Indian
അസാമില്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ വിദ്യാര്‍ത്ഥി കുത്തിക്കൊന്നു. ശിവസാഗര്‍ ജില്ലയിലെ ലഖിമി നഗറിലുള്ള സ്വകാര്യ കോച്ചിങ് അക്കാദമിയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി , അധയാപകനായ ആന്ധ്ര പ്രദേശ് സ്വദേശി രാജേഷ് ബാബുവിനെയാണ് കൊന്നത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജേഷ് ബാബുവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് കത്തി എവിടെ നിന്നു ലഭിച്ചുവെന്നതിനെ കുറിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
ലേബര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമത്വത്തോടെയുള്ള സാമ്പത്തിക വളര്‍ച്ച, ശക്തമായ സാമൂഹിക സേവനങ്ങളിലൂടെ എല്ലാവര്‍ക്കും മികച്ച അവസരങ്ങള്‍, സാമൂഹ്യ ശാക്തീകരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയ തിരഞ്ഞെടുപ്പ് പ്രചാരണം യുകെയിലെ ജനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായെന്ന് കെയര്‍
മരണാനന്തര ബഹുമതിയായി ക്യാപ്റ്റന്‍ സിംഗിന് കീര്‍ത്തി ചക്ര സമ്മാനിച്ചു. യുദ്ധമുഖത്തല്ലാതെ നടത്തുന്ന ധീരമായ പോരാട്ടത്തിന് ഭാരതത്തില്‍ നല്‍കപ്പെടുന്ന രണ്ടാമത്തെ പ്രധാന സൈനികബഹുമതിയാണ് കീര്‍ത്തി ചക്ര. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സിയാച്ചിനിലെ തീപിടിത്തത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്ര നല്‍കി ആദരിച്ചത്.
ഹാഥ്‌റസ് ദുരന്തത്തില്‍ ആള്‍ ദൈവം ഭോലെ ബാബയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങി പൊലീസ്.ഭോലെ ബാബയുടെ സംഘടനയ്ക്ക് നിരവധി രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ധനസഹായം ലഭിച്ചതായി പോലീസ് കണ്ടെത്തി.സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നത് പരിശോധിച്ചു വരികയാണ് പോലീസ്. കേസില്‍ അറസ്റ്റിലായ സത്സംഗ് സംഘാടകന്‍ ദേവ് പ്രകാശ് മധുക്കറിന്റെ സാമ്പത്തിക, കോള്‍
യുകെയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ഋഷി സുനകിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കത്ത്. വിജയങ്ങളും പരാജയങ്ങളും ജനാധിപത്യത്തിന്റെ അനിവാര്യമായ ഭാഗമാണെന്നും രണ്ടും നമ്മുടെ മുന്നേറ്റത്തില്‍ ഉള്‍ക്കൊള്ളണമെന്നും രാഹുല്‍ പറഞ്ഞു. പൊതുസേവനത്തോടുള്ള മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സമര്‍പ്പണത്തെയും ബ്രിട്ടീഷ് ജനതയോടുള്ള പ്രതിബദ്ധതയെയും രാഹുല്‍ ഗാന്ധി
ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിന് ശേഷം വിഷാദത്തിലാണെന്ന് സ്വയം പ്രഖ്യാപിത ആള്‍ ദൈവമായ ഭോലെ ബാബ. ജുഡീഷ്യറിയിലും സര്‍ക്കാരിലും വിശ്വസിക്കണെമന്ന് ഭോലെ ബാബ അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളോട് അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ സഹായി ആയ ദേവ് പ്രകാശ് മധുകര്‍ കീഴടങ്ങിയതിന് പിന്നാലെയാണ് ഭോലെ ബാബ പ്രതികരണവുമായി രം?ഗത്തെത്തുന്നത്.
ഹരിയാനയിലെ ഗുരുഗ്രാമില്‍ ഒന്‍പത് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം കര്‍പ്പൂരമിട്ട് കത്തിച്ച് പതിനാറ് വയസുകാരന്‍. മോഷണവിവരം പുറത്തുപറയാതിരിക്കാനാണ് 16 കാരന്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. തന്റെ അയല്‍വാസിയായ ഒന്‍പത് വയസുകാരിയെയാണ് പതിനാറുകാരന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ജൂലായ് ഒന്നിനായിരുന്നു16കാരന്‍ ഒമ്പതുകാരിയെ കൊലപ്പെടുത്തിയത്. ഒന്‍പത്
യുകെ പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ മിന്നും വിജയത്തില്‍ ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. 'ഒടുക്കം അത് സംഭവിച്ചു, പക്ഷെ മറ്റൊരു രാജ്യത്താണ് എന്നു മാത്രം' എന്നാണ് ലേബര്‍ പാര്‍ട്ടിയുടെ 412 സീറ്റിലെ വിജയത്തെ ശശി തരൂര്‍ ബിജെപിക്കെതിരെ ആയുധമാക്കിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റില്‍ വിജയിച്ച് എന്‍ഡിഎ സഖ്യം 400 കടക്കുമെന്നായിരുന്നു
രേണുകസ്വാമി കൊലപാതക കേസില്‍ കന്നഡ താരം ദര്‍ശന്‍ തൂഗുദീപയുടെ അറസ്റ്റില്‍ പ്രതികരണവുമായി നടിയും രാഷ്ട്രീയക്കാരിയും ആയ സുമലത അംബരീഷ്. നടനുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു നീണ്ട കുറിപ്പ് പങ്കുവച്ച സുമലത ദര്‍ശന്‍ തനിക്ക് മകനെ പോലെയാണെന്നും കുറിപ്പില്‍ പറഞ്ഞു. 'എന്റെ കുടുംബവും ദര്‍ശന്റെ കുടുംബവും തമ്മിലുള്ള ബന്ധം നിങ്ങള്‍ക്ക് മനസ്സിലാകില്ല. അദ്ദേഹം ഒരു താരമാകുന്നതിന് മുമ്പ്








