Australia

ഓസ്‌ട്രേലിയയില്‍ പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; കൂട്ടായ്മകളില്‍ 100 പേരെന്ന നിബന്ധനയില്ല; സ്‌റ്റേഡിയങ്ങളില്‍ 25 ശതമാനം പേരോടെ പരിപാടികള്‍ നടത്താം; സ്റ്റേറ്റുകള്‍ അതിര്‍ത്തികള്‍ തുറക്കണം
ഓസ്‌ട്രേലിയയില്‍ പുതിയ ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി എന്തൊക്കെ മാറ്റങ്ങളാണ് നടപ്പിലാക്കാന്‍ പോകുന്നതെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. ഇത് പ്രകാരം ഇന്‍ഡോര്‍, ഔട്ട് ഡോര്‍ കൂട്ടായ്മകളില്‍  എത്രത്തോളം ആളുകള്‍ക്ക് പങ്കെടുക്കാമെന്ന പരിധിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം കൂട്ടായ്മകളില്‍ 100 പേരിലധികം പങ്കെടുക്കരുതെന്ന നിബന്ധന ഇല്ലാതാക്കും. ലോക്ക്ഡൗണ്‍ ഇളവുകളുടെ ത്രീ സ്റ്റെപ്പ് പ്ലാനിലെ സ്റ്റെപ് ത്രീയിലേക്ക്  മിക്ക സ്റ്റേറ്റുകളും ടെറിട്ടെറികളും അടുത്ത മാസം നീങ്ങാന്‍ പോകുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിവാഹം, മരണാനന്തര ചടങ്ങുകള്‍, ആരാധാനലയങ്ങള്‍ എന്നിവ അടക്കമുള്ള ഇന്‍ഡോര്‍ ഗാദറിംഗുകളില്‍ ഓരോരുത്തരും തമ്മില്‍ നാല് സ്‌ക്വയര്‍ മീറ്റര്‍

More »

'ഓസ്ട്രേലിയ മുഴുവനും, ഇന്ത്യ മുഴുവനും അതിനേക്കാള്‍ പ്രധാനമായി നിങ്ങളുടെ കുടുംബവും നിങ്ങളുടെ പരിശ്രമത്തില്‍ വളരെ അഭിമാനത്തിലാണ്'; ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിനെ നന്ദി പറഞ്ഞ് ആദം ഗില്‍ക്രിസ്റ്റ്; വീഡിയോ
ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിനെ അഭിനന്ദിച്ച് മുന്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. കോട്ടയം സ്വദേശിനിയായ ഷാരോണ്‍ വര്‍ഗീസിനെയാണ് ഇദ്ദേഹം അഭിനന്ദിച്ചത്. ഓസ്ട്രേലിയയിലെ വൊലൊങ്ഗൊങിലെ കെയര്‍ ഹോമിലെ നഴ്സാണിവര്‍. കോവിഡ് പ്രതിസന്ധിക്കിടയിലും വയോധികര്‍ക്കുള്ള കെയര്‍ ഹോമില്‍ ജോലി തുടര്‍ന്നതിലാണ് ഇവരെ അഭിനന്ദിച്ചത്. 'നിങ്ങളുടെ

More »

എന്‍എസ്ഡബ്ല്യൂവില്‍ ശനിയാഴ്ച മുതല്‍ പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍; സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ട് ഫുഡ് കോര്‍ട്ടുകള്‍ക്കും തുറക്കാം; വീടുകളിലും വെളിയിലും 20 പേര്‍ക്ക് വരെ ഒരുമിച്ച് സംഗമിക്കാം; കഴിഞ്ഞ രണ്ടാഴ്ചക്കിടെ സാമൂഹിക വ്യാപന കേസുകളില്ല
എന്‍എസ്ഡബ്ല്യൂവില്‍ ശനിയാഴ്ച മുതല്‍ പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരുന്നു. ഇത് പ്രകാരം 20 പേര്‍ക്ക് വരെ വീടുകളിലും പുറത്തും ഒരുമിച്ച് സംഗമിക്കാന്‍ അനുവാദം ലഭിക്കും.സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ട് ഫുഡ് കോര്‍ട്ടുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കും.ജൂലൈയില്‍ സ്റ്റേറ്റില്‍ കൊറോണയുടെ ഗതിയെന്താണെന്നതിന് അനുസരിച്ച് കൂടുതല്‍ ഇളവുകള്‍

