Association

കൊല്ലം പ്രവാസി അസോസിയേഷന്‍ - ബഹ്റൈന്‍; സൗജന്യ ഹെല്‍ത്ത് ഫിറ്റ്‌നസ് ഓണ്‍ലൈന്‍ ക്ലാസ്
 മാനസിക പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ മാനസികമായും, ശാരീരികമായും ഒരു പുത്തനുണര്‍വ് നല്‍കുന്നതിനായി  *കൊല്ലം പ്രവാസി അസോസിയേഷന്റെ* നേതൃത്വത്തില്‍  *സൗജന്യ ഹെല്‍ത്ത് ഫിറ്റ്‌നസ് ഓണ്‍ലൈന്‍ ക്ലാസ്* സംഘടിപ്പിക്കുന്നു. *ബഹ്റൈന്‍ ഡോജോ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആന്‍ഡ് സിദ്ധയോഗ സെന്റര്‍ ട്രെയിനര്‍ സെന്‍സായി അനോജ് മാസ്റ്റര്‍* ആണ് ഈ ക്ളാസ്സുകള്‍ നയിക്കുന്നത്.  കുട്ടികള്‍ക്കും, വനിതകള്‍ക്കും, പുരുഷന്മാര്‍ക്കും പ്രത്യേക ഗ്രൂപ്പുകളായിട്ടായിരിക്കും ഓണ്‍ലൈന്‍ സൂം ക്ലാസുകള്‍ നടക്കുക.   ഓരോ മണിക്കൂര്‍ വീതം ആഴ്ചയില്‍ 3 സെഷനിലായി 4 ആഴ്ച കൊണ്ട് 12 സൗജന്യ ക്ലാസ്സുകളാണ് ഓരോ ഗ്രൂപ്പിനും ഉണ്ടായിരിക്കുന്നത്. ഈ ക്ലാസ്സില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ക്ക് https://tinyurl.com/kpafitness ഈ ലിങ്കില്‍ കൂടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു

More »

*കൂടണയും വരെ കൂട്ടുമായി ബഹ്റൈന്‍- കൊല്ലം പ്രവാസി അസോസിയേഷന്‍*
ബഹ്റൈനിലെ സന്നദ്ധ-സാമൂഹിക സംഘടനാ പ്രവര്‍ത്തകരുടെ വാട്‌സ്ആപ് കൂട്ടായ്മയായ പ്രവാസി യാത്രാ മിഷന്‍ ബഹ്റൈനില്‍ നിന്നും കഷ്ടതയനുഭവിച്ച 181 പ്രവാസികളെ സൗജന്യമായി  നാട്ടിലെത്തിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള നിരവധി യാത്രക്കാരും 2  തമിഴ്നാട് കന്യാകുമാരി സ്വദേശികളുമായിരുന്നു യാത്രക്കാര്‍. കോഴിക്കോട് നിന്നും വിവിധ ജില്ലകളിലേക്ക് പോകേണ്ട യാത്രകാര്‍ക്ക് പ്രത്യേകം വാഹന

More »

കൊല്ലം പ്രവാസി അസോസിയേഷന്‍ മൂന്നാം ഘട്ട സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു
 കോവിഡ്19 കാരണം ബഹ്റൈനിലെ നിലവിലെ നിയന്ത്രണങ്ങള്‍ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കഴിഞ്ഞ രണ്ടു മാസമായി രണ്ടു ഘട്ടങ്ങളിലായി ഡ്രൈ ഫുഡ് വിതരണവും, മരുന്നു വിതരണവും, മാസ്‌ക്ക് വിതരണവും നടത്തിയ കൊല്ലം പ്രവാസി അസോസിയേഷന്‍ മൂന്നാം ഘട്ട സഹായപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടിലായ കുടുംബത്തിലെ രണ്ടു പേര്‍ക്ക് നാട്ടിലേക്ക് പോകുന്നതിനു ആവശ്യമായ രണ്ടു

More »

എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ അനുശോചിച്ചു
പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, എഴുത്തുകാരനും, പ്രഭാഷകനും, ചിന്തകനുമായ ശ്രീ. എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. മതേതര നിലപാടുകളില്‍ ഉറച്ചു നിന്നു മനുഷ്വത്യം  ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു ശ്രീ. വീരേന്ദ്രകുമാര്‍. സമകാലിക ഇന്‍ഡ്യയുടെ നേര്‍ക്കാഴ്ചകള്‍  അദ്ദേഹത്തിന്റെ രചനകളില്‍

More »

*ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു കൊണ്ട് മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ചു*
 ബഹ്റൈന്‍ ലാല്‍ കെയെര്‍സ് പ്രവര്‍ത്തകര്‍  ഇന്ന് ഏകദേശം 250 ല്‍ പരം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു കൊണ്ട് മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ആഘോഷിച്ചു.  ലാല്‍ കെയെര്‍സ്  ബഹ്റൈനിലെ നിലവിലെ സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കഴിഞ്ഞ ഒരു മാസമായി രണ്ടു ഘട്ടങ്ങളിയായി ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു വരികയാണ്. ഇത് തുടരും എന്ന് ലാല്‍

More »

ലാല്‍ കെയെര്‍സ് റമദാന്‍ കിറ്റുകള്‍ വിതരണത്തിനു തയ്യാറായി
 കഴിഞ്ഞ രണ്ടാഴ്ചയായി നിലവിലെ സാഹചര്യങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന ബഹ്റൈനിലെ പ്രവാസികളെ  കണ്ടെത്തി ഭക്ഷണസാധനങ്ങള്‍ എത്തിച്ച ബഹ്റൈന്‍ ലാല്‍ കെയേഴ്സ് രണ്ടാം ഘട്ടം എന്ന നിലയില്‍ തയ്യാറാക്കിയ ഭക്ഷണ കിറ്റുകള്‍ വിതരണത്തിനു തയ്യാറായി. പുണ്യ റമദാന്‍ മാസത്തില്‍  ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു വിതരണം ചെയ്യാന്‍ അത്യാവശ്യ ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ നൂറോളം 

More »

*കൊല്ലം പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗം നിര്‍മ്മിച്ച ഫെയ്സ് മാസ്‌ക്കുകള്‍ കൈമാറി
 കോവിഡ്19 കാരണം ബഹ്റൈനിലെ നിലവിലെ നിയന്ത്രണങ്ങള്‍ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്കായി  കൊല്ലം പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗം നിര്‍മ്മിച്ച തുണിയുടെ ഫെയ്സ് മാസ്‌ക്കുകള്‍ വിതരണത്തിന് തയ്യാറായി.  ആദ്യ ഘട്ടത്തില്‍  നിര്‍മ്മിച്ച അഞ്ഞൂറില്‍ പരം തുണിയുടെ ഫെയ്സ് മാസ്‌ക്കുകള്‍  വനിതാ വിഭാഗം പ്രസിഡന്റ് ബിസ്മി രാജ് , സെക്രെട്ടറി ശ്രീജ ശ്രീധരന്‍ എന്നിവര്‍  കെ.പി.എ

More »

കൊല്ലം പ്രവാസി അസോസിയേഷന്‍ രണ്ടാം ഘട്ട സഹായപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
 കോവിഡ്19 കാരണം ബഹ്റൈനിലെ നിലവിലെ നിയന്ത്രണങ്ങള്‍ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കഴിഞ്ഞ ഒരു മാസമായി ഒന്നാം ഘട്ട  ഡ്രൈ ഫുഡ് വിതരണം നടത്തിയ കൊല്ലം പ്രവാസി അസോസിയേഷന്‍ രണ്ടാം ഘട്ട സഹായപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. റംസാന്‍ വൃതമായതോട് കൂടി കൂടുതലും ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ആണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ

More »

