Australia

ഓസ്‌ട്രേലിയയില്‍ സെപ്റ്റംബര്‍ മുതല്‍ ജോബ്കീപ്പര്‍ അണ്‍എംപ്ലോയ്‌മെന്റ് പേമെന്റില്‍ ആഴ്ചയില്‍ 75 ഡോളറിന്റെ വര്‍ധനവുണ്ടാകുമെന്ന വാര്‍ത്ത തെറ്റെന്ന് സോഷ്യല്‍ സര്‍വീസ് മിനിസ്റ്റര്‍; കൊറോണയാല്‍ താല്‍ക്കാലികമായി മാത്രമാണ് ഈ പേമെന്റ് 715 ഡോളറാക്കിയതെന്ന്
ഓസ്‌ട്രേലിയയില്‍ സെപ്റ്റംബര്‍ മുതല്‍ ജോബ്കീപ്പര്‍ അണ്‍എംപ്ലോയ്‌മെന്റ് പേമെന്റില്‍ ആഴ്ചയില്‍ 75 ഡോളറിന്റെ വര്‍ധനവുണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍  വസ്തുതാവിരുദ്ധമാണെന്ന് വെളിപ്പെടുത്തി സോഷ്യല്‍ സര്‍വീസ് മിനിസ്റ്റര്‍ ആനി റുസ്റ്റണ്‍ രംഗത്തെത്തി. കൊറോണ പ്രതിസന്ധിയില്‍ പിന്തുണയേകുന്നതിനായി 14 ദിവത്തേക്ക് ഈ പേമെന്റ് ന്യൂസ്റ്റാര്‍ട്ട് എന്ന പേരില്‍ 1100 ഡോളറാക്കി ഉയര്‍ത്തിയിരുന്നു.ഇത് സെപ്റ്റംബര്‍ അവസാനത്തോടെ 565 ഡോളറാക്കി താഴ്ത്തുന്നതായിരിക്കും.  എന്നാല്‍ ഈ പേമെന്റ്  14 ദിവസത്തേക്ക് 715 ഡോളറാക്കി വര്‍ധിപ്പിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വന്നിരുന്നത്.ജോബ്കീപ്പര്‍ അണ്‍എംപ്ലോയ്‌മെന്റ് പേമെന്റില്‍ ആഴ്ചയില്‍  75 ഡോളറിന്റെ വര്‍ധനവുണ്ടാക്കണമെന്ന നിര്‍ദേശവുമായി ചില കാബിനറ്റ് മിനിസ്റ്റര്‍മാര്‍ രംഗത്തെത്തുകയും

More »

വിക്ടോറിയയിലെ കൊറോണപ്പെരുപ്പത്തെ രണ്ടാം കോവിഡ് തരംഗമായി കാണേണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍; കോവിഡിനെ പ്രതിരോധിക്കുന്നതിന് യുവജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മൈക്കല്‍ കിഡ്;രോഗത്തെ പിടിച്ച് കെട്ടാന്‍ വിക്ടോറിയക്ക് പൂര്‍ണ പിന്തുണ
വിക്ടോറിയയിലുണ്ടായിരിക്കുന്ന പുതിയ കോവിഡ് കേസുകളുടെ പെരുപ്പം രണ്ടാം കൊറോണ തരംഗമായി കാണേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായ മൈക്കല്‍ കിഡ് രംഗത്തെത്തി. എന്നാല്‍ യുവജനങ്ങള്‍ നിലവിലെ രോഗബാധയുടെ പെരുപ്പത്തെയും കൊറോണ വൈറസിനെയും കൂടുതല്‍ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.നിലവിലെ വിക്ടോറിയയിലെ കൊറോണ കേസുകളുടെ പെരുപ്പത്തെ

More »

