Australia

വിക്ടോറിയക്കാര്‍ ആരെ തെരഞ്ഞെടുക്കും? മൂന്നാം വട്ടം ഗവണ്‍മെന്റ് രൂപീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ലേബര്‍; കോവിഡ് ലോക്ക്ഡൗണുകള്‍ ഡാനിയേല്‍ ആന്‍ഡ്രൂസിന് പണികൊടുക്കുമോ?
 വിക്ടോറിയയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഡാനിയേല്‍ ആന്‍ഡ്രൂസിന്റെ നില മെച്ചപ്പെട്ട സ്ഥിതിയിലാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മഹാമാരി കൈകാര്യം ചെയ്ത രീതികളില്‍ രോഷമുള്ള ജനങ്ങള്‍ ചില തിരിച്ചടികള്‍ കാത്തുവെയ്ക്കുന്നുണ്ട്. പക്ഷെ മാത്യൂ ഗൈയെ സ്റ്റേറ്റ് നേതാവായി തെരഞ്ഞെടുക്കാന്‍ ഇത് മതിയാവില്ലെന്നാണ് റിപ്പോര്‍ട്ട്.  മൂന്നാം തവണയും ഗവണ്‍മെന്റ് രൂപീകരിക്കാന്‍ കഴിയുന്ന തോതില്‍ ജനങ്ങള്‍ വോട്ട് ചെയ്യുമെന്നാണ് ലേബറിന്റെ പ്രതീക്ഷ. ഇതോടെ ആന്‍ഡ്രൂസ് വീണ്ടും പ്രീമിയര്‍ സ്ഥാനത്ത് എത്തുകയും ചെയ്യും. എന്നിരുന്നാലും 2018-ലേക്കാള്‍ ചെറിയ മാര്‍ജിനിലാകും വിജയം. ഇക്കുറി വിജയിച്ചാല്‍ വിക്ടോറിയയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രീമിയറായ ലേബര്‍ നേതാവായി ആന്‍ഡ്രൂസ് മാറും.  അതേസമയം വോട്ടുകള്‍ ഏത് ഭാഗത്തേക്ക് മറിയുമെന്നത്

More »

വേരിയബിള്‍ മോര്‍ട്ട്‌ഗേജ് റേറ്റ് ദുരിതം; ഓസ്‌ട്രേലിയയില്‍ വീട് സ്വന്തമാക്കുന്നത് ദുരന്തമായി മാറുന്നത് എന്ത് കൊണ്ട്?
 മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നത് ആഗോള തലത്തില്‍ തന്നെ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്ന ഘട്ടത്തിലാണ് ഗവണ്‍മെന്റുകള്‍ പലിശ നിരക്കുകളെ ഉപയോഗിച്ച് നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നത്.  ഉയരുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മൂലം ലോകത്തില്‍ തന്നെ വീട് സ്വന്തമാക്കാന്‍ കഴിയുന്ന ഏറ്റവും മോശം ഇടങ്ങളിലൊന്നാണ്

More »

നഗ്ന ബീച്ചായി ബോണ്ടി! ശരീരത്തില്‍ തുണിയുടെ ഭാരമില്ലാതെ ആളുകള്‍ അണിനിരന്നത് സ്‌പെന്‍സര്‍ ടുണിക്കിന്റെ സിഡ്‌നി ഇന്‍സ്റ്റലേഷന് വേണ്ടി
 ചരിത്രത്തില്‍ ആദ്യമായി ബോണ്ടി ബീച്ച് നഗ്ന ബീച്ചായി പ്രഖ്യാപിച്ചു. ശനിയാഴ്ചയാണ് ആയിരക്കണക്കിന് പേര്‍ നഗ്നശരീരം പ്രദര്‍ശിപ്പിച്ച് പുലര്‍കാലത്ത് തന്നെ ബീച്ചിലെത്തിയത്. ആര്‍ട്ടിസ്റ്റ് സ്‌പെന്‍സര്‍ ടുണിക്കിന്റെ പുതിയ ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റലേഷന് വേണ്ടിയായിരുന്നു ഇത്.  ബീച്ചില്‍ നഗ്നപ്രദര്‍ശനം അനുവദിക്കാന്‍ പ്രത്യേക നിയമമാറ്റം ആവശ്യമായി വന്നിരുന്നു. രാവിലെ 10

