Sports

ന്യൂസിലന്‍ഡുമായുള്ള മത്സരത്തിന് മുമ്പ് തിരിച്ചടി ; ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്ക് ; താരം കളിച്ചേക്കില്ല ?
ലോകകപ്പില്‍ ന്യൂസിലന്‍ഡിന് എതിരായ മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ധവാന്റെ കൈ വിരലിനാണ് പരിക്ക് പറ്റിയിരിക്കുന്നത്. ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരത്തില്‍ പാറ്റ് കമ്മിന്‍സിന്റെ പന്ത് നേരിടവേയാണ് ധവാന് പരിക്കേറ്റത്. പ്രാഥമിക ചികിത്സ നേടിയ ശേഷം ധവാന്‍ കളി തുടര്‍ന്നെങ്കിലും ഫീല്‍ഡിങ്ങില്‍ ഇറങ്ങിയില്ല. ഇന്ന് സ്‌കാനിങ് പൂര്‍ത്തിയാക്കിയ ശേഷമേ പരിക്ക് എത്ര ഗുരുതരമെന്ന് അറിയാനാകൂ. ഓസ്‌ട്രേലിയയ്ക്ക് എതിരായി ധവാന്റെ സെഞ്ചുറിയാണ് ഇന്ത്യയുടെ ജയം സാധ്യമാക്കിയത്. മറ്റന്നാളാണ് ന്യൂസിലന്‍ഡുമായുള്ള ഇന്ത്യയുടെ മത്സരം.  

More »

കെ എല്‍ രാഹുലോ കൊഹ്ലിയോ ; ഐസിസിയെ ട്രോളി ആരാധകര്‍
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ മത്സരത്തിന് മുന്നോടിയായി ഐസിസി വിരാട് കൊഹ്ലിയുടെ ഒരു പെയ്ന്റിങ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ബാറ്റും ബോളുമേന്തി തലയില്‍ കിരീടം അണിഞ്ഞ് സിംഹാസനത്തില്‍ ഇരിക്കുന്ന കൊഹ്ലിയുടെ ചിത്രം. ഇന്ത്യന്‍ ക്യാപ്റ്റന് ആദരം എന്ന രീതിയില്‍ പങ്കുവച്ച ചിത്രത്തില്‍ കൊഹ്ലിയുടെ ഐസിസി ഏകദിന റാങ്കും ഇന്ത്യ ലോകകപ്പ് നേടിയ വര്‍ഷവും

More »

ഏകദിന മത്സരത്തില്‍ നിന്ന് വിരമിച്ചേക്കുമെന്ന് യുവരാജ് സിംഗ് ; ഇനി ട്വന്റി 20 മാത്രം
ഏകദിന മത്സരങ്ങളില്‍ നിന്നും വിരമിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ തന്നെ അംഗീകാരമുള്ള ടി 20 മത്സരങ്ങളിലേക്ക് മാത്രമായി കളം മാറ്റുകയാണ് യുവരാജ് സിംഗ്. ഇന്ത്യന്‍ ടീമില്‍ ഇനി സ്ഥാനം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും യുവി വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് യുവരാജ്. ജിടി20 (കാനഡ)യൂറോ ടി20

More »

ഒരു നായകന് ചേര്‍ന്ന പണിയല്ലത് ; ധോണിയെ വിമര്‍ശിച്ച് ക്രിക്കറ്റ് ലോകം
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിക്കെതിരെ ക്രിക്കറ്റ് ലോകത്ത് നിന്ന് രൂക്ഷവിമര്‍ശനം ഉയരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഒട്ടും കൂളല്ലാത്ത ഒരു ധോണിയെയാണ് എല്ലാവരും കണ്ടത്. അമ്പയര്‍ നോബോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഗ്രൗണ്ടില്‍ എത്തിയ ധോണി ക്ഷുഭിതനായാണ് ഇടപെട്ടത്. ഇതുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ വിമര്‍ശനം ഉയരുന്നത്.  'ഒരു ക്യാപ്റ്റനും

More »

ഗൗതം ഗംഭീര്‍ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു, ഇനി രാഷ്ട്രീയ കളിക്കളം
 ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അംഗത്വം നല്‍കി സ്വീകരിച്ചു. ഡല്‍ഹിയില്‍ വെച്ചാണ് ചടങ്ങ് നടന്നത്. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.  അന്താരാഷ്ട ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെ ഗംഭീര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് വാര്‍ത്തകള്‍

More »

അടുത്ത കളിയില്‍ താന്‍ ഉണ്ടാകും, ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല, സന്തോഷമെന്ന് ശ്രീശാന്ത്
ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ശ്രീശാന്ത്. ഇന്ന് തന്നെ കളിക്കും, ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയിട്ടുണ്ട്, സന്തോഷം തന്നെ. ഒന്നോ രണ്ടോ മൂന്നോ വര്‍ഷം ബി.സി.സി.ഐ ശിക്ഷ ഏര്‍പ്പെടുത്താനാണ് സാധ്യത. ഇപ്പോള്‍ തന്നെ ഏകദേശം ആറ് വര്‍ഷത്തോളമായി വിലക്ക്. കളിക്കാനാവുമെന്ന കാര്യത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്നും

More »