വിക്ടോറിയിയല്‍ കൊറോണ സാമൂഹിക വ്യാപനം വര്‍ധിച്ച് വരുന്നു; ഒറ്റ രാത്രി കൊണ്ട് 41 കേസുകള്‍ സ്ഥിരീരിച്ചതില്‍ 15ലേറെ കേസുകള്‍ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷനിലൂടെ; സ്റ്റേറ്റില്‍ നിലവില്‍ 1987 സജീവ കൊറോണ കേസുകള്‍; കടുത്ത ജാഗ്രതയുമായി അധികൃതര്‍
വിക്ടോറിയിയല്‍ കൊറോണ സാമൂഹിക വ്യാപനം വര്‍ധിച്ച് വരുന്നുവെന്ന് മുന്നറിയിപ്പ്. ഇത് പ്രകാരം ഇവിടെ 1987 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റ രാത്രി കൊണ്ട് വിക്ടോറിയയില്‍ 41 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതില്‍ 15 ല്‍ അധികം കേസുകള്‍ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷനിലൂടെയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവിടെ 19 കേസുകളുടെ ഉറവിടം വ്യക്തമാകാത്തതിനെ തുടര്‍ന്ന് അത്

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കൊറോണ നിയന്ത്രണങ്ങളില്‍ നാലാം ഘട്ട ഇളവുകള്‍;പബുകളിലേക്കും ലൈവ് മ്യസിക്ക് വെന്യൂകളിലേക്കും ആയിരക്കണക്കിന് പേരെത്തുന്നു; കൊറോണയെ പിടിച്ച് കെട്ടിയതില്‍ ജനത്തെ സ്തുതിച്ച് പ്രീമിയര്‍ മാര്‍ക്ക് മാക്‌ഗോവന്‍
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കൊറോണ നിയന്ത്രണങ്ങളില്‍ നാലാം ഘട്ട ഇളവുകള്‍ പ്രദാനം ചെയ്യാന്‍ അവസരമുണ്ടാക്കിയതില്‍ ഇവിടുത്തെ ജനതയെ പ്രശംസിച്ച് പ്രീമിയറായ മാര്‍ക്ക് മാക് ഗോവന്‍ രംഗത്തെത്തി. പുതിയ ഇളവുകളുടെ ബലത്തില്‍ ആയിരക്കണക്കിന് പേരാണ് ഇവിടുത്തെ പബുകളിലേക്കും ലൈവ് മ്യൂസിക് വെന്യൂകളിലേക്കും രാത്രികളില്‍ ഒഴുകിയെത്താന്‍ തുടങ്ങിയിരിക്കന്നത്. കൊറോണയെപിടിച്ച് കെട്ടാന്‍

More »

അഡലെയ്ഡ് ഓവലിലേക്ക് എസ്എഎന്‍എഫ്എല്‍ സീസണ്‍ കാണാന്‍ ആയിരക്കണക്കിന് കായിക പ്രേമികള്‍ ഒഴുകിയെത്തും; 3500 പേര്‍ സീറ്റുകള്‍ക്കായി ബുക്ക് ചെയ്തു; കര്‍ക്കശമായ ശുചിത്വ-സാമൂഹിക അകലനിയമങ്ങള്‍ പാലിക്കണമെന്ന് സ്‌പോര്‍ട്‌സ് മിനിസ്റ്റര്‍
അഡലെയ്ഡ് ഓവലിലേക്ക് ആയിരക്കണക്കിന് കായിക പ്രേമികള്‍ ഒഴുകിയെത്തുമെന്നുറപ്പായി. എസ്എഎന്‍എഫ്എല്‍ സീസണ്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് ഈ ഒഴുക്ക്. ലോക്ക്ഡൗണിന് ശേഷം ഓസ്‌ട്രേലിയയിലെ  ഏറ്റവും വലിയ സ്‌പോര്‍ട്ടിംഗ് ഇവന്റ് ഇവിടെ ആരംഭിച്ചതിനെ തുടര്‍ന്നാണ് സ്‌പോര്‍ട്‌സ് പ്രേമികള്‍ അഡലെയ്ഡ് ഓവലിലേക്ക് പ്രവഹിക്കാന്‍ തുടങ്ങിയിരിക്കുന്നത്. മത്സരം വീണ്ടും ആരംഭിച്ചതിന്റെ

More »