More »

ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ അഞ്ച് പുതിയ കൊറോണ വൈറസ് കേസുകള്‍; മൊത്തം കേസുകള്‍ 7265; പുതിയ കേസുകള്‍ ചില സ്റ്റേറ്റുകള്‍ കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും ഇന്റര്‍ സ്‌റ്റേറ്റ് യാത്രാ നിരോധനം എടുത്ത് മാറ്റാനും ആലോചിക്കുന്നതിനിടെ
 ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ അഞ്ച് പുതിയ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ മൊത്തത്തില്‍ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 7265 ആയിത്തീര്‍ന്നു. രാജ്യത്തെ ആകെ കൊറോണ മരണങ്ങള്‍ 102 ആണ്. രാജ്യത്തെ ചില സ്‌റ്റേറ്റുകള്‍ കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങവേയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നത്

More »

ഓസ്‌ട്രേലിയയിലെ കോവിഡ്‌സേഫ് ആപ്പിന് തിരിച്ചറിയാന്‍ സാധിക്കാത്ത കോണ്‍ടാക്ടുകള്‍ ഐഡന്റിഫൈ ചെയ്യാന്‍ സാധിക്കില്ലെന്ന് വിമര്‍ശനം; ആപ്പിലൂടെ തിരിച്ചറിഞ്ഞത് വെറും 30 കൊറോണ കേസുകള്‍; ആപ്പ് ഉപകാരപ്രദമെന്ന് അധികൃതര്‍; ഡൗണ്‍ലോഡ് ചെയ്തത് ആറ് മില്യണിലധികം പേര്
 ഓസ്‌ട്രേലിയയില്‍ കോവിഡിനെ പിടിച്ച് കെട്ടുന്നതിന് സഹായിക്കുന്നതിനും കോണ്‍ടാക്ട് ട്രേസിംഗിനും ഉപയോഗിക്കുന്ന കോവിഡ് സേഫ് ആപ്പ് മില്യണ്‍ കണക്കിന് പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കിലും എന്നാല്‍ ഇത് പ്രതീക്ഷിച്ചത്ര കോണ്‍ടാക്ടുകളെ തിരിച്ചറിയുന്നില്ലെന്ന ആശങ്ക ശക്തമായി. എന്നാല്‍ ഇത് വളരെയധികം ഉപകാരപ്പെടുന്നുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.  രാജ്യത്ത് രോഗം

More »

സൗത്ത് ഓസ്‌ട്രേലിയയിലെ വീടുകള്‍ക്ക് വാട്ടര്‍ ബില്ലിന് മേല്‍ അടുത്ത മാസം മുതല്‍ 200 ഡോളര്‍വരെയും ബിസിനസുകള്‍ക്ക് 1350 ഡോളര്‍ വരെയും ലാഭിക്കാം; കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ ആശ്വാസകരമായ സ്‌കീമുമായി ഗവണ്‍മെന്റ്
സൗത്ത് ഓസ്‌ട്രേലിയയിലെ വീടുകള്‍ക്ക് അവരുടെ വാട്ടര്‍ ബില്ലിന് മേല്‍ ശരാശരി 200 ഡോളര്‍ ലാഭിക്കാനുളള വഴിയൊരുങ്ങുന്നു. കൊറോണ കാരണമുണ്ടായിരിക്കുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാനായുള്ള സര്‍ക്കാരിന്റെ സഹായപദ്ധതിയുടെ ഭാഗമായിട്ടാണീ ഇളവ് സമാഗതമാകുന്നത്. ഇതിനായി സജ്ജമാകുന്ന പുതിയ പ്രൈസിംഗ് സ്‌കീമിലൂടെ  സമ്പാദ്യത്തിന്റെ ഒരു സുനാമിയാണ് സ്റ്റേറ്റിലുള്ളവര്‍ക്ക് ലഭിക്കാന്‍

More »

