Canada

കാനഡയിലെ ഇമിഗ്രേഷന് മുകളില്‍ കോവിഡ് ഉണ്ടാക്കിയത് കടുത്ത പ്രത്യാഘാതം; എക്കണോമിക്, ഫാമിലി, റെഫ്യൂജീ ക്ലാസുകളെ മഹാമാരി കടുത്ത പ്രതിസന്ധിയിലാക്കി; നിര്‍ണായക കണ്ടെത്തലും നിര്‍ദേശങ്ങളുമായി പാര്‍ലിമെന്ററി കമ്മിറ്റി
കാനഡയിലെ ഇമിഗ്രേഷന് മുകളില്‍  കോവിഡ് മഹാമാരി ഏത് തരത്തിലാണ് സ്വാധീനങ്ങളുണ്ടാക്കിയതെന്ന് വിശദീകരിക്കുന്ന പാര്‍ലിമെന്ററി കമ്മിറ്റി ഓണ്‍ ഇമിഗ്രേഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് സംബന്ധിച്ച വിശദമായ പഠനം നടത്തിയാണ് ഈ കമ്മിറ്റി നിര്‍ണായകമായ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  മേയ് 13ന് ഈ റിപ്പോര്‍ട്ട് പ്രസ്തുത കമ്മിറ്റിയുടെ ചെയറായ സല്‍മ സഹിദ് ഹൗസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിച്ചിരുന്നു.   കാനഡയിലെ മൂന്ന് ഇമിഗ്രേഷന്‍ ക്ലാസുകളായ എക്കണോമിക്, ഫാമിലി, റെഫ്യൂജീ ക്ലാസുകള്‍ക്ക് മേല്‍ കോവിഡ് മഹാമാരി കടുത്ത ആഘാതമേല്‍പ്പിച്ചുവെന്നാണീ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓണ്‍ സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണീ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.  കുടിയേറ്റക്കാര്‍,

More »

കാനഡയിലെ ഒന്റാറിയോവില്‍ നിന്നും 500 വെന്റിലേറ്ററുകള്‍ കൂടി ഇന്ത്യയിലേക്ക് അയച്ചു;നേരത്തെ ലഭിച്ച ആന്റിവൈറല്‍ റെംഡെസിവിറിന്റെ 25,000 വിയാല്‍സിനും പ്രൊക്യൂര്‍ ക്രിട്ടിക്കല്‍ മെഡിക്കല്‍ സപ്ലയ്‌സിനായുള്ള 10 മില്യണ്‍ ഡോളറിനും പുറമെയുള്ള സഹായം
കാനഡ  500 വെന്റിലേറ്ററുകള്‍ കൂടി ഇന്ത്യയിലേക്ക്  അയച്ചുവെന്ന് റിപ്പോര്‍ട്ട്.  ഒന്റാറിയോ പ്രൊവിന്‍സില്‍ നിന്നാണ് ഈ വെന്റിലേറ്ററുകളെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് അപകടകരമായി പകര്‍ന്ന് പ്രതിദിന കേസുകള്‍ നാല് ലക്ഷം കവിയുകയും പ്രതിദിന മരണങ്ങള്‍ നാലായിരത്തിനടുത്തെത്തുകയും ചെയ്യുന്ന വേളയിലാണ് കാനഡ ഇന്ത്യക്കുള്ള കോവിഡ് സഹായം ത്വരിതപ്പെടുത്തിയിരിക്കുന്നത്.

More »

കാനഡ ത്വരിതഗതിയിലുള്ള വാക്‌സിനേഷനിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പില്‍; സമ്പൂര്‍ണ വാക്‌സിനേഷന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ആസൂത്രണം ചെയ്ത് ഒഫീഷ്യലുകള്‍; രാജ്യത്ത് പ്രതിദിന കേസുകളും മരണവും കുറയുന്നു
കാനഡയിലെ മുഴുവന്‍ പേരെയും കോവിഡ് വാക്‌സിനേഷന് വിധേയമാക്കിയതിന് ശേഷമുള്ള ജീവിതം ഏത് തരത്തിലുളളതായിരിക്കണമെന്നതുമായി ബന്ധപ്പെട്ട ആസൂത്രണങ്ങളും നിര്‍ദേശങ്ങളും പുറത്ത് വിട്ട് കനേഡിയന്‍ ഒഫീഷ്യലുകള്‍ രംഗത്തെത്തി. പൂര്‍ണമായി വാക്‌സിനേഷന് വിധേയമായ യുഎസുകാര്‍ക്ക് മാസ്‌കിടാതെ പുറത്തിറങ്ങാന്‍ അനുവദിക്കാന്‍ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് സമാനമായ നീക്കങ്ങള്‍

