Australia

ഓസ്‌ട്രേലിയയിലെ പുതിയ ഡെല്‍റ്റാ വേരിയന്റിന്റെ ശ്രോതസ്സ് വെസ്‌റ്റേണ്‍ സിഡ്‌നിയില്‍ കണ്ടെത്തി; 580 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പുതിയ വാക്‌സിന്‍ നാഴികക്കല്ലും കടന്ന് എന്‍എസ്ഡബ്യു
 580 പുതിയ കോവിഡ്-19 കേസുകളും, 11 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത് ന്യൂ സൗത്ത് വെയില്‍സ്. ഇതിനിടെ പുതിയ ഡെല്‍റ്റാ വേരിയന്റിന്റെ പ്രഭവകേന്ദ്രം കണ്ടെത്തി. ആദ്യ ഡോസ് വാക്‌സിനേഷന്‍ 90 ശതമാനം പേരിലേക്ക് എത്തിച്ചേര്‍ന്നതിനൊപ്പമാണ് ന്യൂ സൗത്ത് വെയില്‍സിലെ കോവിഡ് രേഖപ്പെടുത്തലുകള്‍.  സെപ്റ്റംബറില്‍ രാജ്യത്ത് മടങ്ങിയെത്തിയ ഒരു യാത്രക്കാരനില്‍ നിന്നാണ് പുതിയ സ്‌ട്രെയിന്‍ രൂപപ്പെട്ടതെന്ന് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. കെറി ചാന്റ് വ്യക്തമാക്കി. വൈറസ് എങ്ങിനെയാണ് സമൂഹത്തില്‍ പടരാന്‍ ഇടയായതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അന്വേഷിച്ച് വരികയാണ്. 'നേരത്തെ സമൂഹത്തില്‍ പടര്‍ന്ന വൈറസില്‍ നിന്നും വ്യത്യസ്തമായ ജനിതക ഘടനയുള്ള ഡെല്‍റ്റ സ്‌ട്രെയിനാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. വിദേശത്ത് നിന്നും മടങ്ങിയെത്തിയ ഒരാളിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. എന്നാല്‍ ഈ

More »

അതിര്‍ത്തികള്‍ തുറക്കുന്നതോടെ ആയിരക്കണക്കിന് നഴ്‌സുമാരും ഡോക്ടര്‍മാരും ഓസ്‌ട്രേലിയയിലേക്കെത്തുമെന്ന കണക്കുകൂട്ടലില്‍ സര്‍ക്കാര്‍ ; ആരോഗ്യ രംഗത്ത് കൂടുതല്‍ പേരെ നിയമിച്ച് കോവിഡ് പ്രതിസന്ധി അതിജീവിക്കും
കോവിഡ് പ്രതിസന്ധി മൂലം അതിര്‍ത്തികള്‍ അടച്ചതോടെ ആയിരക്കണക്കിന് പേര്‍ക്കാണ് ഓസ്‌ട്രേലിയയിലേക്ക് എത്താന്‍ കഴിയാതിരുന്നത്. യാത്രാ നിരോധനം പിന്‍വലിക്കുന്നതോടെ ഡോക്ടര്‍മാരും നഴ്‌സുമാരും ഓസ്‌ട്രേലിയയിലേക്ക് മടങ്ങിവരുമെന്നാണ് കണക്കുകൂട്ടല്‍. യുകെയില്‍ നിന്നും അയര്‍ലന്‍ഡില്‍ നിന്നുമായി 2000ത്തോളം മെഡിക്കല്‍ വര്‍ക്കേഴ്‌സ് രാജ്യത്തേക്ക് വരുമെന്നാണ് ആരോഗ്യമേഖല

More »

5 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ഫൈസര്‍ വാക്‌സിന്‍ നല്‍കാനുള്ള ഒരുക്കത്തില്‍ ഓസ്‌ട്രേലിയ; 12 വയസ്സില്‍ താഴെ ഒരു കുട്ടി പോലും കോവിഡ് ബാധിച്ച് മരിക്കാത്ത ഘട്ടത്തിലും പദ്ധതിയുമായി മുന്നോട്ടെന്ന് ഗവണ്‍മെന്റ്
 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ്-19 സാരമായി ഏശുന്നില്ലെന്നാണ് പൊതു റിപ്പോര്‍ട്ട്. ഈ ഘട്ടത്തില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് വലിയ ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയുടെ മെഡിസിന്‍ റെഗുലേറ്ററുടെ അനുമതി ലഭിച്ചാല്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ ഗവണ്‍മെന്റ് ഒരുക്കമാണെന്നാണ് മോറിസണ്‍

