Australia

ഓസ്‌ട്രേലിയയില്‍ ഡാര്‍ക്ക് വെബില്‍ കൊറോണ വൈറസ് ഉല്‍പന്നങ്ങള്‍ അനധികൃതമായി വില്‍പനക്ക്; കൊറോണയ്ക്കുള്ള മരുന്നുകളെന്ന പേരില്‍ നിരവധി പ്രൊഡക്ടുകള്‍; കട്ടെടുത്ത പിപിഇ പോലും ലഭ്യം; വൈറസ് പ്രതിസന്ധി കാലത്തെ ചൂഷണം ചെയ്യാന്‍ സൈബര്‍ ക്രിമിനലുകള്‍
കൊറോണ വൈറസുമായി ബന്ധപ്പെട്ട നിരവധി ഉല്‍പന്നങ്ങള്‍ ഓസ്‌ട്രേലിയയില്‍ ഡാര്‍ക്ക് വെബില്‍ അനധികൃതമായി വില്‍പനക്ക് വച്ചിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.പാസീവ് വാക്‌സിന്‍ എന്ന പേരിലാണിവ വില്‍പനക്ക് വച്ചിരിക്കുന്നത്. നിലവിലെ വൈറസ് പ്രതിസന്ധിയെ സൈബര്‍ ക്രിമിനലുകള്‍ എത്തരത്തിലാണ് ചൂഷണം ചെയ്യുന്നതെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ അന്വേഷണത്തിലൂടെയാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൊറോണ ബാധിച്ചവരും അതില്‍ നിന്ന് സുഖംപ്രാപിച്ചവരുമായവരുടെ ബ്ലഡ് പ്ലാസ്മ പോലും ഡാര്‍ക്ക് വെബില്‍ കൊറോണക്കുള്ള വാക്‌സിന്‍ എന്ന പേരില്‍ വില്‍പനക്ക്

More »

ഓസ്‌ട്രേലിയയ്ക്ക് കൊറോണയുടെ കാര്യത്തില്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റിയെ വിശ്വസിക്കാനാവില്ലെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍;ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് കൊറോണയുടെ രണ്ടാം തരംഗമുണ്ടാകാതിരിക്കാന്‍ കടുത്ത ജാഗ്രത വേണമെന്ന് പ്രഫ. പോള്‍ കെല്ലി
ഓസ്‌ട്രേലിയയ്ക്ക് മറ്റ് രാജ്യങ്ങള്‍ സ്വീകരിച്ച പോലെ കൊറോണയുടെ കാര്യത്തില്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റി അഥവാ കൂട്ട പ്രതിരോധം എന്ന സമീപനം വച്ച് പുലര്‍ത്താനാവില്ലെന്ന് അല്ലെങ്കില്‍ ഇതില്‍ വിശ്വസിക്കാനാവില്ലെന്ന കടുത്ത മുന്നറിയിപ്പുമായി  ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായ പ്രഫ. പോള്‍ കെല്ലി രംഗത്തെത്തി. ജനസംഖ്യയുടെ വലിയൊരു അനുപാതം പേര്‍ക്ക് ഒരു രോഗം പിടിപെടുന്നതിനെ

More »

ഓസ്ട്രേലിയയില്‍ ഗവണ്‍മെന്റിന്റെ കൊറോണ വൈറസ് ട്രേസിംഗ് ആപ് 2.44 മില്യണ്‍ പേര്‍ ഡൗണ്‍ ലോഡ് ചെയ്തു; കൊറോണ രോഗിയുമായി സമ്പര്‍ക്കമുണ്ടായാല്‍ കോവിഡ്സേഫ് മുന്നറിയിപ്പേകുന്നു; രോഗം നേരത്തെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ആപ്പ് തരംഗമാകുന്നു
 ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ കൊറോണ വൈറസ് ട്രേസിംഗ് ആപ്പായ കോവിഡ്‌സേഫ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് മില്യണിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തുവെന്ന് റിപ്പോര്‍ട്ട്.ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഈ ആപ്പ് സര്‍ക്കാര്‍ ലോഞ്ച് ചെയ്തിരുന്നത്. ചൊവ്വാഴ്ച ഉച്ചവരെയുള്ള ഓസ്‌ട്രേലിയന്‍ സമയത്തിനുള്ളില്‍ 2.44 മില്യണ്‍ പേരാണ് ഈ ആപ്പ് ഡൗണ്‍ലോഡ്