ശ്രീശാന്തിന്റെ പ്രതീക്ഷ വിഫലമായില്ല, ആജീവനാന്ത വിലക്ക് പിന്‍വലിച്ചു
മലയാളി ക്രിക്കറ്റ് താരവും മുന്‍ ഇന്ത്യന്‍ ടീമംഗവുമായ ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചു. ശിക്ഷാ കലാവധി പുനപരിശോധിക്കണം. ക്രിമിനല്‍ കേസും അച്ചടക്ക നടപടിയും രണ്ടാണെന്ന് കോടതി പറയുന്നു. ശിക്ഷാ കാലാവധി പുനപരിശോധിക്കണം. മൂന്ന് മാസത്തിനകം ബിസിസിഐ തീരുമാനിക്കണമെന്നും കോടതി വ്യക്തമാക്കി. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ്

More »

ഇന്ത്യയുടെ നല്ല സ്വഭാവം ഒരിക്കലും ഒരു ബലഹീനതയായി കാണരുത്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറയുന്നതിങ്ങനെ
ഇന്ത്യയുടെ നല്ല സ്വഭാവം ഒരിക്കലും ഒരു ബലഹീനതയായി കാണരുതെന്ന് സച്ചിന്‍ മുന്നറിയിപ്പ് നല്‍കുന്നു. പാകിസ്ഥാന് തിരിച്ചടി നല്‍കിയ ഇന്ത്യയെ അഭിനന്ദിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ തിരിച്ചടിയെ പിന്തുണച്ച് സച്ചിന്‍ ട്വീറ്റ് ചെയ്തു.ഇന്ത്യന്‍ വ്യോമസേനയെ സല്യൂട്ട് ചെയ്യുന്നതായും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍

More »

അവര്‍ക്ക് വേണ്ടി നിശബ്ദത പാലിക്കൂ ; കാണികളോട് കൊഹ്ലിയുടെ അഭ്യര്‍ത്ഥന
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ടാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ട്വന്റി20 മത്സരം തുടങ്ങിയത്. എന്നാല്‍ ടീം അംഗങ്ങള്‍ മൗനമാചരിക്കവേ സംസാരിച്ച വിശാഖപട്ടണത്തെ കാണികളോട് അങ്ങനെ ചെയ്യല്ലേയെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് അഭ്യര്‍ഥിക്കേണ്ടി വന്നു.  കാണികളോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ട്

More »

ഷമിയുടെ തെറ്റുകള്‍ കാരണം, അത്യാഗ്രഹം കാരണം, അവന്റെ വൃത്തികെട്ട മനസ്സ് കാരണം, മൂന്ന് പേരും അനുഭവിച്ചു,പണത്തിലൂടെ തന്റെ നെഗറ്റീവ് പോയിന്റുകള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നു ; ഷമിക്കെതിരെ ഹസിന്‍

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ലോകകപ്പ് 2023 സെമി ഫൈനലിലെ അദ്ദേഹത്തിന്റെ അസാധാരണ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ത്യ തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ഫൈനലില്‍ എത്തിയത്. 7 വിക്കറ്റുകളാണ് മത്സരത്തില്‍ ഷമി

മികച്ച ഫുട്‌ബോളര്‍ക്കുള്ള 'ഫിഫ ദ് ബെസ്റ്റ്' പുരസ്‌കാരം ലയണല്‍ മെസിക്ക്

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള 'ഫിഫ ദ് ബെസ്റ്റ്' പുരസ്‌കാരം ലയണല്‍ മെസിക്ക്. ഫ്രാന്‍സ് താരങ്ങളായ കിലിയന്‍ എംബാപെ, കരിം ബെന്‍സെമ എന്നിവരെ പിന്നിലാക്കിയാണ് മെസിയുടെ നേട്ടം. ഇത് ഏഴാംതവണയാണ് ഫിഫയുടെ ലോകതാരത്തിനുള്ള പുരസ്‌കാരം മെസി സ്വന്തമാക്കുന്നത്. ബാര്‍സിലോന താരം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലില്‍ കുടുങ്ങിയ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സീ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ സ്ഥാനം രാജിവെച്ചു. ഒളിക്യാമറ അന്വേഷണത്തിലാണ് ചേതന്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ചേതന്‍ ശര്‍മ്മയെ ബിസിസിഐ വിളിപ്പിക്കുമെന്നും

ഒരു ചുവട് മുന്നോട്ട്, ശക്തനാകാന്‍ ഒരു ചുവട്... അപകടശേഷം ആദ്യമായി നടക്കുന്ന ചിത്രം പങ്കുവെച്ച് റിഷഭ് പന്ത്

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കീപ്പര്‍ റിഷഭ് പന്ത് കാറപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ 30ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന റിഷഭ് പന്ത് ഇപ്പോള്‍ സാധാരണനിലയിലേക്ക്

ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് വിട, ബ്രസീലില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് വിട. അര്‍ബുദബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പെലെയെ ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വിലാ ബെല്‍മിറോയിലെ സാന്റോസ് ക്ലബിന്റെ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന്

അര്‍ജന്റീനയ്‌ക്കൊപ്പം തുടരും ; വിരമിക്കല്‍ ഉടനില്ല ; കിരീട നേട്ടത്തിന് പിന്നാലെ മെസി

രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി. ഫുട്‌ബോളില്‍ ചാമ്പ്യനായി കുറച്ചുനാള്‍കൂടി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മെസി കിരീട നേട്ടത്തിന് പിന്നാലെ പ്രതികരിച്ചു. വര്‍ഷങ്ങളായി മുന്നില്‍ക്കണ്ട സ്വപ്നം യാഥാര്‍ഥ്യമായത്