Australia

മൂന്നു സ്ത്രീകളുടെ മരണം ; പുരുഷ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റാലി
സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ വര്‍ധിച്ചുവരികയാണ്. ഇതിനിടെ ഞെട്ടിക്കുന്ന വ്യത്യസ്തങ്ങളായ മൂന്നു സ്ത്രീകളുടെ മരണവും വലിയ വാര്‍ത്തയായിരുന്നു.സ്ത്രീകള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കാനും നിയമ നടപടികള്‍ ഊര്‍ജ്ജിതമാക്കാനുമായി വിക്ടോറിയയില്‍ റാലി സംഘടിപ്പിക്കുന്നത്. പുരുഷ അതിക്രമങ്ങളെ തുടര്‍ന്ന് ബലാറക് മേഖലയില്‍ മൂന്നു സ്ത്രീകളാണ് കൊല്ലപ്പെട്ടത്. സാമന്ത മാഫി, റെബേക്ക യങ്, ഹന്ന മകീര്‍ എന്നിവര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ പുരുഷ പീഡനമാണെന്നാണ് ആരോപണം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. ബെല്ലാറക് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റാലി ആരംഭിക്കും.  സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് പരിഹാരം കാണുകയും അക്രമങ്ങളില്‍ നിന്ന് അതിജീവിക്കുന്നതിനെ കുറിച്ച് ജന ശ്രദ്ധ

More »

ആലീസ് സ്പ്രിംഗ്‌സിലെ യുവജന കര്‍ഫ്യൂ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
ആലീസ് സ്പ്രിംഗ്‌സിലെ യുവജന കര്‍ഫ്യൂ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഏപ്രില്‍ 16 ചൊവ്വാഴ്ച രാവിലെ കര്‍ഫ്യൂ അവസാനിപ്പിക്കുമെന്ന് നോര്‍ത്തേണ്‍ ടെറിറ്ററി മുഖ്യമന്ത്രി ഇവാന്‍ ലോല പറഞ്ഞു. ആലീസ് സ്പ്രിംഗ്‌സിലെ എല്ലാ മദ്യ ഷോപ്പുകള്‍ക്ക് സമീപവും പൊലീസ് സാന്നിധ്യം ഉറപ്പാക്കും. 25 പൊലീസുകാരെ ജൂണ്‍ അവസാനം വരെ അധികമായി വിന്യസിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ കമ്യൂണിറ്റി ഹബ്

More »

പുരുഷന്മാര്‍ക്ക് വിലക്കില്ല ,കോടതി വിധിയെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ മ്യൂസിയം സ്ത്രീകള്‍ക്ക് മാത്രമുള്ള പ്രദര്‍ശനത്തില്‍ പുരുഷന്മാര്‍ക്കും പങ്കെടുക്കാന്‍ അനുമതി
കോടതി വിധിയെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ മ്യൂസിയം സ്ത്രീകള്‍ക്ക് മാത്രമുള്ള പ്രദര്‍ശനത്തില്‍ പുരുഷന്മാര്‍ക്കും പങ്കെടുക്കാന്‍ അനുമതി നല്‍കി. ടാസ്മാനിയയിലെ ഓള്‍ഡ് ആന്‍ഡ് ന്യൂ ആര്‍ട്ട് മ്യൂസിയത്തിലെ (മോന) പ്രത്യേക ലോഞ്ചിലാണ് പുരുഷ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടായിരുന്നത്. പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ലിംഗ വിവേചനം ആരോപിച്ച് ഒരാള്‍ കേസു നല്‍കി. ഈ കേസില്‍

More »

വിദേശികള്‍ വീടും സ്ഥലവും വാങ്ങുന്നതിന് അധിക നികുതി ചുമത്തും
വിദേശികള്‍ വീടും സ്ഥലവും സ്വന്തമാക്കുമ്പോള്‍ ഇനി അധിക നികുതി നല്‍കണം. ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാരിന്റെതാണ് തീരുമാനം. നിലവിലുള്ള ഭവന പ്രതിസന്ധി പരിഹരിക്കാനും ഭവന വിപണിയിലേക്ക് യുവാക്കളുടെ പ്രവേശനം എളുപ്പത്തിലാക്കാനുമാണ് നടപടി. പുതിയ നിയമം നിലവില്‍ വരുന്നതോടെ അധികമായി ലഭിക്കുന്ന നികുതി പണം  പുതിയ വീടുകളുടെ നിര്‍മ്മാണത്തെ സഹായിക്കാനാണ് ഉപയോഗിക്കുകയെന്ന് സംസ്ഥാന

More »

ന്യൂസൗത്ത് വെയില്‍സില്‍ പബ്ലിക് സ്‌കൂളുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവ്
ന്യൂസൗത്ത് വെയില്‍സില്‍ പബ്ലിക് സ്‌കൂളുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവുള്ളതായി സര്‍ക്കാര്‍ വ്യക്തമാക്കി. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സ്‌കൂളുകളിലേക്ക് മാറിയതിനാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പബ്ലിക് സ്‌കൂളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ 25000 ത്തോളം കുട്ടികളുടെ കുറവുണ്ടായി. സ്‌കൂളുകള്‍ക്കുള്ള ബജറ്റില്‍ 148 മില്യണ്‍ ഡോളര്‍