ഓസ്‌ട്രേലിയയിലേക്ക് വിദേശത്ത് നിന്ന് വന്ന് ഹോട്ടല്‍ ക്വാറന്റൈനിലുള്ളവരെ ടെസ്റ്റിന് വിധേയമാക്കുന്ന തില്‍ വിവിധ സ്റ്റേറ്റുകള്‍ക്കും ടെറിട്ടെറികള്‍ക്കും വ്യത്യസ്ത നിലപാട്; എന്‍എസ്ഡബ്ല്യൂവും ക്യൂന്‍സ്ലാന്‍ഡും അനുകൂലിക്കുമ്പോള്‍ വിക്ടോറിയ എതിര്‍ക്കുന്നു
വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് വന്നവരും ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്നവരുമായവര്‍ക്ക് കൊറോണ ടെസ്റ്റിംഗ് വേണ്ടെന്ന് പറയുന്ന പ്രവണതയുണ്ടെന്ന് വ്യക്തമാക്കി വെള്ളിയാഴ്ച കൂടിയ നാഷണല്‍ കാബിനറ്റ് രംഗത്തെത്തി.എന്നാല്‍ സ്റ്റേറ്റുകള്‍ക്ക് ഇത്തരക്കാരെ ടെസ്റ്റിംഗ് നിര്‍വഹിക്കുന്നത് വരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ അധികാരം

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സൗത്ത് വെസ്‌റ്റേണ്‍ ഭാഗങ്ങളില്‍ വീക്കെന്‍ഡില്‍ തുടര്‍ച്ചയായി മഴയും കാറ്റുകളും; വസ്തുവകകള്‍ക്ക് കടുത്ത നാശനഷ്ടമുണ്ടാകും; പെര്‍ത്തിലും സൗത്ത് വെസ്റ്റ് ഏരിയകളിലും കൂടുതല്‍ വര്‍ഷപാതമുണ്ടാകുമെന്ന് മുന്നറിയിപ്പ്
സൗത്ത് വെസ്റ്റ് ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ മൂന്ന് വീക്കെന്‍ഡുകളിലായി തണുത്ത വായുപ്രവാഹം രൂക്ഷമായതിനെ തുടര്‍ന്ന് ഈ വീക്കെന്‍ഡില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സൗത്ത് വെസ്‌റ്റേണ്‍ ഭാഗങ്ങളില്‍ പെര്‍ത്ത് അടക്കമുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിക്കുമെന്ന് പ്രവചനം. ഇതിനെ തുടര്‍ന്ന് ഞായറാഴ്ചയും തിങ്കളാഴ്ചയും കടുത്ത മഴയും കാറ്റുകളും വേട്ടയാടുമെന്നാണ് ബ്യൂറോ ഓഫ്

More »

സിഡ്‌നിയില്‍ കൊറോണ ഭീഷണിക്ക് പുറമെ ക്ഷയരോഗ ഭീഷണിയും ; സെന്റ്. വിന്‍സെന്റ് ഹോസ്പിറ്റലില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട രോഗബാധ നിരവധി പേരിലേക്ക് പടര്‍ന്നത് അതിവേഗം; ട്യൂബര്‍കുലോസിസിനെ പിടിച്ച് കെട്ടാന്‍ കടുത്ത ജാഗ്രത
കൊറോണ ഭീഷണിക്ക് പുറമെ സിഡ്‌നിയില്‍ ക്ഷയരോഗ ഭീഷണിയും പെരുകുന്നുവെന്ന് മുന്നറിയിപ്പ്.സിഡ്‌നിയിലെ സെന്റ്. വിന്‍സെന്റ് ഹോസ്പിറ്റലാണ് ഇതിന്റെ കേന്ദ്രമായി മാറിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ആശുപത്രിയിലെ നൂറ് കണക്കിന് ജീവനക്കാര്‍ക്കും രോഗികള്‍ക്കും റാപ്പിഡ് ട്യൂബര്‍കുലോസിസ് ടെസ്റ്റിംഗ് നടത്താന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബറില്‍ ആസ്ത്മ,

More »

