Australia

ഇ. കോളി ബാക്റ്റീരിയ അടങ്ങിയിട്ടുണ്ടെന്ന സംശയം; ന്യൂ സൗത്ത് വെയ്ല്‍സിലെയും എസിടിയിലെയും പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലകളില്‍ വിറ്റഴിച്ച പാല്‍ തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചത് അല്‍ദി എന്ന കമ്പനിയുടെ ഫാംഡേല്‍ ഫുള്‍ക്രീം മില്‍ക്ക്
ന്യൂ സൗത്ത് വെയ്ല്‍സിലെ ചില സ്‌റ്റോറുകളിലും എസിടിയിലെ  സൂപ്പര്‍ മാര്‍ക്കറ്റുകളിലും വിറ്റ ഫാംഡേല്‍ ഫുള്‍ക്രീം മില്‍ക്ക് തിരിച്ചുവിളിച്ചു. മാതൃകമ്പനിയായ അല്‍ദി ഈ ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നതായി അറിയിച്ചു. ഇ. കോളി ബാക്ടിരിയയുടെ സാന്നിധ്യം കണക്കിലെടുത്താണ് ഉല്‍പ്പന്നം തിരിച്ചു വിളിച്ചത്. പാല്‍ വാങ്ങിയ ഇടത്തു തന്നെ തിരിച്ചേല്‍പ്പിക്കാനോ  13 25 34 എന്ന മ്പരില്‍ ബന്ധപ്പെട്ട് റീഫണ്ട് നേടാനോ കമ്പനി ഉപദേശിച്ചു.  25 - 02-20 വരെ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നമാണിത്.  ഇവ ഉപയോഗിച്ച ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ എത്രയും വേഗം ആരോഗ്യ വിദഗ്ധരെ സമീപിക്കണമെന്നാണ് നിര്‍ദേശം. ബാധിക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വാങ്ങിച്ച ഉപയോക്താക്കള്‍ക്ക് ഇതിന്റെ പണം തിരിച്ചു നല്‍കുമെന്ന് കമ്പനി അറിയിച്ചു. ഇ. കോളി ബാക്ടീരിയയുടെ സാന്നിധ്യം

More »

മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ സയനൈഡ് നല്‍കിക്കൊന്ന ഭാര്യയുടെ കാമുകന്‍ അരുണ്‍ കമലാസനന്റെ അപ്പീല്‍ അപേക്ഷ ഓസ്‌ട്രേലിയന്‍ പരമോന്നത കോടതി തള്ളി; വിധിയെ ഇനി ചോദ്യം ചെയ്യാന്‍ അരുണിന് അവസരമില്ല; ശിഷ്ടകാലം അഴിക്കുള്ളില്‍
 മലയാളിയായ സാം എബ്രഹാം വധക്കേസില്‍ പ്രതിയായ അരുണ്‍ കമലാസനന്റെ അപ്പീല്‍ അപേക്ഷ ഓസ്‌ട്രേലിയന്‍ പരമോന്നത കോടതിയായ ഹൈക്കോടതി തള്ളി. ശിക്ഷാവിധിയുടെ സാധുതയില്‍ സംശയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ തള്ളിയത്. അരുണിന് 23 വര്‍ഷവും സോഫിയയ്ക്ക് 18 വര്‍ഷവും കഴിഞ്ഞു മാത്രമേ പരോളിന് അര്‍ഹതയുള്ളൂ എന്നും കോടതി വിധിച്ചിരുന്നു. ശിക്ഷാ വിധിക്കെതിരായ അപ്പീല്‍ അനുവദിച്ച കോടതി അരുണ്‍

More »

ന്യൂ സൗത്ത് വെയില്‍സില്‍ 344 ഡോളറും അഞ്ച് ഡീമെറിറ്റ് പോയിന്റുകളും; വിക്ടോറിയയില്‍ 496 ഡോളര്‍ പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റുകളും; ഓസ്‌ട്രേലിയയിലെ സംസ്ഥാനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷ ഇവ
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുന്നത് ഒട്ടുമിക്ക എല്ലായിടങ്ങളിലും തന്നെ ശിക്ഷാര്‍ഹമായ കുറ്റമാണ്. ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിലും ഇതിന് കടുത്ത ശിക്ഷയാണ് ഈടാക്കി വരുന്നത്. ഇത്തരത്തില്‍ ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷ എന്തൊക്കെയാണെന്ന് വിശദമായി അറിയാം.  മൊബൈല്‍ ഫോണ്‍

More »

