Australia

ഒമിക്രോണിനെ നേരിടാന്‍ ഓസ്‌ട്രേലിയ തയ്യാര്‍ ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല ; അതിര്‍ത്തി കടന്നുവരുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണം വേണമോയെന്ന് ചര്‍ച്ച ചെയ്യും
ഓസ്‌ട്രേലിയ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജാഗ്രതയിലാണെന്നും ഒമിക്രോണ്‍ വേരിയന്റിനെ തരണം ചെയ്യാന്‍ രാജ്യം പ്രാപ്തമാണെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ട് വ്യക്തമാക്കി. ലോകം മുഴുവന്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതിയിലാണ്. ഈ വേരിയന്റ് അതിവേഗത്തില്‍ വ്യാപിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ ഗുരുതരമായ സാഹചര്യമുണ്ടാക്കുമോ എന്ന് വ്യക്തമല്ല. വാക്‌സിനെടുത്തവരില്‍ ഒമിക്രോണ്‍ എത്രമാത്രം ബാധിക്കുമെന്ന വിഷയത്തില്‍ പഠനം നടന്നുവരികയാണ്.  രണ്ടു ഒമിക്രോണ്‍ കേസുകളാണ് ഓസ്‌ട്രേലിയയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാമത് ഒരാള്‍ കൂടി വൈറസ് ബാധിതനാണെന്ന സംശയവുമുണ്ട്. കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശത്തോടൊപ്പം അതിര്‍ത്തി കടന്നെത്തുന്നവരില്‍ നിയന്ത്രണം കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ക്വാറന്റൈന്‍

More »

ഒമിക്രോണ്‍ പേടിയില്‍ ഓസ്‌ട്രേലിയ ; ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 150 പേരില്‍ മൂന്നു പേര്‍ നിരീക്ഷണത്തില്‍ ; ഒമിക്രോണ്‍ ബാധിതരെന്ന് സംശയം
ന്യൂ സൗത്ത് വെയില്‍സില്‍ ആഫ്രിക്കയില്‍ നിന്നെത്തിയ 150 പേരില്‍ ഒമിക്രോണ്‍ വൈറസ് ബാധയുള്ളവരുണ്ടെന്ന് സംശയം. മൂന്നു പേരില്‍ ഒമിക്രോണ്‍ സാന്നിധ്യം ഉണ്ടെന്ന സംശയം ആശങ്കയാകുകയാണ്. ഞായറാഴ്ച സിഡ്‌നിയില്‍ എത്തിച്ചേര്‍ന്ന യാത്രക്കാരില്‍ നടത്തിയ ടെസ്റ്റിങ്ങില്‍ രണ്ടുപേര്‍ക്ക് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.  ശനിയാഴ്ച രാത്രയാണ് ഇവര്‍

More »

ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കവും, കടുപ്പമേറിയ കാലാവസ്ഥയും തുടരുന്നു; രക്ഷാപ്രവര്‍ത്തനത്തിന് ഉത്തരവ്; ഹണ്ടര്‍ നദിയുടെ സമീപത്തുള്ള ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം; ജാഗ്രത
 ന്യൂ സൗത്ത് വെയില്‍സിന്റെ ചില ഭാഗങ്ങളിലുള്ള താമസക്കാരെ ഒഴിപ്പിക്കാന്‍ ഉത്തരവ്. സിംഗിള്‍ടണിലെ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയയില്‍ പെടുന്ന ജനങ്ങളോടാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  ഹണ്ടര്‍ നദിയ്ക്ക് സമീപത്തുള്ള വിറ്റിംഗ്ഹാം, സ്‌കോട്‌സ് ഫ്‌ളാറ്റ്, ഗ്ലെന്റിഡിംഗ്, ഡുണോളി, കോംബോ മേഖലകളില്‍ വെള്ളം അപകടകരമായ നിലയിലേക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഈ

More »

സൗത്ത് ഓസ്‌ട്രേലിയയില്‍ നിന്നും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ച് മാര്‍ക്ക് മക്‌ഗോവന്‍; ഡബിള്‍ ഡോസ് വാക്‌സിനും, കോവിഡ് ടെസ്റ്റും, 12 ദിവസം ക്വാറന്റൈനും
സൗത്ത് ഓസ്‌ട്രേലിയയില്‍ നിന്നും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാന്‍ എത്തുന്നവര്‍ക്ക് നിബന്ധനകള്‍ കടുപ്പിച്ച് അധികൃതര്‍. ശനിയാഴ്ച വൈകുന്നേരം മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. സൗത്ത് ഓസ്‌ട്രേലിയയെ വളരെ അപകടം കുറഞ്ഞ മേഖലയില്‍ നിന്നും അപകടം കുറഞ്ഞ പരിധിയാക്കിയാണ് ഉയര്‍ത്തിയിട്ടുള്ളതെന്ന് ഡബ്യുഎ പ്രീമിയര്‍ മാര്‍ക്ക് മക്‌ഗോവന്‍

More »

