Indian

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സ്‌ഫോടനം; സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റിന് വീരമൃത്യു
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ദിനത്തിലെ ഡ്യൂട്ടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ കേന്ദ്രസേന ഉദ്യോഗസ്ഥന് വീരമൃത്യു. ഛത്തീസ്ഗഡിലെ ബിജാപൂരിലാണ് ഐഇഡി സ്‌ഫോടനമുണ്ടായത്. ഗുരുതര പരിക്കേറ്റ സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉസൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗല്‍ഗാം ഗ്രാമത്തിന് സമീപത്തുള്ള ഒരു പോളിംഗ് ബൂത്തില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയാണ് സംഭവമുണ്ടായത്. നക്‌സല്‍ ബാധിത പ്രദേശമായ ബസ്തര്‍ ലോക്‌സഭാ മണ്ഡലത്തിലാണ് ബിജാപൂര്‍ ജില്ല സ്ഥിതിചെയ്യുന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥന് പ്രാഥമിക വൈദ്യചികിത്സ നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇവിടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പാണ് നടന്നത്. ലോക്‌സഭാ

More »

പാര്‍ക്കില്‍ വെച്ച് മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മര്‍ദ്ദിച്ച് കൊന്ന് അമ്മ
മകളെ കൊലപ്പെടുത്തിയയാളെ അമ്മ കല്ലുകൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ ജയനഗര്‍ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. അനുഷ എന്ന യുവതിയും അവരുടെ സുഹൃത്തായ സുരേഷുമാണ് കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷമായി ഇവര്‍ സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ യുവതിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പാര്‍ക്കിലേക്കാണെന്ന് അമ്മയോട് പറഞ്ഞാണ് അനുഷ വീട്ടില്‍

More »

കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തിന്റെ ആത്മാവിന് ഏല്‍പ്പിച്ച മുറിവുകളില്‍ നിങ്ങളുടെ 'വോട്ടെന്ന തൈലം' പുരട്ടി, ജനാധിപത്യത്തെ ശക്തിപ്പെടുത്തുക ; രാഹുല്‍ഗാന്ധി
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചതോടെ വോട്ടര്‍മാര്‍ക്ക് ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങളുടെ വോട്ട് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും ഭാവി തലമുറയുടെയും ഭാവി തീരുമാനിക്കും. അതുകൊണ്ട് പുറത്തുപോയി കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തിന്റെ ആത്മാവിന് ഏല്‍പ്പിച്ച മുറിവുകളില്‍ നിങ്ങളുടെ 'വോട്ടെന്ന തൈലം' പുരട്ടി, ജനാധിപത്യത്തെ

More »

ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണത്തിന് പിന്നില്‍ അമ്മ ; ഐസ്‌ക്രീമില്‍ കീടനാശിനി കലര്‍ത്തി കൊലപാതകം ; ഭര്‍ത്താവിനോടുള്ള ദേഷ്യം കൊണ്ടെന്ന് മൊഴി
കര്‍ണാടകയിലെ മാണ്ഡ്യയില്‍ ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണത്തിന് പിന്നില്‍ അമ്മ തന്നെയാണെന്ന് കണ്ടെത്തി. ഐസ്‌ക്രീം കഴിച്ചതിന് ശേഷം കുട്ടികള്‍ക്ക്  ശാരീരിക അവശതകളുണ്ടായെന്നായിരുന്നു അമ്മയുടെ മൊഴി. എന്നാല്‍ പിന്നീട് പൊലീസ് ചോദ്യം ചെയ്‌പ്പോള്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയെന്ന് അമ്മ തന്നെ സമ്മതിക്കുകയായിരുന്നു. മരണപ്പെട്ട ഇരട്ടക്കുട്ടികള്‍ക്ക് പുറമെ അമ്മയും

More »

പ്രണയത്തില്‍ നിന്ന് പിന്മാറി: കോണ്‍ഗ്രസ് നേതാവിന്റെ മകളെ കാമ്പസിനുള്ളില്‍ കുത്തിക്കൊന്നു
കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ കോളേജ് കാമ്പസിനുള്ളില്‍ കോണ്‍ഗ്രസ് കോര്‍പ്പറേറ്ററുടെ മകളെ മുന്‍ സഹപാഠി കുത്തിക്കൊന്നു. നിരഞ്ജന്‍ ഹിരേമത്തിന്റെ മകള്‍ നേഹ(23)യാണ് കൊല്ലപ്പെട്ടത്. പ്രതി ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിവിബി കോളേജിലെ ഒന്നാം വര്‍ഷ എംസിഎ വിദ്യാര്‍ത്ഥിനിയായിരുന്നു നേഹ. നേഹയുടെ മുന്‍ സഹപാഠിയായിരുന്നു 23കാരനായ ഫയാസ്. ഫയാസ് നേഹയെ കത്തികൊണ്ട് പലതവണ കുത്തുന്നതും

More »

പ്രമുഖ യൂട്യൂബര്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍; സുഹൃത്ത് കസ്റ്റഡിയില്‍
പ്രമുഖ യൂട്യൂബറായ സ്വാതി ഗോദര(29)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃക്‌സാക്ഷികളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണ്. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത്

More »