ഇ. കോളി ബാക്റ്റീരിയ അടങ്ങിയിട്ടുണ്ടെന്ന സംശയം; ന്യൂ സൗത്ത് വെയ്ല്‍സിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലകളില്‍ വിറ്റഴിച്ച പാല്‍ തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചത് ഡയറി ഫാമേഴ്സ് എന്ന കമ്പനിയുടെ പാല്‍
ന്യൂ സൗത്ത് വെയ്ല്‍സിലെ വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വിറ്റ ഡയറി ഫാമേഴ്‌സിന്റെ ഒരു ലിറ്ററിന്റെയും മൂന്ന് ലിറ്ററിന്റെയും ഫുള്‍ക്രീം മില്‍ക്ക് തിരിച്ചുവിളിച്ചു. ഡയറി ഫാമേസ് ബ്രാന്‍ഡിന്റെ ഉടമകളായ ലയണ്‍ ഡയറി ആന്‍ഡ് ഡ്രിങ്ക്‌സ് ഈ ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നതായി അറിയിച്ചു.സിഡ്നിയിലെ പെന്റിത്തിലുള്ള ലയണ്‍സിന്റെ ഡയറി പ്ലാന്റില്‍ നിന്നുള്ള

More »

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം റോഡിലൂടെ നടന്നു പോയ വൃദ്ധനെ തടഞ്ഞ് നിര്‍ത്തി മോഷണം നടത്തി; ഇന്ത്യന്‍ വംശജനം അറസ്റ്റ് ചെയ്ത് ന്യൂ സൗത്ത് വെയ്ല്‍സ് പോലീസ്; ഇന്ത്യക്കാര്‍ക്കാകെ നാണക്കേടായ മോഷണം നടന്നത് സിഡ്‌നിയിലെ ടൂംഗാബിയില്‍
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം റോഡിലൂടെ നടന്നു പോയ വൃദ്ധനെ തടഞ്ഞ് നിര്‍ത്തി മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായത് ഇന്ത്യന്‍ വംശജന്‍.ന്യൂ സൗത്ത് വെയില്‍സ് പൊലീസ് ആണ് ഇന്ത്യന്‍ പൗരനായ യുവാവിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം.സിഡ്‌നിയില്‍ ഇന്ത്യന്‍ വംശജര്‍ കൂടുതലായി ജീവിക്കുന്ന പ്രദേശങ്ങളിലൊന്നായ ടൂംഗാബിയിലാണ് മോഷണം നടന്നത്.ടൂംഗാബിയിലെ

More »

ഓസ്‌ട്രേലിയയില്‍ കൂടുതല്‍ പണം കൊടുത്താല്‍ വേഗതയുള്ള ഇന്റര്‍നെറ്റ് കിട്ടുന്നുണ്ടോ? വേഗതയേറിയ ഇന്റര്‍നെറ്റ് ലഭിക്കുന്നത് കുറഞ്ഞ നിരക്കിലുള്ള പ്ലാന്‍ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്കെന്ന് പഠനം; ഇന്റര്‍നെറ്റ് പ്ലാന്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കൂ
 കൂടുതല്‍ പണം കൊടുത്താല്‍ കൂടുതല്‍ വേഗതയുള്ള ഇന്റര്‍നെറ്റ് എന്നാണ് ടെലികോം കമ്പനികള്‍ പറയുന്നത്. ഇത് വിശ്വസിച്ചാണ് നമ്മളില്‍ പലരും കൂടുതല്‍ പണം മുടക്കുന്നതും. എന്നാല്‍ ഇത് തെറ്റെന്നാണ് ഓസ്‌ട്രേലിയയിലെ ടെലികോം കമ്പനികളെക്കുറിച്ചുള്ള പഠനത്തില്‍ പറയുന്നത്. മികച്ച സേവനം നല്‍കുന്നത് ആരെന്ന് കണ്ടെത്താനാണ് ഓസ്‌ട്രേലിയന്‍ കോംപറ്റീന്‍ ആന്റ് കണ്‌സ്യൂമര്‍ കമ്മീഷന്‍ പഠനം

More »

വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ ഇനി കൂടുതല്‍ പിഴ; ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള പിഴ 1,000 ഡോളറാക്കി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം; ജൂലൈ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍
വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള പിഴ 1,000 ഡോളറാക്കി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ജൂലൈ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിലവില്‍ സംസ്ഥാനത്ത് ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 400 ഡോളറാണ് പിഴ. ഇതാണ് 1,000 ഡോളര്‍ ആയി ഉയര്‍ത്തുന്നത്.  ഡ്രൈവ് ചെയ്യുന്നതിനിടെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുക,

More »

കൊറോണ വൈറസ് ഭീതി; അഡലെയ്ഡില്‍ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള ഒരേയൊരു വിമാന സര്‍വീസ് സസ്‌പെന്‍ഡ് ചെയ്ത് ചൈന സൗത്തേണ്‍ എയര്‍ലൈന്‍സ്; ജൂണ്‍ മാസം പകുതി വരെ ഈ റൂട്ടിലുള്ള തങ്ങളുടെ സര്‍വീസുകളെല്ലാം നിര്‍ത്തുന്നതായി കമ്പനി
അഡലെയ്ഡില്‍ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള ഒരേയൊരു വിമാന സര്‍വീസ് സസ്‌പെന്‍ഡ് ചെയ്ത് ചൈന സൗത്തേണ്‍ എയര്‍ലൈന്‍സ്. കൊറോണ വൈറസ് ഭീതി പടരുന്ന സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തലാക്കിയത്. ജൂണ്‍ മാസം പകുതി വരെയെങ്കിലും ഗ്വാംഗ്ഷൗവിനും അഡലെയ്ഡിനുമിടയിലുള്ള തങ്ങളുടെ എല്ലാ സര്‍വീസുകളും നിര്‍ത്തിവെക്കുമെന്ന് കമ്പനി വ്യക്തമാക്കി. രണ്ട് നഗരങ്ങളെയും ബന്ധിപ്പിച്ച് പ്രതിവാരം അഞ്ച്

