Australia

ക്യൂന്‍സ്ലാന്‍ഡിലെ തദ്ദേശീയ ജനത കൊറോണ ഭീഷണിയില്‍; ഇവരെ കോവിഡില്‍ നിന്നും സംരക്ഷിക്കാത്ത സ്റ്റേറ്റ് ഗവണ്‍മെന്റിനെതിരെ വിമര്‍ശനമേറുന്നു; കോവിഡ്-19 ടെസ്റ്റ് റിസള്‍ട്ടിനായി ഇന്‍ഡിജനസ് വിഭാഗക്കാര്‍ പത്ത് ദിവസത്തോളം കാത്തിരിക്കേണ്ടി വരുന്നു
ക്യൂന്‍സ്ലാന്‍ഡിലെ തദ്ദേശീയ ജനതയെ  കൊറോണ ഭീഷണിയില്‍ നിന്നും കാത്ത് രക്ഷിക്കുന്നതിന് ത്വരിതനടപടികള്‍ സ്വീകരിക്കാത്തതിന്റെ പേരില്‍ ക്യൂന്‍സ്ലാന്‍ഡ് ഗവണ്‍മെന്റിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാകുന്നു. ഇക്കാര്യത്തില്‍ സ്റ്റേറ്റ് ഗവണ്‍മെന്റ് വരുത്തിയ അലംഭാവത്തില്‍ കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി  ദി ക്യൂന്‍സ്ലാന്‍ഡ് അബ്ഒറിജിനല്‍ ആന്‍ഡ് ഐസ്ലാന്‍ഡര്‍ ഹെല്‍ത്ത് കൗണ്‍സില്‍ രംഗത്തെത്തിയിട്ടുണ്ട്.  വിദൂരസ്ഥമായ ഇന്‍ഡിജനസ് സമൂഹങ്ങളില്‍  റാപ്പിഡ് കൊറോണ വൈറസ് ടെസ്റ്റിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നതിന് താല്‍പര്യമെടുക്കാത്ത സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ മനോഭാവത്തെ കൗണ്‍സില്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റ് പുലര്‍ത്തുന്ന നിരുത്തരവാദപരമായ സമീപനം ചില വിദൂരസ്ഥമായ

More »

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഇനി ''കൊറോണ ഫ്രീ'' സ്റ്റേറ്റ്....!! ഇന്നലെ രാത്രി അവസാന രോഗിയും രോഗമുക്തനായി ആശുപത്രി വിട്ടു; കൊറോണ കാരണം മരവിപ്പിച്ചിരുന്ന ഇലക്ടീവ് സര്‍ജറികള്‍ അടുത്ത ആഴ്ച മുതല്‍ പുനരാരംഭിക്കും
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഒരൊറ്റ കൊറോണ വൈറസ് കേസുമില്ലാത്ത ആശ്വാസകരമായ അവസ്ഥയുണ്ടായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.ഇതിനെ തുടര്‍ന്ന് സ്‌റ്റേറ്റില്‍ ഇലക്ടീവ് സര്‍ജറികള്‍ പുനരാരംഭിക്കാന്‍ പോകുകയാണ്. കഴിഞ്ഞ രാത്രിയില്‍ അവസാനത്തെ കൊറണ രോഗിയും അസുഖം മാറി ആശുപത്രി  വിട്ടതോടെ സ്‌റ്റേറ്റിലെ ഹോസ്പിറ്റലുകളിലൊന്നിലും ഒരൊറ്റ കോവിഡ്19 രോഗിയും ഇല്ലാത്ത

More »

ഓസ്‌ട്രേലിയയില്‍ കൊറോണയുമായി ബന്ധപ്പെട്ട മാനസികപ്രശ്‌നങ്ങളെ നേരിടാന്‍ ബൃഹത്തായ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ് പാന്‍ഡമിക് പ്ലാന്‍;പദ്ധതിക്കായി 48.1 മില്യണ്‍ ഡോളര്‍ വകയിരുത്തും; ജനതയുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള മാതൃകാപരമായ നീക്കം
കൊറോണയുടെ പശ്ചാത്തലത്തില്‍ നാഷണല്‍ കാബിനറ്റ് പാസാക്കുന്ന മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ് പാന്‍ഡമിക് പ്ലാനിനെ കുറിച്ച് ഇന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ വെളിപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. മഹാവ്യാധിയുടെ ആഘാതത്തില്‍ ജനതയുടെ മാനസികാരോഗ്യം ഉറപ്പ് വരുത്തുന്നതിനുള്ള ബൃഹത്തായ പദ്ധതിയാണിത്.കോവിഡ് കാരണം ദിവസങ്ങളായി മരവിപ്പിച്ച് നിര്‍ത്തി ഇലക്ടീവ്

