Australia

ഓസ്‌ട്രേലിയയിലെ ആദ്യത്തെ പ്രാദേശിക എംആര്‍എന്‍എ കോവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ നിര്‍ണായക ചുവട് വയ്പുമായി വിക്ടോറിയ; ഇതിനായി 50 മില്യണ്‍ ഡോളര്‍ വകയിരുത്തി; വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ ഒക്ടോബറില്‍ ആരംഭിക്കും
ഓസ്‌ട്രേലിയയില്‍ ആദ്യമായി പ്രാദേശികമായി നിര്‍മിക്കുന്ന എംആര്‍എന്‍എ വാക്‌സിന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നിര്‍ണായക  ചുവട് വയ്പുമായി വിക്ടോറിയ രംഗത്തെത്തി. ഈ വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ ഈ വര്‍ഷം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ വാക്‌സിന്‍ നിര്‍മിക്കുന്നതിനുള്ള നിര്‍ണായക നീക്കം നടത്തിയെന്നാണ് വിക്ടോറിയന്‍ ഒഫീഷ്യലുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനായി മൊനാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിനായി അഞ്ച് മില്യണ്‍ ഡോളര്‍ പ്രദാനം ചെയ്തുവെന്നാണ് മെഡിക്കല്‍ റിസര്‍ച്ച് മിനിസ്റ്ററായ ജാല പുള്‍ഫോര്‍ഡ് പറയുന്നത്. ഈ വാക്‌സിന്റെ ഫേസ് 1 ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിനുകളാണ് മഹാമാരിയെ തൂത്തെറിയുന്നതിനുള്ള ശാശ്വത പരിഹാരമെന്നാണ്

More »

എന്‍എസ്ഡബ്ല്യൂവില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നതിനാല്‍ വിവിധ സ്റ്റേറ്റുകള്‍ എന്‍എസ്ഡബ്ല്യൂക്കാര്‍ക്ക് മേല്‍ പുതിയ ക്വാറന്റൈന്‍ നിയമങ്ങള്‍ ഏര്‍പ്പെടുത്തി; സിഡ്‌നിയില്‍ പുതിയ രണ്ട് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനാല്‍ കടുത്ത ജാഗ്രത
എന്‍എസ്ഡബ്ല്യൂവില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഓസ്‌ട്രേലിയയിലെ വിവിധ സ്‌റ്റേറ്റുകള്‍ എന്‍എസ്ഡബ്ല്യൂക്കാര്‍ക്ക് മേല്‍ പുതിയ ക്വാറന്റൈന്‍ നിയമങ്ങള്‍ നടപ്പിലാക്കി. സിഡ്‌നിയിലെ ഈസ്റ്റേണ്‍ സബര്‍ബില്‍ പുതിയ രണ്ട് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിവിധ സ്‌റ്റേറ്റുകള്‍ കര്‍ക്കശ ക്വാറന്റൈന്‍

More »

വിക്ടോറിയയില്‍ നിന്ന് കള്ളംപറഞ്ഞ് ബോര്‍ഡര്‍ പാസെടുത്ത് ക്വീന്‍സ്ലാന്റിലേക്കെത്തിയവര്‍ക്ക് കോവിഡ്; ദമ്പതികള്‍ക്ക് മേല്‍ 8,000 ഡോളര്‍ പിഴ ചുമത്തി ക്വീന്‍സ്ലാന്റ് ; സിഡ്‌നിയിലെ വേവര്‍ലി മേഖലയെയാണ് ഹോട്ട്‌സ്‌പോട്ടാക്കി ക്വീന്‍സ്ലാന്‍ഡ്
മെല്‍ബണില്‍ നിന്ന് ക്വീന്‍സ്ലാന്റിലേക്ക് പ്രവേശിക്കാന്‍ വിലക്കുണ്ടെന്നിരിക്കേ അത് അവഗണിച്ച് കള്ളം പറഞ്ഞ് ബോര്‍ഡര്‍ പാസെടുത്ത് ക്വീന്‍സ്ലാന്‍ഡിലേക്ക് എത്തിയ ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഓരോരുത്തര്‍ക്ക് മേലും 4000 ഡോളര്‍ വീതം മൊത്തം 8000 ഡോളര്‍ പിഴ ചുമത്തി ക്വീന്‍സ്ലാന്‍ഡ് അധികൃതര്‍ രംഗത്തെത്തി. ജൂണ്‍ ആദ്യം  മെല്‍ബണില്‍ നിന്ന്

