Indian
തമിഴ്‌നാട്ടില്‍ ഹൈക്കോടതി ജാമ്യം നല്‍കി 300 ദിവസം കഴിഞ്ഞിട്ടും ജയില്‍ വിടാനാകാതെ യുവതിക്ക് ഒടുവില്‍ മോചനത്തിനുള്ള വഴികള്‍ തെളിയുന്നു. യുവതിയെ വീട്ടുകാര്‍ ഉപേക്ഷിച്ചതും ജാമ്യത്തുകയ്ക്കുള്ള പണം ഇല്ലാത്തതുമായിരുന്നു 44കാരിയുടെ മോചനം വൈകിച്ചത്. രണ്ട് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയെന്ന കേസില്‍ 2013 ഒക്ടോബറിലാണ് ശിവഗംഗ സ്വദേശിയായ യുവതിയെ ജീവപര്യന്തം തടവിന് പ്രത്യേക കോടതി ശിക്ഷിച്ചത്. വെല്ലൂരിലെ വനിതാ ജയിലിലേക്ക് മാറ്റിയ യുവതിയെ ഒരിക്കല്‍ പോലും സന്ദര്‍ശിക്കാന്‍ കുടുംബം തയ്യാറായിരുന്നില്ല. പ്രാദേശിക മാധ്യങ്ങള്‍ യുവതിയുടെ അവസ്ഥ വാര്‍ത്ത നല്‍കിയതിന് പിന്നാലെ തമിഴ്‌നാട് പ്രിസണ്‍ മേധാവിയുടെ ഇടപെടലില്‍ യുവതിക്ക് മോചനത്തിനുള്ള സാധ്യത തുറക്കുന്നതായാണ് പുറത്ത് വരുന്ന വിവരം. യുവതിക്ക് ജാമ്യം ലഭിക്കാന്‍ ആവശ്യമായ നിബന്ധനകള്‍ പൂര്‍ത്തിയാകാനുള്ള
കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. മഹാരാഷ്ട്രയില്‍ 'രാഹുല്‍ ഫ്‌ലൈറ്റ്' 21-ാം തവണ തകരാന്‍ പോകുകയാണെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. ഇതിനകം 20 തവണ തകര്‍ന്ന 'രാഹുല്‍ ബാബ' എന്ന വിമാനം നവംബര്‍ 20ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും തകര്‍ന്നുവീഴുമെന്നും അമിത് ഷാ പറഞ്ഞു.
വിഷപ്പാമ്പുകളെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം ചെയ്യുന്നതിനിടെ കലാകാരന് പാമ്പ് കടിയേറ്റു. സ്റ്റേജ് ഷോയ്ക്കിടെയാണ് സംഭവം. സിനിമാ പാട്ടിനൊപ്പം ചുവടുവെയ്ക്കുന്നതിനിടെ പാമ്പ് കടിയേല്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം പാമ്പ് കടിയേറ്റത് അറിഞ്ഞിരുന്നില്ല. പിന്നീട് നര്‍ത്തകന്‍ സ്റ്റേജില്‍ തളര്‍ന്നു വീണപ്പോഴാണ് പാമ്പ് കടിച്ചതാണെന്ന് വ്യക്തമായത്. ഛഠ് പൂജയോട് അനുബന്ധിച്ചുള്ള
വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരില്‍ 19കാരന്‍ നിരവധി പേരില്‍ നിന്നായി തട്ടിയെടുത്തത് 42 ലക്ഷം രൂപ. ഏകദേശം 200 പേരെ യുവാവ് ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. രാജസ്ഥാനിലെ അജ്മീര്‍ സ്വദേശിയായ കാഷിഫ് മിര്‍സയാണ് അറസ്റ്റിലായത്. 19 വയസ് മാത്രമുള്ള ഇയാള്‍ 11-ാം ക്ളാസിലാണ് പഠിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവര്‍സ് ഉള്ള ഒരു 'ഇന്‍ഫ്‌ലുവന്‍സര്‍' കൂടിയായ