More »

ഓസ്‌ട്രേലിയയില്‍ കൊറോണ പ്രതിസന്ധിയില്‍ പെട്ട ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് നിര്‍ണായക സഹായവും പിന്തുണയുമേകി എന്‍എസ്ഡബ്ല്യൂ ഗവണ്‍മെന്റ്; താല്‍ക്കാലിക താമസസ്ഥലത്തിന് ഫണ്ടും കോവിഡ്-19 ഹോട്ട്‌ലൈനിലൂടെ നിയമസഹായവും
ഓസ്‌ട്രേലിയയില്‍ കൊറോണ പ്രതിസന്ധിയില്‍ പെട്ട് പോയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക താമസസ്ഥത്തിനായി ഫണ്ട് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് എന്‍എസ്ഡബ്ല്യൂ സര്‍ക്കാര്‍ രംഗത്തെത്തി. 20 മില്യണ്‍ ഡോളര്‍ പാക്കേജില്‍ അംഗീകൃത സ്റ്റുഡന്റ് അക്കൊമഡേഷന്‍ പ്രൊവൈഡര്‍ അല്ലെങ്കില്‍ ഹോം സ്‌റ്റേ പ്രൊവൈഡര്‍ എന്നിവയിലൂടെ താമസസൗകര്യമൊരുക്കുന്ന ഒരു താല്‍ക്കാലിക

More »

ഓസ്‌ട്രേലിയയെ കൊറോണക്കിടെ വിറപ്പിക്കാന്‍ പക്ഷിപ്പനിയുമോ...??ന്യൂ സൗത്ത് വെയില്‍സിലെ ബ്ലൂ മൗണ്ടയിന്‍സില്‍ പാരറ്റ് ഫീവര്‍ പടരുന്നു; കാട്ടുപക്ഷികളുമായും പക്ഷിക്കാഷ്ഠവുമായും സമ്പര്‍ക്കമുണ്ടാകരുതെന്ന കടുത്ത മുന്നറിയിപ്പ്; ന്യൂമോണിയ പോലുളള ലക്ഷണങ്ങള്‍
കൊറോണക്കിടെ ഓസ്‌ട്രേലിയയെ വിറപ്പിക്കാന്‍ പക്ഷിപ്പനിയുമെത്തുന്നുവോ...?ന്യൂ സൗത്ത് വെയില്‍സിലെ ബ്ലൂ മൗണ്ടയിന്‍സ് പ്രദേശത്ത് പക്ഷിപ്പനി അഥവാ പാരറ്റ് ഫീവര്‍ വ്യാപിക്കുന്നുവെന്ന മുന്നറിയിപ്പ് ശക്തമായതിനെ തുടര്‍ന്നാണ് ആശങ്ക നിറഞ്ഞ ഈ ചോദ്യമുയര്‍ന്നിരിക്കുന്നത്. ഇവിടെ  മൂന്ന് പേര്‍ക്ക് പാരറ്റ് ഫീവര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാട്ടുപക്ഷികളുമായി സമ്പര്‍ക്കമുണ്ടാകുന്ന

More »

അഡലെയ്ഡിലെ ഏറ്റവും വലിയ റിസര്‍വോയറായ മൗണ്ട് ബോള്‍ഡ് ഒഴുകിപ്പോയി...!!; അത്യാഹിതമുണ്ടായിരിക്കുന്നത് നിര്‍ണായക അറ്റകുറ്റപ്പണികള്‍ക്കിടെ; അഡലെയ്ഡിലെ കുടിവെള്ളത്തിന്റെ നാശം വന്‍ കുടിവെള്ള പ്രതിസന്ധിയുണ്ടാക്കും
 അഡലെയ്ഡിലെ ഏറ്റവും വലിയ റിസര്‍വോയറായ മൗണ്ട് ബോള്‍ഡ് റിസര്‍വോയര്‍ ഒഴുകിപ്പോയെന്ന് റിപ്പോര്‍ട്ട്. സൗത്ത് ഓസ്‌ട്രേലിയന്‍ വാട്ടര്‍ ഇത് പുതുക്കിപ്പണിയാന്‍ പദ്ധതിയുന്നതിനിടയിലാണ് റിസര്‍വോയറിന് നാശമുണ്ടായിരിക്കുന്നത്.26 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായിട്ടാണ് റിസര്‍വോയര്‍ ഒഴുകിപ്പോയിരിക്കുന്നത്. 46.4 ജിഗാലിറ്റര്‍ കപ്പാസിറ്റിയുള്ള റിസര്‍വോയറായിരുന്നു ഇത്. ഓങ്കപരിന്‍ഗ