More »

എന്‍എസ്ഡബ്ല്യൂവില്‍ പുതിയ പ്രാദേശിക കൊവിഡ്ബാധ പടരുന്നു; വ്യാഴാഴ്ച സിഡ്‌നിയിലെ ക്ലസ്റ്ററിലെ രോഗികള്‍ അഞ്ചായി; സിഡ്‌നിയില്‍ പൊതു ഗതാഗത സംവിധാനത്തില്‍ വെള്ളി മുതല്‍ ജൂണ്‍ 24 വരെ മാസ്‌ക് നിര്‍ബന്ധമാക്കി; അകത്തളങ്ങളിലും മാസ്‌ക് നിര്‍ദേശം
സിഡ്നിയില്‍ പ്രാദേശിക രോഗബാധയിലൂടെയുണ്ടായിരിക്കുന്ന ക്ലസ്റ്റര്‍ വ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ശേഷം ഒരാള്‍ക്ക് കൂടി പുതിയതായി സിഡ്നിയില്‍ കൊവിഡ്  ബാധ സ്ഥിരീകരിച്ചതോടെ ഈ ക്ലസ്റ്ററിലെ മൊത്തം രോഗികളുടെ എണ്ണം അഞ്ചായിത്തീര്‍ന്നു.ഇത്തരത്തില്‍ ന്യൂ സൗത്ത് വെയില്‍സിലെ പുതിയ പ്രാദേശിക കൊവിഡ്ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ വീണ്ടും

More »

ഓസ്‌ട്രേലിയയില്‍ ആസ്ട്രസെനക്ക വാക്‌സിന്‍ നല്‍കുക ഇനി 60നു മേല്‍ പ്രായമുള്ളവര്‍ക്ക് മാത്രം; 60ല്‍ കുറവുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കും; കാരണം ചെറുപ്പക്കാരില്‍ ഈ വാക്‌സിന്‍ രക്തം കട്ട പിടിപ്പിക്കുന്നതിനാല്‍
ഓസ്ട്രേലിയയില്‍ ആസ്ട്രസെനക്ക വാക്‌സിന്‍ സ്വീകരിച്ചവരും 60 വയസില്‍ താഴെയുള്ളവരുമായവരില്‍ അപൂര്‍വമായി രക്തം കട്ട പിടിക്കുന്ന പ്രതിസന്ധി ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് 60ല്‍ കുറവുള്ളവര്‍ക്ക് ഈ വാക്‌സിന്‍ നല്‍കേണ്ടെന്ന് തീരുമാനമായി. പകരം ഇവര്‍ക്ക് ഫൈസര്‍ വാക്‌സിനാവും നല്‍കുന്നതെന്നാണ് ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ട്

More »

ഓസ്‌ട്രേലിയയില്‍ അസ്ട്രാസെനക വാക്‌സിന്‍ നല്‍കിയ 12 പേര്‍ക്ക് കൂടി രക്തം കട്ട പിടിക്കല്‍ ബുദ്ധിമുട്ട് സ്ഥിരീകരിച്ച് ടിജിഎ; വാക്‌സിനെടുത്തവരില്‍ ടിടിഎസ് വളരെ അപൂര്‍വ പ്രതിഭാസമെന്ന് ടിജിഎ; രാജ്യത്ത് ഇത്തരത്തിലുള്ള മൊത്തം കേസുകള്‍ 60ലേക്ക് ഉയര്‍ന്നു
ഓസ്‌ട്രേലിയയില്‍ അസ്ട്രാസെനക വാക്‌സിന്‍ നല്‍കിയവരില്‍ നിന്നും രക്തം കട്ട പിടിച്ച കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്.  ഇത് സംബന്ധിച്ച സ്ഥിരീകരണം തെറാപ്യൂട്ടിക് റെഗുലേറ്ററി ഏജന്‍സി (ടിജിഎ) യില്‍ നിന്നുമുണ്ടായിട്ടുണ്ട്. ഒരു ഡസനോളം ഇത് സംബന്ധിച്ച പുതിയ കേസുകളാണ് ടിജിഎ നിലവില്‍ അന്വേഷിക്കുന്നത്. അസ്ട്രാസെനക വാക്‌സിന്‍ സ്വീകരിച്ചതിനെ