More »

പലസ്തീനെ രാജ്യമായി അംഗീകരിക്കാനാകുമെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ; എതിര്‍പ്പറിയിച്ച് പ്രതിപക്ഷം
ഹമാസിന് ഭരണത്തില്‍ യാതൊരുവിധ പങ്കുമില്ലെങ്കില്‍ പലസ്തീനെ ഒരു രാജ്യമായി അംഗീകരിക്കാന്‍ കഴിയുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ്. എന്നാല്‍ അത്തരമൊരു നീക്കം അപക്വമായിരിക്കുമെന്നായിരുന്നു ഓസ്‌ട്രേലിയയിലെ പ്രതിപക്ഷത്തിന്റെയും സയണിസ്റ്റ് ഫെഡറേഷന്റെയും നിലപാട്. ഇസ്രയേലില്‍ നിന്നും സ്വതന്ത്രമായൊരു രാജ്യമെന്ന നിലയില്‍ പലസ്തീനെ

More »

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പലവഴി തേടി ഓസ്‌ട്രേലിയക്കാര്‍; യുവതികള്‍ പണം വാങ്ങി പ്രായമേറിയവരുടെ കാമുകിമാരാകുന്നു; മെഡിക്കല്‍ ട്രയല്‍സിന് ഇരുന്ന് കൊടുക്കാനും മടിയില്ല
ജീവിച്ച് പോകാന്‍ ഓരോ ദിവസവും ചെലവേറുന്നതാണ് അവസ്ഥ. ഇങ്ങനെ പോകുമ്പോള്‍ സ്ഥിരം ജോലിക്കൊപ്പം മറ്റൊരു സൈഡ് ബിസിനസ്സ് കൂടി ഉണ്ടെങ്കില്‍ ജീവിച്ച് പോകാമെന്നതാണ് അവസ്ഥ. ഈ ഘട്ടത്തിലാണ് ഓസ്‌ട്രേലിയക്കാര്‍ തേടുന്ന വഴികളെ കുറിച്ച് ബിസിയു ബാങ്കും, യുഗോവും ചേര്‍ന്ന് പഠനം നടത്തിയത്.  39 ശതമാനം പേരാണ് അവശ്യ ചെലവുകള്‍ നടത്താന്‍ ബുദ്ധിമുട്ടുന്നതായി വ്യക്തമാക്കിയത്. 28 ശതമാനം പേര്‍ കഷ്ടിച്ച്

More »

ഇമിഗ്രേഷന് കടിഞ്ഞാണിടണം; പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന് മേല്‍ സമ്മര്‍ദം രൂക്ഷം; ഓസ്‌ട്രേലിയ പിന്തുടരുമോ ന്യൂസിലാന്‍ഡ് പാത?
അനിയന്ത്രിതമായി അരങ്ങേറുന്ന കുടിയേറ്റത്തിന് കടിഞ്ഞാണിടാന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന് മേല്‍ സമ്മര്‍ദമേറുന്നു. ന്യൂസിലാന്‍ഡ് കുടിയേറ്റക്കാരെ വരവേല്‍ക്കുന്നത് വെട്ടിക്കുറയ്ക്കാന്‍ തീരുമാനിക്കുകയും, വിസാ നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തതോടെ ഈ നടപടി പിന്തുടരാനാണ് ഓസ്‌ട്രേലിയയില്‍ ആവശ്യം ശക്തമാകുന്നത്.  ന്യൂസിലാന്‍ഡില്‍ സഖ്യസര്‍ക്കാര്‍ അധികാരമേറ്റ് നാല്

More »

ഓസ്‌ട്രേലിയയില്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന 2035 ഓടെ നിരോധിക്കണമെന്ന് ശുപാര്‍ശ
ഓസ്‌ട്രേലിയയില്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന 2035 ഓടെ പൂര്‍ണമായും നിരോധിക്കണമെന്ന് കാലാവസ്ഥാ കൗണ്‍സിലിന്റെ ശുപാര്‍ശ. കാര്‍ബണ്‍ വികരണം കുറയ്ക്കുക ലക്ഷ്യമിട്ടാണ് ഇത്. ഗതാഗത രംഗത്തു നിന്നുള്ള കാര്‍ബണ്‍ വികിരണം 2030 ഓടെ പകുതിയോളം കുറയ്ക്കാന്‍ കഴിയുമെന്നും ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ടാക്‌സി വാഹനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള

More »

സിഡ്‌നി ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേഡ് പള്ളിയില്‍ ശുശ്രൂഷക്കിടെ ബിഷപ്പിന് കുത്തേറ്റു

സിഡ്‌നി നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് വെയ്കലിയില്‍ ഓര്‍ത്തഡോക്‌സ് അസീറിയന്‍ വിഭാഗത്തിന്റെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേഡ് പള്ളിയില്‍ ശുശ്രൂഷക്കിടെ ബിഷപ്പിന് കുത്തേറ്റു. ഇന്നലെ വൈകീട്ട് തത്സമയം സംപ്രേഷണം ചെയ്ത ശുശ്രൂഷക്കിടെ കറുത്ത വസ്ത്രം ധരിച്ചയാള്‍ അള്‍ത്താരയിലേക്ക്

