Spiritual

പ്രവാചക പ്രകീര്‍ത്തന ഗാന മത്സരം: വെള്ളിയാഴ്ച രാവിലെ 9 മുതല്‍
കുവൈറ്റ് സിറ്റി:കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ ഐ ജി കുവൈറ്റ്) നടത്തി കൊണ്ടിരിക്കുന്ന 'മുഹമ്മദ് നബി കാലം തേടുന്ന പ്രവാചകന്‍' എന്ന പ്രചാരണ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രവാചക പ്രകീര്‍ത്തന ഗാന മത്സരം നവംബര്‍ 15 വെള്ളിയാഴ്ച 9 മണി മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ 15 വയസ്സിനു താഴെയുള്ള കുട്ടികള്‍,  15 വയസ്സിനു മുകളില്‍ ഉള്ള പുരുഷന്മാര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളില്‍ ആയിരിക്കും മത്സരങ്ങള്‍. ഇന്ന് വൈകുന്നേരം 5 മണി വരെ  www.kigkuwait.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും മത്സരത്തില്‍  പങ്കെടുക്കാന്‍ അവസരം. രജിസ്റ്റര്‍ ചെയ്യുന്ന ആളുകളുടെ എണ്ണം കണക്കിലെടുത്ത് സ്‌ക്രീനിംഗ് നടത്തുന്നതാണെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

More »

മുഹമ്മദ് നബി കാലം തേടുന്ന വിമോചകന്‍ കാമ്പയിന്‍ സമാപനം വെള്ളിയാഴ്ച
കുവൈത്ത്: 'മുഹമ്മദ് നബി: കാലം തേടുന്ന വിമോചകന്‍' എന്ന തലക്കെട്ടില്‍ കേരള ഇസ്ലാമിക് ഗ്രൂപ്പ് നടത്തി വന്നിരുന്ന പ്രവാചക സന്ദേശ പ്രചാരണ കാമ്പയിന്‍ നവംബര്‍ 15 വെള്ളിയാഴ്ച സമാപിക്കും. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം വൈകീട്ട് 5.30 ന് തുടങ്ങും.  സമ്മേളനം സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള ഉദ്ഘാടനം  ചെയ്യും. സമ്മേളനത്തില്‍

More »

ഒരുമയുടെ സൗന്ദര്യവും ആഘോഷവുമാണ് ആദ്യഫലപ്പെരുന്നാള്‍ : ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ
കുവൈറ്റ് : ഒരുമയുടെ സൗന്ദര്യമാണ് ആദ്യഫലപ്പെരുന്നാളെന്നും, ഇല്ലായ്മയിലും വല്ലായ്മയിലും ആയിരിക്കുന്നവരെ സഹായിക്കുവാന്‍ ഒത്തൊരുമിച്ച് കൂടുന്നതിലൂടെ പങ്കിടലിന്റെ അനുഗ്രഹവും ആഘോഷമാക്കി മാറ്റുവാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ ആഹ്വാനം ചെയ്തു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍

More »

മുഹമ്മദ് നബി കാലം തേടുന്ന വിമോചകന്‍ കാമ്പയിന്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം തുടങ്ങി
കുവൈത്ത് സിറ്റി: മുഹമ്മദ് നബികാലം തേടുന്ന വിമോചകന്‍ എന്ന തലക്കെട്ടില്‍  കേരള ഇസ്ലാമിക് ഗ്രൂപ്പ് നടത്തുന്ന പ്രവാചക സന്ദേശ പ്രചാരണ കാമ്പയിനിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.kigkuwait.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ലളിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരം

More »

മുഹമ്മദ് നബി ജീവിതവും സന്ദേശവും; എക്‌സിബിഷന്‍ നവംബര്‍ 15 ന്
കുവൈത്ത്: കേരള ഇസ്ലാമിക് ഗ്രൂപ്പ് മുഹമ്മദ് നബി കാലം തേടുന്ന വിമോചകന്‍ എന്ന തലക്കെട്ടില്‍ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി വിപുലമായ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. മുഹമ്മദ് നബി ജീവിതവും സന്ദേശവും എന്നതാണ് എക്‌സിബിഷന്‍ പ്രമേയം. പ്രവാചക ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങളും പ്രവാചക അധ്യാപനങ്ങളും എക്‌സിബിഷനില്‍ ദൃശ്യവത്കരിക്കപ്പെടും. കുവൈത്തിലെ സ്‌കൂളുകള്‍, മദ്റസകള്‍,  കെ.

More »

പ്രവാചക പ്രകീര്‍ത്തന ഗാന മത്സരം നവംബര്‍ - 15ന്
 കുവൈത്ത്: കേരള ഇസ് ലാമിക് ഗ്രൂപ്പ് കേന്ദ്ര കമ്മിറ്റി മുഹമ്മദ് നബി കാലം തേടുന്ന  വിമോചകന്‍ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിന്റെ ഭാഗമായി നവംബര്‍ 15 ന് പ്രവാചക പ്രകീര്‍ത്തന ഗാനമത്സരം  സംഘടിപ്പിക്കുന്നു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ,15 വയസ്സിന് മുകളിലുള്ള പുരുഷന്‍മാര്‍ എന്നീ

More »