More »

ഓസ്‌ട്രേലിയക്കാര്‍ക്ക് കിട്ടും ബൂസ്റ്റര്‍ ഡോസ്; സമയപരിധി നിശ്ചയിച്ച് ആരോഗ്യ മന്ത്രി; ആദ്യ ഘട്ടത്തില്‍ മൂന്നാം ഡോസ് ലഭിക്കുന്നത് രോഗപ്രതിരോധശേഷി കുറഞ്ഞ 12ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രം
 12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി ഓസ്‌ട്രേലിയയുടെ വാക്‌സിന്‍ ശാസ്ത്രജ്ഞര്‍. രണ്ടാം ഡോസ് ലഭിച്ച് രണ്ട് മുതല്‍ ആറ് മാസം വരെയുള്ള കാലയളവിലാണ് മൂന്നാം ഡോസ് നല്‍കുന്നത്. ഫൈസര്‍, മോഡേണ വാക്‌സിനുകളില്‍ ഒന്നായിരിക്കും ബൂസ്റ്ററിനായി ഉപയോഗിക്കുക, ആദ്യ വാക്‌സിന്‍ ആസ്ട്രാസെനെക ആയിരുന്നെങ്കിലും ഇതായിരിക്കും

More »

ഭീരുക്കളുടെ കൊട്ടാരമാണ് ' സോഷ്യല്‍മീഡിയ ; അപകീര്‍ത്തികരമായ കമന്റിടുന്നവര്‍ക്ക് പണികിട്ടും ; കര്‍ശനമായ താക്കീത് നല്‍കി പ്രധാനമന്ത്രി
ഭീരുക്കളുടെ കൊട്ടാരമാണ് സോഷ്യല്‍മീഡിയയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍. സോഷ്യല്‍മീഡിയയിലൂടെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്നവര്‍ക്ക് താക്കീത് നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി. എന്തിനെ പറ്റിയും മോശമായി അഭിപ്രായം പറയാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ഭീരുക്കളുടെ വിഹാര സ്ഥലമായി സോഷ്യല്‍മീഡിയ മാറിയെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിലൂടെ

More »

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് വകഭേദം കണ്ടെത്തിയെങ്കിലും ആശങ്ക വേണ്ട ; കോവിഡ് കേസുകള്‍ റെക്കോര്‍ഡിലെത്തുമ്പോഴും ആശ്വാസകരമായി പുതിയ റിപ്പോര്‍ട്ട്
കോവിഡ് പുതിയ ഡെല്‍റ്റ വകഭേദം ന്യൂ സൗത്ത് വെയില്‍സില്‍ കണ്ടെത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റിപ്പോര്‍ട്ട്. നിലവിലുള്ള വകഭേദത്തേക്കാള്‍ ഭീഷണിയുള്ളതല്ല പുതിയ വകഭേദമെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. രോഗ വ്യാപന തോതിലും പുതിയ വേരിയന്റ് മുന്‍ വകഭേദത്തേക്കാള്‍ ശേഷി കുറഞ്ഞതാണെന്നാണ് റിപ്പോര്‍ട്ട്.  എട്ടു പേര്‍ക്കാണ് പുതിയ വേരിയന്റ് കണ്ടെത്തിയിരിക്കുന്നത്.

More »

വിക്ടോറിയ പ്രീമിയറും അഴിമതി അന്വേഷണക്കുരുക്കില്‍; രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ട ലിബറല്‍ നേതാവിനെതിരെ രോഷം അഴിച്ചുവിട്ട് ഡാനിയല്‍ ആന്‍ഡ്രൂസ്; എന്‍എസ്ഡബ്യു പ്രീമിയര്‍ പദവി രാജിവെച്ച ബെരെജിക്ലിയാന്റെ മാതൃക പിന്തുടരില്ല
 അഴിമതി അന്വേഷണം നേരിടുന്നതിനാല്‍ രാജിവെയ്ക്കണമെന്ന് ആവശ്യം ഉയര്‍ത്തിയ പ്രതിപക്ഷ നേതാവിനോട് രൂക്ഷമായി പ്രതികരിച്ച് വിക്ടോറിയ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ്. വിക്ടോറിയയുടെ അഴിമതി നിരീക്ഷക സംഘമായ ഇന്‍ഡിപെന്‍ഡന്റ് ബ്രോഡ് അടിസ്ഥാനമാക്കിയ ആന്റി കറപ്ഷന്‍ കമ്മീഷന്‍ 2019ല്‍ ഗവണ്‍മെന്റും, യുണൈറ്റഡ് ഫയര്‍ഫൈറ്റേഴ്‌സ് യൂണിയനും തമ്മിലുണ്ടാക്കിയ കരാറില്‍ ആന്‍ഡ്രൂസിന്റെ

