Indian
ഡല്‍ഹിയില്‍ നിന്ന് കാണാതായ വാഹനം ജയ്പൂരില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍. ക്ഷമാപണക്കുറിപ്പും മോഷ്ടാക്കളുടേതായി കാറില്‍ നിന്ന് കണ്ടെത്തി. മോഷ്ടിച്ചതിന് ക്ഷമ ചോദിച്ചുകൊണ്ട് വാഹനത്തിന്റെ നമ്പറടങ്ങുന്ന കുറിപ്പ് ഗ്ലാസിനുമുകളില്‍ ഒട്ടിച്ചുവെച്ചിരിക്കുകയാണ് മോഷ്ടാക്കള്‍. ഐ ലവ് ഇന്ത്യ എന്നൊരു കുറിപ്പും വാഹനം കാണുന്നവര്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിക്കണമെന്ന മറ്റൊരു കുറിപ്പും കാറിന്റെ പുറകില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ജയ്പുരില്‍ ബിക്കാനെര്‍ ഹൈവേയ്ക്ക് സമീപമുള്ള ഒരു ഹോട്ടലിനു സമീപമാണ് വാഹനം കണ്ടെത്തിയത്. നമ്പര്‍ പ്ലേറ്റ് നഷ്ടപ്പെട്ട നിലയിലാണ് കാര്‍ കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നും 450 കിലോമീറ്ററോളം ദൂരമാണ് ബിക്കാനെറിലേക്ക് ഉള്ളത്. വാഹന ഉടമ വിനയ് കുമാറിനൊപ്പം ഡല്‍ഹി പൊലീസ് ബിക്കാനെറില്‍ എത്തിയിട്ടുണ്ട്. ഏതെങ്കിലും കുറ്റകൃത്യത്തിന് ഉപയോഗിച്ച
മലാഡില്‍ 34 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍. മുംബൈയിലെ ദിന്‍ദോഷി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഒക്ടോബര്‍ 22 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മഹാരാഷ്ട്ര നവനിര്‍മ സേന (എംഎന്‍എസ്) അംഗമായ ആകാശ് മെയിനെയാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മുംബൈയിലെ ഗോരെഗാവ് പ്രദേശത്ത് ഓവര്‍ടേക്കിംഗിനെച്ചൊല്ലിയുണ്ടായ
മഹാരാഷ്ട്രയിലെ എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലയാളികളില്‍ ഒരാളായ ശിവ് കുമാറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാവുന്നു. യാര്‍ തേരാ ഗ്യാങ്സ്റ്റര്‍ ഹായ് ജാനി (നിങ്ങളുടെ സുഹൃത്ത് ഒരു ഗുണ്ടാസംഘത്തിലേതാണ്) എന്ന അടിക്കുറിപ്പോടെ മൂന്ന് മാസം മുമ്പാണ് ശിവ് കുമാര്‍ തന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളില്‍ ശിവ് കുമാര്‍ പങ്കുവെച്ച മറ്റ് ഫോട്ടോകളും
മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികള്‍ക്ക് കര്‍ണാടകയില്‍ ഗംഭീര സ്വീകരണം നല്‍കി ഹിന്ദുത്വ സംഘടനകള്‍. ആറു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ഒക്ടോബര്‍ ഒന്‍പതിന് ബംഗളുരു സെഷന്‍സ് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച പരശുറാം വാഗ്മോര്‍, മനോഹര്‍ യാദവ് എന്നിവര്‍ക്കാണ് അസാമാന്യ വരവേല്‍പ്പുമായി ഹിന്ദുത്വ സംഘടനകള്‍
പശുത്തൊഴുത്ത് വൃത്തിയാക്കി അതില്‍ കിടന്ന് കാന്‍സര്‍ രോഗികള്‍ക്ക് സ്വയം രോഗം സുഖപ്പെടുത്താമെന്ന വിവാദ പരാമര്‍ശവുമായി യുപി മന്ത്രി സഞ്ജയ് സിങ് ഗാങ്വര്‍. 10 ദിവസം പശുക്കളെ ലാളിച്ചും സേവിച്ചും രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ വെട്ടിക്കുറയ്ക്കാമെന്നും കരിമ്പ് വികസന വകുപ്പിലെ മന്ത്രി പറഞ്ഞു. പകാഡിയ നൗഗവനില്‍ ഗോശാല ഉദ്ഘാടന വേളയിലായിരുന്നു പരാമര്‍ശം. വിവാഹ വാര്‍ഷികവും
മദ്രസകള്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പട്ട് ദേശീയ ബാലവകാശ കമ്മീഷന്‍. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചു. മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്ന് ബാലവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ ''ഔപചാരിക വിദ്യാലയങ്ങളില്‍ ചേര്‍ക്കണം എന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. എന്‍സിപിസിആര്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ
മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ ബന്ധം പരിശോധിച്ച് പൊലീസ്. സിദ്ദിഖിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ തങ്ങള്‍ ലോറന്‍സ് ബിഷ്ണോയ് സംഘത്തിലുള്ളവരാണെന്ന് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേരാണ് പൊലീസിന്റെ പിടിയിലായത്. ഒരാള്‍ക്കായി അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ഒരു മാസമായി തങ്ങള്‍ സിദ്ദിഖിയെ
ബിഹാറില്‍ വിജയദശമി ആഘോഷത്തിനിടെ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത് ബിജെപി എംഎല്‍എ. ശനിയാഴ്ച സീതാമര്‍ഹി ജില്ലയില്‍ നടന്ന പരിപാടിക്കിടെ എംഎല്‍എ മിഥിലേഷ് കുമാറാണ് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് വാള്‍ നല്‍കിയത്. ഏതെങ്കിലും ദുഷ്ടന്‍ നമ്മുടെ സഹോദരിമാരെ തൊടാന്‍ തുനിഞ്ഞാല്‍ ഈ വാളുകൊണ്ട് കൈവെട്ടുമെന്ന്് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു. ദുഷ്ട
ഉത്തര്‍പ്രദേശില്‍ പത്ത് വയസുകാരിയെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് പിതാവ്. ലളിത്പൂരിലാണ് സംഭവം. സംഭവത്തില്‍ ?ഗോവിന്ദ് ദാസ് റായ്കര്‍ (45) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ?റായ്കര്‍ തന്റെ മകളെ ഫാനില്‍ തലകീഴായി കെട്ടിത്തൂക്കിയത്. പിന്നാലെ വടികൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസിയായ യുവാവ്