Indian

ഒരു ചെറിയ തെറ്റ് പറ്റിയിരുന്നെങ്കില്‍ യു.പി മറ്റൊരു കേരളമായേനെ, ആ ഗതി വരരുതെങ്കില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യൂ: യോഗി ആദിത്യനാഥ്
ഉത്തര്‍പ്രദേശിന് കേരളത്തിന്റെ ആവരുതെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് മറ്റൊരു കാശ്മീരോ കേരളമോ ബംഗാളോ ആയിത്തീരുമെന്ന് ആദ്യഘട്ട പോളിംങ്ങ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി. യുപി ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ഹൃദയത്തില്‍ തൊട്ട് ചില വിഷയങ്ങളാണ് വിശദീകരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥിന്റെ വീഡിയോ ആരംഭിക്കുന്നത്. അഞ്ചുവര്‍ഷത്തെ തന്റെ ഭരണകാലത്ത് പല അതിശയകരമായ സംഭവങ്ങളാണ് യുപിയില്‍ നടന്നതെന്ന് യോഗി ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാവുമെന്ന യോഗിയുടെ അവകാശവാദം.

More »

വിജയ്‌യുടെ നിര്‍ദേശ പ്രകാരം ഒറ്റയ്ക്ക് മത്സരിക്കും; തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയ് ആരാധകര്‍
വരാനിരിക്കുന്ന തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്യുടെ ആരാധക കൂട്ടായ്മയായ ദളപതി വിജയ് മക്കള്‍ ഇയക്കം. താരത്തിന്റെ നിര്‍ദേശ പ്രകാരമാണ് നീക്കമെന്നാണ് അരാധക കൂട്ടായ്മയുടെ വിശദീകരണം. 'വിജയ്‌യുടെ നിര്‍ദേശ പ്രകാരം ദളപതി വിജയ് മക്കള്‍ ഇയക്കം തദ്ദേശ തിരഞ്ഞെടുപ്പില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ

More »

പ്രതിഷേധത്തിനിടെ അല്ലാഹു അക്ബര്‍ മുഴക്കിയ വിദ്യാര്‍ത്ഥിനിക്ക് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ജാമിയത് ഉലമ ഇ ഹിന്ദ്
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ അല്ലാഹു അക്ബര്‍ മുഴക്കിയ വിദ്യാര്‍ത്ഥിനിക്ക് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ജാമിയത് ഉലമ ഇ ഹിന്ദ്. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ നിന്നുള്ള മുസ്‌കാന്‍ ഖാനിനാണ് സംഘടന പാരിതോഷികം പ്രഖ്യാപിച്ചത്. മുസ്‌കാന്‍ ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മാണ്ഡ്യ പിഇഎസ് കോളജിലെ വിദ്യാര്‍ഥിനിയാണ് മുസ്‌കാന്‍

More »

ബിസിനസ് തകര്‍ന്നു, ഫേസ്ബുക്ക് ലൈവില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് യുപിയില്‍ ഷൂ വ്യാപാരിയുടെ ആത്മഹത്യാ ശ്രമം; ഭാര്യ മരിച്ചു
ഫേസ്ബുക്ക് ലൈവില്‍ വ്യാപാരിയുടെ ആത്മഹത്യാ ശ്രമം. ബിസിനസില്‍ ഉണ്ടായ തിരിച്ചടിയില്‍ മനംനൊന്താണ് ഉത്തര്‍പ്രദേശിലെ ബാദ്പത്ത് സ്വദേശിയായ ഷൂ വ്യാപാരി കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളുടെ ഭാര്യ മരിച്ചു. രാജീവ് തോമര്‍ എന്ന ഷൂ വ്യാപാരിയാണ് ഭാര്യക്ക് ഒപ്പം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ചരക്ക് സേവന നികുതിയാണ് തന്റെ ബിസിനസ് തകര്‍ത്തത് എന്നും, കേന്ദ്ര

More »

ഹിജാബ് കേസ്: ഇടക്കാല വിധിയില്ല, കര്‍ണാടക ഹൈക്കോടതി കേസ് വിശാല ബഞ്ചിന് വിട്ടു
ഹിജാബ് വിലക്കിനെതിരെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കാതെ കര്‍ണാടക ഹൈക്കോടതി. വിഷയം വിശാലബഞ്ചിലേക്ക് വിടുകയാണെന്ന് കേസ് പരിഗണിച്ച സിംഗിള്‍ ബഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അറിയിച്ചു. ഇടക്കാല ഉത്തരവും വിശാല ബഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് ദീക്ഷിത് ഉത്തരവില്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ സഹായകരമായ ഇടക്കാല

More »

ബിക്കിനിയായാലും ഹിജാബ് ആയാലും, ഇഷ്ടമുള്ള വസ്തം ധരിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട് ; കര്‍ണടക ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്ത്രീയുടെ അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കര്‍ണാടകയില്‍ മുസ്ലീം വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ച് ക്യാമ്പസുകളിലും ക്ലാസ് മുറികളിലും പ്രവേശിക്കാന്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. 'ബിക്കിനിയായാലും ഘൂംഘട്ടായാലും ഒരു ജോടി ജീന്‍സായാലും ഹിജാബ്

More »

അരുണാചലില്‍ ഹിമപാതത്തില്‍പെട്ട ഏഴ് സൈനീകര്‍ മരിച്ചു
അരുണാചല്‍ പ്രദേശിലെ കാമെങ് സെക്ടറില്‍ ഹിമപാതത്തില്‍പ്പട്ട ഏഴ് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഫെബ്രുവരി ആറിനാണ് സൈനികര്‍ കുടുങ്ങിയത്. ഏഴ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. മാമി ഹട്ട് എന്ന സ്ഥലത്ത് പട്രോളിങ്ങിനിടെയാണ് സൈനികര്‍ അപകടത്തില്‍പ്പെട്ടത്. ഗതാഗതം ദുര്‍ലഭമായ പ്രദേശത്തെ ചെറിയ വഴികളെല്ലാം തന്നെ കനത്ത മഞ്ഞ് മൂടിയിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി

More »

അതിര്‍ത്തിയില്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ച് ഡ്രോണ്‍ ; ബിഎസ്എഫ് ജവാന്മാര്‍ വെടിയുതിര്‍ത്തതോടെ ഡ്രോണ്‍ പാകിസ്ഥാനിലേക്ക് പറന്നു ; പരിശോധനയില്‍ രണ്ടിടത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി ; തിരച്ചില്‍ ശക്തം
പഞ്ചാബിലെ അമൃത്‌സറില്‍ അജ്‌നാല തെഹ്‌സിലിലെ പഞ്ച്ഗ്രാഹിയന്‍ അതിര്‍ത്തി ഔട്ട്‌പോസ്റ്റില്‍ ചൊവ്വാഴ്ച വൈകി സ്‌ഫോടകവസ്തുക്കള്‍ വാര്‍ഷിച്ച് ഡ്രോണ്‍. ബിഎസ്എഫ് ജവാന്‍മാര്‍ ഉടന്‍ തന്നെ ഡ്രോണിന് നേരെ വെടിയുതിര്‍ത്ത ഉടന്‍ ഡ്രോണ്‍ പാകിസ്ഥാനിലേക്ക് പറന്നു. സംഭവത്തിന് തൊട്ടുപിന്നാലെ, ബിഎസ്എഫ് ജവാന്‍മാര്‍ പ്രദേശത്ത് പരിശോധന നടത്തി രണ്ട് സ്ഥലങ്ങളില്‍

More »

നാണക്കേട്, മരണത്തില്‍ പോലും മതരാഷ്ട്രീയം, ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം; ഷാരൂഖിന് പിന്തുണയുമായി സഞ്ജയ് റാവത്ത്
ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിന് മുന്നില്‍ ഷാരൂഖ് ഖാന്‍ പ്രാര്‍ഥിക്കുന്ന ചിത്രം വിവാദമാക്കിയ സംഭവത്തില്‍ പ്രതികരിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത്. സോഷ്യല്‍മീഡിയയില്‍ ഷാരൂഖ് ഖാനെ ആക്രമിക്കുന്നത് തികച്ചും അപലപനീയമാണെന്നും ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു. 'സോഷ്യല്‍മീഡിയയില്‍ ഒരുകൂട്ടമാളുകള്‍ ഷാരൂഖ് ഖാനെ ആക്രമിക്കുന്നത്

More »

ഞാന്‍ വഹിച്ചിരുന്ന ഉത്തരവാദിത്വങ്ങളില്‍ വിവേചനം കാണിച്ചതായി തോന്നുന്നുണ്ടോ; എങ്കില്‍ നിങ്ങള്‍ക്ക് എനിക്ക് വോട്ട് ചെയ്യേണ്ട; പ്രചരണത്തില്‍ നിതിന്‍ ഗഡ്ക്കരി

താന്‍ വഹിച്ചിരുന്ന ഉത്തരവാദിത്വങ്ങളില്‍ എന്തെങ്കിലും വിവേചനം കാണിച്ചതായി ആര്‍ക്കെങ്കിലും തോന്നിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് കേന്ദ്രമന്ത്രിയും നാഗ്പൂരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ നിതിന്‍ ഗഡ്കരി. എന്റെ ജീവിതയ്യില്‍ ലഭിച്ച എല്ലാ അംഗീകാരവും

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു. തുടര്‍ന്ന് നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെല്ലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നടന്‍ ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി

അക്ബറിന്റെയും സീതയുടെയും പേര് മാറ്റി; സിംഹങ്ങള്‍ ഇനി സൂരജും തനയയും

വിവാദങ്ങള്‍ക്ക് പിന്നാലെ സിംഹങ്ങള്‍ക്ക് പേരുമാറ്റം. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേര് നിര്‍ദേശിച്ചു. കൊല്‍ക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിര്‍ദേശിച്ചത്. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. പുതിയ പേരുകള്‍ കേന്ദ്ര മൃഗശാലാ

മദ്യപിച്ചെത്തി ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെയും കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍

ഭാര്യയേയും രണ്ട് പെണ്‍മക്കളെയും കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയാള്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് ഗുരുചരണ്‍ പാഡിയ എന്നയാള്‍ ഭാര്യയേയും മക്കളേയും കോടാലി ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ മദ്യപിച്ചാണ് കൊലപാതകം

ആദ്യം ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തടയൂ; എന്നിട്ട് മതി പിണറായിക്കെതിരെയുള്ള വിമര്‍ശനം; രാഹുലിനെതിരെ യെച്ചൂരി

കേരള മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പിണറായി വിജയന്‍ മോദിയെ വിമര്‍ശിക്കുന്നില്ലെന്ന് ആരോപിക്കുന്ന രാഹുല്‍ ഗാന്ധി ആദ്യം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നത് തടയട്ടെയെന്ന് യെച്ചൂരി

സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിയുതിര്‍ത്തത് ആസൂത്രിതം ; പിസ്റ്റള്‍ പുഴയിലെറിഞ്ഞു

നടന്‍ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വസതിയില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താന്‍ പൊലീസിന് സഹായമായത് ബൈക്ക് വാങ്ങാന്‍ ഇവര്‍ ഉപയോഗിച്ച യഥാര്‍ത്ഥ തിരിച്ചറിയല്‍ കാര്‍ഡെന്ന് വ്യക്തമാക്കി അന്വേഷണ സംഘം. പ്രതികളെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് മുംബൈയില്‍