ഓസ്‌ട്രേലിയയില്‍ പുകരഹിത സിഗററ്റ് രംഗത്ത് കൊണ്ടു വരാനുള്ള ഫിലിപ്പ് മോറിസിന്റെ നടപടിക്ക് കൂച്ചുവിലങ്ങിട്ട് ടിജിഎ; ഈ ഉല്‍പന്നങ്ങള്‍ കൊണ്ട് പൊതുജനാരോഗ്യത്തിന് ഗുണമില്ലെന്ന് ടിജിഎ; ആപത്ത് കുറഞ്ഞ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് തടസമായെന്ന് കമ്പനി
  ഓസ്‌ട്രേലിയയില്‍ പുകരഹിത സിഗററ്റ്  രംഗത്ത് കൊണ്ടു വരാന്‍ ശ്രമിച്ച പുകയില ഭീമന്‍ ഫിലിപ്പ് മോറിസിന്റെ നടപടിക്ക് കൂച്ചുവിലങ്ങിട്ട് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (ടിജിഎ) രംഗത്തെത്തി. ഹീറ്റഡ് ടുബാക്കോ പ്രൊഡക്ടുകള്‍ രംഗത്തിറക്കാന്‍ കമ്പനി സമര്‍പ്പിച്ച അപേക്ഷ ടിജിഎ ഇന്നലെ തള്ളുകയായിരുന്നു. ഹീറ്റഡ് ടുബാക്കോ ഉല്‍പന്നങ്ങളെ താരതമ്യേന അപകടം കുറഞ്ഞ

More »

ഓസ്‌ട്രേലിയയിലെ സ്ട്രാബെറി കര്‍ഷകര്‍ക്ക് വിദേശത്തേക്ക് സ്ട്രാബെറി അയക്കാനാവുന്നില്ല; കാരണം കൊറോണ കാരണം വിമാനങ്ങള്‍ വെട്ടിക്കുറച്ചതിനാല്‍; ഉള്ളവയ്ക്കാകട്ടെ അസാധാരണ ചാര്‍ജും; സ്ട്രാബെറി അഭ്യന്തര വിപണിയില്‍ പെരുകിയതിനാല്‍ ഇവിടെയും വില കുറയുന്നു
കൊറോണ പ്രതിസന്ധി കാരണം ഓസ്‌ട്രേലിയയിലെ സ്ട്രാബെറി കര്‍ഷകര്‍ക്ക് അവ വിദേശങ്ങളിലേക്ക് കയറ്റി അയക്കാന്‍ സാധിക്കാത്തതിനാല്‍ അവ വന്‍ തോതില്‍ പാഴാകുമെന്ന ആശങ്ക ശക്തമായി. കോവിഡ് കാരണം വിദേശങ്ങൡലേക്കുള്ള വിമാനങ്ങള്‍ വന്‍ തോതില്‍ വെട്ടിക്കുറക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവയുടെ കയറ്റുമതിക്ക് തടസം നേരിട്ടിരിക്കുന്നത്. നിലവില്‍ വിമാനങ്ങള്‍ വെട്ടിക്കുറച്ചിരിക്കുന്നതിനാല്‍

More »

ഓസ്‌ട്രേലിയക്കാര്‍ക്ക് ഗ്രീസിലേക്ക് ഇനി ധൈര്യപൂര്‍വം ഹോളിഡേക്ക് പോവാം; ക്വാറന്റൈന്‍ ഇല്ലാത്ത ഹോളിഡേ വാഗ്ദാനം ചെയ്ത് ഗ്രീസ്; ഓസ്‌ട്രേലിയ അടക്കം കൊറോണയില്‍ നിന്നും മോചനം നേടിയ രാജ്യക്കാര്‍ക്ക് മുന്നില്‍ കവാടം തുറന്ന് ഗ്രീസ്
ഓസ്‌ട്രേലിയക്കാര്‍ക്ക് ഗ്രീസിലേക്ക് ഇനി ധൈര്യപൂര്‍വം ഹോളിഡേക്ക് എത്താമെന്നും ക്വാറന്റൈന്‍ നിര്‍ബന്ധിതമല്ലെന്നും വാഗ്ദാനം ചെയ്ത് ഗ്രീസ് രംഗത്തെത്തി. ഗ്രീസ് കൊറോണക്ക് മേല്‍ വിജയം നേടിയെന്നും രാജ്യത്തേക്ക് വരാന്‍ പേടിക്കേണ്ടെന്നും ഗ്രീസ് വ്യക്തമാക്കുന്നു. കൊറോണ പ്രതിസന്ധി കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിയ അവസ്ഥയില്‍ നിന്നും കരകയറാനാണ്

More »

8 ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡില്‍ മുക്കി ജീവനെടുത്തു; 80% പൊള്ളലേറ്റ് നരതുല്യമായ യാതന നേരിടുമ്പോഴും അക്രമികളെ കുറിച്ച് ഒന്നും മിണ്ടാതെ മുന്‍ നഴ്‌സ് യാത്രയായി

