Canada
കാനഡയിലേക്ക് പോകുന്നതും, അവിടെ ജീവിക്കുന്നതും കുടിയേറ്റക്കാരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അവിടുത്തെ ഗവണ്മെന്റ് തന്നെ സമ്മതിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിസാ ചെലവുകളും, അക്കൗണ്ടില്‍ കാണേണ്ട പണവും ക്രമാതീതമായി വര്‍ദ്ധിപ്പിച്ചത്. എന്നിരുന്നാലും കാനഡയിലെ റെന്റല്‍ മേഖല ഇപ്പോഴും കുടിയേറ്റക്കാര്‍ക്ക് വെല്ലുവിളി സമ്മാനിക്കുന്നുണ്ട്. ഹൗസിംഗ് ചെലവുകള്‍ മൂലം ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തില്‍ 15 ബില്ല്യണ്‍ കനേഡിയന്‍ ഡോളറാണ് ഫെഡറല്‍ ലോണുകളായി നല്കാന് പ്രധാനമന്ത്രി ട്രൂഡോ വാഗ്ദാനം ചെയ്തിരിക്കുന്നത്. കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ടൊറന്റോ, ഇവിടെയാണ് ഏറ്റവും ഉയര്‍ന്ന വാടക ചെലവും ഉള്ളത്. -Bachelor apartment units: $1,727 CAD; - One-bedroom apartment units: $2,507 CAD - Two-bedroom apartment units: $3,356 CAD. മോണ്ട്റിയാല്‍ മറ്റൊരു മെട്രോപൊളിറ്റന്‍ മേഖലയാണ്.
കനേഡിയന്‍ പെര്‍മനന്റ് റസിഡന്‍സിനായി നടത്തുന്ന ഡ്രോകളില്‍ കാനഡയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. പിആറിനായി ആഭ്യന്തര ഡ്രോകള്‍ കൂടുതലായി നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എക്സ്പ്രസ് എന്‍ട്രി കൈകാര്യം ചെയ്യുന്ന പ്രോഗ്രാമുകള്‍ പോലുള്ളവയില്‍ നിന്നുമാണ്
കാനഡയില്‍ നിന്ന് 22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍. കാനഡയിലെ പ്രധാന വിമാനത്താവളമായ ടൊറന്റോയില്‍ നടന്ന സ്വര്‍ണ്ണ മോഷണത്തിലാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്.കേസില്‍ മൂന്ന് പേര്‍ക്ക് കൂടി കനേഡിയന്‍ അധികൃതര്‍ അറസ്റ്റ് വാറണ്ട് നല്‍കിയതായി പീല്‍ റീജിയണല്‍ പൊലീസ് (പിആര്‍പി) അറിയിച്ചു. ഏകദേശം 22
മുസ്ലീം വിഭാഗങ്ങള്‍ക്ക് ഭവനങ്ങള്‍ സ്വന്തമാക്കാനുള്ള വഴികളുടെ ഭാഗമായി ഹലാല്‍ ഹോം ലോണ്‍ ഒരുക്കാന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ശരിയത്ത് അനുസരിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ ഉറപ്പാക്കുന്ന ഹലാല്‍ മോര്‍ട്ട്ഗേജുകള്‍ ആരംഭിക്കാനുള്ള സാധ്യതയാണ് ട്രൂഡോ തേടുന്നത്. ഭവനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണ നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.
കാനഡയില്‍ ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഹരിയാനയില്‍ നിന്നുള്ള 24 വയസുകാരനാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടാകുന്നതില്‍ ആശങ്കയിലാണ് ഇന്ത്യന്‍ സമൂഹം. വാന്‍കൂവര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പത്രക്കുറിപ്പിലൂടെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ വാഹനത്തിനുള്ളില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്.
ഇന്ത്യന്‍ സോഫ്റ്റ്വെയര് എന്‍ജീനിയറെ പരിഹസിച്ച കനേഡിയന്‍ ആക്സസറി ബ്രാന്‍ഡായ ഡീബ്രാന്‍ഡിനെതിരെ വിമര്‍ശനമുയരുന്നു. പൂനെ സ്വദേശിയായ ഭുവന് ചിത്രാന്‍ഷിനെതിരെ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നത്. ഡീബ്രാന്‍ഡിന്റെ മാക്ബുക്ക് ആക്സസറിയെപ്പറ്റി എക്സില്‍ പരാതി നല്‍കവെയായിരുന്നു ചിത്രാന്‍ഷിനെ അധിക്ഷേപിച്ച് ഡീബ്രാന്‍ഡ് എത്തിയത്.
കനേഡിയന്‍ എംബസികളിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ എണ്ണം കുറച്ച് കാനഡ. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. നൂറോളം ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. നിര്‍ബന്ധിത സാഹചര്യത്തില്‍ വിഷമത്തോടെ എടുത്ത തീരുമാനമെന്നാണ് കാനഡയുടെ പ്രതികരണം. മുംബൈ, ചണ്ഡീഗഡ്, ബംഗളൂരു കൗണ്‍സിലേറ്റുകളുടെ സേവനങ്ങളും വെട്ടികുറച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി 41 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ
കാനഡയിലെ തെക്കന്‍ എഡ്മണ്ടനിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എഡ്മണ്ടന് ആസ്ഥാനമായി ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇന്ത്യന്‍ വംശനായ ബുട്ടാ സിങ് എന്നയാളടക്കം രണ്ട് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് വെടിവെപ്പ് നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം
പ്രമുഖ ബില്‍ഡറും, കാനഡ എഡ്മണ്ടണ് ഗുരു നാനാക് സിഖ് ക്ഷേത്രത്തിന്റെ മേധാവിയുമായി ബൂട്ടാ സിംഗ് ഗില്‍ വെടിയേറ്റ് മരിച്ചു. ഗില്ലിന്റെ ബിസിനസ്സുമായി ബന്ധപ്പെട്ട് നടക്കുന്ന കണ്‍സ്ട്രക്ഷന്‍ സൈറ്റിലാണ് സംഭവം നടന്നത്. ആല്‍ബെര്‍ട്ടാ പ്രവിശ്യയിലെ മില്‍വുഡ് റെക് സെന്ററിന് സമീപമാണ് ഇത്. സരബ്ജീത്ത് സിംഗ് എന്ന സിവില്‍ എഞ്ചിനീയറും വെടിയേറ്റ് ഗുരുതരാവസ്ഥയിലാണെന്നാണ്