More »

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ കൊലപാതകം അന്വേഷിക്കാന്‍ കോവിഡ് ക്യൂആര്‍ കോഡ് വസ്തുതകള്‍ ദുരുപയോഗിച്ചുവെന്ന് ആരോപണം; നീക്കത്തിന് തടയിടാന്‍ നിയമവുമായി സ്റ്റേറ്റ് ഗവണ്മെന്റ്; SafeWA ആപ്പില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് പോലീസ്
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയിയയില്‍ മുന്‍ റിബല്‍സ് ബൈക്കി തലവന്‍ നിക്ക് മാര്‍ട്ടിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉള്‍പ്പെടെ രണ്ട് കേസുകളുടെ അന്വേഷണത്തിന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ പോലീസ് കോവിഡ് ക്യൂആര്‍ കോഡിലെ വിവരങ്ങള്‍ ഉപയോഗിച്ചത് വന്‍ വിവാദമാകുന്നു. സ്‌റ്റേറ്റിലെ കോവിഡ് കോണ്‍ടാക്ട് ട്രേസിംഗ് കാര്യക്ഷമമാക്കാന്‍ തുടങ്ങിയ SafeWA ആപ്പില്‍ നിന്നാണ്

More »

ഓസ്‌ട്രേലിയയില്‍ ഏറ്റവും ചുരുങ്ങിയ വേതനം പ്രതിവാരം 772.60 ഡോളറാക്കി ഉയര്‍ത്തി; ഏറ്റവും കുറഞ്ഞ വരുമാനക്കാര്‍ക്ക് പ്രതിവാരം 18.80 ഡോളര്‍ അധികമായി ശമ്പളം ലഭിക്കും;വ്യോമയാനം, ഫിറ്റ്‌നെസ് , ടൂറിസം റീട്ടെയില്‍ മേഖലകളിലുള്ളവര്‍ക്ക് പ്രയോജനം ലഭിക്കും
ഓസ്‌ട്രേലിയയില്‍ തൊഴിലെടുത്ത് ജീവിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇത് പ്രകാരം രാജ്യത്തെ ഏറ്റവും ചുരുങ്ങിയ വേതനം പ്രതിവാരം 772.60 ഡോളറായി വര്‍ധിപ്പിച്ചു. ഇത് പ്രകാരം  രാജ്യത്ത്   ഏറ്റവും കുറവ് വരുമാനം  ലഭിക്കുന്നവര്‍ക്ക് പ്രതിവാരം 18.80 ഡോളര്‍ അധികമായി ശമ്പളം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്.  2.3 മില്യണ്‍ തൊഴിലാളികള്‍ക്ക് പുതിയ നീക്കത്തിന്റെ ആനുകൂല്യം

More »

ഓസ്‌ട്രേലിയയിലേക്ക് തിരിച്ച് വരുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ വേവലാതിയില്‍; ഇനിയും തീരുമാനമായില്ലെങ്കില്‍ ഓസ്‌ട്രേലിയ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് പഠിക്കാന്‍ പോകുമെന്ന് വിദേശ വിദ്യാര്‍ത്ഥികള്‍
 കോവിഡ് തുടങ്ങിയത് മുതല്‍ ഓസ്‌ട്രേലിയ അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചിരിക്കുന്നതിനാല്‍ രാജ്യത്ത് പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് തിരിച്ച് വരാന്‍ സാധിക്കാതെ കടുത്ത പ്രതിസന്ധിയിലായ ദുരവസ്ഥ തുടരുകയാണ്. വന്‍ തുക ഫീസായി ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളില്‍ അടച്ച് കോഴ്‌സിന് ചേര്‍ന്നവര്‍ കോവിഡിന്റെ തുടക്കത്തില്‍ നിര്‍ബന്ധിതമായി ഓസ്‌ട്രേലിയ

More »

8 ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡില്‍ മുക്കി ജീവനെടുത്തു; 80% പൊള്ളലേറ്റ് നരതുല്യമായ യാതന നേരിടുമ്പോഴും അക്രമികളെ കുറിച്ച് ഒന്നും മിണ്ടാതെ മുന്‍ നഴ്‌സ് യാത്രയായി

