Australia

വിക്ടോറിയയിലെ ലോക്ക്ഡൗണില്‍ ജൂണ്‍ മുതല്‍ കൂടുതല്‍ ഇളവുകള്‍; സ്റ്റേ ഹോം എന്ന സന്ദേശത്തിന് പകരം സ്‌റ്റേ സേഫ് ;20വ്യക്തികള്‍ക്ക് വരെ ഒന്നിച്ച് ചേരാം; ശാരീരിക-സാമൂഹിക അകലമുറപ്പാക്കണം; 70 വയസിന് മേലുള്ളവരും മറ്റ് രോഗികളും വീടിന് പുറത്തിറങ്ങരുത്
വിക്ടോറിയയിലെ കൊറോണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജൂണ്‍ മുതല്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം അടുത്ത മാസം മുതല്‍ സ്റ്റേ ഹോം എന്ന സന്ദേശത്തിന് പകരം വിക്ടോറിയയില്‍ ഉയര്‍ത്താന്‍ പോകുന്നത് സ്‌റ്റേ സേഫ് എന്ന സന്ദേശമായിരിക്കും. കൊറോണ വൈറസ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വ്യാപകമായ ഇളവ് വരുത്തുന്നതിന്റെ ഭാഗമാണീ മാറ്റം. ഇത് പ്രകാരം 20 പേര്‍ വരെ വരുന്ന ഗ്രൂപ്പുകള്‍ക്ക് കൂടിച്ചേരാം. എന്നാല്‍ ഇത്തരത്തില്‍ ഇളവുകള്‍ അനുവദിക്കുമ്പോഴും ഓരോ വ്യക്തിയും ചുരുങ്ങിയത് ഒന്നര മീറ്ററെങ്കിലും അകലം പാലിച്ച് മാത്രമേ ഇടപഴകാവൂ എന്ന നിയന്ത്രണം കര്‍ക്കശമായി പാലിക്കണമെന്നാണ് അധികൃതര്‍ മുന്നറയിപ്പേകുന്നത്.  ഇതിന് പുറമെ കെട്ടിപ്പിടിത്തവും ചുംബനവും സാധ്യമായേടുത്തോളം ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഓരോരുത്തരും തങ്ങള്‍ക്ക് ചുറ്റും 

More »

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ എക്സ്-ട്രോപ്പിക്കല്‍ സൈക്ലോണ്‍ മാന്‍ഗ കടുത്ത നാശം വിതച്ചു; 60,000 വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധമില്ലാതായി; ബെക്കെന്‍ഹാം, ഈസ്റ്റ് കാനിംഗ്ടണ്‍, കെന്‍വിക്ക്, തുടങ്ങിയ സബര്‍ബുകളെ കൂടുതലായി ബാധിച്ചു
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ എക്സ്-ട്രോപ്പിക്കല്‍ സൈക്ലോണ്‍ മാന്‍ഗ വീശിയടിച്ചതിനെ തുടര്‍ന്ന്  60,000 വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധമില്ലാതായെന്ന് റിപ്പോര്‍ട്ട്. മണിക്കൂരില്‍ 100 കിലോമീറ്ററിലധികം വേഗതയിലുള്ള കാറ്റാണ് ഇവിടെ ആഞ്ഞടിച്ചിരിക്കുന്നത്. പെര്‍ത്ത് മെട്രൊപൊളിറ്റന്‍  ഏരിയയില്‍ കാറ്റിനെ തുടര്‍ന്ന് ഏതാണ്ട് 44,000 വീടുകളിലും ബിസിനസ്

More »

