India
ഗുജറാത്തിലെ അഹമ്മദാബാദില്‍ നീറ്റ് യുജി പരീക്ഷയില്‍ 720-ല്‍ 705 മാര്‍ക്ക് നേടിയ വിദ്യാര്‍ഥി ജൂണ്‍-ജൂലൈ മാസങ്ങളിലെ സപ്ലിമെന്ററി പരീക്ഷകളിലും പരാജയപ്പെട്ടു. നേരത്തെ പ്ലസ് ടു വാര്‍ഷിക പരീക്ഷയിലും കുട്ടി ഫിസിക്‌സിന് പരാജയപ്പെട്ടിരുന്നു. നീറ്റ് പരീക്ഷയില്‍ ഫിസിക്‌സില്‍ 99.89, കെമിസ്ട്രിയില്‍ 99.86, ബയോളജിയില്‍ 99.14 മാര്‍ക്ക് നേടി ശ്രദ്ധേയമായ പ്രകടനം നടത്തിയ കുട്ടിയാണ് സപ്ലിമെന്ററി പരീക്ഷയിലും തോറ്റത്. മാര്‍ച്ചില്‍ നടന്ന ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് പരീക്ഷയില്‍ 700 ല്‍ 352 മാര്‍ക്ക് മാത്രമാണ് നേടിയത്. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ പരാജയപ്പെട്ടു. സപ്ലിമെന്ററി പരീക്ഷകളില്‍, കെമിസ്ട്രിയില്‍ 33 മാര്‍ക്കോടെ വിജയിച്ചെങ്കിലും ഫിസിക്സില്‍ വീണ്ടും പരാജയപ്പെട്ടു. വെറും 22 മാര്‍ക്കാണ് നേടിയത്. നീറ്റ് പരീക്ഷക്ക് ശേഷമുള്ള സൂക്ഷ്മപരിശോധനയില്‍ നീറ്റ്
മധ്യപ്രദേശിലെ രേവയില്‍ ഒമ്പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൗമാരക്കാരനായ സഹോദരന്‍ തന്റെ മൊബൈല്‍ ഫോണില്‍ പോണ്‍ വീഡിയോ കണ്ടതിന് ശേഷം പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചതായും ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഏപ്രില്‍ 24 നാണ് ദാരുണമായ ഈ സംഭവം നടന്നത്. സംഭവം
മുഹറം ഘോഷയാത്രകളില്‍ പലസ്തീന്‍ പതാക വീശിയവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ജമ്മു കശ്മീര്‍, ബിഹാര്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ മുഹറം ഘോഷയാത്രകള്‍ക്കിടയില്‍ പലസ്തീന് ഐക്യദാര്‍ഢ്യമായി പതാകകള്‍ വീശിയവര്‍ക്ക് എതിരെ കേസുകളെടുത്തതായാണ് റിപ്പോര്‍ട്ട്. ബിജെപി, വിഎച്ച്പി നേതാക്കളുടെ പരാതികളില്‍
ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമാ നടിയായ രാകുല്‍ പ്രീത് സിങിന്റെ സഹോദരന്‍ അമന്‍ പ്രീത് സിങ് ലഹരിമരുന്നുമായി കസ്റ്റഡിയില്‍. കൊക്കെയ്‌നും ഇടപാടുകള്‍ നടത്തിയ ഫോണുകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ഹൈദരാബാദിലേക്ക് കൊക്കെയ്ന്‍ കൊണ്ടുവരുന്നതായി തെലങ്കാന ആന്റി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്
മുത്തച്ഛനോളം പ്രായമുള്ള ആളെ ചൂണ്ടിക്കാണിച്ച് തന്റെ ഭര്‍ത്താവാണെന്ന് പെണ്‍കുട്ടി അവകാശപ്പെട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ക്യൂട്ട് ഗുഡ്ഡി കുമാരി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ട വീഡിയോയാണ് വൈറല്‍ ആയിരിക്കുന്നത്. 'എന്റെ മുന്‍ ജന്മത്തില്‍ ഞാന്‍ എന്ത് നന്മയാണ് ചെയ്തതെന്ന് എനിക്കറിയില്ല, ഈ ജന്മത്തില്‍ നിങ്ങളെപ്പോലൊരു ഭര്‍ത്താവിനെ എനിക്ക്
കെട്ടിടത്തില്‍ തൂങ്ങിയാടി റീല്‍സ് എടുത്ത യുവതിയും യുവാവും അറസ്റ്റില്‍. സാഹസികമായി റീല്‍സ് ചെയ്ത 23 കാരി മീനാക്ഷി സുളങ്കെയും സുഹൃത്ത് 27കാരന്‍ മിഹിര്‍ ഗാന്ധിയുമാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ച മൂന്നാമനെ കണ്ടെത്താന്‍ കഴിഞ്ഞട്ടില്ല. റീല്‍സ് എടുക്കാനായി ജീവന്‍ പണയപ്പെടുത്തിയുള്ള പെണ്‍കുട്ടിയുടെ അഭ്യാസ പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍
തമിഴ്‌നാടിനെ നടുക്കി കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 29 ആയി. 70ല്‍ അധികം പേര്‍ ചികിത്സയിലാണ്. അതില്‍ ഒമ്പത് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ സിബിസിഐഡി അന്വേഷണം ആരംഭിക്കും. ഫൊറന്‍സിക് പരിശോധനയില്‍ മദ്യത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ്
കന്നഡ നടന്‍ ദര്‍ശന്‍ ഉള്‍പ്പെട്ട കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രേണുകാസ്വാമിയെ കൊന്ന കുറ്റം ഏറ്റെടുക്കാനായി ടാക്‌സി ഡ്രൈവറെ നിര്‍ബന്ധിച്ചതായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. അതേസമയം ചിത്രദുര്‍ഗ സ്വദേശിയായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ 16 പേരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. നടി പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി.
കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. മരിച്ചയാളുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇയാള്‍ക്കായുള്ള തിരിച്ചറിയല്‍ നടപടി പുരോഗമിക്കുകയാണ്. അതേസമയം, 45 മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ 10.30ഓടു