ബഹ്റൈന്‍ പ്രവാസികള്‍ക്ക് താങ്ങായി ലാല്‍ കെയേഴ്സും
 ലോകമെമ്പാടും പടര്‍ന്നു പിടിച്ച  കോവിഡ് 19  മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ബഹ്റൈനിലെ പ്രവാസികള്‍ക്കായി ഭക്ഷണസാധനങ്ങള്‍  എത്തിക്കാന്‍ മറ്റു പ്രവാസസംഘടനകളുടെ കൂടെ ബഹ്റൈന്‍ ലാല്‍ കെയേഴ്സും.  ആരോഗ്യപ്രവര്‍ത്തകര്‍ക്ക്  പോലും വീഡിയോ കോണ്‍ഫ്രന്‍സിലൂടെ  ആശംസകള്‍ നേര്‍ന്നും,  ഊര്‍ജ്ജം പകര്‍ന്നും  കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങളില്‍

More »

കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

മിമിക്രി കലാകാരനും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കുടുംബത്തിന്റെയും നാടിനെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും, കഷ്ടപ്പാടുകള്‍ക്കിടയിലും കലയെ സ്‌നേഹിച്ചു, കലക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച

ലാല്‍കെയേഴ്‌സ് ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു

ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് പ്രതിമാസ ചാരിറ്റിയുടെ ഭാഗമായി കമ്മ്യൂണിറ്റി റെസ്റ്റോറന്റ് പ്രീമിയര്‍ ഹോട്ടലുമായി സഹകരിച്ച് സല്‍മാബാദിലെ മൂന്ന് ലേബര്‍ ക്യാമ്പുകളിലായി മുന്നൂറോളം തൊഴിലാളികള്‍ക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു.

ലാല്‍കെയേഴ്‌സ് മെഗാ ഇഫ്താര്‍ മീറ്റ് തൊഴിലാളികള്‍ക്കൊപ്പം

ബഹ്‌റൈന്‍ ലാള്‍കെയേഴ്‌സ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടുമായി സഹകരിച്ച് സല്‍മാബാദിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കായി സല്‍മാബാദില്‍ നടത്തിയ മെഗാ ഇഫ്താര്‍ മീറ്റില്‍ നാനൂറോളം തൊഴിലാളികള്‍ പങ്കെടുത്തു. ലാല്‍ കെയേഴ്‌സ് പ്രസിഡണ്ട് എഫ്.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കോ

കെ.പി.എ. ബഹ്‌റൈന്‍ സ്‌നേഹസ്പര്‍ശം ഒന്‍പതാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ സല്‍മാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലില്‍ വച്ച് സംഘടിപ്പിച്ച ഒന്‍പതാമത് കെ.പി.എ സ്‌നേഹസ്പര്‍ശം രക്തദാനക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. കെ.പി. എ ജനറല്‍

ലാല്‍ കെയേഴ്‌സിന്റെ സഹായത്തോടെ പ്രവാസി നാട്ടിലേക്കു യാത്രയായി

ലാല്‍ കെയേഴ്‌സ് ബഹ്‌റൈന്‍ നടത്തുന്ന പ്രതിമാസ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ മാസത്തെ സഹായം കൈമാറി. ജോലിയ്ക്കിടയില്‍ സംഭവിച്ച അപകടം മൂലം പരിക്ക് പറ്റി ടൂബ്ലി ഏരിയയില്‍ താമസിച്ചു വന്ന കാസര്‍ഗോഡ് സ്വദേശിയ്ക്ക് വിസാ പ്രശ്‌നങ്ങള്‍ തീര്‍ത്ത ശേഷം

കെ. പി. എ പൊന്നോണം 2020 വിജയികളെ പ്രഖ്യാപിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ നടത്തിയ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടി കെ. പി. എ പൊന്നോണം 2020ത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കെ. പി. എ യുടെ ഒഫീഷ്യല്‍ യൂട്യൂബ്, ഫേസ്!ബുക് പേജിലൂടെ സംപ്രേക്ഷണം ചെയ്ത ലൈവ് പ്രോഗ്രാമിലൂടെയാണ് ഓണപ്പാട്ട് , ഓണപ്പുടവ എന്നീ