മുഹമ്മദ് നബി കാലം തേടുന്ന വിമോചകന്‍ കാമ്പയിന്‍ ഉദ്ഘാടനം ഇന്ന്
കുവൈത്ത് സിറ്റി :  കേരള ഇസ് ലാമിക് ഗ്രൂപ്പ്, കാലം തേടുന്ന വിമോചകന്‍ എന്ന തലകെട്ടില്‍ നവംബര്‍ 1 മുതല്‍ 15 വരെ സംഘടിപ്പിക്കുന്ന  പ്രവാചക സന്ദേശ പ്രചാരണ കാമ്പയിനിന്റെ ഉദ്ഘാടനം ഇന്ന് ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകീട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ കാമ്പയിനിന്റെ ഔപചാരികമായ ഉദ്ഘാടനം കെ. ഐ. ജി. വൈസ് പ്രഡിഡണ്ട് ഫൈസല്‍ മഞ്ചേരി നിര്‍വ്വഹിക്കും. കാമ്പയിനിന്റെ ഭാഗമായി

More »

ഡോ. മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്തായ്ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി
കുവൈറ്റ് : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ കുവൈറ്റില്‍ എത്തിച്ചേര്‍ന്നു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആദ്യഫല പ്പെരുന്നാള്‍, ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ പരുമല തിരുമേനി യുടെ ഓര്‍മ്മപ്പെരുന്നാള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുവാന്‍

More »

കുവൈറ്റ് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ 2019 : തീം സോംങ്ങിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ 2019-നോടനുബന്ധിച്ച് ക്രമീകരിച്ച തീം സോംങ്ങിന്റെ പ്രകാശന കര്‍മ്മം ഇടവകയുടെ വിവിധ ദേവാലയങ്ങളില്‍ സംഘടിപ്പിച്ചു. അബ്ബാസിയ ബസേലിയോസ് ഹാള്‍, സെന്റ് ജോര്‍ജ്ജ് ചാപ്പല്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍ എന്നിടങ്ങളില്‍ നടന്ന ചടങ്ങുകള്‍ക്ക് ഇടവക വികാരി ഫാ. ജേക്കബ് തോമസ്, സഹവികാരി ഫാ. ജിജു

More »

വി. ദൈവമാതാവിന്റെ ജനനപെരുന്നാളും കുവൈറ്റ് മഹാ ഇടവകയുടെ വാര്‍ഷിക കണ്‍വെന്‍ഷനും : സെപ്തംബര്‍ 3 മുതല്‍ 7 വരെ

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള എട്ട് നോമ്പാചരണവും, വാര്‍ഷിക കണ്‍വന്‍ഷനും 2024 സെപ്തംബര്‍ 3 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍

കുവൈറ്റ് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ 2024 : കൂപ്പണ്‍ പ്രകാശനം നിര്‍വ്വഹിച്ചു

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ 2024 ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ചുള്ള കൂപ്പണിന്റെ പ്രകാശനകര്‍മ്മം സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വെച്ച് നിര്‍വ്വഹിച്ചു. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം നടന്ന ചടങ്ങില്‍, കൂപ്പണ്‍ കണ്‍വീനര്‍ ജുബിന്‍

കുവൈറ്റ് മഹാ ഇടവകയുടെ ദു:ഖവെള്ളി ശുശ്രൂഷകള്‍ക്ക് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു

കുവൈറ്റ് : മാനവരാശിയുടെ പാപമോചനത്തിനായി ക്രിസ്തു കുരിശു മരണം വരിച്ചതിന്റെ ത്യാഗസ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷയില്‍ അയ്യായിരത്തിലധികം വിശ്വാസികള്‍ ഭക്തിപുരസ്സരം പങ്കുചേര്‍ന്നു. ഏകദേശം 8

കുവൈറ്റ് മഹാ ഇടവകയുടെ കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്ക് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്താ നേതൃത്വം നല്‍കി

കുവൈറ്റ് : പീഢാനുഭവത്തിനു മുന്നോടിയായി ക്രിസ്തു തന്റെ മേലങ്കി അഴിച്ച് അരകെട്ടി കൊണ്ട് ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ സ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്ക് മലങ്കര സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവക പെസഹാ പെരുന്നാള്‍ ആചരിച്ചു

കുവൈറ്റ് : കുരിശുമരണത്തിനു മുന്നോടിയായുള്ള ക്രിസ്തുവിന്റെ തിരു അത്താഴത്തിന്റെ ദിവ്യസ്മരണ പുതുക്കി, സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക പെസഹാ പെരുന്നാള്‍ ആചരിച്ചു. മാര്‍ച്ച് 27നു വൈകിട്ട് കുവൈറ്റ് മഹാ ഇടവകയുടെ ദേവാലയങ്ങളില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മലങ്കരസഭയുടെ

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവക ഓശാന പെരുന്നാള്‍ കൊണ്ടാടി

കുവൈറ്റ് : വിനീതനായി കഴുതക്കുട്ടിയുടെ പുറത്തേറി യെരുശലേമിലേക്ക് പ്രവേശിച്ച ദൈവപുത്രനായ ക്രിസ്തുവിനെ രാജകീയമായി വരവേറ്റതിന്റെ ഓര്‍മ്മപുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക ഓശാന പെരുന്നാള്‍ കൊണ്ടാടി. മാര്‍ച്ച് 23നു വൈകിട്ട്, കുവൈറ്റ് മഹാ ഇടവകയുടെ