Indian

ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തിനു വെട്ടി കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പിറവം മുളക്കുളം സ്വദേശി ബാഹുലേയനാണ് ഭാര്യ ശാന്തയെ വെട്ടിക്കൊലപ്പെടുത്തിയത്.ശാന്തയെ കൊലപ്പെടുത്തിയ ശേഷം ബാഹുലേയന്‍ അയല്‍ വീട്ടിലെത്തി പൊലീസിനെ അറിയിക്കാന്‍ പറയുകയായിരുന്നു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ഒരുമിച്ച് ഉറങ്ങിയ ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പ്രതി മൊഴി നല്‍കിയത്. കുടുംബവഴക്കും സംശയവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ബാഹുലേയന്റെ അമ്മയും അമ്മയെ പരിചരിക്കുന്ന ഹോംനഴ്‌സും ബാഹുലേയന്റെ രണ്ടാമത്തെ മകന്‍ ബ്രിജിത്തും വീട്ടില്‍ ഉറങ്ങുന്നുണ്ടായിരുന്നു. എന്നാല്‍ കൊലപാതകം ഇവരറിഞ്ഞിരുന്നില്ല. ഭാര്യയെ വാക്കത്തി എടുത്ത് വെട്ടിയ ശേഷം സ്‌കൂട്ടറില്‍ പുറത്തേക്കു പോയ പ്രതി തിരിച്ചെത്തുകയും

More »

ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ പാക്ക് ഭീകരന്‍ അജ്മല്‍ കസബിനെ പാര്‍പ്പിച്ച ജയിലില്‍
ആഡംബരക്കപ്പലിലെ ലഹരിവിരുന്നു കേസില്‍ നടന്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുള്‍പ്പെടെ 8 പേരെ ജയിലിലേക്കു മാറ്റി. ആര്യനടക്കം 6 പേര്‍ ആര്‍തര്‍ റോഡ് ജയിലിലും മുണ്‍മുണ്‍ അടക്കം 2 സ്ത്രീകള്‍ ബൈക്കുള വനിതാ ജയിലിലുമാണ്. ഒപ്പം അറസ്റ്റിലായ സുഹൃത്ത് അര്‍ബാസ് മെര്‍ച്ചെന്റ്, മോഡല്‍ മുണ്‍മുണ്‍ ധമേച്ഛ എന്നിവരുടെ അപേക്ഷകളും നിരസിച്ചു. ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ

More »

എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്തു ; സ്വന്തമാക്കിയത് 18000 കോടി രൂപയ്ക്ക്
പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ പതിറ്റാണ്ടുകള്‍ക്കു ശേഷം ടാറ്റയുടെ കൈകളില്‍ തിരിച്ചെത്തി. 18000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുന്നത്. ജെആര്‍ഡി ടാറ്റ, ടാറ്റ എയര്‍ സര്‍വീസസ് എന്ന പേരില്‍ തുടക്കം കുറിച്ച വിമാനക്കമ്പനിയെ 1953ലാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു മേഖല കമ്പനിയാക്കിയത്. പ്രധാന എതിരാളിയായ സ്‌പൈസ് ജെറ്റിനെ പിന്തള്ളിയാണ് ടാറ്റ എയര്‍

More »

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം; ഹൈക്കോടതി കേന്ദ്രസര്‍ക്കാറിനോട് വിശദീകരണം തേടി
രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിച്ചതില്‍ കേരള ഹൈക്കോടതി കേന്ദ്രസര്‍ക്കാറിനോട് വിശദീകരണം തേടി. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ചിരിക്കുന്നതിനെതിരേ കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റര്‍ മ്യാലിപ്പറമ്പില്‍ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. സ്വകാര്യ

More »

ലഖിംപൂരില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ട കേസ് ; കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും ; ലഖിംപൂര്‍ ഖേരില്‍ വീണ്ടും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
ലഖിംപൂരില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ട കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ഉത്തര്‍പ്രദേശ് പൊലീസ് ഇന്ന് ചോദ്യംചെയ്യും. കൊലപാതകം ഉള്‍പ്പെടെ എട്ട് വകുപ്പുകള്‍ ചേര്‍ത്താണ് ആശിഷ് മിശ്രയ്‌ക്കെതിരെ കേസെടുത്തത്. ഇന്ന് രാവിലെ 11 മണിക്ക് ലഖിംപൂര്‍ പൊലീസ് ലൈനിലുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് ആശിഷ് മിശ്രക്ക് പൊലീസ് നോട്ടീസ്

More »