More »

സൗത്ത് ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ 4.3 മാഗ്നിറ്റിയൂഡിലുള്ള ഭൂകമ്പം; ഭൂമി കുലുങ്ങിയത് ബുറായ്ക്കും ക്ലാരെക്കുമിടയിലുള്ള പ്രദേശങ്ങളില്‍; പത്ത് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പം; നാശനഷ്ടങ്ങളൊന്നുമില്ല
സൗത്ത് ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളിലൂടനീളം  ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഉച്ചക്ക് ശേഷം 3.23ന് സ്‌റ്റേറ്റിലെ മിഡ് നോര്‍ത്തില്‍ ബുറായ്ക്കും ക്ലാരെക്കുമിടയിലാണ്  മാഗ്നിറ്റിയൂഡ് 4.3 ലുള്ള ഭൂകമ്പമുണ്ടായിരിക്കുന്നതെന്നാണ് ജിയോസയന്‍സ് ഓസ്‌ട്രേലിയ കണക്കാക്കിയിരിക്കുന്നത്. അഡലെയ്ഡിലെ ഓഫീസുകലിലും അപ്പാര്‍ട്ട്‌മെന്റുകളിലും അഡലെയ്ഡ് ഹില്‍സിലും യോര്‍ക്ക്

More »

ഓസ്‌ട്രേലിയയില്‍ കൊറോണ പ്രതിസന്ധി കാരണം ചരിത്രത്തിലെ ഏറ്റവും കടുത്ത തൊഴിലില്ലായ്മ; ഏപ്രിലില്‍ തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനമായി വര്‍ധിച്ചു; കഴിഞ്ഞ മാസം മാത്രം ഏതാണ്ട് അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു
കൊറോണ ഓസ്‌ട്രേലിയയിലെ തൊഴില്‍ വിപണിയെ ഇതുവരെയൊരു കാലത്തുമുണ്ടാവാത്ത വിധത്തില്‍ കടുത്ത രീതിയില്‍ ബാധിച്ചുവെന്ന് വെളിപ്പെടുത്തുന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാവാത്ത വിധത്തില്‍ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നിരിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഇത് പ്രകാരം മാര്‍ച്ചില്‍ 5.2 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക്

More »

ഓസ്‌ട്രേലിയയും ചൈനയും തമ്മിലുളള വ്യാപാരയുദ്ധം മുറുകുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഓസ്‌ട്രേലിയന്‍ ഫാം ലോബി; ഓസ്‌ട്രേലിയന്‍ ബാര്‍ലിക്ക് മേല്‍ 80 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിന് പുറമെ ഓസ്‌ട്രേലിയന്‍ ബീഫിന്റെയും വൈനിന്റെയും കയറ്റുമതി നിരോധിച്ച് ചൈന
ചൈനയും ഓസ്‌ട്രേലിയയും തമ്മില്‍ വളര്‍ന്ന് വരുന്ന വ്യാപാരയുദ്ധം ഓസ്്‌ട്രേലിയയിലെ കാര്‍ഷിക മേഖലയ്ക്ക് കടുത്ത ദോഷം വരുത്തുമെന്ന ആശങ്ക പ്രകടിപ്പിച്ച് ഓസ്‌ട്രേലിയന്‍ ഫാം ലോബി രംഗത്തെത്തി. ഈ വ്യാപാര യുദ്ധം വളരാനാണ് സാധ്യതയെന്നും ഈ ലോബി മുന്നറിയിപ്പേകുന്നു. കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിക്കുന്നതിന് കാരണം ചൈനയാണെന്ന് ഓസ്‌ട്രേലിയ തുറന്നടിച്ചതിനെ തുടര്‍ന്നാണ് ചൈന

More »

8 ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡില്‍ മുക്കി ജീവനെടുത്തു; 80% പൊള്ളലേറ്റ് നരതുല്യമായ യാതന നേരിടുമ്പോഴും അക്രമികളെ കുറിച്ച് ഒന്നും മിണ്ടാതെ മുന്‍ നഴ്‌സ് യാത്രയായി