More »

സിഡ്‌നിയിലെ കൊറോണ ഹോട്ട്‌സ്‌പോട്ടായ ന്യൂമാര്‍ച്ച് ഹൗസില്‍ നാല് പേര്‍ കൂടി മരിച്ചു; ഈ ഏയ്ജ്ഡ് കെയര്‍ഹോമിലെ മൊത്തം മരണം 11; രോഗം ബാധിച്ചെത്തിയ ജീവനക്കാരനില്‍ നിന്നും 50 ലധികം ജീവനക്കാര്‍ക്കും അന്തേവാസികള്‍ക്കും കോവിഡ്-19 പകര്‍ന്നു
സിഡ്‌നിയിലെ ഏയ്ജ്ഡ് കെയര്‍ ഹോമായ കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടായ ന്യൂമാര്‍ച്ച് ഹൗസില്‍ കോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നുവെന്ന്  റിപ്പോര്‍ട്ട്.നിലവില്‍ ഇവിടെ കൊറോണ മരണങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ 11 ആയാണ് വര്‍ധിച്ചിരിക്കുന്നത്.വെസ്‌റ്റേണ്‍ സിഡ്‌നിയിലുള്ള ഈ ഏയ്ജ്ഡ് കെയര്‍ ഹോമില്‍ അടുത്തിടെ നാല് വയോജനങ്ങള്‍ കൂടി കൊറോണ ബാധിച്ച് മരിച്ചതോടെയാണ് മരണം 11ല്‍

More »

ടാസ്മാനിയയില്‍ നാല് പുതിയ കൊറോണ കേസുകള്‍ കൂടി; മൂന്ന് പേര്‍ നോര്‍ത്ത് വെസ്റ്റിലെ രോഗിയുമായി സമ്പര്‍ക്കമുണ്ടായ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍; സ്‌റ്റേറ്റിലെ മൊത്തം കേസുകള്‍ 218; കൂടുതല്‍ ടെസ്റ്റുകളും ട്രേസിംഗും നിര്‍ബന്ധമെന്ന് പ്രീമിയര്‍
 ടാസ്മാനിയയില്‍ നാല് പുതിയ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചുവെന്നും കൂടുതല്‍ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്ക് കോവിഡ് -19 പോസിറ്റീവാണെന്ന് തെളിഞ്ഞുവെന്നും റിപ്പോര്‍ട്ട്.അതായത് നാലില്‍ മൂന്ന് പുതിയ കേസുകളും ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കാണ്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണി മുതലുള്ള 24 മണിക്കൂറുകള്‍ക്കിടെ ടാസ്മാനിയയില്‍ നാല്  പുതിയ കേസുകള്‍ സ്ഥിരീകരിച്ചുവെന്നാണ്

More »

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ സ്‌കൂളുകളില്‍ ടേം ടു വിന്റെ ആദ്യദിനത്തില്‍ രജിസ്ട്രര്‍ ചെയ്തത് വെറും അഞ്ച് ശതമാനം കുട്ടികള്‍; കൊറോണപ്പേടിയില്‍ വിദ്യാര്‍ത്ഥികള്‍;എന്‍എസ്ഡബ്ല്യൂവില്‍ മേയ് 11 മുതല്‍ ആഴ്ചയിലൊരു ദിവസം സ്‌കൂള്‍
ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ചില സ്‌കൂളുകള്‍ ടേം ടു ആരംഭിച്ചുവെങ്കിലും നേരിട്ട് സ്‌കൂളില്‍ പോകാനുള്ള രജിസ്‌ട്രേഷനില്‍ വന്‍ ഇടിവാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. കൊറോണ ഭീഷണിയുണ്ടെങ്കിലും കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നതില്‍ അപകടമൊന്നുമില്ലെന്ന് സര്‍ക്കാര്‍ രക്ഷിതാക്കളോട് ആവര്‍ത്തിച്ച് നിര്‍ദേശമേകിയിട്ടും മിക്കവരും

