Australia
ദോഹ വിമാനത്താവളത്തില്‍ വെച്ച് വിമാനത്തില്‍ നിന്നും പിടിച്ചിറക്കി നഗ്നരാക്കി പരിശോധിച്ച സംഭവത്തില്‍ ഖത്തറിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നഷ്ടപരിഹാര കേസുമായി ഒരു സംഘം ഓസ്‌ട്രേലിയന്‍ വനിതകള്‍. വിമാനത്തില്‍ കയറിയ സ്ത്രീകളോട് പുറത്തിറങ്ങാന്‍ ഉത്തരവിട്ട ശേഷം ഹമദ് വിമാനത്താവളത്തിലെ മാലിന്യക്കുപ്പയില്‍ കണ്ടെത്തിയ കുഞ്ഞിന് ഇവര്‍ ജന്മം നല്‍കിയോയെന്നാണ് പരിശോധിച്ചത്. 2020 ഒക്ടോബറിലായിരുന്നു സംഭവം. ഈ അനുഭവം രാജ്യത്തിന്റെ അനുമതിയോടെ നടന്ന അപമാനമാണെന്നാണ് സ്ത്രീകളുടെ പരാതി. നഗ്നരാക്കിയുള്ള പരിശോധന ആഗോള തലത്തില്‍ വിവാദമാകുകയും, ഓസ്‌ട്രേലിയയും, ഖത്തറും തമ്മിലുള്ള നയതന്ത്ര പ്രശ്‌നത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലും എത്തിയിരുന്നു. സംഭവത്തില്‍ മാപ്പ് പറഞ്ഞ ഖത്തര്‍, ഒരു എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന് ജയില്‍ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് നല്‍കുകയും
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ പുതിയതായി സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല അറുത്ത് മാറ്റാന്‍ ശ്രമം. പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ സാന്നിധ്യത്തില്‍ നവംബര്‍ 12നാണ് ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് പ്രതിമ അനാച്ഛാദനം ചെയ്തത്. ഞായറാഴ്ച രാവിലെ കമ്യൂണിറ്റി ഭാരവാഹികള്‍ എത്തിയപ്പോള്‍ പ്രതിമയുടെ കഴുത്ത് അറുത്തുമാറ്റാന്‍ ശ്രമിച്ച
ഏഴു വര്‍ഷം മുമ്പ് കാണാതായ വില്യം ടിറെലിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്താനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. കെന്‍ഡലിലെ മുത്തശ്ശിയുടെ വീട്ടില്‍ വച്ചാണ് കുട്ടിയെ കാണാതായത്. സ്‌പൈഡര്‍മാര്‍ സ്യൂട്ട് ധരിച്ച് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ 2014 സെപ്തംബര്‍ 12നാണ് കുഞ്ഞിനെ കാണാതായത്. ചില തെളിവുകള്‍ ലഭിച്ച അടിസ്ഥാനത്തില്‍ നൂറോളം ഓഫീസേഴ്‌സിനെ ഉള്‍പ്പെടുത്തിയാണ്
വാക്‌സിനേഷനില്‍ സുപ്രധാന നാഴികക്കല്ല് താണ്ടാന്‍ ഒരുങ്ങി ക്യൂന്‍സ്‌ലാന്‍ഡ്. 70 ശതമാനം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഞായറാഴ്ച പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച ഉച്ച തിരിഞ്ഞ് 69.39 ശതമാനം ജനങ്ങള്‍ ഡബിള്‍ ഡോസ് വാക്‌സിനെടുത്തിട്ടുണ്ട്. ഈ നേട്ടം കൈവരിച്ചാല്‍ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നുള്ളവര്‍ക്കും ഇന്റര്‍സ്‌റ്റേറ്റ് യാത്ര വഴി
ഒരു മാസത്തോളമായി എന്‍എസ്ഡബ്യു ലോക്ക്ഡൗണില്‍ നിന്നും പുറത്തുവന്നിട്ട്. ഏതാനും ആഴ്ചകളായി വിക്ടോറിയയും ഈ വഴി പിന്തുടര്‍ന്നിട്ട്. എന്നാല്‍ പ്രവചിച്ചത് പോലെ കോവിഡ്-19 കേസുകള്‍ ഇരു സ്‌റ്റേറ്റിലും കുതിച്ചുയര്‍ന്നിട്ടില്ല. രണ്ട് സ്‌റ്റേറ്റുകളിലും കേസുകള്‍ മെല്ലെപ്പോക്കിലുമാണ്. എന്നാല്‍ ഓസ്‌ട്രേലിയയുടെ കോവിഡ് കേസ് 'മധുവിധു' അധികം നീളില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍
മുതലയുടെ ആക്രമണത്തില്‍ നിന്ന് 60കാരന് അത്ഭുത രക്ഷ. പേനാക്കത്തി കൊണ്ട് നേരിട്ടാണ് 60കാരന്‍ മുതലയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ കേപ് യോര്‍ക്കിലാണ് സംഭവം. ഹോപ്‌വാലിയില്‍ ചൂണ്ടയിടാന്‍ എത്തിയതായിരുന്നു മധ്യവയസ്‌കന്‍. നദിക്കരയില്‍ നിന്ന കാളയെ ഓടിച്ച് വിട്ട് അത് നിന്ന സ്ഥലത്ത് നിന്ന് ചൂണ്ടയിടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വലിയ മുതലയെ
രണ്ടു ദിവസമായി കാണാതായിരുന്ന ക്യൂന്‍സ്ലാന്‍ഡ് യുവതിയെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ക്രിസ്സി ലീ ഷെറിഡാനെ വ്യാഴാഴ്ച മുതലാണ് കാണാതായത്. ടൊയോട്ട പ്രാഡോയില്‍ 26 കാരിയായ യുവതി യാത്ര ചെയ്യവേ കാണാതായതായി പൊലീസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉറഗനില്‍ എത്തിയപ്പോള്‍ ഇവര്‍ 10.30ന് കുടുംബവുമായി സംസാരിച്ചിരുന്നു. ബണ്ടാബെര്‍ഗ് റീജ്യണില്‍ യുവതിയുടെ മൃതദേഹം വാഹനത്തില്‍
വിക്ടോറിയയില്‍ പുതിയതായി 1115 പുതിയ കോവിഡ്-19 കേസുകളും, ഒന്‍പത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സ്‌റ്റേറ്റിലെ കണ്‍സ്ട്രക്ഷന്‍ ജോലിക്കാര്‍ക്ക് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടാന്‍ ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. സൈറ്റില്‍ ജോലി ചെയ്യാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെള്ളിയാഴ്ച റിപ്പോര്‍ട്ട് കൂടി വന്നതോടെ ആകെ
എന്‍എസ്ഡബ്യുവില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ ശേഷം എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ക്വാറന്റൈന്‍ ആവശ്യമായി വരില്ല. ഡിസംബര്‍ മുതല്‍ എന്‍എസ്ഡബ്യുവില്‍ വിമാനയാത്ര ചെയ്ത് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ക്വാറന്റൈന്‍ ഒഴിവായി കിട്ടുന്നത്. ഡിസംബര്‍ 6നാണ് പൈലറ്റ് സ്‌കീമില്‍ ആദ്യ വിമാനം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുമായി എത്തുന്നത്. 18