ഓസ്‌ട്രേലിയന്‍ പോലീസ് ചരിത്രത്തിലെ ഏറ്റവും ഞെട്ടല്‍ ഉളവാക്കുന്ന കേസായിരുന്നിട്ട് കൂടി പ്രതിയെ പിടികൂടാന്‍ കഴിയാതെ കേസാണ് മോണിക്കാ ചെട്ടിയുടെ കൊലപാതകം. എട്ട് ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ച് ശരീരം മുഴുവന്‍ പൊള്ളലേല്‍പ്പിച്ചിട്ടും തന്നെ അക്രമിച്ചവരുടെ പേരുവിവരങ്ങള്‍

ഓസ്‌ട്രേലിയന്‍ വൈന്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരായ നികുതി ഉപേക്ഷിച്ച് ചൈന; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതോടെ ബീജിംഗ് അടിച്ചേല്‍പ്പിച്ചത് 20 ബില്ല്യണ്‍ ഡോളറിന്റെ നികുതികള്‍

ഓസ്‌ട്രേലിയന്‍ വൈന്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരായ നികുതികള്‍ ഉപേക്ഷിക്കാന്‍ ചൈന. മാസങ്ങള്‍ നീണ്ട പുനരാലോചനയ്ക്ക് ശേഷമാണ് ഈ നടപടി. അമിത നികുതിക്ക് എതിരെ ഓസ്‌ട്രേലിയ ലോക വ്യാപാര സംഘടനയെ സമീപിച്ചിരുന്നു. ഈ നീക്കം പിന്‍വലിക്കുന്നതിന് പകരമായി നികുതി വിഷയത്തില്‍ പുനരാലോചന

പ്രൈമറി സ്‌കൂളിന് സമീപം വെടിയൊച്ച; കെയിന്‍സിലെ സ്റ്റേറ്റ് സ്‌കൂള്‍ ലോക്ക്ഡൗണില്‍; മേഖല ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം; അക്രമി ഒളിവില്‍

ഒരു പ്രൈമറി സ്‌കൂളിന് പുറത്ത് വെടിവെപ്പ് നടന്നതിനെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ ലോക്ക്ഡൗണില്‍ നിര്‍ത്തി അക്രമിക്കായി തെരച്ചില്‍ നടത്തി പോലീസ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് കെയിന്‍സ് എഡ്ജ് ബില്ലിലെ കോളിന്‍ അവന്യൂവിലെ പ്രോപ്പര്‍ട്ടിയിലേക്ക് എമര്‍ജന്‍സി സര്‍വ്വീസുകളെ

അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സമ്പൂര്‍ണ്ണ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ആന്തണി ആല്‍ബനീസിന്റെ 'ട്രംപ് സ്റ്റൈല്‍' പ്രഖ്യാപനത്തിന് എതിരെ അന്താരാഷ്ട്ര തലത്തില്‍ രോഷം; ബ്ലാക്ക്‌ലിസ്റ്റില്‍ റഷ്യയും

ട്രംപ് മാതൃകയില്‍ സമ്പൂര്‍ണ്ണ യാത്രാ നിരോധനം പ്രഖ്യാപിച്ച് ആല്‍ബനീസ് ഗവണ്‍മെന്റ്. ചില വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ പൂര്‍ണ്ണമായി വിലക്കാനുള്ള നിയമനിര്‍മ്മാണമാണ് തിടുക്കത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ്

വാക്‌സിന്‍ എടുക്കാത്തതിനാല്‍ ജോലി നഷ്ടമായവര്‍ക്ക് വീണ്ടും അപേക്ഷ നല്‍കാം ; കോവിഡ് നിയമത്തില്‍ മാറ്റം വരുത്താന്‍ ന്യൂ സൗത്ത് വെയില്‍സ്

ന്യൂ സൗത്ത് വെയില്‍സില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധ കോവിഡ് വാക്‌സിനേഷന്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 2021ല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ്

രാജ്യത്തെ കുറഞ്ഞ വേതന നിരക്ക് പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം

രാജ്യത്തെ കുറഞ്ഞ വേതന നിരക്ക് പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുവാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഫെയര്‍വെയര്‍ കമ്മീഷനോട് ആവശ്യപ്പെടും. വ്യാഴാഴ്ച നടക്കുന്ന ശമ്പള അവലോകനത്തിന്റെ വാര്‍ഷിക