More »

ഓസ്‌ട്രേലിയയ്ക്ക് സ്വാതന്ത്ര്യം വേണം! വാക്‌സിനേഷന്‍ നിരക്ക് അതിനൊത്ത വേഗത്തിലാണോ? വാക്‌സിനേഷന്‍ നിരക്കില്‍ ഒന്നാമതെത്തി ന്യൂ സൗത്ത് വെയില്‍സ്; 70 ശതമാനം പേര്‍ക്ക് വാക്‌സിനേഷന്‍ സമ്പൂര്‍ണ്ണം
 70% സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഔദ്യോഗികമായി പൂര്‍ത്തീകരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിനെടുത്ത സ്റ്റേറ്റായി ന്യൂ സൗത്ത് വെയില്‍സ്. ഓസ്‌ട്രേലിയയില്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ സുപ്രധാനമായ 80 ശതമാനത്തില്‍ എത്തിച്ചേര്‍ന്നതോടൊപ്പമാണ് സ്റ്റേറ്റിന്റെ വിജയം. 29,305,871 വാക്‌സിന്‍ ഡോസുകളാണ് ആകെ രാജ്യത്ത് നല്‍കിയത്.   ഒക്ടോബര്‍ 5 വരെയുള്ള കണക്കുകള്‍ പ്രകാരം

More »

വിക്ടോറിയയില്‍ യാത്ര ചെയ്‌തെത്തിയ സ്ത്രീക്ക് കോവിഡ്; സൗത്ത് ഓസ്‌ട്രേലിയയില്‍ വിലക്കുകള്‍ തിരിച്ചെത്തി; രോഗബാധിതയായ സ്ത്രീയുടെ കാറിന് തീയിട്ട് പ്രതികരിച്ച് സാമൂഹ്യവിരുദ്ധര്‍
 ഒരു സ്ത്രീക്ക് കോവിഡ്-19 രോഗബാധിതയായതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്നത് ദുരിതം. ഇവര്‍ക്ക് കോവിഡ് ഇന്‍ഫെക്ഷന്‍ പിടിപെട്ടതിന്റെ പേരില്‍ സൗത്ത് ഓസ്‌ട്രേലിയയിലെ ചില ഭാഗങ്ങളില്‍ വിലക്കുകള്‍ തിരികെ എത്തിയതോടെയാണ് രോഗബാധിതയുടെ കാറിന് ചിലര്‍ തീകൊളുത്തിയത്.  വിക്ടോറിയയിലേക്ക് യാത്ര ചെയ്തപ്പോഴാണ് ഇവര്‍ക്ക് രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്. വൈറസുമായി മൗണ്ട് ഗാംബിയറിലെ

More »

[3][4][5][6][7]

വരുന്നുണ്ട് ഡെല്‍റ്റാ കൊടുങ്കാറ്റ്, 11 ദിവസത്തിനകം എല്ലാവരും വാക്‌സിനെടുക്കണം! ക്യൂന്‍സ്‌ലാന്‍ഡുകാര്‍ക്ക് ആശങ്കയുടെ മുന്നറിയിപ്പുമായി പ്രീമിയര്‍; വേരിയന്റ് അതിര്‍ത്തി കടന്നെത്തി പ്രതിരോധം തകര്‍ക്കുമെന്ന് ഭീതി?

ഒരു കൊടുങ്കാറ്റ് വരുന്നുണ്ടെന്നും, അതിനാല്‍ അടുത്ത 11 ദിവസത്തിനകം വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും ക്യൂന്‍സ്‌ലാന്‍ഡിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രീമിയര്‍ അന്നാസ്താഷ്യ പാലാസൂക്. ഡിസംബര്‍ 17ന് സ്റ്റേറ്റ് വീണ്ടും തുറക്കുന്നതിന് മുന്‍പ് പ്രാദേശിക മേഖലകളില്‍

ഓസ്‌ട്രേലിയ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ആലിപ്പഴ വര്‍ഷം നേരിട്ട് ക്യൂന്‍സ്‌ലാന്‍ഡും, എന്‍എസ്ഡബ്യുവും; വാഹനങ്ങളിലേക്കും, വീടുകളിലേക്കും 16 സെന്റിമീറ്റര്‍ വലുപ്പമുള്ള കല്ലുകള്‍ വീണു; ഷോപ്പിംഗ് സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്നു