More »

നായ കുരച്ചതിനെ ചൊല്ലി തര്‍ക്കം, കടല്‍ത്തീരത്ത് വച്ച് വഴക്കിട്ടതോടെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു ; ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ നഴ്‌സിന്റെ മൊഴിയിങ്ങനെ
ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ നഴ്‌സിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൊലപാതകത്തിനുള്ള കാരണം വെളിപ്പെടുത്തി പൊലീസ്. ദില്ലി പൊലീസാണ് കഴിഞ്ഞ ദിവസം രാജ്‌വീന്ദര്‍ സിങ് (38) എന്ന ഇന്ത്യന്‍ നഴ്‌സിനെ അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5.23 കോടി രൂപ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ക്വീന്‍സ് ലാന്‍ഡ് പൊലീസാണ് ഇനാം

More »

രഹസ്യമായി അധിക വകുപ്പുകള്‍ ഏറ്റെടുത്തത് ആവശ്യമില്ലാത്ത പ്രവൃത്തി ; സ്‌കോട്ട് മോറിസണിന് തിരിച്ചടിയായി അന്വേഷണ റിപ്പോര്‍ട്ട്
കോവിഡ് പ്രതിസന്ധി കാലത്ത് രഹസ്യമായി സ്വയം കൂടുതല്‍ വകുപ്പുകള്‍ ഏറ്റെടുത്ത മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന് തിരിച്ചടിയായി അന്വേഷണ റിപ്പോര്‍ട്ട്. പൊതു ജനങ്ങളുടെ ജനാധിപത്യ വിശ്വാസങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് രഹസ്യമായി വകുപ്പുകള്‍  ഏറ്റെടുക്കുന്നതെന്ന് മുന്‍ ഹൈക്കോടതി ജസ്റ്റിസ് വിര്‍ജീനിയ ബെല്‍ പറഞ്ഞു. നീതീകരിക്കാനാകാത്തതും അത്യാവശ്യമല്ലാത്തതുമായ ഈ

More »

ക്വീന്‍സ്ലാന്‍ഡിലെ 24 കാരിയുടെ കൊലപാതകം ; പൊലീസ് ഒരു മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചയാള്‍ ഇന്ത്യയില്‍ അറസ്റ്റില്‍
ക്വീന്‍സ്ലാന്റിലെ കെയിന്‍സില്‍ 24കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തെരഞ്ഞിരുന്നയാളെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്തു. വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കകമാണ് രജ്വീന്ദര്‍ സിംഗ് എന്ന പഞ്ചാബി വംശജന്‍ അറസ്റ്റിലായത്. 38 കാരനായ പ്രതിയെ കണ്ടെത്താന്‍ ഇന്ത്യന്‍ രൂ അഞ്ചു കോടിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. സംസ്ഥാന ചരിത്രത്തിലെ

More »

10 വര്‍ഷത്തെ ചര്‍ച്ചകള്‍ ഒടുവില്‍ വിജയം; ഇന്ത്യന്‍-ഓസ്‌ട്രേലിയ വ്യാപാര കരാര്‍ ഇന്ത്യക്ക് ഗുണകരമാകുന്നതെങ്ങിനെ? ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരങ്ങള്‍
 10 വര്‍ഷം നീണ്ട ചര്‍ച്ചകള്‍. ഒടുവില്‍ ഇന്ത്യ, ഓസ്‌ട്രേലിയ സ്വതന്ത്ര വ്യാപാര കരാറില്‍ അന്തിമ തീരുമാനമായിരിക്കുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണവും, വ്യാപാര കരാറും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇരട്ടിയാക്കുമെന്നാണ് പ്രതീക്ഷ.  കരാര്‍ അംഗീകരിച്ചതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ട്വിറ്ററിലൂടെയാണ് സ്ഥിരീകരിച്ചത്.