ഓസ്‌ട്രേലിയിയല്‍ കൊറോണ വൈറസിന് പുറമെ കോഴികളില്‍ നിന്നുള്ള സാല്‍മണൊല്ല ബാക്ടീരിയ ഭീഷണിയും; വിക്ടോറിയയ കോവിഡിന് പുറമെ സാല്‍മണൊല്ല ഭീഷണിയുടെയും തലസ്ഥാനമാകുന്നു; കോഴികളുമായി അടുത്തിടപഴകുന്നവര്‍ കടുത്ത ജാഗ്രത പുലര്‍ത്തുക
വിക്ടോറിയയില്‍ വീടുകളില്‍ കോഴി വളര്‍ത്തുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വിക്ടോറിയന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തെത്തി. കോഴികളിലൂടെ പടരുന്ന സാല്‍മണൊല്ല ബാക്ടീരിയ ബാധ സൂക്ഷിക്കണമെന്നാണ് ആരോഗ്യ അധികൃതര്‍ താക്കീതേകുന്നത്. ഇത്തരം കേസുകള്‍ സ്‌റ്റേറ്റില്‍ മുമ്പില്ലാത്ത വിധത്തില്‍ പെരുകുന്നതിന്റെ പശ്ചാത്തലത്തിലാണീ മുന്നറിയിപ്പ്.

More »

ബോണ്ടി ജംഗ്ഷനില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ സ്ഥിതി മെച്ചപ്പെട്ടു; 38-കാരിയായ അമ്മ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് സ്വന്തം ജീവന്‍ ബലികൊടുത്ത്

ശനിയാഴ്ച ബോണ്ടി ജംഗ്ഷനില്‍ നടന്ന അക്രമത്തില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സിഡ്‌നി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ സ്ഥിതി സ്ഥിരത കൈവരിച്ചതായാണ് അപ്‌ഡേറ്റ്. നേരത്തെ കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായിരുന്നു. ഇതിന്

ഓസ്‌ട്രേലിയന്‍ സര്‍ജറി കാത്തിരിപ്പ് സമയം എക്കാലത്തെയും നീണ്ടത്; എമര്‍ജന്‍സി റൂമുകളില്‍ തിക്കിത്തിരക്ക്; മുന്നറിയിപ്പുമായി എഎംഎ റിപ്പോര്‍ട്ട്

പബ്ലിക് ഹോസ്പിറ്റലുകളില്‍ പ്ലാന്‍ ചെയ്ത സര്‍ജറി കാത്തിരിപ്പ് സമയങ്ങള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ അവസ്ഥയിലെന്ന് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിപ്പോര്‍ട്ട്. 20 വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്ലാന്‍ ചെയ്ത സര്‍ജറികള്‍ നടത്താന്‍ രണ്ടിരട്ടി

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി ; 16 കാരനെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി .ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് 16 കാരനെതിരെ ചുമത്തിയിരിക്കുന്നത്. പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പാരമറ്റ ചില്‍ഡ്രന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. മാനസിക

സ്ഥിതി പ്രതിസന്ധിയില്‍ ; ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ

ഇറാനുമായും പലസ്തീനുമായും സംഘര്‍ഷം കനത്തതോടെ ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ. ഇസ്രയേലിലെ വിമാനത്താവളം എപ്പോള്‍ വേണമെങ്കിലും അടച്ചിടാന്‍ സാധ്യതുണ്ടെന്നും ഇസ്രായേലിലും അധിനിവേശ പലസ്തീനിലുമുള്ള ഓസ്‌ട്രേലിയക്കാര്‍ ഉടന്‍ മടങ്ങണമെന്നും

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട മാള്‍ ഇന്നു തുറന്നു ; കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി പേര്‍ ഒത്തുകൂടി

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവം ഓസ്‌ട്രേലിയന്‍ സമൂഹത്തിന് വലിയ വേദനയാകുകയാണ്. സംഭവത്തില്‍ ഇരയായവരുടെ പ്രിയപ്പെട്ടവരും മറ്റും ഇന്നലെ സിഡ്‌നിയില്‍ ആക്രമണം നടന്ന മാളില്‍ ഒത്തുകൂടി. വെള്ളിയാഴ്ച മുതല്‍ ഷോപ്പിങ് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ചില കടകള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം ; ക്ഷമിക്കുന്നുവെന്ന് കുത്തേറ്റ ബിഷപ്പ്

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം പറഞ്ഞു.സംഭവത്തില്‍ കൗമാരക്കാരന് കുറ്റബോധമുണ്ടെന്നും കുടുംബത്തിന്റെ പ്രതിനിധികള്‍ വ്യക്തമാക്കി. കൗമാരക്കാന്‍ ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സയിലാണ്. ഇയാളെ ചോദ്യം