Australia

ന്യൂ സൗത്ത് വെയില്‍സില്‍ പ്രതിദിന കൊവിഡ്ബാധ പുതിയ റെക്കോര്‍ഡിലെത്തി; പുതുതായി 172 രോഗികള്‍ കൂടി; സ്‌റ്റേറ്റില്‍ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്‌സിഡ്‌നിയുടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കോവിഡ് ബാധ
കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ന്യൂ സൗത്ത് വെയില്‍സില്‍ പ്രതിദിന കൊവിഡ്ബാധ പുതിയ റെക്കോര്‍ഡിലെത്തിയെന്ന് റിപ്പോര്‍ട്ട്.സ്‌റ്റേറ്റില്‍ പുതുതായി 172 രോഗികള്‍ കൂടിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.  സ്‌റ്റേറ്റില്‍ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ലോക്ക്ഡൗണിനിടെയും സിഡ്‌നിയുടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കോവിഡ് ബാധ പടരുന്നത് കടുത്ത ആശങ്കക്കാണ്  വഴിയൊരുക്കുന്നത്. പുതിയ 172 രോഗികളില്‍ കോവിഡ് ബാധിച്ചിട്ടും സമൂഹവുമായി യാതൊരു നിയന്ത്രണവുമില്ലാതെ ഇടപഴകിയിരുന്നുവെന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കുന്നതെന്നാണ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ പറയുന്നത്.കോവിഡിനെ നിയന്ത്രിക്കുന്നതിനുള്ള ലോക്ക്ഡൗണിനിടെയും സിഡ്‌നിയുടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കോവിഡ്  വൈറസ്ബാധ പടരുന്നതിനാല്‍ ജാഗ്രത

More »

ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരായ തൊഴിലാളികളെ പലവിധ ചൂഷണങ്ങള്‍ക്ക് വിധേയരാക്കുന്നതും രണ്ടാം തരം പൗരന്‍മാരായി പരിഗണിക്കുന്നതും അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തം; ഇവരെ സംരക്ഷിക്കാനായി പുതിയ നീക്കങ്ങള്‍ പ്രഖ്യാപിച്ച് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍
ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരായ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും രണ്ടാം തരം പൗരന്‍മാരായി പരിഗണിക്കുന്നതും ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇമിഗ്രേഷന്‍ മിനിസ്റ്ററും തൊഴിലാളി പ്രതിനിധികളും രംഗത്തെത്തി.  കോവിഡ് മഹാമാരിക്ക് മുമ്പ് ഓസ്‌ട്രേലിയയിലെ രണ്ട് മില്യണ്‍  താല്‍ക്കാലിക കുടിയേറ്റ തൊഴിലാളികള്‍ പലവിധ ചൂഷണങ്ങള്‍ക്ക് വിധേയരായിരുന്നുവെന്ന് അവര്‍

More »

എന്‍എസ്ഡബ്ല്യൂവില്‍ ഫൈസര്‍ വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള മൂന്നാഴ്ചയില്‍ നിന്നും ആറാഴ്ചയാക്കി; ലക്ഷ്യം നിലവില്‍ രോഗമേറുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് വാക്‌സിന്‍ എത്തിക്കല്‍;സ്‌റ്റേറ്റിന് കൂടുതല്‍ വാക്‌സിന്‍ നല്‍കുന്ന കാര്യം പരിഗണിക്കും
കോവിഡ് 19 വാക്‌സിനേഷനില്‍ നിര്‍ണായക നയംമാറ്റവുമായി എന്‍എസ്ഡബ്ല്യൂ രംഗത്തെത്തി. ഇത് പ്രകാരം സ്റ്റേറ്റില്‍ ഫൈസര്‍ വാക്‌സിനുകളുടെ ഡോസുകള്‍ തമ്മിലുള്ള ഇടവേള  വര്‍ധിപ്പിച്ചിരിക്കുകയാണ്. അതായത് ആദ്യ ഡോസ് ലഭിച്ച് ആറാഴ്ചക്ക് ശേഷമായിരിക്കും രണ്ടാമത്തെ ഡോസ് നല്‍കുന്നത്. നാഷണല്‍ കാബിനറ്റ് യോഗത്തിന് ശേഷം പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം

More »

ഓസ്‌ട്രേലിയയിലെ ചെറുപ്പക്കാര്‍ക്കുള്ള കടുത്ത താക്കീതായി 38 കാരിയുടെ കോവിഡ് മരണം; മറ്റ് രോഗങ്ങളൊന്നുമില്ലാത്ത ബ്രസീലിയന്‍ യുവത് അഡ്രിയാന കോവിഡ് ബാധിച്ച് മരിച്ചത് പത്ത് ദിവസം കൊണ്ട്; ചെറുപ്പക്കാരും കോവിഡ് പിടിച്ച് മരിക്കുമെന്നതിന് പുതിയ തെളിവ്
 കോവിഡ് ബാധിച്ചാല്‍ പ്രായമായവര്‍ മാത്രമേ മരിക്കുകയുള്ളുവെന്ന വിശ്വാസം തെറ്റാണെന്ന് തെളിയിക്കുന്ന പുതിയൊരു മരണം കൂടി ഓസ്‌ട്രേലിയയില്‍ നിന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇത് പ്രകാരം  ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തിയ ബ്രസീലിയന്‍ വിദ്യാര്‍ത്ഥിനി അഡ്രിയാന മിഡോറി തക്കാര(38)യാണ് കോവിഡ് ബാധിച്ച് പത്ത് ദിവസം കൊണ്ട് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. കോവിഡിനെതിരെ ജാഗ്രത

More »

ഓസ്‌ട്രേലിയയില്‍ വീണ്ടും കോവിഡ് കേസുകള്‍ പെരുകുന്നു; നിലവില്‍ 2000ത്തില്‍ അധികം ആക്ടീവ് കേസുകള്‍; എന്‍എസ്ഡബ്ല്യൂവില്‍ പുതിയ 145 പ്രാദേശിക കോവിഡ് കേസുകളും വിക്ടോറിയയില്‍ 190 ആക്ടീവ് കേസുകളും; ഇപ്പോഴും വാക്‌സിനോട് മുഖം തിരിക്കുന്നവരേറെ
ഓസ്‌ട്രേലിയയില്‍ വീണ്ടും കോവിഡ് കേസുകള്‍ പെരുകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകള്‍ നിലവില്‍ 2000 കവിഞ്ഞിരിക്കുകയാണ്. ഫെഡറല്‍ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഓസ്ട്രേലിയയില്‍ 2117 കൊവിഡ് കേസുകളാണ് നിലവില്‍ സജീവമായിട്ടുള്ളത്.രാജ്യത്തെ വിവിധ സ്‌റ്റേറ്റുകളില്‍ പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച്

More »

ഞാന്‍ മിഖായേല്‍' ഒരു ഇന്‍ഡോഓസ്‌ട്രേലിയന്‍ സിനിമാ സംരംഭം, മലയാളികളുടെ വന്‍വരവേല്‍പ്പോടെ ഗാനങ്ങള്‍ പുറത്തിറങ്ങി.
മെല്‍ബണ്‍ : A. K. ഫിലിംസിന്റെ ബാനറില്‍ അനീഷ്. K. സെബാസ്റ്റ്യന്‍ നിര്‍മ്മിച്ച് ജോസ് സണ്ണി സംവിധാനം ചെയ്യുന്ന 'ഞാന്‍ മിഖായേല്‍ 'എന്ന ചിത്രത്തിലെ 'മിഴിക്കുമ്പിള്‍' എന്ന് തുടങ്ങുന്ന ഗാനം ജൂലൈ 11ന് പുറത്തിറങ്ങി. മെജ്ജോ ജോസഫിന്റെ സംഗീതസംവിധാനത്തില്‍ ഷോബിന്‍ കണ്ണങ്ങാട്ട് രചിച്ച ഈ ഗാനം പ്രശസ്ത ഗായകന്‍ ഹരിചരണ്‍ ആണ് ആലപിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായി 'ഞാന്‍ മിഖായേല്‍'എന്ന