More »

എയര്‍ കാനഡ ഇന്ത്യയില്‍ നിന്നുമുള്ള വിമാന നിരോധനം ജൂണ്‍ 22 വരെ ദീര്‍ഘിപ്പിച്ചു; ലക്ഷ്യം ഇന്ത്യയില്‍ നിന്നുള്ള കോവിഡ് പകര്‍ച്ചാ ഭീഷണി പ്രതിരോധിക്കല്‍; സമാനമായ തീരുമാനം ഇന്ത്യയിലെ അവസ്ഥ വിലയിരുത്തിയ ശേഷമെന്ന് ഫെഡറല്‍ ഗവണ്മെന്റ്
ഇന്ത്യയില്‍ നിന്നുമുള്ള വിമാനങ്ങള്‍ കാനഡയിലേക്ക് വരുന്നതിനുള്ള നിരോധനം എയര്‍ കാനഡ ജൂണ്‍ 22 വരെ ദീര്‍ഘിപ്പിച്ചു. ഇന്ത്യയില്‍ കോവിഡ് അതിരൂക്ഷമായി തുടരുന്നതിനാല്‍ അവിടെ നിന്നുമുള്ള രോഗപ്പകര്‍ച്ച കാനഡയിലേക്കുണ്ടാകുന്നത് പ്രതിരോധിക്കാനാണ് എയര്‍ കാനഡ ഈ മുന്‍കരുതലെടുത്തിരിക്കുന്നത്.  എന്നാല്‍ ഇത്തരത്തില്‍ യാത്രാ നിരോധനം ദീര്‍ഘിപ്പിക്കുന്ന നടപടി ഫെഡറല്‍ ഗവണ്‍മെന്റ്

More »

കാനഡയിലെ ഇമിഗ്രേഷന്‍ സിസ്റ്റത്തെ നവീകരിക്കുമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍; കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ക്കിടയിലും ഐആര്‍സിസി കുടിയേറ്റത്തെ മുന്നോട്ട് കൊണ്ടു പോയെന്ന് മാര്‍കോ മെന്‍ഡിസിനോ; കോവിഡില്‍ നിന്നും കരകയറുന്നതിന് കുടിയേറ്റം വര്‍ധിപ്പിക്കും
കാനഡയിലെ ഇമിഗ്രേഷന്‍ സിസ്റ്റത്തെ നവീകരിക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ഇമിഗ്രേഷന്‍ മിനിസ്റ്ററായ മാര്‍കോ മെന്‍ഡിസിനോ രംത്തെത്തി.  ഇന്നലെ അതായത് ബുധനാഴ്ച  ഒട്ടാവയിലെ കനേഡിയന്‍ ക്ലബ് സംഘടിപ്പിച്ച  വെര്‍ച്വല്‍ ഇവന്റില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മാര്‍കോ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.  1903 മുതല്‍ കനേഡിയന്‍ ക്ലബ് ഇത്തരത്തില്‍ രാജ്യത്തെ നിര്‍ണായക

More »

