Australia

ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വഷളാകുന്നു; ആറാമത്തെ കമ്പനിയുടെ ബീഫ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി ചൈന നിരോധിച്ചു; നേരത്തെ അഞ്ച് ഓസ്‌ട്രേലിയന്‍ ബീഫ് സപ്ലയര്‍മാരുടെ കയറ്റുമതിക്ക് വിലക്ക്; ബീഫ് ഉല്‍പാദകര്‍ ആശങ്കയില്‍
ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വഷളാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഓസ്‌ട്രേലിയയില്‍ നിന്നുളള കൂടുതല്‍ ബീഫ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി ചൈന നിരോധിച്ചുവെന്നാണ് മുന്നറിയിപ്പ്.ക്യൂന്‍സ്ലാന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബീഫ് എക്‌സ്‌പോര്‍ട്ടിംഗ് കമ്പനിയായ മെരാമിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബീഫ് ഇറക്കുമതിയാണ് ചൈന റദ്ദാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ് ചൈനയുടെ ഈ കടുത്ത നീക്കമെന്നാണ് കമ്പനി പറയുന്നത്.  ഓസ്‌ട്രേലിയയില്‍ നിന്നുള്ള ആറാമത്തെ ബീഫ് എക്‌സ്‌പോര്‍ട്ടര്‍ക്കാണീ തിരിച്ചടി ചൈനയില്‍ നിന്നുണ്ടായിരിക്കുന്നത്.  ചൈനയിലെ മീറ്റ് സപ്ലയര്‍മാരില്‍ മുഖ്യ കമ്പനികളിലൊന്നാണ് മെരാമിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്.തിങ്കളാഴ്ചത്തെ കടുത്ത തീരുമാനത്തിന്

More »

വിക്ടോറിയയില്‍ നിന്നെത്തിയ രണ്ട് ഇന്റര്‍നാഷണല്‍ ട്രാവലര്‍മാര്‍ സിഡ്‌നിയിലെത്തി ക്വാറന്റൈന്‍ ലംഘിച്ചു; ഇവര്‍ സിഡ്‌നിയില്‍ നിന്നും മെല്‍ബണിലേക്കുള്ള വിമാനത്തില്‍ സഞ്ചരിച്ചത് കടുത്ത ആശങ്കയുയര്‍ത്തുന്നു;വിമാനത്തിലുള്ളവരെല്ലാം ക്വാറന്റൈനില്‍ പോകണം
 വിക്ടോറിയയില്‍ നിന്നെത്തിയ രണ്ട് ഇന്റര്‍നാഷണല്‍ ട്രാവലര്‍മാര്‍ സിഡ്‌നിയിലെത്തി ക്വാറന്റൈനില്‍ കഴിയാതെ മെല്‍ബണിലേക്കുള്ള ഡൊമസ്റ്റിക് വിമാനത്തില്‍ കയറിപ്പോയത് കടുത്ത ആശങ്കക്ക് വഴിയൊരുക്കി. ഇതിനെ തുടര്‍ന്ന് ഒരു പബ്ലിക്ക് ഹെല്‍ത്ത് ഇന്‍വെസ്റ്റിഗേഷന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്താനുള്ള ശ്രമങ്ങളുമാരംഭിച്ചിട്ടുണ്ട്.

More »

അഡലെയ്ഡിലെ തെക്കന്‍ പ്രദേശത്തുള്ള മറിനോ കണ്‍സര്‍വേഷന്‍ പാര്‍ക്കില്‍ വന്‍ അഗ്നിബാധ; പാര്‍ക്കിന്റെ 30 ഹെക്ടറോളം കത്തി നശിച്ചു; സീഫോര്‍ഡ് ലൈന്‍ റെയില്‍ പാളത്തിലേക്ക് തീ പടര്‍ന്നതിനാല്‍ ട്രെയിനുകള്‍ നിര്‍ത്തി ; കംഗാരു ഐലന്റില്‍ തീപിടിത്തം തുടരുന്നു
കംഗാരു ഐലന്റില്‍ കടുത്ത തീപിടിത്തം തുടരുന്നതിനിടെ അഡലെയ്ഡിലെ തെക്കന്‍ പ്രദേശത്തുള്ള മറിനോ കണ്‍സര്‍വേഷന്‍ പാര്‍ക്കിന് തീപിടിത്തത്തില്‍ കടുത്ത നാശമുണ്ടായെന്ന് റിപ്പോര്‍ട്ട്.ഇന്നലെ രാത്രി 11 മണി മുതല്‍ കത്തിപ്പടര്‍ന്ന തീ കാരണം സീഫോര്‍ഡ് ലൈനില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ പെട്ടെന്ന് നിര്‍ത്തി വച്ചിരുന്നു. തീ പിടിത്തം ട്രെയിന്‍ ട്രാക്കുകളിലേക്ക് വരെ വ്യാപിച്ചതിനെ

More »

നോര്‍ത്തേണ്‍ ടെറിട്ടെറി പരോള്‍ റീഹാബ് പ്രോഗ്രാമിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കല്‍; കടുത്ത ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി അടക്കമുള്ളവര്‍; കോവിഡ് പ്രതിസന്ധിയാല്‍ 1.9 മില്യണ്‍ ഡോളറിന്റെ ഫണ്ട് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വിശദീകരണം
നോര്‍ത്തേണ്‍ ടെറിട്ടെറി പരോള്‍ റീഹാബ് പ്രോഗ്രാമിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇവിടുത്തെ ആരോഗ്യമന്ത്രി നതാഷ ഫൈലെസ് അടക്കമുള്ളവര്‍ രംഗത്തെത്തി. പരോളില്‍ പോകുന്നവര്‍ക്കുള്ള ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ സര്‍വീസസിനുള്ള ഫണ്ട് വെട്ടിക്കുറക്കുന്നതിലാണ്  ആരോഗ്യ മന്ത്രി ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഈ മാസം അവസാനം ഫണ്ടില്‍ വെട്ടിക്കുറവ്

More »

സൗത്ത്-വെസ്റ്റേണ്‍ വിക്ടോറിയയില്‍ വരും ദിവസങ്ങളില്‍ കടുത്ത കാറ്റുകള്‍; ആസ്ത്മയുള്ളവര്‍ കര്‍ക്കശമാ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അപകടമെന്ന് ആരോഗ്യ വകുപ്പ്; ഇത്തരക്കാര്‍ ജനലുകളും വാതിലുകളും അടച്ച് അകത്തളങ്ങളില്‍ കഴിയാന്‍ നിര്‍ദേശം
സൗത്ത്-വെസ്റ്റേണ്‍ വിക്ടോറിയയില്‍ വരും ദിവസങ്ങളില്‍ കടുത്ത കാറ്റുകളും ഇടിയോട് കൂടിയ കാറ്റുകളും വീശിയടിക്കാന്‍സാധ്യതയേറിയിരിക്കുന്നതിനാല്‍ ആസ്ത്മ പോലുളള രോഗങ്ങളുള്ളവര്‍ കടുത്ത മുന്‍കരുതല്‍ പാലിക്കണമെന്ന മുന്നറിയിപ്പ് ശക്തമായി. ചീഫ് ഹെല്‍ത്ത് ഓഫീസറായ ബ്രെറ്റ് സട്ടനാണ് ഗുരുതരമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് നിരവധി

More »

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ വിക്ടോറിയയുമായുളള തങ്ങളുടെ അതിര്‍ത്തികള്‍ ചൊവ്വാഴ്ച തുറക്കും; ന്യൂ സൗത്ത് വെയില്‍സുമായുള്ള അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച വരെ അന്തിമ തീരുമാനമെടുക്കില്ല; കാരണം അവിടെ പുതിയ കോവിഡ് കേസുണ്ടായിരിക്കുന്നതിനാല്‍
വിക്ടോറിയയുമായുളള തങ്ങളുടെ അതിര്‍ത്തികള്‍ നേരത്തെ നിശ്ചയിച്ചത് പോലെ ചൊവ്വാഴ്ച തന്നെ തുറക്കുമെന്ന് വ്യക്തമാക്കി വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പ്രീമിയറായ മാര്‍ക്ക് മാക് ഗോവന്‍ രംഗത്തെത്തി. എന്നാല്‍ ന്യൂ സൗത്ത് വെയില്‍സുമായുള്ള അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച വരെ അന്തിമ തീരുമാനമെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ന്യൂ സൗത്ത് വെയില്‍സില്‍ പുതിയ

More »

ഓസ്‌ട്രേലിയക്കാരുടെ ആരോഗ്യത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ വന്‍തോതില്‍ ബാധിക്കുന്നു; ഇത് മൂലമുള്ള മരണങ്ങളും ആരോഗ്യ പ്രശ്‌നങ്ങളുമേറുന്നതിനാല്‍ സത്വര നടപടി വേണമെന്ന ആവശ്യം ശക്തം; ബുഷ് ഫയറും വര്‍ധിച്ച ചൂടും കാലാവസ്ഥാ വ്യതിയാനത്താല്‍
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഓസ്‌ട്രേലിയക്കാരുടെ ആരോഗ്യത്തില്‍ കടുത്ത പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന മുന്നറിയിപ്പ് ശക്തമായി. തല്‍ഫലമായി ഈ പ്രശ്‌നത്തെ നേരിടുന്നതിന് കൂടുതല്‍ ജാഗ്രതയോടെയും മുന്‍ഗണനയോടെയുമുള്ള നീക്കങ്ങള്‍ നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച രാജ്യവ്യാപകമായി അനുഭവപ്പെട്ട  അസാധാരണമായ കടുത്ത ഉഷ്ണ തരംഗം കാലാവസ്ഥാ

More »

സൗത്ത് ഓസ്‌ട്രേലിയയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഉടന്‍ ഇളവുകള്‍; വെന്യൂകളില്‍ നാല് സ്‌ക്വയര്‍ മീറ്ററില്‍ ഒരാളെന്നത് രണ്ട് മീറ്ററാക്കി ചുരുക്കും; സ്‌റ്റേറ്റില്‍ തുടര്‍ച്ചയായി ആറ് ദിവസങ്ങളായി പുതിയ കേസുകളില്ല
 സൗത്ത് ഓസ്‌ട്രേലിയയിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളില്‍ അധികം വൈകാതെ ഇളവുകള്‍ അനുവദിക്കുമെന്ന പ്രതീക്ഷാ നിര്‍ഭരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു.  സ്റ്റേറ്റില്‍ തുടര്‍ച്ചയായി ആറ് ദിവസങ്ങളായി പുതിയ കോവിഡ് കേസുകളൊന്നും രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് ഈ ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത് പ്രകാരം

More »

ഓസ്‌ട്രേലിയയിലെ 60 ടൗണുകളിലും സിറ്റികളിലും നവംബറിലെ റെക്കോര്‍ഡ് ചൂടനുഭവപ്പെട്ടു; 40 പ്രദേശങ്ങളില്‍ നാളിതുവരെയുള്ള ഏറ്റവും ചൂടാര്‍ന്ന നവംബര്‍; ലാ നിന തണുപ്പിന് പകരം ചൂട് കൊണ്ടു വന്നു; വിപരീത പ്രതിഭാസത്തിന് കാരണം കാലാവസ്ഥാ വ്യതിയാനം
ഓസ്‌ട്രേലിയയിലെ ഏതാണ്ട് 60 ടൗണുകളിലും സിറ്റികളിലും നവംബറിലെ റെക്കോര്‍ഡ് ചൂടാര്‍ന്ന ദിവസം അനുഭവപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 40 പ്രദേശങ്ങളില്‍ നാളിതുവരെയുള്ള ഏറ്റവും ചൂടാര്‍ന്ന നവംബറിലെ രാത്രിയാണ് അനുഭവപ്പെട്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വന്‍ പ്രത്യാഘാതമാണിതെന്നാണ് ഒരു മുന്‍നിര വെതര്‍ വാച്ചര്‍ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ലാ നിന എന്ന

More »

കത്തിയാക്രമണം ഓസ്‌ട്രേലിയയുടെ കണ്ണു തുറന്നു ; വിട്ടുവീഴ്ചയില്ലാതെ പരിശോധനകള്‍ ; പുതിയ നീക്കവുമായി പൊലീസ്

ന്യൂസൗത്ത് വെയില്‍സില്‍ പൊതു സ്ഥലത്ത് എത്തുന്നവര്‍ കത്തി കൈവശം വച്ചിട്ടുണ്ടോ എന്നറിയാന്‍ പരിശോധനയ്ക്കായി പൊലീസിന് അധികാരം നല്‍കുന്ന കാര്യം ആലോചനയില്‍. കഴിഞ്ഞാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. ക്വീന്‍സ്ലാന്‍ഡില്‍ വിജയകരമായി നടപ്പിലാക്കുന്ന നിയമം

ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നു ; കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ച മസ്‌ക്കിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നുവെന്ന് ആന്തണി ആല്‍ബനീസ്

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ; എതിര്‍പ്പുമായി ഇലോണ്‍ മസ്‌ക്

ഓര്‍ത്തഡോക്‌സ് ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് കുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ ആവശ്യത്തിനെതിരെ ഇലോണ്‍ മസ്‌ക്. വീഡിയോയ്ക്ക് ലോകം മുഴുവന്‍ വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയാണ് മസ്‌ക്

സിഡ്‌നി ഷോപ്പിങ് സെന്റര്‍ ആക്രമണം ; ധീരതയ്ക്കുള്ള അംഗീകാരമായി രണ്ട് വിദേശികള്‍ക്ക് പൗരത്വം നല്‍കിയേക്കും

സിഡ്‌നി ഷോപ്പിങ് സെന്റര്‍ ആക്രമണത്തില്‍ പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന് പൗരത്വം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റ പാകിസ്ഥാനിയായ സുരക്ഷാ ഉദ്യോഗസ്ഥന് ഓസ്‌ട്രേലിയന്‍ പൗരത്വം നല്‍കുന്ന കാര്യം

സിഡ്‌നിയിലെ മാളിലെ കത്തിയാക്രമണം, പരിക്കേറ്റ 9 മാസം പ്രായമുള്ള കുഞ്ഞ് ആശുപത്രി വിട്ടു, നോവായി അമ്മയുടെ മരണം

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ തിരക്കേറിയ ഷോപ്പിംഗ് മാളിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുട്ടി ആശുപത്രി വിട്ടു. പിഞ്ചുകുഞ്ഞിന്റെ അമ്മ ആഷ്!ലി ഗുഡ്, കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടിരുന്നു. ഈ മാസം 13ന് നടന്ന ആക്രമണത്തില്‍ ആറ് പേര്‍

യുവതിയുടെ പേര് സ്വസ്തിക; സിഡ്‌നിയില്‍ സര്‍വ്വീസ് നിഷേധിച്ച് യൂബര്‍ ; വിവാദമായതോടെ മാപ്പു ചോദിച്ചു

സംസ്‌കൃത പേരുള്ള യുവതിയ്ക്ക് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി യൂബര്‍. സ്വസ്തിക ചന്ദ്ര (35) എന്ന യുവതിയാണ് ഈ ദുരനുഭവം നേരിട്ടത്. വിഷയം വിവാദമായതോടെ വിലക്ക് പിന്‍വലിക്കുകയും കമ്പനി ക്ഷമാപണം നടത്തുകയും ചെയ്തു. യുവതിയുടെ പേര് സ്വസ്തിക എന്നായതിനാലാണ് യൂബര്‍ കമ്പനി