സിഡ്‌നിയില്‍ വീട് വാടക കുറയുകയും വേക്കന്‍സികള്‍ വര്‍ധിക്കുകയും ചെയ്തു; വാടകയില്‍ 100 ഡോളര്‍ വരെ ഇടിവ്; വേക്കന്‍സി നിരക്ക് 13.8 ശതമാനമായി കുതിച്ചുയര്‍ന്നു; വീട് വാടകക്ക് എടുക്കുന്നവര്‍ക്ക് കൊറോണ പ്രതിസന്ധിയില്‍ തികച്ചും അനുകൂലമായ അവസരം
കൊറോണ വൈറസ് തീര്‍ത്ത പ്രതിസന്ധി കാരണം സിഡ്‌നിയില്‍ വീട് വാടക കുറയുകയും വേക്കന്‍സികള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ വീടുകള്‍ വാടകക്ക് എടുക്കുന്നവര്‍ക്ക് അനുകൂലമായി ഇവിടുത്തെ ഹൗസിംഗ് വിപണി മാറിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇവിടുത്തെ വീട്ട് വാടകകളില്‍ ഏതാണ്ട് 100 ഡോളറിലധികം ഇടിവാണുണ്ടായിരിക്കുന്നത്. ഇതിനൊപ്പം ഒഴിഞ്ഞ് കിടക്കുന്ന പ്രോപ്പര്‍ട്ടികളുടെ എണ്ണം

More »

ഓസ്‌ട്രേലിയയില്‍ കൊറോണ നിയന്ത്രണങ്ങള്‍ കാരണം മൃഗരക്ഷാ പ്രവര്‍ത്തനങ്ങള്‍ താറുമാറായി; രക്ഷിക്കുന്ന മൃഗങ്ങളെ കൊണ്ടുപോകാന്‍ ഗതാഗതസംവിധാനമില്ല; വളണ്ടിയര്‍മാരുടെയും സാമ്പത്തിക സഹായത്തിന്റെയും അപര്യാപ്തയും രൂക്ഷം
ഓസ്‌ട്രേലിയയില്‍ കൊറോണയുമായി ബന്ധപ്പെട്ട കടുത്ത നിയന്ത്രണങ്ങള്‍ കാരണം രാജ്യത്തെ മൃഗരക്ഷാ പ്രവര്‍ത്തനങ്ങള്‍ അഥവാ അനിമല്‍ റെസ്‌ക്യൂ വര്‍ക്ക് താളം തെറ്റിയെന്ന് റിപ്പോര്‍ട്ട്. വര്‍ഷം തോറും നിരവധി മൃഗങ്ങളെ രക്ഷിക്കാറുണ്ടെങ്കിലും നിലവിലെ നിയന്ത്രണങ്ങള്‍ മൂലം ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടിയിരിക്കുന്നുവെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെ കശക്കിയെറിയാന്‍ ദശാബ്ദത്തിലൊരിക്കലെത്തുന്ന കൊടുങ്കാറ്റെത്തുന്നു; എക്‌സ്-ട്രോപ്പിക്കല്‍ സൈക്ലോണ്‍ മാന്‍ഗയുടെ ശേഷിപ്പുകളായി 130 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ് നാളെ മുതല്‍ തിങ്കളാഴ്ച വരെ; കടലോരത്ത് വന്‍തിരകളുയരും
ദശാബ്ദത്തില്‍ ഒരിക്കല്‍ മാത്രമെത്തുന്ന അപകടകാരിയായ കൊടുങ്കാറ്റ്  വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ കശക്കിയെറിയാനെത്തുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കാലാവസ്ഥാ പ്രവചനം പുറത്ത് വന്നു.  വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഭൂരിഭാഗം കടലോരങ്ങള്‍ക്കും ബാധകമായ മുന്നറിയിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. എക്‌സ്-ട്രോപ്പിക്കല്‍ സൈക്ലോണ്‍ മാന്‍ഗയുടെ ശേഷിപ്പുകളെന്ന നിലയിലായിരിക്കും ഇവിടെ

More »

ഓസ്‌ട്രേലിയക്ക് കൊറോണ മരണം വെറും 102ല്‍ ഒതുക്കാനായതില്‍ ലോകത്തിന്റെ കൈയടി; 7106 രോഗികളില്‍ 6494 പേരും സുഖം പ്രാപിച്ചു; 3086 കേസുകളും 48 മരണവുമായി എന്‍എസ്ഡബ്ല്യൂ മുന്നില്‍;24 മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്ത് 13 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു
 ഓസ്‌ട്രേലിയയില്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കൊറോണ കവര്‍ന്നിരിക്കുന്നത് 102 പേരുടെ ജീവനാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തിന് കൊറോണയെ തൊടാന്‍ പോലും സാധിച്ചിട്ടില്ലെന്ന് വ്യക്തമാണ്. നേരത്തെ തന്നെ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതും ജനങ്ങള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി അനുസരിച്ചതുമാണ് ഇത്തരത്തില്‍ കോവിഡ് 19നെ പിടിച്ച് കെട്ടാന്‍