ഒന്റാറിയോക്ക് പിന്നാലെ കാനഡയിലെ മറ്റ് നിരവധി പ്രൊവിന്‍സുകളും അസ്ട്രസെനക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ വിതരണം നിര്‍ത്തി വച്ചു; കാരണം ഈ വാക്‌സിനെടുത്ത ചിലരില്‍ രക്തം കട്ട പിടിക്കുന്നതിനാല്‍; വാക്‌സിന്‍ ഇടകലര്‍ത്തി നല്‍കുന്ന പഠനം മുന്നേറുന്നു
ഒന്റാറിയോക്ക് പിന്നാലെ കാനഡയിലെ മറ്റ് നിരവധി പ്രൊവിന്‍സുകളും അസ്ട്രസെനക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ വിതരണം നിര്‍ത്തി വച്ചു. ഈ വാക്‌സിന്‍ കുത്തി വച്ച ചിലരില്‍ രക്തം കട്ട പിടിക്കുന്ന പ്രശ്‌നം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണീ നീക്കം.  പുതിയ തീരുമാനത്തിന്റെ ഭാഗമായി മാനിട്ടോബ ഈ വാക്‌സിന്റെ ഉപയോഗം പരിമിതമാക്കുന്നുണ്ട്. ബ്രിട്ടീഷ് കൊളംബിയയും പിന്നീട് ഈ പാത

More »

കാനഡയില്‍ സമ്മര്‍ ആകുമ്പോഴേക്കും എല്ലാവര്‍ക്കും കോവിഡ് 19 വാക്‌സിന്റെ ഒരു ഡോസെങ്കിലും നല്‍കും; സെപ്റ്റംബറോടെ അര്‍ഹരായ ഏവരെയും പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്യും; രാജ്യത്തേക്ക് അതിന് പര്യാപ്തമായ തോതില്‍ ഡോസുകളെത്തുമെന്ന് ട്രൂഡോ
കാനഡയില്‍ സമ്മര്‍ ആകുമ്പോഴേക്കും അര്‍ഹതയും സന്നദ്ധതയും ഉള്ള എല്ലാവര്‍ക്കും കോവിഡ് 19 വാക്‌സിന്റെ ഒരു ഡോസെങ്കിലും നല്‍കാനുള്ള വാക്‌സിന്‍ രാജ്യത്തേക്കെത്തുമെന്ന്  വെളിപ്പെടുത്തി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി.സെപ്റ്റംബറോടെ രാജ്യത്തെ എല്ലാവരേയും പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്യുന്നതിന് പര്യാപ്തമായ ഡോസുകള്‍ കാനഡയിലുണ്ടാകുമെന്നും ട്രൂഡോ ഉറപ്പേകുന്നു.

More »

കാനഡയുടെ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് സ്ട്രീമിലൂടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്ക് പിആര്‍ നേടാന്‍ സുവര്‍ണാവസരം; മേയ് ആറിന് ലോഞ്ച് ചെയ്തിരിക്കുന്ന സ്ട്രീമിലേക്കുളള ക്വോട്ട പൂര്‍ത്തിയായത് 25 മണിക്കൂറില്‍
കാനഡ മേയ് ആറിന് ലോഞ്ച് ചെയ്തിരിക്കുന്ന ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് സ്ട്രീമിലൂടെ ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കുന്ന ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്ക് നല്ല ഗുണമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അധികമായി 90,000 ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്കും എസെന്‍ഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും പിആറിന് അപേക്ഷിക്കുന്നതിനായി അനുവദിക്കുന്നതിനായി കാനഡ ആരംഭിച്ചിരിക്കുന്ന ആറ്

More »

കാനഡയിലെ സൗത്ത് ഏഷ്യക്കാര്‍ കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നു; 300 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കയറ്റി അയച്ച് ടൊറന്റോയിലെ സംഘടന; ഈ പാത പിന്തുടര്‍ന്ന് മറ്റ് ദക്ഷിണേഷ്യക്കാരുടെ സംഘടനകളും
കോവിഡ് പ്രതിസന്ധിയാല്‍ വലയുന്ന ഇന്ത്യയെ സഹായിക്കുന്നതിനായി മുന്നിട്ടിറങ്ങി ടൊറന്റൊയിലെ സൗത്ത് ഏഷ്യക്കാര്‍ രംഗത്തെത്തി.  ഇന്ത്യയിലെ കോവിഡ് ദുരന്തം ടെലിവിഷനിലൂടെ കണ്ട് തങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നുവെന്നാണ് ഇത്തരത്തില്‍ സഹായ നീക്കങ്ങളില്‍ സജീവമായ  ടൊറന്റോയിലെ  നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ഗുപ്ത ഫാമിലി ഫൗണ്ടേഷന്റെ സ്ഥാപകനായ സ്റ്റീവ് ഗുപ്ത