More »

എന്‍എസ്ഡബ്ല്യൂവിലെ കൊറോണ വൈറസ് ലോക്ക്ഡൗണില്‍ വെള്ളിയാഴ്ച മുതല്‍ ഇളവുകള്‍; രണ്ട് മുതിര്‍ന്നവര്‍ക്കും അവരുടെ കുട്ടികള്‍ക്കും സുഹൃത് കുടുംബങ്ങളെ സന്ദര്‍ശിക്കാം; ഇളവുകള്‍ അപകടസാധ്യതയേറിയതിനാല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് പ്രീമിയര്‍
 എന്‍എസ്ഡബ്ല്യൂവിലെ കൊറോണ വൈറസ് ലോക്ക്ഡൗണില്‍ ഈ ആഴ്ച മുതല്‍ ചില ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചുവെന്ന് വെളിപ്പെടുത്തി പ്രീമിയര്‍ ഗ്ലാഡി ബെറെജിക്ലിയാന്‍ രംഗത്തെത്തി. ഇതിലൂടെ ജനങ്ങള്‍ക്ക് സുഹൃത് സന്ദര്‍ശനം പോലുള്ളവ നടത്താനാവുമെന്നും പ്രീമിയര്‍ പറയുന്നു. ഇത് പ്രകാരം സ്റ്റേറ്റില്‍ ഈ വരുന്ന വെള്ളിയാഴ്ച മുതല്‍  രണ്ട് മുതിര്‍ന്നവരും അവരുടെ കുട്ടികള്‍ക്കും മറ്റ്

More »

ഓസ്‌ട്രേലിയയില്‍ കൊറോണഭീഷണി ജനന നിരക്ക് കുറയ്ക്കുമെന്ന് പ്രവചനം; കോവിഡ്-19 തീര്‍ത്ത അനിശ്ചിതത്വത്തിലേക്ക് കുട്ടികളെ ജനിപ്പിക്കേണ്ടെന്ന് തീരുമാനിക്കുന്നവരേറുന്നു; ഇത് സമീപഭാവിയില്‍ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്
ഓസ്‌ട്രേലിയയില്‍ നിലവില്‍ കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഈ അപകടകരമായ അവസ്ഥയില്‍ തങ്ങള്‍ക്ക് കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കുന്നവരുടെ എണ്ണം പെരുകുമെന്ന് മുന്നറിയിപ്പേകി പ്രമുഖ ഡെമോഗ്രാഫറായ ഓസ്‌ട്രേലിയന്‍  നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ലിസ് അല്ലെന്‍ രംഗത്തെത്തി. ദീര്‍ഘകാലം ക്വോറന്റീനിലും ഐസൊലേഷനിലും കഴിയാന്‍ ആളുകള്‍ വീടുകളില്‍ തന്നെ കഴിയാന്‍

More »

ഓസ്‌ട്രേലിയയിലെ നിരവധി പ്രദേശങ്ങള്‍ ഈ ആഴ്ച കൊടും ശൈത്യത്തിലേക്ക്; സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബാന്‍ തുടങ്ങിയിടങ്ങളില്‍ അസഹനീയ തണുപ്പ്; മെല്‍ബണില്‍ 1960ന് ശേഷമുള്ള ഏറ്റവും ശൈത്യമാര്‍ന്ന ഏപ്രില്‍; നിരവധി ഇടങ്ങളില്‍ മഴയും കാറ്റുകളും
സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബാന്‍ എന്നിവിടങ്ങളില്‍ ഈ ആഴ്ച കടുത്ത ശൈത്യമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ വെളിപ്പെടുത്തുന്നു.ഇതിനെ തുടര്‍ന്ന് മഴയും കാറ്റുകളും അനുഭവപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്. ധ്രുവപ്രദേശങ്ങളില്‍ നിന്നെത്തുന്ന ന്യൂനമര്‍ദം മൂലമാണ്  സൗത്ത് ഈസ്റ്റേണ്‍ ഓസ്‌ട്രേലിയില്‍ ഇത്തരത്തില്‍ തണുപ്പേറിയ കാലാവസ്ഥക്ക്