താങ്ങാന്‍ കഴിയാത്ത ജോലിഭാരം, മത്സരക്ഷമതയില്ലാത്ത ശമ്പളവും; സമരത്തിന് ഒരുങ്ങി ന്യൂ സൗത്ത് വെയില്‍സിലെ ആയിരക്കണക്കിന് അധ്യാപകരും, പ്രിന്‍സിപ്പല്‍മാരും; ഡിസംബര്‍ 7ന് പണിമുടക്കും
 എന്‍എസ്ഡബ്യുവിലെ പബ്ലിക് സ്‌കൂള്‍ അധ്യാപകരും, പ്രിന്‍സിപ്പല്‍മാരും അടുത്ത മാസം സമരത്തിന് ഇറങ്ങുന്നു. ജോലിഭാരവും, ശമ്പളത്തിലെ പോരായ്മയും മുന്‍നിര്‍ത്തിയാണ് സമരം. ഡിസംബര്‍ 7ന് അധ്യാപകര്‍ 24 മണിക്കൂര്‍ നേരത്തെ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കും. ഒരു ദശകത്തിനിടെ നടക്കുന്ന ആദ്യത്തെ സുപ്രധാന സമരപരിപാടിയാണിത്.  അധ്യാപകരുടെ ക്ഷാമം രൂക്ഷമായതിനാല്‍ താങ്ങാന്‍ കഴിയാത്ത ജോലി

More »

ഒമിക്രോണ്‍ വേരിയന്റ് വ്യാപനം; യാത്രാ നിരോധനവും, പുതിയ ക്വാറന്റൈന്‍ നിയമങ്ങളുമായി പ്രതികരിച്ച് ഓസ്‌ട്രേലിയ; 9 രാജ്യങ്ങളില്‍ പോയി മടങ്ങിയവര്‍ക്ക് ക്വാറന്റൈന്‍; എന്‍എസ്ഡബ്യു, വിക്ടോറിയ, ആക്ട് എന്നിവിടങ്ങളില്‍ ജാഗ്രത
 സതേണ്‍ ആഫ്രിക്കയില്‍ വ്യാപിക്കുന്ന പുതിയ ഒമിക്രോണ്‍ കോവിഡ്-19 വേരിയന്റിനെ തുടര്‍ന്ന് യാത്രാ വിലക്കുകളും, പുതിയ ക്വാറന്റൈന്‍ നിയമങ്ങളും പ്രഖ്യാപിച്ച് ഫെഡറല്‍ ഗവണ്‍മെന്റ്. ഇതോടെ സൗത്ത് ആഫ്രിക്ക ഉള്‍പ്പെടെ ഒമിക്രോണ്‍ കണ്ടെത്തിയ 9 രാജ്യങ്ങളില്‍ പ്രവേശിച്ച ഓസ്‌ട്രേലിയന്‍ പൗരന്‍മാരല്ലാത്തവര്‍ക്ക് ഓസ്‌ട്രേലിയ പ്രവേശനം നിഷേധിച്ചു.  സൗത്ത് ആഫ്രിക്ക, നമീബിയ,

More »

വിക്ടോറിയയില്‍ വാക്‌സിനേഷന്‍ സമയപരിധി അവസാനിച്ചു; നിയമം അനുസരിക്കാതെ 1 മില്ല്യണ്‍ ജോലിക്കാര്‍; വാക്‌സിനെടുക്കാത്തവര്‍ പുറത്താക്കല്‍ നേരിടേണ്ടി വരും; അത്‌ലറ്റുകളും, അഭിഭാഷകരും, മാധ്യമപ്രവര്‍ത്തകരുടെയും ഭാവി എന്ത്?
 വിക്ടോറിയയില്‍ പ്രഖ്യാപിച്ച സുപ്രധാന വാക്‌സിനേഷന്‍ സമയപരിധി അവസാനിച്ചതോടെ ജോലിയില്‍ തുടരാന്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടാന്‍ ബാക്കിയുള്ളത് 1 മില്ല്യണ്‍ ജോലിക്കാര്‍. നവംബര്‍ 26-നകം കോവിഡ്-19 വാക്‌സിനേഷന്റെ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണമെന്നാണ് സ്‌റ്റേറ്റിലെ അംഗീകൃത വര്‍ക്കേഴ്‌സ് ലിസ്റ്റില്‍ ജോലി ചെയ്യുന്നവരോട് ആവശ്യപ്പെട്ടിരുന്നത്.  എഎഫ്എല്‍, പ്രൊഫഷണല്‍

More »

ഓസ്‌ട്രേലിയന്‍ തീരത്തിന് അടുത്ത് മൂന്നാഴ്ചയോളം ചൈനീസ് ചാര കപ്പലിന്റെ സാന്നിധ്യം ; ആശങ്കയുണ്ടെന്നും നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നുവെന്നും പ്രധാനമന്ത്രി
ഒരു ചൈനീസ് ചാരക്കപ്പല്‍ ആഗസ്തിലും സെപ്തംബറിലുമായി മൂന്നാഴ്ചയോളം ഓസ്‌ട്രേലിയന്‍ കടല്‍ തീരത്തിന് സമീപമുണ്ടായിരുന്നതായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. യുഹെങ്‌സിംഗ് എന്ന ചൈനീസ് രഹസ്യാന്വേഷണ കപ്പല്‍ ടോറസ് സ്‌ട്രെയ്റ്റിലൂടെ സഞ്ചരിച്ച് സിഡ്‌നിക്ക് അടുത്തുവരെയെത്തിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ തീരത്തിന് അടുത്ത് കപ്പലിന്റെ സാന്നിധ്യം

