റോള്‍ ചെയ്യിപ്പിച്ചുവെന്ന് കുറ്റം
യുഎസില്‍ വിസ തട്ടിപ്പ് കേസില്‍ അകപ്പെട്ട  എട്ട് ഇന്ത്യക്കാരില്‍ അഞ്ച് പേരെ  യുഎസ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതായി റിപ്പോര്‍ട്ട്. ഇവരുടെ കൈകാലുകള്‍ ബന്ധിച്ച് ജയില്‍ പുള്ളികളുടെ ജമ്പ് സ്യൂട്ടുകള്‍ ധരിപ്പിച്ച് വളരെ ദയനീയമായ അവസ്ഥയിലായിരുന്നു ഇവരെ കോടതിയില്‍ എത്തിച്ചിരുന്നത്. ഡെട്രോയിറ്റിലെ കോടതിയിലാണ് ഇവരെ ഹാജരാക്കിയിരിക്കുന്നത്. എന്നാല്‍

More »

യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് 3750 സൈനികരെ കൂടി അയച്ച് പെന്റഗണ്‍; വന്‍മതില്‍ പണിയുന്നതിനുള്ള ഡീലിലെത്തിയില്ലെങ്കില്‍ വീണ്ടും ഗവണ്‍മെന്റിനെ ഷട്ട് ഡൗണ്‍ ചെയ്യുകയോ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയോ ചെയ്യുമെന്ന് ട്രംപിന്റെ ഭീഷണി
യുഎസ് മെക്‌സിക്കോയുമായി പങ്ക് വയ്ക്കുന്ന തെക്കന്‍ അതിര്‍ത്തിയിലേക്ക് 3750ല്‍  അധിക സൈനികരെ കൂടി അയച്ചു. മൂന്ന് മാസത്തേക്ക് ബോര്‍ഡര്‍ ഏജന്റുമാരെ സഹായിക്കുന്നതിനാണ് ഇവരെ പെന്റഗണ്‍ അയച്ചിരിക്കുന്നത്.  ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫെന്‍സാണ് ഞായറാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.  ഇവര്‍ കൂടി അതിര്‍ത്തിയിലെത്തുന്നതോടെ  കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍

More »

യുഎസില്‍ 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വ്യാജ യൂണിവേഴ്‌സിറ്റിയില്‍ കുരുക്കിയ സംഭവം; ഇന്ത്യ യുഎസിനെ പ്രതിഷേധം അറിയിച്ചു; ' പേ-ടു- സ്റ്റേ' ഇമിഗ്രേഷന്‍ തട്ടിപ്പ് പൊളിക്കുന്നതിനായി കെണിയൊരുക്കിയത് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി
യുഎസിലെ വ്യാജ യൂണിവേഴ്‌സിറ്റിയില്‍ എന്‍ റോള്‍ ചെയ്തുവെന്ന കുറ്റം ചുമത്തി 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ  യുഎസില്‍ അറസ്റ്റ് ചെയ്തതിലുള്ള നയതന്ത്രപരമായ പ്രതിഷേധം ഇന്ത്യ യുഎസിനെ അറിയിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മിച്ചിഗന്‍ സ്‌റ്റേറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നുവെന്ന് പ രസ്യം കൊടുത്തിരുന്ന  യൂണിവേഴ്‌സിറ്റി ഓഫ് ഫാര്‍മിംഗ്ടണില്‍  എന്‍ റോള്‍

More »

യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വച്ച കെണിയില്‍ 600 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; കുറ്റം വ്യാജമായ രീതിയില്‍ യുഎസ് ഇമിഗ്രേഷനെ ദുരുപയോഗിക്കാന്‍ ശ്രമിച്ചു; കുടുക്കിയത് വ്യാജ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ അധികൃതരൊക്കിയ വല
യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വച്ച കെണിയില്‍ 600 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പെട്ട് പോയെന്ന് റിപ്പോര്‍ട്ട്. മിച്ചിഗനിലെ ഒരു വ്യാജ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ അധികൃതര്‍ വിരിച്ച വലയിലാണ് ഇവര്‍ അകപ്പെട്ടിരിക്കുന്നത്.  വ്യാജമായ രീതിയില്‍ യുഎസ് ഇമിഗ്രേഷനെ ദുരുപയോഗിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ കുടുക്കാന്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ്

More »

യുഎസിനെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ ഗുരുതരമായി ബാധിക്കും;ട്രംപിന്റെ പരിസ്ഥിതി വിരുദ്ധ ഭരണപരിഷ്‌കാരങ്ങള്‍ ആത്യന്തികമായി സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്
കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ യുഎസിനെ കടുത്ത രീതിയില്‍ സ്വാധീനിക്കുമെന്ന മുന്നറിയിപ്പുമായി 13 ഫെഡറല്‍ ഏജന്‍സികള്‍ വീണ്ടും രംഗത്തെത്തി.  ഇതിനെ പ്രതിരോധിക്കുന്നതിനുള്ള  നിര്‍ണായക ചുവട് വയ്പുകള്‍ നടത്തിയിട്ടില്ലെങ്കില്‍  ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ 10 ശതമാനവും ഇല്ലാതാവുമെന്നും മുന്നറിയിപ്പുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ്

More »