More »

ഓസ്‌ട്രേലിയയിലെ വമ്പന്‍ നഗരങ്ങളിലെ ജനസംഖ്യ വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; ജനസംഖ്യ കൂടാന്‍ കാരണം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണത്തില്‍ വന്ന വര്‍ധന; ജനസംഖ്യാ വളര്‍ച്ചയ്‌ക്കൊപ്പം പ്രോപ്പര്‍ട്ടി വിലയും കുതിക്കുന്നു
ഓസ്‌ട്രേലിയയിലെ വമ്പന്‍ നഗരങ്ങളിലെ ജനസംഖ്യ ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുള്ള വര്‍ധനയാണ് ജനസംഖ്യാ വര്‍ധനവിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കുടിയേറ്റം വ്യാപകമായതിനാല്‍ തന്നെ ഓസ്‌ട്രേലിയയില്‍ ജനസംഖ്യാ വളര്‍ച്ച വളരെ കൂടുതലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓസ്‌ട്രേലിയയിലെ ജനസംഖ്യ 1.5

More »

ബോണ്ടി ജംഗ്ഷനില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ സ്ഥിതി മെച്ചപ്പെട്ടു; 38-കാരിയായ അമ്മ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് സ്വന്തം ജീവന്‍ ബലികൊടുത്ത്

ശനിയാഴ്ച ബോണ്ടി ജംഗ്ഷനില്‍ നടന്ന അക്രമത്തില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സിഡ്‌നി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ സ്ഥിതി സ്ഥിരത കൈവരിച്ചതായാണ് അപ്‌ഡേറ്റ്. നേരത്തെ കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായിരുന്നു. ഇതിന്

ഓസ്‌ട്രേലിയന്‍ സര്‍ജറി കാത്തിരിപ്പ് സമയം എക്കാലത്തെയും നീണ്ടത്; എമര്‍ജന്‍സി റൂമുകളില്‍ തിക്കിത്തിരക്ക്; മുന്നറിയിപ്പുമായി എഎംഎ റിപ്പോര്‍ട്ട്

പബ്ലിക് ഹോസ്പിറ്റലുകളില്‍ പ്ലാന്‍ ചെയ്ത സര്‍ജറി കാത്തിരിപ്പ് സമയങ്ങള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ അവസ്ഥയിലെന്ന് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിപ്പോര്‍ട്ട്. 20 വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്ലാന്‍ ചെയ്ത സര്‍ജറികള്‍ നടത്താന്‍ രണ്ടിരട്ടി

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി ; 16 കാരനെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി .ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് 16 കാരനെതിരെ ചുമത്തിയിരിക്കുന്നത്. പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പാരമറ്റ ചില്‍ഡ്രന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. മാനസിക

സ്ഥിതി പ്രതിസന്ധിയില്‍ ; ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ

ഇറാനുമായും പലസ്തീനുമായും സംഘര്‍ഷം കനത്തതോടെ ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ. ഇസ്രയേലിലെ വിമാനത്താവളം എപ്പോള്‍ വേണമെങ്കിലും അടച്ചിടാന്‍ സാധ്യതുണ്ടെന്നും ഇസ്രായേലിലും അധിനിവേശ പലസ്തീനിലുമുള്ള ഓസ്‌ട്രേലിയക്കാര്‍ ഉടന്‍ മടങ്ങണമെന്നും

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട മാള്‍ ഇന്നു തുറന്നു ; കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി പേര്‍ ഒത്തുകൂടി

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവം ഓസ്‌ട്രേലിയന്‍ സമൂഹത്തിന് വലിയ വേദനയാകുകയാണ്. സംഭവത്തില്‍ ഇരയായവരുടെ പ്രിയപ്പെട്ടവരും മറ്റും ഇന്നലെ സിഡ്‌നിയില്‍ ആക്രമണം നടന്ന മാളില്‍ ഒത്തുകൂടി. വെള്ളിയാഴ്ച മുതല്‍ ഷോപ്പിങ് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ചില കടകള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം ; ക്ഷമിക്കുന്നുവെന്ന് കുത്തേറ്റ ബിഷപ്പ്

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം പറഞ്ഞു.സംഭവത്തില്‍ കൗമാരക്കാരന് കുറ്റബോധമുണ്ടെന്നും കുടുംബത്തിന്റെ പ്രതിനിധികള്‍ വ്യക്തമാക്കി. കൗമാരക്കാന്‍ ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സയിലാണ്. ഇയാളെ ചോദ്യം