Australia

ഒടുവില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ച് മാര്‍ക്ക് മക്‌ഗോവന്‍; ഫെബ്രുവരി 5ന് നിശ്ചയിച്ച തീയതി മാറ്റിയ പ്രീമിയറിനെ വിശ്വസിക്കാമോ? അടച്ചിട്ടിട്ടും കോവിഡ് പടര്‍ന്നതോടെ മനംമാറ്റം
 അതിര്‍ത്തികള്‍ അടച്ചുപൂട്ടിയിട്ടാലും കോവിഡ് പടര്‍ന്നുപിടിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പ്രീമിയറിന് മനംമാറ്റം. അതിര്‍ത്തികള്‍ തുറക്കാന്‍ ഒരുങ്ങുകയാണെന്നും, ഈ മാസം തന്നെ പുതിയ തീയതി പ്രഖ്യാപിക്കുമെന്നും മാര്‍ക്ക് മക്‌ഗോവന്‍ പ്രഖ്യാപിച്ചു.  ഓസ്‌ട്രേലിയയുടെ മറ്റ് ഭാഗങ്ങളിലേക്ക് അതിര്‍ത്തികള്‍ തുറക്കാന്‍ തയ്യാറാകാതെ കടുംപിടുത്തത്തിലായിരുന്നു മക്‌ഗോവന്‍. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ സാധാരണ ഗതിയിലേക്ക് മടങ്ങാന്‍ തുടങ്ങിയിട്ടും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ തുറക്കില്ലെന്ന നിലപാടിലായിരുന്നു പ്രീമിയര്‍.  എന്നാല്‍ ഈ മാസവും കോവിഡ് കേസുകള്‍ ഉയരാന്‍ തുടങ്ങിയതോടെയാണ് വാശി ഉപേക്ഷിച്ച് അതിര്‍ത്തി തുറക്കാന്‍ മക്‌ഗോവന്‍ നിര്‍ബന്ധിതനായത്. ഇന്റര്‍സ്‌റ്റേറ്റ് യാത്രക്കാര്‍ക്ക് അതിര്‍ത്തി കടന്ന്

More »

താന്‍ ഒരിക്കലും വാക്‌സിനേഷന് എതിരല്ല. എന്നാല്‍ സ്വന്തം ശരീരത്ത് എന്ത് കുത്തിക്കയറ്റണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, കളി നിര്‍ത്തേണ്ടി വന്നാലും വാക്‌സിനെടുക്കില്ല ; ഓസ്‌ട്രേലിയന്‍ വിവാദത്തിന് ശേഷം നയം വ്യക്തമാക്കി ജോക്കോവിച്ച്
കളി നിര്‍ത്തേണ്ടി വന്നാലും പ്രധാന ടൂണമെന്റുകളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നാലും വാ്ക്‌സിനേഷന്‍ കാര്യത്തില്‍ സ്വന്തം അവകാശമാണ് വലുതെന്ന് ടെന്നീസ് ഇതിഹാസതാരം നോവാക് ജോക്കോവിച്ച്. നിര്‍ബ്ബന്ധിത വാക്‌സിന്‍ നിയന്ത്രണങ്ങള്‍ കാരണം ഭാവിയില്‍ പ്രധാന ടൂര്‍ണമെന്റ് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ ആ സാഹചര്യം സ്വീകരിക്കുമെന്നും താരം പറഞ്ഞു. കോവിഡ് വാക്‌സിനേഷന്‍

More »

തലയില്‍ ചൂട് കാപ്പി ഒഴിച്ചു, മര്‍ദ്ദിച്ചു; മെല്‍ബണില്‍ സര്‍വ്വീസ് സ്‌റ്റേഷനില്‍ അക്രമത്തിനിരയായ 52-കാരി മരണത്തിന് കീഴടങ്ങി; ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് സ്ത്രീകള്‍ പിടിയിലായി
 തിളച്ച ചൂടുള്ള കാപ്പി തലയിലൂടെ ഒഴിച്ച ശേഷം ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ സര്‍വ്വീസ് സ്റ്റേഷന്‍ കസ്റ്റമര്‍ മരണത്തിന് കീഴടങ്ങി. മെല്‍ബണിലാണ് ഞെട്ടിക്കുന്ന അക്രമസംഭവം അരങ്ങേറിയത്.  ചൊവ്വാഴ്ചയാണ് 52-കാരിയായ സ്ത്രീക്ക് നേരെ ജീവഹാനി നേരിടുന്ന തരത്തില്‍ അക്രമം നടന്നത്. രാവിലെ 10.15ഓടെ 7 ഇലവന്‍ സര്‍വ്വീസ് സ്‌റ്റേഷനിലെത്തിയ സ്ത്രീയാണ് അക്രമിക്കപ്പെട്ടത്.  ഇരയുടെ തലയിലൂടെ മറ്റൊരു

More »