തന്റെ കോളേജ് പഠനകാലത്ത് പട്ടിണി കിടക്കാതിരിക്കാന്‍ സൗജന്യമായി ഭക്ഷണം നല്‍കി സഹായിച്ചിരുന്ന കച്ചവടക്കാരനെ കാണാന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഡിഎസ്പി തേടി എത്തി. മധ്യപ്രദേശ് പൊലീസിലെ ഡിഎസ്പിയായ സന്തോഷ് കുമാര്‍ പട്ടേലാണ് തന്റെ മോശം കാലഘട്ടത്തില്‍ സഹായിച്ച കച്ചവടക്കാരനെ കാണാന്‍ എത്തിയത്. പച്ചക്കറിക്കച്ചവടക്കാരനായ സല്‍മാന്‍ ഖാനാണ് സന്തോഷ് കുമാറിന്റെ കോളേജ് പഠന കാലത്ത്
തന്നെ ശ്രദ്ധിക്കാതെ കാമുകനുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന അമ്മയെ 14 വയസ്സുകാരന്‍ കറിക്കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു. മുംബൈയിലെ ചുനഭട്ടിയിലാണ് സംഭവം. അമ്മയുടെ വിവാഹേതരബന്ധത്തില്‍ മകന്‍ അസ്വസ്ഥനായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കേതിരേ കൊലപാതക
തഞ്ചാവൂരില്‍ ക്ലാസില്‍ സംസാരിച്ചതിന് വിദ്യാര്‍ത്ഥികളുടെ വായില്‍ ടേപ് ഒട്ടിച്ച് സ്‌കൂളിലെ പ്രധാനാധ്യാപിക. നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളോടായിരുന്നു അധ്യാപികയുടെ ഈ ക്രൂരത. ഒരു പെണ്‍കുട്ടി അടക്കം അഞ്ച് കുട്ടികളുടെ വായിലാണ് ടേപ് ഒട്ടിച്ചത്. സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ കളക്ടര്‍ക്ക് പരാതി നല്‍കി. തഞ്ചാവൂരിലെ ഒറത്തനാടിനടുത്ത്
പൊട്രോള്‍ പമ്പിലെ ക്യുആര്‍ കോഡ് മാറ്റി ഒട്ടിച്ച് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. മിസോറാമിലെ ഐസ്വാളിലാണ് സംഭവം. പമ്പിലെത്തിയ യുവാവ് പണം സ്വന്തം അകൗഡിലേക്ക് വരുന്ന വിധത്തിലാണ് ക്യുആര്‍ കോഡ് മാറ്റി ഒട്ടിച്ചത്. ട്രഷറി സ്‌ക്വയറിലെ മിസോഫെഡ് പെട്രോള്‍ പമ്പ് മാനേജറാണ് പൊലീസില്‍ പരാതി നല്‍കിയത്. 23കാരനായ യുവാവിനെയാണ് പെട്രോള്‍ പമ്പ് മാനേജറുടെ പരാതിയില്‍ അറസ്റ്റ്
പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ വിദേശത്തേക്ക് പറഞ്ഞയച്ചതിലുള്ള ദേഷ്യത്തില്‍ അച്ഛന് നേരെ വെടിയുതിര്‍ത്ത് 25കാരന്‍. താനുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് യുവതിയുടെ വീട്ടുകാര്‍ അവളെ അമേരിക്കയിലേക്ക് പറഞ്ഞയച്ചതെന്ന് ആരോപിച്ച് ഇയാള്‍ വീട്ടില്‍ എത്തി ബഹളമുണ്ടാക്കുകയായിരുന്നു. വാക് തര്‍ക്കത്തിനൊടുവില്‍ കൈയില്‍ കരുതിയിരുന്ന എയര്‍ ഗണ്‍