കനത്ത കൊടുങ്കാറ്റിന്റെ ഫലമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ആലിപ്പഴ വര്‍ഷം നേരിട്ട് ഓസ്‌ട്രേലിയ. വീടുകളിലേക്ക് ഇടിച്ചുവീണും, ഷോപ്പിംഗ് സെന്ററിന്റെ മേല്‍ക്കൂര വരെ തകര്‍ത്തുമാണ് ആലിപ്പഴം കെണിയൊരുക്കിയത്. ക്യൂന്‍സ്‌ലാന്‍ഡിലെ നോര്‍ത്ത് മേഖലയിലുള്ള

വാക്‌സിന്‍ എടുക്കാന്‍ തയ്യാറല്ല ; 43ഓളം പൊലീസുകാരുടെ പണി പോകും ; വിക്ടോറിയയില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കുന്നവര്‍ക്കെതിരെ ശക്തമായ നീക്കവുമായി അധികൃതര്‍

ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ 43 ഓളം പൊലീസുകാരുടെ പണി പോകും. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ മടി കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുക്കുന്നത്. വിക്ടോറിയന്‍ സ്‌റ്റേറ്റ് നിയമങ്ങള്‍ പ്രകാരം ഒക്ടോബര്‍ 15ന് മുമ്പേ പൊലീസ് ഉള്‍പ്പെടെ എമര്‍ജന്‍സി സര്‍വീസില്‍

മുന്‍ ഓസ്‌ട്രേലിയന്‍ താരവും കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്റര്‍ ഗാര്‍ഹിക പീഡന ആരോപണത്തില്‍ അറസ്റ്റിലായി ; കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷമുള്ള അറസ്റ്റെന്ന് റിപ്പോര്‍ട്ടുകള്‍

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ മൈക്കല്‍ സ്ലേറ്റര്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡനം ആരോപിച്ചാണ് സ്ലേറ്ററെ ന്യൂ സൗത്ത് വെയില്‍സ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സ്ലേറ്ററുടെ അറസ്റ്റ് സംബന്ധിച്ച് അദ്ദേഹത്തിന്റെ മാനേജരായ

ന്യൂ സൗത്ത് വെയില്‍സില്‍ കേസുകളുടെ എണ്ണം കുറയുന്നതിനിടെ പുതിയ ആശങ്ക; കഴിഞ്ഞ ആഴ്ച മാത്രം സ്റ്റേറ്റില്‍ വൈറസ് പിടിപെട്ടത് 9 വയസ്സില്‍ താഴെയുള്ള അറുനൂറോളം കുട്ടികള്‍ക്ക്

കോവിഡ്-19 കേസുകള്‍ മുതിര്‍ന്നവരില്‍ കുറയുന്നതിനിടെ ന്യൂ സൗത്ത് വെയില്‍സില്‍ ആശങ്ക പരത്തി ചെറിയ കുട്ടികളില്‍ വൈറസ് വ്യാപനം. കഴിഞ്ഞ ഒറ്റയാഴ്ചയ്ക്കിടെ അറുനൂറോളം കുട്ടികള്‍ക്കാണ് വൈറസ് പിടിപെട്ടത്. ഇവരില്‍ ഭൂരിഭാഗവും ഒന്‍പത് വയസ്സില്‍ താഴെയുള്ളവരാണ്. എന്‍എസ്ഡബ്യു

വാക്‌സിനെടുക്കാത്തവര്‍ 2022 വരെ മദ്യപിക്കേണ്ട, പരിപാടികളില്‍ പങ്കെടുക്കേണ്ട! ഓസ്‌ട്രേലിയയിലെ ഏറ്റവും കടുപ്പമേറിയ നിലപാട് പ്രഖ്യാപിച്ച് വിക്ടോറിയ; വ്യാഴാഴ്ച മെല്‍ബണ്‍ ലോക്ക്ഡൗണില്‍ നിന്നും പുറത്തേക്ക്

കോവിഡ്-19 വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ 2022 വരെ പബ്ബിലും, പരിപാടികളിലും വിലക്ക് നേരിടേണ്ടി വരുമെന്ന് പ്രഖ്യാപിച്ച് വിക്ടോറിയ പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ്. ഡിസംബര്‍ 1 മുതല്‍ വാക്‌സിനെടുത്തവര്‍ക്കും, എടുക്കാത്തവര്‍ക്കും തുല്യമായ സ്വാതന്ത്ര്യം അനുവദിക്കാന്‍