അബോര്‍ജിനല്‍ ജനങ്ങള്‍ക്കിടയിലെ കോവിഡ്-19 മരണങ്ങള്‍ മറച്ചുവെയ്ക്കുന്നോ? ആരോപണങ്ങള്‍ നിഷേധിച്ച് എന്‍ടി ചീഫ് മിനിസ്റ്റര്‍; മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതി മാറ്റണമെന്ന് അബോര്‍ജിനല്‍ കോണ്‍ഗ്രസ്
 കൊറോണാവൈറസ് ബാധിച്ച് മരിക്കുന്ന അബോര്‍ജിനല്‍ ജനങ്ങളുടെ കണക്കുകള്‍ ചെറുതാക്കി കാണിക്കുന്നില്ലെന്ന് സര്‍ക്കാരിന് ഉറപ്പുള്ളതായി നോര്‍ത്തേണ്‍ ടെറിട്ടറി ചീഫ് മിനിസ്റ്റര്‍ മൈക്കിള്‍ ഗണ്ണര്‍.  കൊറോണാവൈറസ് ബാധിച്ച് മരിച്ച അബോര്‍ജിനല്‍ കുടുംബങ്ങളില്‍ നിന്നുള്ള നാല് പേരുടെ റിപ്പോര്‍ട്ട് ടെറിട്ടറിയുടെ ഔദ്യോഗിക കോവിഡ്-19 മരണപട്ടികയില്‍ ഇടംപിടിക്കാത്ത ഘട്ടത്തിലാണ് ഈ

More »

41 കാരി മെല്‍ബണിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; 20 കാരന്‍ അറസ്റ്റില്‍
കഴിഞ്ഞയാഴ്ച മെല്‍ബണിലെ തെക്ക്കിഴക്കന്‍ ഭാഗത്തുള്ള വീട്ടിനുള്ളില്‍ ഒരു സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി, സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഫെബ്രുവരി 10ന് ഉച്ചയ്ക്ക് 12.10ഓടെ സ്പ്രിംഗ്‌വെയ്‌ലിലെ ഗ്ലെന്‍ഡേല്‍ റോഡിലെ പ്രോപ്പര്‍ട്ടിയില്‍ 41 വയസ്സുള്ള സ്ത്രീയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മെല്‍ബണ്‍ സിബിഡിയില്‍ 20 കാരനായ സ്പ്രിംഗ്‌വെയ്‌ലിനെ സംഭവത്തില്‍ അറസ്റ്റ്

More »

നഴ്‌സുമാരും പാരാമെഡിക്‌സും ന്യൂ സൗത്ത് വെയില്‍സില്‍ സമരത്തിന് ഒരുങ്ങുന്നു ; തൊഴില്‍ സാഹചര്യം കടുത്ത പ്രതിസന്ധിയില്‍
ന്യൂസൗത്ത് വെയില്‍സ് കോവിഡ് പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുകയാണ്. പാരാമെഡിക്‌സ് സംസ്ഥാനത്തുടനീളമുള്ള നഴ്‌സുമാരോടൊപ്പം സമരത്തില്‍ ചേരും. മെച്ചപ്പെട്ട സ്റ്റാഫിംഗിനും വേതനത്തിനും വേണ്ടിയുള്ള ദീര്‍ഘകാല കാമ്പെയ്‌നിന്റെ ഭാഗമായി പൊതു ആശുപത്രികളിലെ ആയിരക്കണക്കിന് ന്യൂസൗത്ത് വെയില്‍സ് നഴ്‌സുമാര്‍ ഒരു ദശാബ്ദത്തിനിടെ ആദ്യമായി ചൊവ്വാഴ്ച ജോലിയില്‍ നിന്ന് ഇറങ്ങും.അതേസമയം,

More »

ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വിവാഹ തിയതി നിശ്ചയിച്ചു ; വിവാഹ ക്ഷണക്കത്ത് തമിഴില്‍
ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വിവാഹ തിയതി നിശ്ചയിച്ചു. തമിഴ്‌നാട് സ്വദേശിനി വിനി രാമനാണ് വധു. മാര്‍ച്ച് 27നാണ് വിവാഹം. തമിഴിലുള്ള വിവാഹ ക്ഷണക്കത്ത് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന വിനി രാമനും മാക്‌സ്‌വെല്ലുമായുള്ള വിവാഹ നിശ്ചയം 2020 മാര്‍ച്ചില്‍ കഴിഞ്ഞതാണ്. അതിനുശേഷം കോവിഡ്

More »

അതിര്‍ത്തികള്‍ തുറക്കാനുള്ള ഓസ്‌ട്രേലിയന്‍ തീരുമാനം സ്വാഗതം ചെയത് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
അതിര്‍ത്തികള്‍ തുറക്കാനുള്ള ഓസ്‌ട്രേലിയന്‍ തീരുമാനം സ്വാഗതം ചെയത് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ . അതിര്‍ത്തികള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ വഴിയൊരുക്കിയെന്ന് എസ് ജയശങ്കര്‍ പ്രതികരിച്ചു.  വിദ്യാര്‍ത്ഥികള്‍ മടങ്ങി തുടങ്ങിയെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. രണ്ട് വര്‍ശത്തിന് ശേഷമാണ്