More »

ആശങ്കകള്‍ അവസാനിക്കുന്നില്ല ; ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് മൂലം മരിച്ച 37 പേരില്‍ നാലു പേര്‍ മൂന്നു വാക്‌സിനുകളും സ്വീകരിച്ചവര്‍ ; നാലാം തരംഗത്തിന്റെ ആശങ്കയില്‍ ആരോഗ്യ വകുപ്പ്
കോവിഡ് പ്രതിസന്ധി അവസാനിച്ചിട്ടില്ല. രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. നാലാം തരംഗത്തിലേക്കാണ് പോകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് കോവിഡ് കണക്കുകളും. മുന്‍തവണയേക്കാള്‍ രോഗ ബാധിതരുടെ എണ്ണത്തിലെ വളര്‍ച്ച കുറയുന്നുണ്ടെങ്കിലും രോഗ ഭീതി വിട്ടുമാറുന്നില്ല. നിലവില്‍ ബിആര്‍.2, ബിക്യു.1.1 സ്‌ട്രെയിനുകള്‍ ഉള്‍പ്പെടെ ഉയര്‍ന്നുവരുന്ന സബ് വേരിയന്റുകളാണ്

More »

ഇലക്ട്രിക് കാറുകള്‍ക്ക് വന്‍ തോതില്‍ വില കുറയും ; സെക്കന്റ് ഹാന്‍ഡ് ഇലക്ട്രിക് കാറുകളുടെ വിലയും വരും നാളുകളില്‍ കുറയും ; കാര്‍ ചാര്‍ജിംഗ് ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് നികുതി ഇളവും പരിഗണനയില്‍
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വില കുറയ്ക്കാന്‍ നടപടി. വാഗ്ദാനം പാലിക്കുകയാണ് പാര്‍ട്ടി. ഇലക്ട്രിക് കാറുകളുടെ 5% ഇറക്കുമതി തീരുവയും, തൊഴിലുടമകള്‍ വഴിയോ, സാലറി സാക്രിഫൈസ് വഴിയോ വാങ്ങുന്ന ഇലക്ട്രിക് കാറുകളുടെ ഫ്രിഞ്ച് ബെനഫിറ്റ് ടാക്‌സും ഒഴിവാക്കാനാണ് സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നത്.ഭേദഗതികളോടെ ഈ ബില്ല് പാര്‍ലമെന്റില്‍ പാസാക്കാന്‍ സര്‍ക്കാര്‍

More »

[2][3][4][5][6]

ബഹുരാഷ്ട്ര കമ്പനികളിലെ ജീവനക്കാര്‍ക്ക് എളുപ്പത്തില്‍ ഓസ്‌ട്രേലിയന്‍ വിസ ലഭ്യമാക്കും ; പുതിയ നീക്കവുമായി സര്‍ക്കാര്‍

ബഹുരാഷ്ട്ര കമ്പനികളിലെ ജീവനക്കാര്‍ക്ക് എളുപ്പത്തില്‍ ഓസ്‌ട്രേലിയന്‍ വിസ നല്‍കുന്ന കാര്യം വിലയിരുത്തുന്നതായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടി കമ്മിറ്റി ഫോര്‍ ഇക്കണോമിക് ഡിവലപ്‌മെന്റ് ഓഫ്

സെപ്റ്റംബറില്‍ ഓസ്‌ട്രേലിയ ജിഡിപി 0.6% വളര്‍ന്നു; വാര്‍ഷിക വളര്‍ച്ച 5.9%; കോവിഡ് ലോക്ക്ഡൗണികളില്‍ നിന്നും മുക്തി നേടി സാമ്പത്തിക രംഗം