നിങ്ങള്‍ക്ക് അവനൊരു ചെകുത്താനാവും, എന്നാല്‍ എനിക്ക് അവന്‍ രോഗിയായ മകനാണ്, അവനൊരു കാമുകിയെ വേണമായിരുന്നു.. അവന് ആളുകളോട് ഇടപെടാനറിയില്ല ; സിഡ്‌നി ഷോപ്പിങ് മാളില്‍ ആറുപേരെ കുത്തികൊലപ്പെടുത്തിയ യുവാവിന്റെ പിതാവ് പറയുന്നു

ഷോപ്പിങ് മാളില്‍ ഭീതി പരത്തിയ ആറ് പേരെ കുത്തിക്കൊന്നു യുവാവ്. 40 വയസ് പ്രായമുള്ള ജോയല്‍ കൗച്ചാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അതുകൊണ്ടു തന്നെ പ്രതിയുടെ ലക്ഷ്യം സ്ത്രീകളായിരുന്നെന്ന സംശയമാണ് ഇപ്പോള്‍ കേസില്‍ ഉയരുന്നത്. ഈ നിഗമനത്തിന് കൂടുതല്‍ ബലം

ഫെഡറല്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നാടുകടത്തല്‍ നിയമം മനുഷ്യാവകാശ ലംഘനം ; വിമര്‍ശനമുയരുന്നു

ഫെഡറല്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നാടുകടത്തല്‍ നിയമം മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം. ബില്ലിനെ കുറിച്ചുള്ള സെനറ്റ് തെളിവെടുപ്പിനിടെയാണ് ഈ വാദം ഉയര്‍ന്നത്. ഓസ്‌ട്രേലിയയില്‍ അഭയം നല്‍കാത്തവരെ സ്വന്തം നാട്ടിലേക്ക് നാടുകടത്തുന്നത് എളുപ്പമാക്കുന്നതാണ് നിര്‍ദ്ദിഷ്ട നിയമം

സിഡ്‌നി മാള്‍ ആക്രമണം ; സംഭവം പ്രത്യേക സംഘം അന്വേഷണം നടത്തും ; സ്ത്രീകളെ ലക്ഷ്യം വച്ചുള്ള ആക്രമണമെന്ന് സൂചന

സിഡ്‌നി മാളിലെ കൂട്ട കൊലപാതകം പ്രത്യേക കൊറോണിയല്‍ സംഘം അന്വേഷിക്കും. അക്രമ സംഭവത്തെ പൊലീസ് ഇടപെടലകളെ കുറിച്ചും അക്രമിയുടെ പശ്ചാത്തലത്തെ പറ്റി അധികൃതര്‍ക്ക് അറിയാമോ എന്നതും അന്വേഷണ പരിധിയില്‍ വരും. അന്വേഷണത്തിനായി 18 മില്യണ്‍ ഡോളറിന്റെ പ്രത്യേക ഫണ്ട് നല്‍കുമെന്ന് പ്രീമിയര്‍

ഓസ്‌ട്രേലിയയില്‍ ബോഡി ബില്‍ഡിങ് മത്സരത്തില്‍ അപൂര്‍വ നേട്ടം കൊയ്ത് മലയാളി യുവതി

മെല്‍ബണില്‍ നിന്നുള്ള മലയാളി യുവതി ഓസ്‌ട്രേലിയയിലെ ദേശീയ ബോഡി ബില്‍ഡിങ് മത്സരത്തില്‍ യോഗ്യത നേടി. രണ്ടുകുട്ടികളുടെ അമ്മയായ വിനീത സുജീഷാണ് (38) ദേശീയ തലത്തില്‍ നടക്കുന്ന ബോഡി ബില്ഡിങ് മത്സരത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നു. കോലഞ്ചേരി സ്വദേശിയായ വിനീത ഈ അപൂര്‍വ നേട്ടം കൈവരിക്കുന്നത്

സിഡ്‌നി ഷോപ്പിങ് സെന്റര്‍ കൂട്ടക്കൊല നടത്തിയ സംഭവം ; 40 കാരന്‍ ഓണ്‍ലൈനില്‍ ലൈംഗിക സേവനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു ; ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തതായും റിപ്പോര്‍ട്ട് ; സര്‍ഫിങ് തത്പരന്‍

സിഡ്‌നി ഷോപ്പിങ് സെന്ററില്‍ കൂട്ടക്കൊല നടത്തിയ ജോയല്‍ കൗച്ചി എന്ന 40 കാരന്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഓണ്‍ലൈനില്‍ ലൈംഗീക സേവനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. രഹസ്യമായി എക്‌സ്‌കോര്‍ട്ട് ആയി ജോലി ചെയ്തിരുന്നതായും റിപ്പോര്‍ട്ട്. പുരുഷ എക്‌സ്‌കോര്‍ട്ട് വെബ് സൈറ്റുകളില്‍