More »

സിഡ്‌നിയില്‍ നിന്നും കോവിഡ് നിയമങ്ങള്‍ ലംഘിച്ച് ആക്ടിലേക്കെത്തിയ 13 വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ 1000 ഡോളര്‍ വീതം പിഴയീടാക്കി; ഇവരെ യൂണിവേഴ്‌സിറ്റി റെസിഡന്‍സുകളില്‍ 14 ദിവസത്തെ ക്വാറന്റൈനിലാക്കി; കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കല്‍ പെരുകുന്നു
ഓസ്‌ട്രേലിയയില്‍ നിരവധി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളില്‍ നിന്നും കോവിഡ് 19 നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പിഴ ഈടാക്കിയെന്ന് റിപ്പോര്‍ട്ട്. സിഡ്‌നിയില്‍ നിന്നും അനുവാദമില്ലാതെ ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലേക്ക് പ്രവേശിച്ചതിനാണ് 13 വിദ്യാര്‍ത്ഥികളുടെ സംഘത്തില്‍ നിന്നും പിഴയീടാക്കിയിരിക്കുന്നത്. ആക്ടിലേക്ക് പ്രവേശിക്കുന്നതിന് ഇവര്‍ അനുവാദം

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഫെബ്രുവരിയിലെ ബുഷ് ഫയര്‍; 86 വീടുകള്‍, മെഷീനറി, ഷെഡുകള്‍, വാഹനങ്ങള്‍ , കന്നുകാലികള്‍ തുടങ്ങിയവയുടെ നാശത്തിന് വഴിയൊരുക്കിയ തീപിടിത്തത്തിന് ഉത്തരവാദിയായ ആള്‍ക്ക് മേല്‍ കേസ് ചാര്‍ജ് ചെയ്തു
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് കടുത്ത ബുഷ് ഫയര്‍ കാരണം 86 വീടുകള്‍ കത്തി നശിച്ച സംഭവത്തിന് ഉത്തരവാദിയായ ആളുടെ മേല്‍ കേസ് ചാര്‍ജ് ചെയ്തു. വീടുകള്‍ക്ക് പുറമെ മെഷീനറി, ഷെഡുകള്‍, വാഹനങ്ങള്‍ , കന്നുകാലികള്‍ തുടങ്ങിയവക്കും കാരണക്കാരന്‍ ഇയാളാണെന്ന്  റിപ്പോര്‍ട്ടുണ്ട്.  പെര്‍ത്തിന്റെ വടക്ക് കിഴക്കന്‍ പ്രദേശത്ത് ഫയര്‍ ബാന്‍

More »

എന്‍എസ്ഡബ്ല്യൂവില്‍ 111 പുതിയ കൊവിഡ് കേസുകളും ഒരു മരണവും ;സിഡ്‌നിയിലെ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശമാക്കി; ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 30 വരെ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍;അനുവദനീയമായ വ്യാപാരസ്ഥാപനങ്ങള്‍ മാത്രമേ തുറക്കാവൂ
എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും കടുപ്പിക്കുന്നു. സ്റ്റേറ്റില്‍ 111 പുതിയ കൊവിഡ് കേസുകളും ഒരു മരണവും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിഡ്‌നിയിലെ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശമാക്കിയിട്ടുണ്ട്. ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 30 വരെയായിരിക്കും സിഡ്‌നിയില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്. ഇക്കാലത്ത് അനുവദനീയമായ

More »

ആറോളം കുത്തേറ്റ ബിഷപ്പ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം ; അക്രമിയോട് ക്ഷമിക്കുന്നുവെന്ന് ബിഷപ് ; കൗമാരക്കാരന്‍ ഭീകരാക്രമണ കുറ്റത്തിന് വിചാരണ നേരിടണം

അസീറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ദി ഗുഡ് ഷെപ്പേഡ് ചര്‍ച്ചില്‍ തിങ്കളാഴ്ച ശുശ്രൂഷയ്ക്കിടെ കുത്തേറ്റ ബിഷപ് മാര്‍ മാരി ഇമ്മാനുവല്‍ അക്രമിയോട് ക്ഷമിച്ചു. അക്രമിയോടു ക്ഷമിക്കുന്നതായും വിശ്വാസികള്‍ ശാന്തരായിരിക്കണമെന്നും ആശുപത്രിയില്‍ നിന്ന് ബിഷപ്പ് പുറത്തുവിട്ട നാലു മിനിറ്റ് വീഡിയോ

ബോണ്ടി ജംഗ്ഷനില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ സ്ഥിതി മെച്ചപ്പെട്ടു; 38-കാരിയായ അമ്മ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് സ്വന്തം ജീവന്‍ ബലികൊടുത്ത്

ശനിയാഴ്ച ബോണ്ടി ജംഗ്ഷനില്‍ നടന്ന അക്രമത്തില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സിഡ്‌നി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ സ്ഥിതി സ്ഥിരത കൈവരിച്ചതായാണ് അപ്‌ഡേറ്റ്. നേരത്തെ കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായിരുന്നു. ഇതിന്

ഓസ്‌ട്രേലിയന്‍ സര്‍ജറി കാത്തിരിപ്പ് സമയം എക്കാലത്തെയും നീണ്ടത്; എമര്‍ജന്‍സി റൂമുകളില്‍ തിക്കിത്തിരക്ക്; മുന്നറിയിപ്പുമായി എഎംഎ റിപ്പോര്‍ട്ട്

പബ്ലിക് ഹോസ്പിറ്റലുകളില്‍ പ്ലാന്‍ ചെയ്ത സര്‍ജറി കാത്തിരിപ്പ് സമയങ്ങള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ അവസ്ഥയിലെന്ന് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിപ്പോര്‍ട്ട്. 20 വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്ലാന്‍ ചെയ്ത സര്‍ജറികള്‍ നടത്താന്‍ രണ്ടിരട്ടി

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി ; 16 കാരനെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി .ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് 16 കാരനെതിരെ ചുമത്തിയിരിക്കുന്നത്. പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പാരമറ്റ ചില്‍ഡ്രന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. മാനസിക

സ്ഥിതി പ്രതിസന്ധിയില്‍ ; ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ

ഇറാനുമായും പലസ്തീനുമായും സംഘര്‍ഷം കനത്തതോടെ ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ. ഇസ്രയേലിലെ വിമാനത്താവളം എപ്പോള്‍ വേണമെങ്കിലും അടച്ചിടാന്‍ സാധ്യതുണ്ടെന്നും ഇസ്രായേലിലും അധിനിവേശ പലസ്തീനിലുമുള്ള ഓസ്‌ട്രേലിയക്കാര്‍ ഉടന്‍ മടങ്ങണമെന്നും

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട മാള്‍ ഇന്നു തുറന്നു ; കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി പേര്‍ ഒത്തുകൂടി

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവം ഓസ്‌ട്രേലിയന്‍ സമൂഹത്തിന് വലിയ വേദനയാകുകയാണ്. സംഭവത്തില്‍ ഇരയായവരുടെ പ്രിയപ്പെട്ടവരും മറ്റും ഇന്നലെ സിഡ്‌നിയില്‍ ആക്രമണം നടന്ന മാളില്‍ ഒത്തുകൂടി. വെള്ളിയാഴ്ച മുതല്‍ ഷോപ്പിങ് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ചില കടകള്‍