ഓസ്‌ട്രേലിയന്‍ പോലീസ് ചരിത്രത്തിലെ ഏറ്റവും ഞെട്ടല്‍ ഉളവാക്കുന്ന കേസായിരുന്നിട്ട് കൂടി പ്രതിയെ പിടികൂടാന്‍ കഴിയാതെ കേസാണ് മോണിക്കാ ചെട്ടിയുടെ കൊലപാതകം. എട്ട് ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ച് ശരീരം മുഴുവന്‍ പൊള്ളലേല്‍പ്പിച്ചിട്ടും തന്നെ അക്രമിച്ചവരുടെ പേരുവിവരങ്ങള്‍

ഓസ്‌ട്രേലിയന്‍ വൈന്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരായ നികുതി ഉപേക്ഷിച്ച് ചൈന; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതോടെ ബീജിംഗ് അടിച്ചേല്‍പ്പിച്ചത് 20 ബില്ല്യണ്‍ ഡോളറിന്റെ നികുതികള്‍

ഓസ്‌ട്രേലിയന്‍ വൈന്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരായ നികുതികള്‍ ഉപേക്ഷിക്കാന്‍ ചൈന. മാസങ്ങള്‍ നീണ്ട പുനരാലോചനയ്ക്ക് ശേഷമാണ് ഈ നടപടി. അമിത നികുതിക്ക് എതിരെ ഓസ്‌ട്രേലിയ ലോക വ്യാപാര സംഘടനയെ സമീപിച്ചിരുന്നു. ഈ നീക്കം പിന്‍വലിക്കുന്നതിന് പകരമായി നികുതി വിഷയത്തില്‍ പുനരാലോചന

പ്രൈമറി സ്‌കൂളിന് സമീപം വെടിയൊച്ച; കെയിന്‍സിലെ സ്റ്റേറ്റ് സ്‌കൂള്‍ ലോക്ക്ഡൗണില്‍; മേഖല ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം; അക്രമി ഒളിവില്‍

ഒരു പ്രൈമറി സ്‌കൂളിന് പുറത്ത് വെടിവെപ്പ് നടന്നതിനെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ ലോക്ക്ഡൗണില്‍ നിര്‍ത്തി അക്രമിക്കായി തെരച്ചില്‍ നടത്തി പോലീസ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് കെയിന്‍സ് എഡ്ജ് ബില്ലിലെ കോളിന്‍ അവന്യൂവിലെ പ്രോപ്പര്‍ട്ടിയിലേക്ക് എമര്‍ജന്‍സി സര്‍വ്വീസുകളെ

അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സമ്പൂര്‍ണ്ണ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ആന്തണി ആല്‍ബനീസിന്റെ 'ട്രംപ് സ്റ്റൈല്‍' പ്രഖ്യാപനത്തിന് എതിരെ അന്താരാഷ്ട്ര തലത്തില്‍ രോഷം; ബ്ലാക്ക്‌ലിസ്റ്റില്‍ റഷ്യയും

ട്രംപ് മാതൃകയില്‍ സമ്പൂര്‍ണ്ണ യാത്രാ നിരോധനം പ്രഖ്യാപിച്ച് ആല്‍ബനീസ് ഗവണ്‍മെന്റ്. ചില വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ പൂര്‍ണ്ണമായി വിലക്കാനുള്ള നിയമനിര്‍മ്മാണമാണ് തിടുക്കത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ്

വാക്‌സിന്‍ എടുക്കാത്തതിനാല്‍ ജോലി നഷ്ടമായവര്‍ക്ക് വീണ്ടും അപേക്ഷ നല്‍കാം ; കോവിഡ് നിയമത്തില്‍ മാറ്റം വരുത്താന്‍ ന്യൂ സൗത്ത് വെയില്‍സ്

ന്യൂ സൗത്ത് വെയില്‍സില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധ കോവിഡ് വാക്‌സിനേഷന്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 2021ല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ്

രാജ്യത്തെ കുറഞ്ഞ വേതന നിരക്ക് പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം

രാജ്യത്തെ കുറഞ്ഞ വേതന നിരക്ക് പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുവാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഫെയര്‍വെയര്‍ കമ്മീഷനോട് ആവശ്യപ്പെടും. വ്യാഴാഴ്ച നടക്കുന്ന ശമ്പള അവലോകനത്തിന്റെ വാര്‍ഷിക