More »

ഓസ്‌ട്രേലിയയിലേക്ക് കൊറോണ പ്രതിസന്ധിയില്‍ യൂറോപ്പില്‍ നിന്നും വിലകുറഞ്ഞ ചിപ്‌സുകളൊഴുകുന്നു;രാജ്യത്തെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ കടുത്ത ആശങ്കയില്‍; ഈ സ്ഥിതി തുടര്‍ന്നാല്‍ ഓസ്‌ട്രേലിയയിലെ ഉരുളക്കിഴങ്ങുല്‍പാദനം പൂട്ടിക്കെട്ടുമെന്ന് മുന്നറിയിപ്പ്
ഓസ്‌ട്രേലിയയിലേക്ക് വിവിധ യൂറോപ്യന്‍  രാജ്യങ്ങളില്‍ നിന്നും വില കുറഞ്ഞ ചിപ്‌സ് ഐറ്റങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഒഴുകി എത്തുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് രാജ്യത്തെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ രംഗത്തെത്തി. ഇത്തരം ഐറ്റങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത് ഗവണ്‍മെന്റ് ഉടനടി നിര്‍ത്തലാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. യൂറോപ്പില്‍ കൊറോണ തീര്‍ത്ത

More »

വിക്ടോറിയയില്‍ ബുധനാഴ്ച ആഞ്ഞടിച്ച കൊടുങ്കാറ്റ് ടൊര്‍ണാഡോ തന്നെ; ഔദ്യോഗിക സ്ഥിരീകരണവുമായി ബ്യൂറോ ഓഫ് മെറ്റീരിയോളജി; ഗീലോംഗ് അടക്കമുള്ള ചിലയിടങ്ങളില്‍ നിരവധി വീടുകളെ കാറ്റ് തകര്‍ത്തു; തുടര്‍ച്ചയായെത്തിയ കാറ്റില്‍ ഭയന്ന് വിറച്ച് ജനം
വിക്ടോറിയയിലെ ചില പ്രദേശങ്ങളില്‍ ബുധനാഴ്ച അതിരാവിലെ ആഞ്ഞടിച്ച് നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കിയ കാറ്റ് ടൊര്‍ണാഡോ ആണെന്ന് സ്ഥിരീകരിച്ച് ബ്യൂറോ ഓഫ് മെറ്റീരിയോളജി രംഗത്തെത്തി. വൗണ്‍ പോണ്ട്‌സിലെ ഗീലോംഗ് സബര്‍ബില്‍ അടക്കമുള്ള ഇടങ്ങളിലായിരുന്നു കാറ്റ് നാശനഷ്ടങ്ങള്‍ വിതറിയിരന്നത്. പ്രതിവര്‍ഷം ഓസ്‌ട്രേലിയയില്‍ ചുരുങ്ങിയത് 60 ടൊര്‍ണാഡോകളെങ്കിലും

More »

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ കൊറോണ ലോക്ക്ഡൗണിനിടെ ട്രാഫിക് നിയമലംഘനങ്ങള്‍ വര്‍ധിച്ചു; റോഡില്‍ വാഹനങ്ങള്‍ കുറവായത് മുതലെടുത്ത് ഗതാഗത നിയമങ്ങളെ നോക്കുകുത്തിയാക്കി അപകടകരമായി പറപറക്കുന്നവരേറുന്നു
 ഈ കൊറോണ വൈറസ് പ്രതിസന്ധി കാലത്ത് ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ ഗതാഗത നിയമലംഘനങ്ങള്‍ മറ്റിടങ്ങളിലേതിനേക്കാള്‍ കുതിച്ചുയരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.കാന്‍ബറയില്‍ കൊറോണക്കാലത്ത് ഡ്രൈവിംഗ് കുറ്റങ്ങള്‍ പെരുകുന്നതിലുള്ള അസ്വസ്ഥതയും ആശങ്കയും  തിങ്കളാഴ്ച ആക്ട് പോലീസ് വിലിച്ച് കൂട്ടിയ പത്രസമ്മേളനത്തില്‍

