Indian
നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയാ ചക്രബര്‍ത്തിക്ക് ആശ്വാസം. റിയയ്ക്കും സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിക്കും പിതാവ് ലഫ്റ്റനന്റ് കേണല്‍ ഇന്ദ്രജിത് ചക്രബര്‍ത്തിക്കും എതിരായ ലുക്കൗട്ട് സര്‍ക്കുലര്‍ റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി നടപടിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍, സിബിഐ, ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ എന്നിവ സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെട്ട കേസായതുകൊണ്ടുമാത്രമാണ് സര്‍ക്കാരിന്റെ ഹര്‍ജിയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 2020 ജൂണിലാണ് സുശാന്ത് മരിച്ചത്. പിന്നീട് നര്‍ക്കോട്ടിക് നിയമപ്രകാരം റിയാ ചക്രബര്‍ത്തി അറസ്റ്റിലായി. ബോംബെ ഹൈക്കോടതി റിയക്ക് ജാമ്യം നല്‍കിയിരുന്നു. മുംബൈ ബാന്ദ്രയിലെ
ചെന്നൈയില്‍ മസാജ് പാര്‍ലര്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത പൊലീസുകാരന്‍ അറസ്റ്റില്‍. കോണ്‍സ്റ്റബിള്‍ ആയ ബാവുഷ (28) ആണ് അറസ്റ്റിലായത്. മസാജ് പാര്‍ലര്‍ ജീവനക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഇയാള്‍ ജീവനക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. അതേസമയം 65,000 രൂപയും തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. വീട്ടില്‍ അതിക്രമിച്ചു കയറി പണം ആവശ്യപ്പെട്ട
ഗര്‍ഭിണിയായ പത്തൊന്‍പതുകാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചുമൂടി. ഡല്‍ഹി നംഗ്ലോയ് സ്വദേശിനി സോണി(19)യാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കില്‍നിന്നാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സോണിയുടെ കാമുകന്‍ സലീം ഒരു സുഹൃത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച വീട്ടില്‍നിന്ന് സാധനങ്ങളുമെടുത്ത്
ലോറന്‍സ് ബിഷ്ണോയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയ് എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍. നിലവില്‍ അന്‍മോല്‍ ബിഷ്ണോയ് ഇന്ത്യയില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപയാണ് എന്‍ഐഎ പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം. കാനഡ-യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അന്‍മോല്‍ ബിഷ്‌ണോയ് ഗുഢാലോചന നടത്തി എന്ന് എന്‍ഐഎ
കോയമ്പത്തൂരില്‍ മലയാളി അധ്യാപിക ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭര്‍തൃമാതാവ്. നാഗര്‍കോവിലില്‍ താമസിക്കുന്ന കൊല്ലം സ്വദേശി ശ്രുതി(25) ജീവനൊക്കിയ സംഭവത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ശ്രുതിയുടെ ഭര്‍തൃമാതാവണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ആശുപത്രിയില്‍
ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന് ഭര്‍ത്താവ് അപമാനിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കൊപ്പാള്‍ ചല്ലേരി ഗ്രാമത്തിലെ ഹനുമാവ ഗുമ്മാഗേരി (26)ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ഗണേശ് ഗുമ്മാഗേരിക്കെതിരെ കൊപ്പാള്‍ റൂറല്‍ പൊലീസ് കേസെടുത്തു. നാലു മാസം മുമ്പാണ് ഹനുമാവ മൂന്നാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ആണ്‍കുഞ്ഞുണ്ടാകാത്തതില്‍ ഹനുമാവയെ ഗണേഷ് പതിവായി കുറ്റപ്പെടുത്തിയിരുന്നു.
സ്ത്രീധന പീഡനത്തെ ചൊല്ലി മലയാളിയായ കോളേജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കിയ നിലയില്‍. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ 25കാരി ശ്രുതിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുമ്പ് കഴിഞ്ഞ ഏപ്രിലിലാണ് തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ശുചീന്ദ്രത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു.
തമിഴ്‌നാട് ദിണ്ടിഗലില്‍, മരുമകളുടെ പുരുഷ സുഹൃത്തിനെ വയോധികന്‍ കൊന്ന് കത്തിച്ചു. കുടുംബ സുഹൃത്തായ 64കാരന്റെ വിശ്വാസവഞ്ചന തനിക്ക് താങ്ങനായില്ലെന്നാണ്, പ്രതി ഗോവിന്ദരാജ്, പിടിലായ ശേഷം പൊലീസിന് നല്‍കിയ മൊഴി. മരുമകളെ, വീട്ടിലേക്ക് വിരുന്നിന് പറഞ്ഞയച്ച ശേഷം രംഗസ്വാമിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊല്ലുകായിരുന്നു. തല നിരവധി തവണ ഭിത്തിയില്‍ ഇടിപ്പിച്ചാണ് മരണം ഉറപ്പാക്കിയതെന്ന്
ട്യൂഷന്‍ ടീച്ചറുടെ മര്‍ദനത്തില്‍ മസ്തിഷ്‌ക ക്ഷതം സംഭവിച്ച് ഒന്‍പത് വയസുകാരി ഗുരുതരാവസ്ഥയില്‍. മുംബൈയിലാണ് സംഭവം നടന്നത്. ട്യൂഷന്‍ സ്ഥാപനം നടത്തുന്ന രത്ന സിങ് എന്ന 20 കാരിയാണ് ഒന്‍പത് വയസുകാരി ദീപികയെ മര്‍ദിച്ചത്. ക്ലാസില്‍ മോശമായി പെരുമാറിയെന്നാരോപിച്ചാണ് രത്ന സിങ് കുട്ടിയെ മര്‍ദിച്ചത്. ഒക്ടോബര്‍ അഞ്ചിനാണ് സംഭവം നടന്നത്. ട്യൂഷന്‍ ടീച്ചര്‍ കുട്ടിയുടെ മുഖത്ത് രണ്ട് തവണ