More »

രാജ്യാന്തര വിനോദസഞ്ചാരികള്‍ക്കായി വീണ്ടും അതിര്‍ത്തി തുറക്കാന്‍ ആസ്‌ട്രേലിയ ; രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരെ പ്രവേശിപ്പിക്കുമെന്ന് പ്രധാനമന്ത്രി
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രാജ്യാന്തര വിനോദസഞ്ചാരികള്‍ക്കായി വീണ്ടും രാജ്യാതിര്‍ത്തി തുറക്കാന്‍ ആസ്‌ട്രേലിയ. വാക്‌സിനെടുത്ത വിനോദസഞ്ചാരികള്‍ക്ക് ഉടന്‍ തന്നെ രാജ്യത്ത് പ്രവേശനം അനുവദിക്കുമെന്ന് ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രഖ്യാപിച്ചു.  രണ്ട് ഡോസ് വാക്‌സിനെടുത്തവരാണെങ്കില്‍ നിങ്ങളെ സ്വീകരിക്കുന്ന കാര്യം ആലോചിക്കാനിരിക്കുകയാണെന്ന്

More »

ബോണ്ടി ജംഗ്ഷനില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ സ്ഥിതി മെച്ചപ്പെട്ടു; 38-കാരിയായ അമ്മ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് സ്വന്തം ജീവന്‍ ബലികൊടുത്ത്

ശനിയാഴ്ച ബോണ്ടി ജംഗ്ഷനില്‍ നടന്ന അക്രമത്തില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സിഡ്‌നി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ സ്ഥിതി സ്ഥിരത കൈവരിച്ചതായാണ് അപ്‌ഡേറ്റ്. നേരത്തെ കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായിരുന്നു. ഇതിന്

ഓസ്‌ട്രേലിയന്‍ സര്‍ജറി കാത്തിരിപ്പ് സമയം എക്കാലത്തെയും നീണ്ടത്; എമര്‍ജന്‍സി റൂമുകളില്‍ തിക്കിത്തിരക്ക്; മുന്നറിയിപ്പുമായി എഎംഎ റിപ്പോര്‍ട്ട്

പബ്ലിക് ഹോസ്പിറ്റലുകളില്‍ പ്ലാന്‍ ചെയ്ത സര്‍ജറി കാത്തിരിപ്പ് സമയങ്ങള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ അവസ്ഥയിലെന്ന് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിപ്പോര്‍ട്ട്. 20 വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്ലാന്‍ ചെയ്ത സര്‍ജറികള്‍ നടത്താന്‍ രണ്ടിരട്ടി

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി ; 16 കാരനെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി .ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് 16 കാരനെതിരെ ചുമത്തിയിരിക്കുന്നത്. പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പാരമറ്റ ചില്‍ഡ്രന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. മാനസിക

സ്ഥിതി പ്രതിസന്ധിയില്‍ ; ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ

ഇറാനുമായും പലസ്തീനുമായും സംഘര്‍ഷം കനത്തതോടെ ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ. ഇസ്രയേലിലെ വിമാനത്താവളം എപ്പോള്‍ വേണമെങ്കിലും അടച്ചിടാന്‍ സാധ്യതുണ്ടെന്നും ഇസ്രായേലിലും അധിനിവേശ പലസ്തീനിലുമുള്ള ഓസ്‌ട്രേലിയക്കാര്‍ ഉടന്‍ മടങ്ങണമെന്നും

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട മാള്‍ ഇന്നു തുറന്നു ; കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി പേര്‍ ഒത്തുകൂടി

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവം ഓസ്‌ട്രേലിയന്‍ സമൂഹത്തിന് വലിയ വേദനയാകുകയാണ്. സംഭവത്തില്‍ ഇരയായവരുടെ പ്രിയപ്പെട്ടവരും മറ്റും ഇന്നലെ സിഡ്‌നിയില്‍ ആക്രമണം നടന്ന മാളില്‍ ഒത്തുകൂടി. വെള്ളിയാഴ്ച മുതല്‍ ഷോപ്പിങ് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ചില കടകള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം ; ക്ഷമിക്കുന്നുവെന്ന് കുത്തേറ്റ ബിഷപ്പ്

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം പറഞ്ഞു.സംഭവത്തില്‍ കൗമാരക്കാരന് കുറ്റബോധമുണ്ടെന്നും കുടുംബത്തിന്റെ പ്രതിനിധികള്‍ വ്യക്തമാക്കി. കൗമാരക്കാന്‍ ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സയിലാണ്. ഇയാളെ ചോദ്യം