Indian

യുവതിയുടെ അപകട മരണം ദുരഭിമാനക്കൊലയെന്ന് ആരോപിച്ച് സുഹൃത്ത് രംഗത്ത്. രാമോഹള്ളി സ്വദേശിനി സഹാന (20)യുടെ മൃതദേഹം ഹുസ്‌കൂര്‍ തടാകത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പിതാവ് രാമമൂര്‍ത്തിയുടെ കൂടെ യാത്ര ചെയ്യവേ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് തടാകത്തിലേക്ക് മറിഞ്ഞെന്നാണ് ബന്ധുക്കള്‍ ഹെബ്ബഗോഡി പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സഹാനയുടെ കൂടെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനാണ് യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ഇരുവരുടേയും പ്രണയത്തെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇരുവരും തമ്മിലുള്ള പ്രണയം അംഗീകരിക്കില്ലെന്ന് രാമമൂര്‍ത്തി നേരത്തെ തന്നെ നിതിനോട് പറഞ്ഞിരുന്നു. മറ്റൊരു യുവാവുമായി സഹാനയുടെ വിവാഹം

വായ്പയെടുത്ത പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് സ്ഥിരം വീട്ടിലെത്തിയിരുന്ന ഏജന്റിനെ വിവാഹം ചെയ്ത് യുവതി. ഭര്‍ത്താവിന്റെ മദ്യപാനത്തിലും ഉപദ്രവത്തിലും പൊറുതിമുട്ടിയതു കൊണ്ടാണെന്നാണ് യുവതിയുടെ വാദം. ക്ഷേത്രത്തില്‍ വെച്ച് ആചാരപ്രകാരം നടത്തിയ വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ബിഹാറിലാണ് സംഭവം. ഇന്ദ്ര കുമാരി എന്ന യുവതി 2022ലാണ് നകുല്‍ ശര്‍മയെ

സ്വകാര്യ ബസിനുള്ളില്‍ വെച്ച് യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തതായി പരാതി. ഫരീദാബാദിലെ സെക്ടര്‍ 17ലാണ് സംഭവം. 56 കാരിയായ വീട്ടുജോലിക്കാരിയാണ് ക്രൂര ബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ ഡ്രൈവര്‍ കുറ്റകൃത്യം ചെയ്യുമ്പോള്‍ കാവല്‍ നിന്ന കണ്ടക്ടറെയും അറസ്റ്റ് ചെയ്തു. ഫ്ലാറ്റുകളില്‍ ജോലി ചെയ്യുന്ന സ്ത്രീ, ജോലി ചെയ്യുന്ന വീട്ടിലേക്ക് പോകുന്നതിനായി വൈകുന്നേരം 6 മണിയോടെ സെക്ടര്‍ 17

സ്‌കൂളില്‍ പോകാന്‍ അമ്മയ്ക്കൊപ്പം ബസ് കാത്തുനില്‍ക്കുകയായിരുന്ന ആറ് വയസുകാരനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോയി. മദ്ധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. അമ്മയുടെ കണ്ണുകളിലേക്ക് മുളകുപൊടി എറിഞ്ഞ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. പഞ്ചസാര വ്യാപാരിയായ രാഹുല്‍ ഗുപ്ത എന്നയാളുടെ മകനെയാണ് തട്ടിക്കൊണ്ടു പോയത്. ബൈക്കിലെത്തിയ രണ്ട് പേര്‍ ഇവരുടെ വീടിന് അടുത്ത് വാഹനം

അയോധ്യ കേസില്‍ പരിഹാരം കണ്ടെത്താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്ന വാദം തള്ളി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ബിബിസിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് സംബന്ധിച്ച അവതാരകന്റെ ചോദ്യത്തിന് അത് പൂര്‍ണമായും തെറ്റാണ് എന്നായിരുന്നു ചന്ദ്രചൂഡ് പ്രതികരിച്ചത്. തന്റെ പ്രതികരണത്തിന്റെ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചത്. അത് തെറ്റാണെന്ന്

തമിഴ്‌നാട്ടില്‍ ബുള്ളറ്റ് ബൈക്ക് ഓടിച്ചതിന് ദളിത് യുവാവിന്റെ കൈ വെട്ടിമാറ്റി. ശിവഗംഗ ജില്ലയിലാണ് സംഭവം. പ്രദേശത്തെ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ് 20കാരനായ അയ്യസ്വാമി എന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ കൈ വെട്ടിമാറ്റിയത്. കഴിഞ്ഞ ദിവസം അയ്യസ്വാമി തന്റെ ബൈക്കില്‍ കോളേജില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പ്രദേശവാസികളായ വല്ലരാസു, ആദി ഈശ്വരന്‍, വിനോട്

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ജെഇഇ മെയിന്‍ പ്രവേശന പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് പ്ലസ്ടൂ വിദ്യാര്‍ഥിനി ജീവനൊടുക്കി. എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള മത്സര പരീക്ഷയായ ജെഇഇ മെയിന്‍സിന്റെ ഫലം ചൊവ്വാഴ്ച്ചയായിരുന്നു പ്രഖ്യാപിച്ചത്. സ്വകാര്യ പരിശീലനകേന്ദ്രത്തില്‍ കോച്ചിംഗിന് പോയിരുന്ന പെണ്‍കുട്ടി പരീക്ഷാഫലം വന്നതോടെ മാനസികമായി ആകെ തകര്‍ന്ന

മഹാകുംഭമേളയിലെ വൈറല്‍ താരം മൊണാലിസ പ്രണയ ദിനത്തില്‍ കേരളത്തിലെത്തുകയാണ്. ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ ജ്വല്ലറി ഉത്ഘാടനത്തിനാണ് മൊണാലിസ കോഴിക്കോടെത്തുന്നത്. ഫെബ്രുവരി 14 ന് രാവിലെ 10.30ന് താന്‍ കോഴിക്കോട് എത്തുമെന്ന് മൊണാലിസ പറയുന്ന ഒരു വീഡിയോ ബോബി ചെമ്മണ്ണൂര്‍ സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. 15 ലക്ഷം രൂപയാണ് ' മൊണാലിസ' എന്ന് അറിയപ്പെടുന്ന മോണി ബോന്‍സ്ലെയെ

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ സൈന്യം വെടിയുതിര്‍ത്തു. പ്രകോപനമില്ലാതെ നടത്തിയ ആക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. എല്‍ഒസിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരേയാണ് ഇന്നലെ പാകിസ്താന്‍ സൈന്യം കരാര്‍ ലംഘിച്ച് പ്രകോപനമില്ലാതെ വെടിയുതിര്‍ത്തത്. ഇന്ത്യന്‍സൈന്യം ശക്തമായി