യുഎസില്‍ നിന്നും ആദ്യത്തെ ഹോണ്ടുറാസ് അഭയാര്‍ത്ഥിയെ മെക്‌സിക്കോയിലേക്ക് അയച്ചു; പുതിയ നയത്തിന്റെ ഭാഗമായി കൂടുതല്‍ പേരെ യുഎസ് മെക്‌സിക്കോയിലേക്ക് അയക്കും; അമേരിക്കന്‍ കുടിയേറ്റ നയത്തിലെ വിപ്ലവകരമായ ചുവട് വയ്പ്
ഹോണ്ടുറാസ് അടക്കമുളള സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിലെത്തിയ നിയമവിരുദ്ധ കുടിയേറ്റക്കാരെ അവരുടെ കേസുകള്‍ യുഎസിലെ ഇമിഗ്രേഷന്‍ കോടതികളില്‍ നടക്കുന്നതിനിടെ മെക്‌സിക്കോയിലേക്ക് മടക്കി അയക്കുമെന്ന പ്രഖ്യാപനം ഈ മാസം ആദ്യം ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി കിര്‍സ്റ്റ്‌ജെന്‍ നില്‍സെന്‍ നടത്തിയിരുന്നുവല്ലോ. ആ നിര്‍ണായക നയത്തിന് തുടക്കം കുറിച്ച്

More »

ഡാലസിലെ മൊബൈല്‍ പാര്‍ക്കില്‍ തീപിടിത്തം ; ഒരു പുരുഷനും മൂന്ന് നായ്ക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നോര്‍ത്ത് വെസ്റ്റ് ഡാലസിലെ മൊബൈല്‍ പാര്‍ക്കില്‍ തീപിടിത്തം. സംഭവത്തില്‍ ഒരു പുരുഷനും മൂന്നു നായ്ക്കളും മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒക്ടോബര്‍ 12 ലോംബാര്‍ഡി ലെയ്‌നിലെ 2600 ബ്ലോക്കില്‍ രാവിലെ 6.30 ഓടെയാണ് തീപിടിത്തമുണ്ടായത്. രണ്ടു മണിക്കൂറിലധികം സമയമെടുത്താണ് അഗ്നിശമന

14 കാരിയെ കാറില്‍ കയറ്റി പീഡിപ്പിച്ചു വീഡിയോ പകര്‍ത്തി ; പ്രതിയ്ക്ക് 20 വര്‍ഷം തടവ്

യുഎസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരണെന്ന് കണ്ടെത്തിയ കോടതി ഒരു പ്രതിക്ക് 20 വര്‍ഷം കഠിന തടവ്

മില്‍ട്ടണ്‍ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു; ആറ് വിമാനത്താവളങ്ങള്‍ അടച്ചു; രണ്ടായിരത്തോളം സര്‍വ്വീസുകള്‍ റദ്ദാക്കി; ഫ്ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അമേരിക്കയിലെ സിയെസ്റ്റകീ നഗരത്തില്‍ മില്‍ട്ടണ്‍ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു. ഫ്ലോറിഡയുടെ തീരപ്രദേശങ്ങളില്‍ ഇപ്പോള്‍ കനത്ത കാറ്റും മഴയുമാണ്. 160 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കര തൊട്ടത്. 205 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

മില്‍ട്ടന്‍ ചുഴലിക്കാറ്റ് അമേരിക്കയുടെ ഫ്‌ലോറിഡ തീരത്തേക്ക് അടുക്കുന്നു ; കനത്ത നാശനഷ്ടമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് ; അടിയന്തരാവസ്ഥ

മണിക്കൂറില്‍ 270 കിലോമീറ്റര്‍ വേഗതയില്‍ മില്‍ട്ടന്‍ ചുഴലിക്കാറ്റ് അമേരിക്കയുടെ ഫ്‌ലോറിഡ തീരത്തേക്ക് അടുക്കുന്നു. 'ഈ നൂറ്റാണ്ടിലെ കൊടുങ്കാറ്റ്' എന്ന് വിശേഷിപ്പിക്കുന്ന മില്‍ട്ടനെ കാറ്റഗറി 5ല്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരം അല്ലെങ്കില്‍ വ്യാഴാഴ്ച രാവിലെയോടെ

ഹെലനു പിന്നാലെ മില്‍ട്ടണ്‍ ചുഴലിക്കാറ്റെത്തുന്നു ; ഫ്‌ളോറിഡയില്‍ ജനങ്ങളോട് മാറി താമസിക്കാന്‍ നിര്‍ദ്ദേശം ; വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കവും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്

മെക്‌സിക്കോയുടെ യുകാറ്റാന്‍ ഉപദ്വീപിന്റെ വടക്കേ അറ്റത്ത് മണിക്കൂറില്‍ 285 കിലോമീറ്റര്‍ വരെ വേഗതയില്‍ മില്‍ട്ടന്‍ ചുഴലിക്കാറ്റ് വീശിയടിക്കുന്നു. മില്‍ട്ടണ്‍ വേഗം അത്യന്തം അപകടകരമായ കാറ്റഗറി അഞ്ചായി മാറി യുഎസ് സംസ്ഥാനമായ ഫ്‌ളോറിഡയിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചുഴലി

'ഇറാന്റെ ആണവശേഖരം ആദ്യം തകര്‍ക്കുക, അതോടെ എല്ലാം തീരും'; മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

ഇറാനെ തകര്‍ക്കാന്‍ അവരുടെ ആണവശേഖരത്തെ ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടതെന്ന് ഡോണള്‍ഡ് ട്രംപ്. അമേരിക്കയ്ക്കും ലോകത്തിനുള്ള ഭീഷണി തന്നെ ഇറാന്റെ ആണവശേഖരമാണെന്നും അത് തകര്‍ക്കുന്നതോടെ ശേഷമുള്ളത് ഇല്ലാതെയാകുമെന്നും ട്രംപ് പറഞ്ഞു. ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസ്