Australia

ഓസ്‌ട്രേലിയയില്‍ കോവിഡ്-19 ടെസ്റ്റ് ഇനി വീട്ടില്‍! സ്രവ പരിശോധനയ്ക്കുള്ള മൂന്ന് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ക്ക് അംഗീകാരം നല്‍കി റെഗുലേറ്റര്‍; നവംബര്‍ 1 മുതല്‍ ടെസ്റ്റുകള്‍ക്ക് അനുമതി
 വീട്ടില്‍ വെച്ച് നടത്താന്‍ കഴിയുന്ന മൂന്ന് കോവിഡ്-19 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ക്ക് അംഗീകാരം നല്‍കി ഓസ്‌ട്രേലിയയുടെ ഡ്രഗ് റെഗുലേറ്റര്‍. നവംബര്‍ 1 മുതല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ വീട്ടില്‍ നടത്താന്‍ കഴിയും. രണ്ട് ടെസ്റ്റുകള്‍ ഓറല്‍ ഫ്‌ളൂയിഡ് ടെസ്റ്റുകളാണ്. പ്ലാസ്റ്റിക് ട്യൂബില്‍ തുപ്പി ഉമിനീര് ടെസ്റ്റ് ചെയ്യാന്‍ ഇതുവഴി സാധിക്കും. മൂന്നാമത്തേത് മൂക്കില്‍ നിന്നുള്ള സ്രവ പരിശോധനയാണ്.  15 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കുമെന്നതും ടെസ്റ്റിന്റെ സവിശേഷതയാണ്. ഉപയോക്താവിന് പോസിറ്റീവ് റിസല്‍റ്റ് ലഭിച്ചാല്‍ വിവരം സ്ഥിരീകരിക്കാന്‍ ക്ലിനിക്കില്‍ നിന്നും പരമ്പരാഗത പിസിആര്‍ ടെസ്റ്റ് നടത്തേണ്ടതുണ്ട്. യുഎസ്, യുകെ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഇത്തരം ടെസ്റ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.  കഴിഞ്ഞ മാസമാണ് ഹെല്‍ത്ത് മിനിസ്റ്റര്‍

More »

നഴ്‌സുമാര്‍ ഉള്‍പ്പെടെ ഹെല്‍ത്ത് കെയര്‍ ജോലിക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കാനുള്ള നടപടി ഒരു മാസത്തേക്ക് നീട്ടി ക്യുബെക്; ജീവനക്കാരുടെ ക്ഷാമം ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുമെന്ന മുന്നറിയിപ്പ് അംഗീകരിച്ച് സര്‍ക്കാര്‍
 ക്യുബെക്കിലെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ്-19 വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ നടപടി ഒരു കാരണവശാലും നിര്‍ത്തിവെയ്ക്കില്ലെന്ന് ആഴ്ചകളോളം ആവര്‍ത്തിച്ച ശേഷം നിലപാട് തിരുത്തി അധികൃതര്‍. വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തവരെ ശമ്പളമില്ലാതെ സസ്‌പെന്‍ഡ് ചെയ്യുമെന്ന ഭീഷണി പിന്‍വലിച്ച് ഒരു മാസം കൂടി അനുവദിച്ചിരിക്കുകയാണ്

More »

ന്യൂസൗത്ത് വെയില്‍സിലും സതേണ്‍ ക്യൂന്‍സ് ലാന്‍ഡിലും അതി ശക്തമായ കാറ്റും മഴയും ; സിഡ്‌നിയില്‍ കൊടുങ്കാറ്റ് മുന്നറിയിപ്പ്
കൊടുങ്കാറ്റും മഴയും മൂലം ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. ന്യൂ സൗത്ത് വെയില്‍സിലും സതേണ്‍ ക്യൂന്‍സ് ലാന്‍ഡിലും അതിശക്തമായ കാറ്റും മഴയും ജന ജീവിതത്തെ സാരമായി ബാധിച്ചു. പലയിടത്തും വെള്ളക്കെട്ടും നാശനഷ്ടങ്ങളുമുണ്ടായി. സിഡ്‌നിയില്‍ ഉച്ചയ്ക്ക് ശേഷം കൊടുങ്കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിഡ്‌നിയിലെ വെസ്റ്റ് ഭാഗത്തുള്ള ഷോപ്പിങ് സെന്ററില്‍

More »

ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനമായി കുറഞ്ഞു ; എന്നാല്‍ ആശ്വസിക്കാന്‍ വകയില്ല ; പുതിയ തൊഴില്‍ സംസ്‌കാരം ജനജീവിതത്തെ മാറ്റിമറിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനമായി കുറഞ്ഞു, എന്നാല്‍ മറ്റൊരു കണക്കും ശ്രദ്ധേയമാകുകയാണ്. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 2021 ഓഗസ്റ്റില്‍ 0.1 ശതമാനം കുറഞ്ഞു, പങ്കാളിത്ത നിരക്ക് 62.2 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് 9.3 ശതമാനമായും പ്രതിമാസ ജോലി സമയം 66 ദശലക്ഷം മണിക്കൂറായും കുറഞ്ഞു. സാധാരണ

More »

വാക്‌സിനേഷന്‍ നിരക്ക് ശോകം; ക്യൂന്‍സ്‌ലാന്‍ഡും, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയും എങ്ങിനെ എത്തിപ്പിടിക്കും; ക്രിസ്മസിനും അതിര്‍ത്തികള്‍ അടഞ്ഞുകിടക്കുമോ? ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളില്ലാതെ പ്രീമിയര്‍മാര്‍
 അതിര്‍ത്തികള്‍ അടച്ചിട്ടും, കോവിഡ്-19നെ പിടിച്ച് നിര്‍ത്തിയതിന്റെയും ബലത്തിലാണ് അന്നാസ്ടാഷ്യ പാലാസൂക്കും, മാര്‍ക്ക് മക്‌ഗോവനും കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് കയറിയത്. എന്നാല്‍ മറ്റ് സ്റ്റേറ്റുകള്‍ ലോക്ക്ഡൗണില്‍ നിന്നും പുറത്ത് കടക്കാന്‍ തുടങ്ങിയതോടെ ഈ നയം നേതാക്കള്‍ക്ക് തിരിച്ചടി നല്‍കുകയാണ്. ഒപ്പം എപ്പോഴാണ് അതിര്‍ത്തികള്‍ തുടരുകയെന്ന

More »

വിക്ടോറിയ പ്രതീക്ഷിച്ചതിലും നേരത്തെ കോവിഡ്-19 വാക്‌സിനേഷന്‍ നാഴികക്കല്ല് താണ്ടും; ഒക്ടോബര്‍ 22ന് 70 ശതമാനം ജനങ്ങള്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടുമെന്ന് വിദഗ്ധര്‍; എന്‍എസ്ഡബ്യുവിനെ പിന്തുടര്‍ന്ന് ഇളവുകള്‍ നല്‍കണമെന്ന ആവശ്യം ശക്തം
 അടുത്ത വീക്കെന്‍ഡോടെ വിക്ടോറിയയിലെ ജനങ്ങള്‍ കൂടുതല്‍ സ്വാതന്ത്ര്യങ്ങള്‍ ആസ്വദിച്ച് തുടങ്ങിയേക്കുമെന്ന് സൂചന. മുന്‍പ് പ്രതീക്ഷിച്ചതിലും നേരത്തെ സ്റ്റേറ്റ് 70 ശതമാനം സമ്പൂര്‍ണ്ണ വാക്‌സിനേഷനെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കുന്നതാണ് ഇതിന് വഴിയൊരുക്കുന്നത്. സ്റ്റേറ്റിന്റെ റോഡ് മാപ്പ് പ്രകാരം 16 വയസ്സിന് മുകളിലുള്ളവരില്‍ 70 ശതമാനം ജനത സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയാല്‍

More »

ക്വാറന്റൈന്‍ ലംഘിച്ച് തുടര്‍ച്ചയായി രക്ഷപ്പെടാന്‍ ശ്രമിച്ച 22 കാരന് ജയില്‍ ശിക്ഷ ; സമൂഹത്തിനോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത പ്രതി ശിക്ഷ അര്‍ഹിക്കുന്നുവെന്ന് കോടതി
സമൂഹത്തോട് ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. ക്വാറന്റൈന്‍ ഉള്‍പ്പെടെ നല്‍കി കോവിഡ് പകരുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ ബോധപൂര്‍വ്വം നിയമ ലംഘനം നടത്തുകയാണ്. സ്വാതന്ത്ര്യം ഇല്ലാതാക്കുന്നുവെന്ന പേരില്‍ പ്രതിഷേധിക്കുന്നവരുമുണ്ട്. എന്നാല്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വമായി ക്വാറന്റൈന്‍ പാലിക്കുന്നവരും കൂട്ടത്തിലുണ്ട്. മെല്‍ബണില്‍ 22 കാരന്‍

More »

107 ദിവസം നീണ്ട ലോക്ക്ഡൗണ്‍ അവസാനിച്ചപ്പോള്‍ ആഘോഷിച്ച് ജനം ; സിഡ്‌നിയില്‍ പബ്ബില്‍ തിരക്ക് ; കഫേകളിലും ജിമ്മിലും സജീവം
107 ദിവസം നീണ്ട ലോക്ക്ഡൗണ്‍ കാലഘട്ടം അവസാനിച്ച് തിങ്കളാഴ്ച രാത്രിയോടെ തുറന്നുകൊടുത്തതോടെ സിഡ്‌നിയില്‍ എല്ലായിടത്തും സജീവം. വാക്‌സിന്‍ സ്വീകരിച്ചവര്‍ സാധാരണ ജീവിതത്തിലേക്ക് നടക്കാനുള്ള ആഗ്രഹത്തിലാണ്. പൊതു സ്ഥലങ്ങളില്‍ സജീവമായി കഴിഞ്ഞു പലരും. ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണാനുള്ള തിരക്കിലായിരുന്നു പലരും. എങ്കിലും 5 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഇത്തരം യാത്രകള്‍

More »

മുന്‍ പ്രീമിയര്‍ ഗ്ലാഡിസിന്റെയും, ചീഫ് ഹെല്‍ത്ത് ഓഫീസറുടെയും അധ്വാനം വെറുതെയായില്ല! വിലക്കുകളില്‍ ഇളവ് നടപ്പാക്കിയിട്ടും കേസുകള്‍ കുതിച്ചുയരാതെ ന്യൂ സൗത്ത് വെയില്‍സ്
 ലോക്ക്ഡൗണ്‍ വിലക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടും സ്‌ഫോടനാത്മകമായ നിലയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരാതെ എന്‍എസ്ഡബ്യു. ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. കെറി ചാന്റും, മുന്‍ പ്രീമിയര്‍ ഗ്ലാഡിസ് ബെരെജിക്ലിയാനും കോവിഡിനെതിരായ പോരാട്ടത്തെ നയിച്ച രീതി ഫലപ്രദമാണെന്ന് തെളിയിക്കുന്നതാണ് സ്റ്റേറ്റിലെ കോവിഡ് കേസുകളുടെ നില.  ചൊവ്വാഴ്ച കേവലം 360 കേസുകളാണ് ന്യൂ സൗത്ത് വെയില്‍സില്‍

More »

[1][2][3][4][5]

വരുന്നുണ്ട് ഡെല്‍റ്റാ കൊടുങ്കാറ്റ്, 11 ദിവസത്തിനകം എല്ലാവരും വാക്‌സിനെടുക്കണം! ക്യൂന്‍സ്‌ലാന്‍ഡുകാര്‍ക്ക് ആശങ്കയുടെ മുന്നറിയിപ്പുമായി പ്രീമിയര്‍; വേരിയന്റ് അതിര്‍ത്തി കടന്നെത്തി പ്രതിരോധം തകര്‍ക്കുമെന്ന് ഭീതി?

ഒരു കൊടുങ്കാറ്റ് വരുന്നുണ്ടെന്നും, അതിനാല്‍ അടുത്ത 11 ദിവസത്തിനകം വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും ക്യൂന്‍സ്‌ലാന്‍ഡിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രീമിയര്‍ അന്നാസ്താഷ്യ പാലാസൂക്. ഡിസംബര്‍ 17ന് സ്റ്റേറ്റ് വീണ്ടും തുറക്കുന്നതിന് മുന്‍പ് പ്രാദേശിക മേഖലകളില്‍

ഓസ്‌ട്രേലിയ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ആലിപ്പഴ വര്‍ഷം നേരിട്ട് ക്യൂന്‍സ്‌ലാന്‍ഡും, എന്‍എസ്ഡബ്യുവും; വാഹനങ്ങളിലേക്കും, വീടുകളിലേക്കും 16 സെന്റിമീറ്റര്‍ വലുപ്പമുള്ള കല്ലുകള്‍ വീണു; ഷോപ്പിംഗ് സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്നു

കനത്ത കൊടുങ്കാറ്റിന്റെ ഫലമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ആലിപ്പഴ വര്‍ഷം നേരിട്ട് ഓസ്‌ട്രേലിയ. വീടുകളിലേക്ക് ഇടിച്ചുവീണും, ഷോപ്പിംഗ് സെന്ററിന്റെ മേല്‍ക്കൂര വരെ തകര്‍ത്തുമാണ് ആലിപ്പഴം കെണിയൊരുക്കിയത്. ക്യൂന്‍സ്‌ലാന്‍ഡിലെ നോര്‍ത്ത് മേഖലയിലുള്ള

വാക്‌സിന്‍ എടുക്കാന്‍ തയ്യാറല്ല ; 43ഓളം പൊലീസുകാരുടെ പണി പോകും ; വിക്ടോറിയയില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കുന്നവര്‍ക്കെതിരെ ശക്തമായ നീക്കവുമായി അധികൃതര്‍

ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ 43 ഓളം പൊലീസുകാരുടെ പണി പോകും. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ മടി കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുക്കുന്നത്. വിക്ടോറിയന്‍ സ്‌റ്റേറ്റ് നിയമങ്ങള്‍ പ്രകാരം ഒക്ടോബര്‍ 15ന് മുമ്പേ പൊലീസ് ഉള്‍പ്പെടെ എമര്‍ജന്‍സി സര്‍വീസില്‍

മുന്‍ ഓസ്‌ട്രേലിയന്‍ താരവും കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്റര്‍ ഗാര്‍ഹിക പീഡന ആരോപണത്തില്‍ അറസ്റ്റിലായി ; കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷമുള്ള അറസ്റ്റെന്ന് റിപ്പോര്‍ട്ടുകള്‍

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ മൈക്കല്‍ സ്ലേറ്റര്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡനം ആരോപിച്ചാണ് സ്ലേറ്ററെ ന്യൂ സൗത്ത് വെയില്‍സ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സ്ലേറ്ററുടെ അറസ്റ്റ് സംബന്ധിച്ച് അദ്ദേഹത്തിന്റെ മാനേജരായ

ന്യൂ സൗത്ത് വെയില്‍സില്‍ കേസുകളുടെ എണ്ണം കുറയുന്നതിനിടെ പുതിയ ആശങ്ക; കഴിഞ്ഞ ആഴ്ച മാത്രം സ്റ്റേറ്റില്‍ വൈറസ് പിടിപെട്ടത് 9 വയസ്സില്‍ താഴെയുള്ള അറുനൂറോളം കുട്ടികള്‍ക്ക്

കോവിഡ്-19 കേസുകള്‍ മുതിര്‍ന്നവരില്‍ കുറയുന്നതിനിടെ ന്യൂ സൗത്ത് വെയില്‍സില്‍ ആശങ്ക പരത്തി ചെറിയ കുട്ടികളില്‍ വൈറസ് വ്യാപനം. കഴിഞ്ഞ ഒറ്റയാഴ്ചയ്ക്കിടെ അറുനൂറോളം കുട്ടികള്‍ക്കാണ് വൈറസ് പിടിപെട്ടത്. ഇവരില്‍ ഭൂരിഭാഗവും ഒന്‍പത് വയസ്സില്‍ താഴെയുള്ളവരാണ്. എന്‍എസ്ഡബ്യു

വാക്‌സിനെടുക്കാത്തവര്‍ 2022 വരെ മദ്യപിക്കേണ്ട, പരിപാടികളില്‍ പങ്കെടുക്കേണ്ട! ഓസ്‌ട്രേലിയയിലെ ഏറ്റവും കടുപ്പമേറിയ നിലപാട് പ്രഖ്യാപിച്ച് വിക്ടോറിയ; വ്യാഴാഴ്ച മെല്‍ബണ്‍ ലോക്ക്ഡൗണില്‍ നിന്നും പുറത്തേക്ക്

കോവിഡ്-19 വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ 2022 വരെ പബ്ബിലും, പരിപാടികളിലും വിലക്ക് നേരിടേണ്ടി വരുമെന്ന് പ്രഖ്യാപിച്ച് വിക്ടോറിയ പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ്. ഡിസംബര്‍ 1 മുതല്‍ വാക്‌സിനെടുത്തവര്‍ക്കും, എടുക്കാത്തവര്‍ക്കും തുല്യമായ സ്വാതന്ത്ര്യം അനുവദിക്കാന്‍