സെപ്റ്റംബര്‍ പാദത്തില്‍ പ്രതീക്ഷിച്ചതിലും വേഗത കുറഞ്ഞ് ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥ. ഉപഭോക്താക്കള്‍ സേവിംഗ്‌സ് ലക്ഷ്യമിട്ട് നീങ്ങിയതോടെയാണിത്. രാജ്യത്തിന്റെ ജിഡിപി ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 0.6 ശതമാനമാണ് വളര്‍ച്ച. 0.7% വളര്‍ച്ച ഉണ്ടാകുമെന്നാണ് ചില

രാത്രി ഷിഫ്റ്റില്‍ ഉറങ്ങരുതെന്ന മെയിലിലൂടെയുള്ള മുന്നറിയിപ്പ് ; ജൂനിയര്‍ ഡോക്ടര്‍മാരോട് മാപ്പു പറഞ്ഞ് തലയൂരാന്‍ ഹോണ്‍സ്ബി കു റിംഗ്ഗായി ഹോസ്പിറ്റല്‍

മണിക്കൂറുകള്‍ നീണ്ട ജോലിയില്‍ വിശ്രമം ആഗ്രഹിക്കാത്തവരുണ്ടാകില്ല. കുറച്ചു സമയമെങ്കിലും രാത്രി ഒന്നു ഇരുന്നു ആശ്വസിക്കാനും കുറച്ചു കിടക്കാനും ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ ആഗ്രഹിക്കും. നീണ്ട മണിക്കൂറുകള്‍ സമ്മര്‍ദ്ദത്തിലൂടെയുള്ള ജോലിയാണ് പലരും ചെയ്യുന്നത്. ഇതിനിടെ ജൂനിയര്‍

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പ് ; രാജ്യത്തിന്റെ പല ഭാഗങ്ങളിലും 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗമുണ്ടാകുമെന്ന് കാലവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലും, നോര്‍ത്തേണ്‍ ടെറിട്ടറിയിലും അടുത്ത ആഴ്ച വരെ ഉഷ്ണതരംഗം നിലനില്‍ക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍

റിസര്‍വ് ബാങ്കിന്റെ നിരക്ക് വര്‍ദ്ധനയില്‍ പ്രതികരിച്ച് ഓസ്‌ട്രേലിയയിലെ നാല് വമ്പന്‍ ബാങ്കുകള്‍; മൂന്ന് ബാങ്കുകള്‍ പലിശ നിരക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചു

തുടര്‍ച്ചയായ എട്ടാം തവണയും പലിശ നിരക്കുകള്‍ ഉയര്‍ത്തിയ റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയുടെ നടപടിയില്‍ പ്രതികരണവുമായി രാജ്യത്തെ വമ്പന്‍ ബാങ്കുകള്‍. പുതിയ പലിശ നിരക്ക് വര്‍ദ്ധനവുകള്‍ കൈമാറുമെന്ന് നാലില്‍ മൂന്ന് വമ്പന്‍ ബാങ്കുകളും വ്യക്തമാക്കി. വെസ്റ്റ്പാക്, എഎന്‍ഇസഡ്,

സ്‌കില്‍ഡ് ജോലിക്കാരെ തേടി ഓസ്‌ട്രേലിയ; സ്‌പെഷ്യല്‍ വിസകള്‍ ഓഫര്‍ ചെയ്ത് കാനഡയും, യുകെയും മത്സരിക്കുന്നു; ഇന്ത്യയില്‍ നിന്നും ടെക് കുടിയേറ്റക്കാരെ കണ്ടെത്താന്‍ പുതിയ വഴി തേടണമെന്ന് വിദഗ്ധര്‍

ലോകത്തിലെ കഴിവുള്ള വ്യക്തികളെ സ്വന്തം രാജ്യത്തേക്ക് എത്തിക്കാനുള്ള പോരാട്ടത്തിലാണ് പല രാജ്യങ്ങളും. സൈബര്‍ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ ടെക് മേഖലയാണ് കുടിയേറ്റക്കാരെ ആശ്രയിക്കാന്‍ പ്രധാനമായും നിര്‍ബന്ധിതമാകുന്നത്. എന്നാല്‍ കാനഡയും, യുഎസും മുന്നിലുള്ള പോരാട്ടത്തില്‍