More »

ബോണ്ടി ജംഗ്ഷനില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ സ്ഥിതി മെച്ചപ്പെട്ടു; 38-കാരിയായ അമ്മ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് സ്വന്തം ജീവന്‍ ബലികൊടുത്ത്

ശനിയാഴ്ച ബോണ്ടി ജംഗ്ഷനില്‍ നടന്ന അക്രമത്തില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സിഡ്‌നി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ സ്ഥിതി സ്ഥിരത കൈവരിച്ചതായാണ് അപ്‌ഡേറ്റ്. നേരത്തെ കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായിരുന്നു. ഇതിന്

ഓസ്‌ട്രേലിയന്‍ സര്‍ജറി കാത്തിരിപ്പ് സമയം എക്കാലത്തെയും നീണ്ടത്; എമര്‍ജന്‍സി റൂമുകളില്‍ തിക്കിത്തിരക്ക്; മുന്നറിയിപ്പുമായി എഎംഎ റിപ്പോര്‍ട്ട്

പബ്ലിക് ഹോസ്പിറ്റലുകളില്‍ പ്ലാന്‍ ചെയ്ത സര്‍ജറി കാത്തിരിപ്പ് സമയങ്ങള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ അവസ്ഥയിലെന്ന് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിപ്പോര്‍ട്ട്. 20 വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്ലാന്‍ ചെയ്ത സര്‍ജറികള്‍ നടത്താന്‍ രണ്ടിരട്ടി

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി ; 16 കാരനെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി .ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് 16 കാരനെതിരെ ചുമത്തിയിരിക്കുന്നത്. പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പാരമറ്റ ചില്‍ഡ്രന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. മാനസിക

സ്ഥിതി പ്രതിസന്ധിയില്‍ ; ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ

ഇറാനുമായും പലസ്തീനുമായും സംഘര്‍ഷം കനത്തതോടെ ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ. ഇസ്രയേലിലെ വിമാനത്താവളം എപ്പോള്‍ വേണമെങ്കിലും അടച്ചിടാന്‍ സാധ്യതുണ്ടെന്നും ഇസ്രായേലിലും അധിനിവേശ പലസ്തീനിലുമുള്ള ഓസ്‌ട്രേലിയക്കാര്‍ ഉടന്‍ മടങ്ങണമെന്നും

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട മാള്‍ ഇന്നു തുറന്നു ; കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി പേര്‍ ഒത്തുകൂടി

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവം ഓസ്‌ട്രേലിയന്‍ സമൂഹത്തിന് വലിയ വേദനയാകുകയാണ്. സംഭവത്തില്‍ ഇരയായവരുടെ പ്രിയപ്പെട്ടവരും മറ്റും ഇന്നലെ സിഡ്‌നിയില്‍ ആക്രമണം നടന്ന മാളില്‍ ഒത്തുകൂടി. വെള്ളിയാഴ്ച മുതല്‍ ഷോപ്പിങ് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ചില കടകള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം ; ക്ഷമിക്കുന്നുവെന്ന് കുത്തേറ്റ ബിഷപ്പ്

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം പറഞ്ഞു.സംഭവത്തില്‍ കൗമാരക്കാരന് കുറ്റബോധമുണ്ടെന്നും കുടുംബത്തിന്റെ പ്രതിനിധികള്‍ വ്യക്തമാക്കി. കൗമാരക്കാന്‍ ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സയിലാണ്. ഇയാളെ ചോദ്യം