ഞാന്‍ വഹിച്ചിരുന്ന ഉത്തരവാദിത്വങ്ങളില്‍ വിവേചനം കാണിച്ചതായി തോന്നുന്നുണ്ടോ; എങ്കില്‍ നിങ്ങള്‍ക്ക് എനിക്ക് വോട്ട് ചെയ്യേണ്ട; പ്രചരണത്തില്‍ നിതിന്‍ ഗഡ്ക്കരി
താന്‍ വഹിച്ചിരുന്ന ഉത്തരവാദിത്വങ്ങളില്‍ എന്തെങ്കിലും വിവേചനം കാണിച്ചതായി ആര്‍ക്കെങ്കിലും തോന്നിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് കേന്ദ്രമന്ത്രിയും നാഗ്പൂരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ നിതിന്‍ ഗഡ്കരി. എന്റെ ജീവിതയ്യില്‍ ലഭിച്ച എല്ലാ അംഗീകാരവും നാഗ്പൂരിലെ ജനങ്ങള്‍ക്കുള്ളതാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ട്,

More »

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു. തുടര്‍ന്ന് നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെല്ലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നടന്‍ ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തിയിരുന്നു. ഉള്‍ ഗ്രാമങ്ങളില്‍ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട്

More »

അക്ബറിന്റെയും സീതയുടെയും പേര് മാറ്റി; സിംഹങ്ങള്‍ ഇനി സൂരജും തനയയും
വിവാദങ്ങള്‍ക്ക് പിന്നാലെ സിംഹങ്ങള്‍ക്ക് പേരുമാറ്റം. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേര് നിര്‍ദേശിച്ചു. കൊല്‍ക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിര്‍ദേശിച്ചത്. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. പുതിയ പേരുകള്‍ കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് കൈമാറി. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി

More »

ബിഹാര്‍ വിധിയെ ചൊല്ലി തര്‍ക്കം ; യുവാവിനെ കൊലപ്പെടുത്തി അമ്മാവനും സുഹൃത്തും

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 22കാരനെ കൊലപ്പെടുത്തി അമ്മാവനും സുഹൃത്തും. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ബിഹാരിലെ ശിവഹാര്‍ ജില്ലയില്‍ നിന്നുള്ള തൊഴിലാളികളായ ശങ്കര്‍ മാഞ്ചിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശങ്കറിന്റെ അമ്മാവന്‍

അത് കുടുംബ കാര്യം, പരിഹരിക്കാന്‍ ഞാനിവിടെയുണ്ട് ; തേജസ്വി രോഹിണി വഴക്കില്‍ പ്രതികരിച്ച് ലാലു പ്രസാദ് യാദവ്

ആര്‍ജെഡിയിലെ തര്‍ക്കം കുടുംബത്തിനുള്ളിലെ വിഷയമെന്ന് ലാലു പ്രസാദ് യാദവ്. പ്രശ്‌നങ്ങള്‍ താന്‍ ഉടന്‍ പരിഹരിക്കുമെന്ന് ലാലു പ്രസാദ് യാദവ് ആര്‍ജെഡി നേതാക്കളോട് പറഞ്ഞു. ആര്‍ജെഡി നിയമസഭാ കക്ഷി നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്ത യോഗത്തിലായിരുന്നു ലാലുവിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിലെ

ചെങ്കോട്ട സ്‌ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോണ്‍ ആക്രമണം ; ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിര്‍മ്മിക്കാനുള്ള ഗുഢാലോചന നടന്നതായി റിപ്പോര്‍ട്ട്

ചെങ്കോട്ട സ്‌ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോണ്‍ ആക്രമണം എന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിന് പദ്ധതിയിട്ടതിന് അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിര്‍മ്മിക്കാനുള്ള ഗുഢാലോചന നടന്നെന്നാണ് വിവരം. ചാവേറായ ഉമര്‍

ഉമര്‍ നബിയും സംഘവും ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നത് കോഡ് ഭാഷ ; സ്‌ഫോടക വസ്തുക്കള്‍ക്ക് ഉപയോഗിച്ചത് ബിരിയാണിയെന്ന വാക്ക്

ചെങ്കോട്ട സ്‌ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉമര്‍ നബിയും സംഘവും ആശയവിനിമയത്തിന് കോഡ് ഭാഷയാണ് ഉപയോഗിച്ചതെന്ന് എന്‍ഐഎ. സ്ഫോടക വസ്തുക്കള്‍ക്ക് 'ബിരിയാണി' എന്ന വാക്കാണ് ഉപയോഗിച്ചത്. പ്രത്യേക പരിപാടികള്‍ക്ക് 'ധാവത്ത്' എന്ന വാക്ക് ഉപയോഗിച്ചു. ടെലഗ്രാം വഴിയായിരുന്നു

'ഡല്‍ഹി സ്‌ഫോടനം കശ്മീരിലെ പ്രശ്നങ്ങളുടെ പ്രതിഫലനം'; വിവാദപ്രസ്താവനയുമായി മെഹബൂബ മുഫ്തി

ഡല്‍ഹി സ്‌ഫോടനത്തില്‍ വിവാദപ്രസ്താവനയുമായി പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. ചെങ്കോട്ടയ്ക്ക് മുന്നിലെ സ്‌ഫോടനം കശ്മീരിലെ പ്രശ്നങ്ങള്‍ പ്രകടിപ്പിക്കുന്നതിന്റെ പ്രതിഫലനമാണ് ആക്രമണമെന്നാണ് പരാമര്‍ശം. വിഷലിപ്തമായ അന്തരീക്ഷം സൃഷ്ടിച്ചത് കേന്ദ്ര സര്‍ക്കാരെന്നും മെഹബൂബ മുഫ്തി

മക്കയില്‍ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടു; 40 മരണം, മരിച്ചത് ഹൈദരാബാദില്‍ നിന്നുള്ള സംഘം

മക്കയില്‍ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് അപകടത്തില്‍ പെട്ട് 40 മരണമെന്ന് റിപ്പോര്‍ട്ട്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്, ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഹൈദരാബാദില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. ഈ സംഘത്തില്‍ അധികവും