ഓസ്‌ട്രേലിയന്‍ പോലീസ് ചരിത്രത്തിലെ ഏറ്റവും ഞെട്ടല്‍ ഉളവാക്കുന്ന കേസായിരുന്നിട്ട് കൂടി പ്രതിയെ പിടികൂടാന്‍ കഴിയാതെ കേസാണ് മോണിക്കാ ചെട്ടിയുടെ കൊലപാതകം. എട്ട് ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ച് ശരീരം മുഴുവന്‍ പൊള്ളലേല്‍പ്പിച്ചിട്ടും തന്നെ അക്രമിച്ചവരുടെ പേരുവിവരങ്ങള്‍

ഓസ്‌ട്രേലിയന്‍ വൈന്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരായ നികുതി ഉപേക്ഷിച്ച് ചൈന; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതോടെ ബീജിംഗ് അടിച്ചേല്‍പ്പിച്ചത് 20 ബില്ല്യണ്‍ ഡോളറിന്റെ നികുതികള്‍

ഓസ്‌ട്രേലിയന്‍ വൈന്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരായ നികുതികള്‍ ഉപേക്ഷിക്കാന്‍ ചൈന. മാസങ്ങള്‍ നീണ്ട പുനരാലോചനയ്ക്ക് ശേഷമാണ് ഈ നടപടി. അമിത നികുതിക്ക് എതിരെ ഓസ്‌ട്രേലിയ ലോക വ്യാപാര സംഘടനയെ സമീപിച്ചിരുന്നു. ഈ നീക്കം പിന്‍വലിക്കുന്നതിന് പകരമായി നികുതി വിഷയത്തില്‍ പുനരാലോചന

പ്രൈമറി സ്‌കൂളിന് സമീപം വെടിയൊച്ച; കെയിന്‍സിലെ സ്റ്റേറ്റ് സ്‌കൂള്‍ ലോക്ക്ഡൗണില്‍; മേഖല ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം; അക്രമി ഒളിവില്‍

ഒരു പ്രൈമറി സ്‌കൂളിന് പുറത്ത് വെടിവെപ്പ് നടന്നതിനെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ ലോക്ക്ഡൗണില്‍ നിര്‍ത്തി അക്രമിക്കായി തെരച്ചില്‍ നടത്തി പോലീസ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് കെയിന്‍സ് എഡ്ജ് ബില്ലിലെ കോളിന്‍ അവന്യൂവിലെ പ്രോപ്പര്‍ട്ടിയിലേക്ക് എമര്‍ജന്‍സി സര്‍വ്വീസുകളെ

അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സമ്പൂര്‍ണ്ണ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ആന്തണി ആല്‍ബനീസിന്റെ 'ട്രംപ് സ്റ്റൈല്‍' പ്രഖ്യാപനത്തിന് എതിരെ അന്താരാഷ്ട്ര തലത്തില്‍ രോഷം; ബ്ലാക്ക്‌ലിസ്റ്റില്‍ റഷ്യയും

ട്രംപ് മാതൃകയില്‍ സമ്പൂര്‍ണ്ണ യാത്രാ നിരോധനം പ്രഖ്യാപിച്ച് ആല്‍ബനീസ് ഗവണ്‍മെന്റ്. ചില വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ പൂര്‍ണ്ണമായി വിലക്കാനുള്ള നിയമനിര്‍മ്മാണമാണ് തിടുക്കത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ്

വാക്‌സിന്‍ എടുക്കാത്തതിനാല്‍ ജോലി നഷ്ടമായവര്‍ക്ക് വീണ്ടും അപേക്ഷ നല്‍കാം ; കോവിഡ് നിയമത്തില്‍ മാറ്റം വരുത്താന്‍ ന്യൂ സൗത്ത് വെയില്‍സ്

ന്യൂ സൗത്ത് വെയില്‍സില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധ കോവിഡ് വാക്‌സിനേഷന്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 2021ല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ്

രാജ്യത്തെ കുറഞ്ഞ വേതന നിരക്ക് പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം

രാജ്യത്തെ കുറഞ്ഞ വേതന നിരക്ക് പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുവാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഫെയര്‍വെയര്‍ കമ്മീഷനോട് ആവശ്യപ്പെടും. വ്യാഴാഴ്ച നടക്കുന്ന ശമ്പള അവലോകനത്തിന്റെ വാര്‍ഷിക