More »

കത്തിയാക്രമണം ഓസ്‌ട്രേലിയയുടെ കണ്ണു തുറന്നു ; വിട്ടുവീഴ്ചയില്ലാതെ പരിശോധനകള്‍ ; പുതിയ നീക്കവുമായി പൊലീസ്

ന്യൂസൗത്ത് വെയില്‍സില്‍ പൊതു സ്ഥലത്ത് എത്തുന്നവര്‍ കത്തി കൈവശം വച്ചിട്ടുണ്ടോ എന്നറിയാന്‍ പരിശോധനയ്ക്കായി പൊലീസിന് അധികാരം നല്‍കുന്ന കാര്യം ആലോചനയില്‍. കഴിഞ്ഞാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. ക്വീന്‍സ്ലാന്‍ഡില്‍ വിജയകരമായി നടപ്പിലാക്കുന്ന നിയമം

ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നു ; കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ച മസ്‌ക്കിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നുവെന്ന് ആന്തണി ആല്‍ബനീസ്

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ; എതിര്‍പ്പുമായി ഇലോണ്‍ മസ്‌ക്

ഓര്‍ത്തഡോക്‌സ് ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് കുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ ആവശ്യത്തിനെതിരെ ഇലോണ്‍ മസ്‌ക്. വീഡിയോയ്ക്ക് ലോകം മുഴുവന്‍ വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയാണ് മസ്‌ക്

സിഡ്‌നി ഷോപ്പിങ് സെന്റര്‍ ആക്രമണം ; ധീരതയ്ക്കുള്ള അംഗീകാരമായി രണ്ട് വിദേശികള്‍ക്ക് പൗരത്വം നല്‍കിയേക്കും

സിഡ്‌നി ഷോപ്പിങ് സെന്റര്‍ ആക്രമണത്തില്‍ പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന് പൗരത്വം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റ പാകിസ്ഥാനിയായ സുരക്ഷാ ഉദ്യോഗസ്ഥന് ഓസ്‌ട്രേലിയന്‍ പൗരത്വം നല്‍കുന്ന കാര്യം

സിഡ്‌നിയിലെ മാളിലെ കത്തിയാക്രമണം, പരിക്കേറ്റ 9 മാസം പ്രായമുള്ള കുഞ്ഞ് ആശുപത്രി വിട്ടു, നോവായി അമ്മയുടെ മരണം

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ തിരക്കേറിയ ഷോപ്പിംഗ് മാളിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുട്ടി ആശുപത്രി വിട്ടു. പിഞ്ചുകുഞ്ഞിന്റെ അമ്മ ആഷ്!ലി ഗുഡ്, കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടിരുന്നു. ഈ മാസം 13ന് നടന്ന ആക്രമണത്തില്‍ ആറ് പേര്‍

യുവതിയുടെ പേര് സ്വസ്തിക; സിഡ്‌നിയില്‍ സര്‍വ്വീസ് നിഷേധിച്ച് യൂബര്‍ ; വിവാദമായതോടെ മാപ്പു ചോദിച്ചു

സംസ്‌കൃത പേരുള്ള യുവതിയ്ക്ക് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി യൂബര്‍. സ്വസ്തിക ചന്ദ്ര (35) എന്ന യുവതിയാണ് ഈ ദുരനുഭവം നേരിട്ടത്. വിഷയം വിവാദമായതോടെ വിലക്ക് പിന്‍വലിക്കുകയും കമ്പനി ക്ഷമാപണം നടത്തുകയും ചെയ്തു. യുവതിയുടെ പേര് സ്വസ്തിക എന്നായതിനാലാണ് യൂബര്‍ കമ്പനി