India

ഹെല്‍മെറ്റ് ഇല്ല, ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മ ; വിമര്‍ശനം
കുട്ടിയെയും കൊണ്ട് ബൈക്കിലൂടെ സാഹസിക യാത്ര നടത്തുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ കുഞ്ഞിനെ ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മയാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്‌സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ഞെട്ടിയ്പ്പിക്കുന്ന ദൃശ്യത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം അരലക്ഷത്തിന് മുകളില്‍ ആളുകളാണ് കണ്ടത്. വീഡിയോയില്‍ കുട്ടിയുടെ അച്ഛനാണ് വണ്ടി ഓടിക്കുന്നത്. പിന്നിലിരിക്കുന്ന അമ്മ ഹെല്‍മറ്റ് വച്ചിട്ടില്ലെന്ന് മാത്രമല്ല, കുട്ടിയെ നിര്‍ത്തിയിരിക്കുന്നത് വണ്ടിയുടെ ഫുട്ട്‌റെസ്റ്റിലുമാണ്. സ്‌കൂട്ടര്‍ ഓടിച്ച മാതാപിതാക്കള്‍ക്കെതിരെ നടപടി വേണമെന്നാണ് വീഡിയോ കണ്ടവരെല്ലാം പറയുന്നു. വീഡിയോയില്‍ അച്ചനെ ശരിയായ രീതിയില്‍

More »

30 വര്‍ഷം മുമ്പുള്ള നികുതി ചോദിക്കുന്നു, ബിജെപിയില്‍ നിന്ന് നികുതി പിരിക്കുന്നില്ല ? ആദായ നികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്
ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത കോടതിയില്‍ വാദിക്കും. ഒപ്പം ബിജെപിയില്‍ നിന്ന് നികുതി പിരിക്കാത്തതും ചൂണ്ടിക്കാട്ടുമെന്നും

More »

മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍
ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുട്ടികള്‍. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ അധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന് തുരത്തിയത്. ഇയാള്‍ ദിവസവും മദ്യപിച്ചാണ് സ്‌കൂളിലെത്താറ്. ക്ലാസിലെത്തിയാല്‍ പിന്നെ കുട്ടികളെ

More »

മദ്യനയ അഴിമതി: അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യല്‍ തുടരും
മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ തുടരുന്നു. വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇന്ന് കടക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ് പ്രതികള്‍ക്കൊപ്പം ഇരുത്തി കെജ്രിവാളിനെയും ചോദ്യം ചെയ്‌തേക്കുമെന്നും വിവരം. ഇഡി കസ്റ്റഡിയില്‍ വിട്ട

More »

സിന്ദൂരം അണിയേണ്ടത് ബാധ്യത; 5വര്‍ഷമായി പിരിഞ്ഞുകഴിയുന്ന യുവതി ഉടന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോകണമെന്ന് കോടതി വിധി
കഴിഞ്ഞ അഞ്ച് വ!ര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതി ഉടന്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് കോടതി ഉത്തരവ്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള കുടുംബ കോടതിയാണ് ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിധി പറഞ്ഞത്. വിവാഹത്തിന് ശേഷം സിന്ദൂരം അണിയേണ്ടത് ഹിന്ദു സ്ത്രീയുടെ ബാധ്യതയാണെന്നും അവള്‍ വിവാഹിതയാണെന്നതിനുള്ള തെളിവാണതെന്നും കോടതി

More »

അഴിമതിക്കെതിരെ രൂപീകരിച്ച പാര്‍ട്ടി; ഒടുവില്‍ അഴിമതി കേസില്‍ സ്ഥാപക നേതാവ് അറസ്റ്റില്‍; കെജ്‌രിവാള്‍ അധികാരത്തില്‍ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്‍ പാര്‍ട്ടിയുടെ മുദ്രാവാക്യം തന്നെ ചോദ്യചിഹ്നമായി. അഴിമതിക്കെതിരെ രൂപികരിച്ച പാര്‍ട്ടിയായിരുന്നു ആംആദ്മി. പാര്‍ട്ടി രൂപികരിച്ച് ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ഡല്‍ഹിയുടെ അധികാരം പിടിക്കാന്‍ എഎപിക്ക് സാധിച്ചു. എന്നാല്‍, അഴിമതിക്കേസില്‍

More »

യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എട്ടു വയസ്സുള്ള മകളെ കഴുത്തറുത്ത് കൊന്ന് പ്രൊഫസര്‍ മരിച്ച നിലയില്‍
യൂണിവേഴ്‌സിറ്റി കാമ്പസിലെ ഓഫീസിനുള്ളില്‍ പ്രൊഫസറേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ യൂണിവേഴ്‌സിറ്റി കാമ്പസിലാണ് സംഭവം. എട്ടു വയസുള്ള മകളെ കൊലപ്പെടുത്തി പ്രൊഫസറും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരമാണ് ഓഫീസിനുള്ളില്‍ പ്രൊഫസറുടേയും മകളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  പ്രൊഫസര്‍ സന്ദീപ് ഗോയലും(35) ഇയാളുടെ മകളുമാണ്

More »

കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ; യുപിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു
ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു. ഹാമിര്‍പൂരിലെ വീടിന് സമീപമുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടബലാത്സംഗക്കേസിലെ പരാതി പിന്‍വലിക്കാന്‍ പിതാവിന്മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് കുടുംബം. കാണ്‍പൂരിലെ ഘതംപൂര്‍ പ്രദേശത്തെ ഇഷ്ടിക ചൂളയിലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കസിന്‍

More »

അഞ്ചാം ക്ലാസുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍ കൈയും കാലും കെട്ടിയ നിലയില്‍ ; പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍
പുതുച്ചേരിയില്‍ രണ്ടു ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലില്‍ നിന്ന് കണ്ടെത്തി. കൈയും കാലും കെട്ടിയ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. സംഭവത്തില്‍ നാലു പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം 4 പേരാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ്

More »

രോഗികള്‍ അയയ്ക്കുന്ന പണം ആശുപത്രി അക്കൗണ്ടിലെത്തുന്നില്ല ; യുവതി തട്ടിയെടുത്തത് 52 ലക്ഷത്തോളം രൂപ

സാമ്പത്തിക തിരിമറിക്കേസില്‍ സ്വകാര്യ ആശുപത്രിയില്‍ കാഷ്യറായി ജോലി ചെയ്യുന്ന യുവതി അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. നഗരത്തിലെ ഒരു ആശുപത്രിയില്‍ കാഷ്യറായി ജോലി ചെയ്തിരുന്ന സൗമ്യയാണ് പിടിയിലായത്. തിരുവാരൂര്‍ സ്വദേശിയായ സൗമ്യ (24), ഡോക്ടര്‍മാരും ചെന്നൈയിലെ മെട്രോസോണ്‍ ഫ്‌ലാറ്റില്‍

വിക്രവാണ്ടിയില്‍ പടുകൂറ്റന്‍ വേദി, മദ്യപിച്ചെത്തുന്നവര്‍ക്ക് വിലക്ക്, ടിവികെയുടെ ആദ്യ സമ്മേളനം ഇന്ന്

തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദളപതി വിജയ്യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്. വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്ത് ആണ് ഇന്ന് നാല് മണിക്ക് സമ്മേളനം നടക്കുക. പാര്‍ട്ടിയുടെ നയവും പ്രത്യയശാസ്ത്രവുമൊക്കെ വിജയ് ഇന്ന്

പട്രോളിങ്ങിനിടെ വനിത എഎസ്‌ഐ യുവതിയെ കടന്നുപിടിച്ചു, ബലമായി ചുംബിച്ചു; വീഡിയോ വൈറലായതോടെ സസ്‌പെന്‍ഷന്‍

പിങ്ക് പൊലീസിന്റെ പട്രോളിങ്ങിനിടെ സ്ത്രീയെ കടന്ന് പിടിച്ച് ബലമായി ചുംബിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി. വനിതാ എഎസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. പിങ്ക് പട്രോള്‍ സംഘത്തിലുണ്ടായിരുന്ന എ.എസ്.ഐ. ടാനിയ റോയ്‌ക്കെതിരെയാണ് നടപടി. പശ്ചിമ ബംഗാളിലെ സിലിഗുഡിയിലാണ്

അവിഹിത ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു ; മൂന്നു മക്കളുമായി സ്റ്റേഷനിലെത്തി കീഴടങ്ങി യുവാവ്

മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ സാംബളിലാണ് സംഭവം. ഭാര്യയെ കൊന്ന ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രാഖി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സോനുവിനെ പൊലീസ് അറസ്റ്റ്

ഭിക്ഷാടകനെ കൊലപ്പെടുത്തി കത്തിച്ചു, കാമുകനൊപ്പം ജീവിക്കാന്‍ വിവാഹിതയായ സ്ത്രീ നടത്തിയ ആത്മഹത്യാ നാടകത്തില്‍ ഇരയായി നിരപരാധി

കാമുകനൊപ്പം ജീവിക്കാന്‍ വിവാഹിതയായ സ്ത്രീ നടത്തിയത് ആത്മഹത്യാ നാടകം. ഭിക്ഷാടകനെ കൊലപ്പെടുത്തിയാണ് യുവതി ആത്മഹത്യ ചെയ്തതായി വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത്. തെരുവില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന ഭിക്ഷാടകനെ തീയിട്ട് കൊലപ്പെടുത്തിയാണ് തന്റെ ആത്മഹത്യയെന്ന് വരുത്തി തീര്‍ത്തത്. എന്നാല്‍

വ്യവസായി മുംതാസ് അലിയുടെ മരണത്തിന് പിന്നില്‍ ഹണി ട്രാപ്പ്; നഗ്‌ന ദൃശ്യങ്ങള്‍ കാട്ടി മലയാളി ദമ്പതികള്‍ തട്ടിയത് 50 ലക്ഷം

കര്‍ണാടകയിലെ പ്രമുഖ വ്യവസായിയും ജനതാദള്‍ സെക്കുലര്‍ എംഎല്‍എയായ ബിഎം ഫറൂഖിന്റെ സഹോദരനുമായ ബിഎം മുംതാസ് അലിയുടെ മരണത്തില്‍ മലയാളി ദമ്പതികള്‍ കസ്റ്റഡിയില്‍. മലയാളികളായ റഹ്‌മത്തിനെയും ഭര്‍ത്താവ് ഷുഹൈബിനെയുമാണ് കാവൂര്‍ പൊലീസ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്ന്