More »

കാനഡയില്‍ നിന്ന് 22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവം ; രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

കാനഡയില്‍ നിന്ന് 22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. കാനഡയിലെ പ്രധാന വിമാനത്താവളമായ ടൊറന്റോയില്‍ നടന്ന സ്വര്‍ണ്ണ മോഷണത്തിലാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്.കേസില്‍ മൂന്ന് പേര്‍ക്ക് കൂടി കനേഡിയന്‍

ഹലാല്‍ ഹോം ലോണുമായി ട്രൂഡോ; മുസ്ലീങ്ങള്‍ക്ക് വീട് സ്വന്തമാക്കാന്‍ പ്രത്യേക മോര്‍ട്ട്‌ഗേജ് വരുന്നു; കനേഡിയന്‍ ഗവണ്‍മെന്റ് നീക്കത്തിനെതിരെ ചോദ്യങ്ങള്‍ക്കൊപ്പം രൂക്ഷമായ വിമര്‍ശനവുമായി ജനങ്ങള്‍

മുസ്ലീം വിഭാഗങ്ങള്‍ക്ക് ഭവനങ്ങള്‍ സ്വന്തമാക്കാനുള്ള വഴികളുടെ ഭാഗമായി ഹലാല്‍ ഹോം ലോണ്‍ ഒരുക്കാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ശരിയത്ത് അനുസരിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ ഉറപ്പാക്കുന്ന ഹലാല്‍ മോര്‍ട്ട്‌ഗേജുകള്‍ ആരംഭിക്കാനുള്ള സാധ്യതയാണ് ട്രൂഡോ

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവം ; തുടര്‍ച്ചയായ മരണങ്ങളില്‍ ആശങ്കയോടെ ഇന്ത്യന്‍ സമൂഹം

കാനഡയില്‍ ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഹരിയാനയില്‍ നിന്നുള്ള 24 വയസുകാരനാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടാകുന്നതില്‍ ആശങ്കയിലാണ് ഇന്ത്യന്‍ സമൂഹം. വാന്‍കൂവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പത്രക്കുറിപ്പിലൂടെയാണ് മരണവാര്‍ത്ത

ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍ എന്‍ജീനിയറെ പരിഹസിച്ച് കാനേഡിയന്‍ കമ്പനി; വിമര്‍ശനമുയര്‍ന്നതോടെ ഒടുവില്‍ മാപ്പ് പറഞ്ഞു

ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍ എന്‍ജീനിയറെ പരിഹസിച്ച കനേഡിയന്‍ ആക്‌സസറി ബ്രാന്‍ഡായ ഡീബ്രാന്‍ഡിനെതിരെ വിമര്‍ശനമുയരുന്നു. പൂനെ സ്വദേശിയായ ഭുവന്‍ ചിത്രാന്‍ഷിനെതിരെ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നത്. ഡീബ്രാന്‍ഡിന്റെ മാക്ബുക്ക്

ചിലവ് ചുരുക്കല്‍ ; എംബസികളിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ എണ്ണം കുറച്ച് കാനഡ ; നൂറോളം ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി

കനേഡിയന്‍ എംബസികളിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ എണ്ണം കുറച്ച് കാനഡ. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. നൂറോളം ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. നിര്‍ബന്ധിത സാഹചര്യത്തില്‍ വിഷമത്തോടെ എടുത്ത തീരുമാനമെന്നാണ് കാനഡയുടെ പ്രതികരണം. മുംബൈ, ചണ്ഡീഗഡ്, ബംഗളൂരു കൗണ്‍സിലേറ്റുകളുടെ

കാനഡയില്‍ വെടിവയ്പ്; ഇന്ത്യന്‍ വംശജനുള്‍പ്പടെ 2 പേര്‍ കൊല്ലപ്പെട്ടു, കാറിടിച്ച് അക്രമിക്ക് ഗുരുതര പരിക്ക്

കാനഡയിലെ തെക്കന്‍ എഡ്മണ്ടനിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എഡ്മണ്ടന്‍ ആസ്ഥാനമായി ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇന്ത്യന്‍ വംശനായ ബുട്ടാ സിങ് എന്നയാളടക്കം രണ്ട് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