അച്ഛന് പെട്രോള്‍ പമ്പില്‍ ജോലി, മകള്‍ കെമിക്കല്‍ എന്‍ജിനീയറിംഗ് പഠിക്കുന്നു; കേന്ദ്രമന്ത്രി പറഞ്ഞ ആ അച്ഛനും മകളും ഇവിടുണ്ട്...
കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ ട്വീറ്റിലൂടെ വൈറലായി കണ്ണൂരിലെ അച്ഛനും മകളും. പെട്രോള്‍ പമ്പില്‍ ജോലി ചെയ്ത് മകളെ ഇന്ത്യയിലെ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ പെട്രോ കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദ പഠനത്തില്‍ എത്തിച്ച മലയാളിയെയാണ് മന്ത്രി രാജ്യത്തിന് പരിചയപ്പെടുത്തിയത്. 20 വര്‍ഷമായി പയ്യന്നൂര്‍ ടൗണിലെ ഐ.ഒ.സി. പമ്പിലെ ജീവനക്കാരനാണ്

More »

ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; വിഷം നല്‍കി കൊല്ലാനും ശ്രമം; പ്രതികള്‍ പിടിയില്‍
ഉത്തര്‍പ്രദേശില്‍ വീണ്ടും ദളിത് പെണ്‍കുട്ടിക്ക് നേരെ അതിക്രമം. ഗ്രേറ്റര്‍ നോയിഡയില്‍ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിക്ക് വിഷം നല്‍കിയിരുന്നു. അക്രമം പുറത്തുപറഞ്ഞാല്‍ പ്രതികള്‍

More »

അര്‍ബുദം ബാധിച്ച മകന്റെ വേദന കാണാനാകുന്നില്ല, വിഷം കുത്തിവെച്ച് കൊലപ്പെടുത്തി പിതാവ്
അര്‍ബുദ ബാധിതനായ മകനെ വിഷംകുത്തിവച്ച് കൊന്നകേസില്‍ അച്ഛന്‍ ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സേലത്തിനടുത്ത് കച്ചുപള്ളി ഗ്രാമത്തിലെ കൂടക്കാരന്‍ വളവിലെ ലോറി ഡ്രൈവറായ പെരിയസ്വാമി (44), കൊങ്കണാപുരത്തിലെ ലാബ് ടെക്‌നീഷ്യന്‍ വെങ്കടേഷ് (39), കുരുംപട്ടിയിലെ പ്രഭു എന്നിവരാണ് അറസ്റ്റിലായത്. പെരിയസ്വാമിയുടെ ഇളയമകന്‍ വണ്ണത്തമിഴിന് (14) അര്‍ബുദം ബാധിച്ചിരുന്നു. കഴിഞ്ഞ

More »

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈന്യവും തമ്മില്‍ വീണ്ടും സംഘര്‍ഷം ; നിയന്ത്രണ രേഖ കടക്കാന്‍ ശ്രമിച്ച 200 ചൈനീസ് സൈനീകരെ ഇന്ത്യന്‍ സേന തടഞ്ഞു
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈന്യവും തമ്മില്‍ വീണ്ടും സംഘര്‍ഷം. അരുണാചല്‍ പ്രദേശിലെ നിയന്ത്രണ രേഖ കടക്കാന്‍ ശ്രമിച്ച 200 ചൈനീസ് സൈനികരെ ഇന്ത്യന്‍ സേന തടഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായും സൂചനയുണ്ട്. ലോക്കല്‍

More »

[4][5][6][7][8]

ഭാര്യയുമായി വഴക്കിട്ട് സ്വന്തം വീടിന് തീയിട്ടു; ഒപ്പം കത്തിയമര്‍ന്നത് 10 വീടുകള്‍ ; നാട്ടുകാര്‍ പണികൊടുത്തു

ഭാര്യയുമായി വഴക്കിട്ട് യുവാവ് സ്വന്തം വീടിന് തീയിട്ടു. പിന്നാലെ ഉണ്ടായ പൊട്ടിത്തെറിയില്‍ കത്തിയമര്‍ന്നത് പത്ത് വീടുകള്‍. മഹാരാഷ്ട്രയിലെ സതാര ജില്ലയിലാണ് സംഭവം. യുവാവിന്റെ എടുത്തുചാട്ടം കാരണമാണ് 10 വീടുകള്‍ അഗ്‌നിക്കിരയായത്. സതാരയിലെ പഠാന്‍ താലൂക്കിലെ മജ്‌ഗോണ്‍ ഗ്രാമത്തില്‍