More »

കോവിഡ് പ്രതിസന്ധി ഏറ്റവും ബാധിച്ചത് കുടിയേറ്റക്കാരെ ; ആഹാരത്തിനും താമസത്തിനും വരെ പലരും ബുദ്ധിമുട്ടി ; 83 ശതമാനം കുടിയേറ്റക്കാരും അടിയന്തര ആവശ്യത്തിന് എമര്‍ജന്‍സി റിലീഫിനെ ആശ്രയിച്ചതായി റിപ്പോര്‍ട്ട്
കോവിഡ് രാജ്യത്തെ മുഴുവനായി ഉലച്ചപ്പോള്‍ ഏറ്റവും ബുദ്ധിമുട്ടിയത് കുടിയേറ്റക്കാര്‍. പലരും ജോലിയില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെ ബുദ്ധിമുട്ടി. നീണ്ടകാലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജീവിത ചെലവ് താങ്ങാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ലെന്നതാണ് സത്യം. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി റെഡ് ക്രോസ്സ് റിപ്പോര്‍ട്ടില്‍ കുടിയേറ്റക്കാര്‍ ബുദ്ധിമുട്ടിയെന്നും

More »

ബോണ്ടി ജംഗ്ഷനില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ സ്ഥിതി മെച്ചപ്പെട്ടു; 38-കാരിയായ അമ്മ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് സ്വന്തം ജീവന്‍ ബലികൊടുത്ത്

ശനിയാഴ്ച ബോണ്ടി ജംഗ്ഷനില്‍ നടന്ന അക്രമത്തില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സിഡ്‌നി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ സ്ഥിതി സ്ഥിരത കൈവരിച്ചതായാണ് അപ്‌ഡേറ്റ്. നേരത്തെ കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായിരുന്നു. ഇതിന്

ഓസ്‌ട്രേലിയന്‍ സര്‍ജറി കാത്തിരിപ്പ് സമയം എക്കാലത്തെയും നീണ്ടത്; എമര്‍ജന്‍സി റൂമുകളില്‍ തിക്കിത്തിരക്ക്; മുന്നറിയിപ്പുമായി എഎംഎ റിപ്പോര്‍ട്ട്

പബ്ലിക് ഹോസ്പിറ്റലുകളില്‍ പ്ലാന്‍ ചെയ്ത സര്‍ജറി കാത്തിരിപ്പ് സമയങ്ങള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ അവസ്ഥയിലെന്ന് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിപ്പോര്‍ട്ട്. 20 വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്ലാന്‍ ചെയ്ത സര്‍ജറികള്‍ നടത്താന്‍ രണ്ടിരട്ടി

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി ; 16 കാരനെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി .ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് 16 കാരനെതിരെ ചുമത്തിയിരിക്കുന്നത്. പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പാരമറ്റ ചില്‍ഡ്രന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. മാനസിക

സ്ഥിതി പ്രതിസന്ധിയില്‍ ; ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ

ഇറാനുമായും പലസ്തീനുമായും സംഘര്‍ഷം കനത്തതോടെ ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ. ഇസ്രയേലിലെ വിമാനത്താവളം എപ്പോള്‍ വേണമെങ്കിലും അടച്ചിടാന്‍ സാധ്യതുണ്ടെന്നും ഇസ്രായേലിലും അധിനിവേശ പലസ്തീനിലുമുള്ള ഓസ്‌ട്രേലിയക്കാര്‍ ഉടന്‍ മടങ്ങണമെന്നും

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട മാള്‍ ഇന്നു തുറന്നു ; കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി പേര്‍ ഒത്തുകൂടി

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവം ഓസ്‌ട്രേലിയന്‍ സമൂഹത്തിന് വലിയ വേദനയാകുകയാണ്. സംഭവത്തില്‍ ഇരയായവരുടെ പ്രിയപ്പെട്ടവരും മറ്റും ഇന്നലെ സിഡ്‌നിയില്‍ ആക്രമണം നടന്ന മാളില്‍ ഒത്തുകൂടി. വെള്ളിയാഴ്ച മുതല്‍ ഷോപ്പിങ് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ചില കടകള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം ; ക്ഷമിക്കുന്നുവെന്ന് കുത്തേറ്റ ബിഷപ്പ്

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം പറഞ്ഞു.സംഭവത്തില്‍ കൗമാരക്കാരന് കുറ്റബോധമുണ്ടെന്നും കുടുംബത്തിന്റെ പ്രതിനിധികള്‍ വ്യക്തമാക്കി. കൗമാരക്കാന്‍ ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സയിലാണ്. ഇയാളെ ചോദ്യം