ഭര്‍ത്താവുമായി പിരിഞ്ഞിരിക്കേ പുതിയ പ്രണയം; 23കാരിക്ക് മാതാപിതാക്കള്‍ എലി വിഷം കൊടുത്തു, അബോധാവസ്ഥയിലിരിക്കെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കവെ പുതിയ പ്രണയത്തിലായ 23കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. നണ്ടുപ്പട്ടി ഗ്രാമത്തില്‍ താമസിക്കുന്ന തെന്നരശ്, അമൃതവല്ലി ദമ്പതിമാരുടെ മകള്‍ കൗസല്യയാണ് (23) കൊല്ലപ്പെട്ടത്. രാമനാഥപുരം ജില്ലയിലെ പരമകുടിയിലാണ് സംഭവം. സംഭവത്തില്‍, തെന്നരശിനെയും

ഇന്ത്യയുടെ സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ പാകിസ്താനുമായി ഇന്ത്യ ക്രിക്കറ്റ് കളിക്കാന്‍ പോവുകയാണോ ; രൂക്ഷ വിമര്‍ശനവുമായി ഒവൈസി

കശ്മീരില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യപാകിസ്താന്‍ മത്സരം നടത്തുന്നതിന് എതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയുടെ സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കാന്‍ പോവുകയാണോ എന്ന് അദ്ദേഹം ചോദ്യം ചെയ്തു. കാശ്മീരില്‍ ഇന്ത്യക്കാരുടെ ജീവന്‍ കൊണ്ട്

അന്യ സംസ്ഥാന തൊഴിലാളികളെ തെരഞ്ഞുപിടിച്ച് ജീവനെടുത്ത് തീവ്രവാദികള്‍ ; കശ്മീരില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരുങ്ങി തൊഴിലാളികള്‍ ; കശ്മീരില്‍ സ്വദേശികള്‍ മാത്രം മതിയോ ?

കശ്മീരില്‍ ഒരിടവേളയ്ക്ക് ശേഷം തീവ്രവാദികള്‍ വീണ്ടും ആശങ്കയാകുകയാണ്. അന്യ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വച്ചുള്ള ആക്രമണം പതിവാകുകയാണ്. പലരും നാട്ടിലേക്ക് പ്രാണരക്ഷാര്‍ത്ഥം രക്ഷപ്പെടുകയാണ്. ബിഹാറില്‍ നിന്നുള്ളവരാണ് കൂടുതലും തീവ്രവാദികളുടെ ആക്രമണത്തിന് ഇരയാകുന്നത്. കഴിഞ്ഞ ദിവസം രണ്ടു

'സീറോ ഡെവലപ്പ്‌മെന്റ്, സീറോ എക്കണോമിക്ക് ഗ്രോത്ത്, സാമ്പത്തിക അസ്ഥിരതയുടെ ഏഴ് വര്‍ഷങ്ങള്‍' ; ജെയിംസ് ബോണ്ടാക്കി മോദിയെ പരിഹസിച്ച് ട്വീറ്റ്

ബ്രിട്ടീഷ് ഐക്കോണിക് ജെയിംസ് ബോണ്ടിന്റെ നമ്പറായ '007'ല്‍ 'പ്രത്യക്ഷപ്പെട്ട്' പ്രധാനമന്ത്രി നരേന്ദ്ര മോദി. മുതിര്‍ന്ന തൃണമൂല്‍ കോണ്ഗ്രസ് നേതാവ് ഡെറിക് ഒബ്രയിന്റെ ഫേസ്ബുക്കില്‍ പേജിലാണ് പ്രധാനമന്ത്രിയുടെ ട്രോള്‍ മീം ഷെയര്‍ ചെയ്തത്. ഡെറിക് ഒബ്രയിന്‍ പോസ്റ്റ് ചെയ്ത മീമില്‍ ജെയിംസ്

വൃക്കയിലെ കല്ല് മാറ്റുന്നതിന് പകരം വൃക്ക മാറ്റി ; നാലു മാസത്തിന് ശേഷം രോഗി മരിച്ചു ; ആശുപത്രിയ്ക്ക് 11.23 ലക്ഷം പിഴ

വൃക്കയിലെ കല്ല് എടുത്ത് മാറ്റാന്‍ എത്തിയ രോഗിയുടെ വൃക്ക തന്നെ ഡോക്ടര്‍ എടുത്ത് മാറ്റിയ സംഭവത്തില്‍ ആശുപത്രിയ്ക്ക് 11.23 ലക്ഷം പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ഗുജറാത്ത് ബലാസിനോറിലെ കെഎംജി ജനറല്‍ ആശുപത്രിയിലാണ് സംഭവം.വൃക്കയിലെ കല്ല് എടുത്ത് മാറ്റാന്‍ വേണ്ടി വന്ന ഖേദാ