Indian

യാത്രയ്ക്കിടെ യുവതിയോട് ഡ്രൈവറുടെ മോശം പെരുമാറ്റം ; ഒല അഞ്ചു ലക്ഷം നല്‍കണം
യാത്രയ്ക്കിടെ യുവതിയോട് ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ ഒല അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ഒല വെബ് ടാക്‌സി കമ്പനിയുടെ നഗരത്തിലെ നടത്തിപ്പുകാരായ എഎന്‍ഐ ടെക്‌നോളജീസാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2019 ല്‍ ടാക്‌സി യാത്രക്കിടെ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതായി എഎന്‍ഐ ടെക്‌നോളജീസിന് യുവതി പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവം അന്വേഷിക്കാനോ ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ തയ്യാറാകാതെ വന്നതോടെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.  

More »

ഒന്നര ലക്ഷം രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ വിതരണം ചെയ്യാന്‍ പോയ 30 കാരനായ ഡെലിവറി ജീവനക്കാരനെ കൊലപ്പെടുത്തി ; ഫോണ്‍ തട്ടിയെടുക്കാന്‍ ക്രൂരത
ഒന്നര ലക്ഷം രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ വിതരണം ചെയ്യാന്‍ പോയ 30 കാരനായ ഡെലിവറി ജീവനക്കാരനെ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി. യുപിയിലാണ് സംഭവം. ചിന്‍ഹാട്ടില്‍ നിന്നുള്ള ഗജാനന്‍ എന്നയാള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഏകദേശം ഒന്നര ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ക്യാഷ് ഓണ്‍ ഡെലിവറിയാണ് ഓര്‍ഡര്‍ ചെയ്തത്. സെപ്തംബര്‍ 23 ന് ഫോണ്‍

More »

തൊഴില്‍ സമ്മര്‍ദം താങ്ങാനായില്ല, 45 ദിവസമായി ഉറങ്ങാനാകുന്നില്ല ; യുവാവ് ജീവനൊടുക്കി
തൊഴില്‍ സമ്മര്‍ദം താങ്ങാനാകാതെ രാജ്യത്ത് വീണ്ടും മരണം. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് തൊഴില്‍ സമ്മര്‍ദം താങ്ങാനാകാതെ ഒരു ഫിനാന്‍സ് കമ്പനിയിലെ ഏരിയ മാനേജര്‍ തരുണ്‍ സക്സേന എന്ന യുവാവ് ജീവനൊടുക്കിയത്. ടാര്‍ജെറ്റ് തികയ്ക്കാത്തതില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വന്ന മാനസിക സമ്മര്‍ദവും ഉറക്കമില്ലാത്ത ജോലിയും സമ്മര്‍ദവും വിശദീകരിച്ച് അഞ്ച് പേജുള്ള

More »

യുപിഎസ് സി കോച്ചിങിനും പുസ്തകത്തിനും പണം വേണം ; എട്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ 25 കാരന്‍ പിടിയില്‍
ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ എട്ടുവയസ്സുകാരനെ 48 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തി പൊലീസ്. വ്യാഴാഴ്ചയായിരുന്നു സംഭവം. യുപിഎസ് സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 25 കാരനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവം നടന്ന ദിവസം മഴയെ തുടര്‍ന്ന് സഹായം ആവശ്യപ്പെട്ട് പ്രതികുട്ടിയുടെ വീട്ടില്‍ എത്തുകയായിരുന്നു. കുട്ടിയുടെ അമ്മ അകത്തു പോയ സമയം

More »

62 കാരിയായ അമ്മയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ച് മക്കള്‍
62 വയസ്സുള്ള അമ്മയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു. ത്രിപുരയിലെ ഖമര്‍ഖാരിയില്‍ ശനിയാഴ്ചയാണ് സംഭവം. കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഒന്നര വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഇവര്‍ മക്കളോടൊപ്പമായിരുന്നു താമസം. മധ്യവയസ്‌കയായ സ്ത്രീയെ ജീവനോടെ കത്തിച്ചെന്ന വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം

More »

അമിത വേഗതയിലെത്തിയ കാറിന്റെ വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടു, ദേഷ്യത്തില്‍ പോലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി
അമിത വേഗതയിലെത്തിയ കാറിന്റെ വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിന് പൊലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി. ഡല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിളായ സന്ദീപ്(30) ആണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിറങ്ങിയപ്പോഴാണ് ദാരുണമായ ആക്രമണമുണ്ടായത്. പൊലീസ് സ്റ്റേഷനില്‍ നിന്നും ബൈക്കില്‍ പട്രോളിംഗ് നടത്തവെ നംഗ്ലോയ് ഏരിയയില്‍ ഒരു വാഗണ്‍ ആര്‍ കാര്‍ അമിത വേഗതിയില്‍ പോകുന്നത്

More »

ഭര്‍ത്താവ് മദ്യപിച്ച് നിരന്തരമായി ഉപദ്രവിക്കുന്നുവെന്ന് മകള്‍ ; മരുമകനെ ഓടുന്ന ബസില്‍ വച്ച് കൊലപ്പെടുത്തി ദമ്പതികള്‍
മകളെ നിരന്തരം ഉപദ്രവിച്ചതിന് മരുമകനെ ഓടുന്ന ബസില്‍ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ദമ്പതികള്‍. മഹാരാഷ്ട്രയിലാണ് സംഭവം. മകളുടെ ഭര്‍ത്താവായ സന്ദീപ് ഷിര്ഡഗാവെ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോലാപൂര്‍ സ്വദേശികളായ ഹനുമന്തപ്പ കാലെ (48). ഭാര്യ ഗൗരവ കാലെ (45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കോലാപൂര്‍ ബസ് സ്റ്റാന്റില്‍ വെച്ച്

More »

മുസ്ലിം വിഭാഗത്തിലുള്ള പച്ചക്കറി കച്ചവടക്കാരനെ മര്‍ദ്ദിച്ച് അവശനാക്കി വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍ ; ഉറക്കത്തില്‍ ചെയ്തതെന്ന് വിശദീകരണം !!
മുസ്ലിം വിഭാഗത്തിലുള്ള പച്ചക്കറി കച്ചവടക്കാരനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മര്‍ദ്ദനം വീഡിയോ സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്ത യുവാവ് അറസ്റ്റില്‍. ജയ്പൂരിലാണ് ശനിയാഴ്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത്. അന്‍ഷുല്‍ ഡാഡ്ഹിച്ച് എന്ന യുവാവാണ് ഷാറോസ് എന്ന കച്ചവടക്കാരനെ ആക്രമിച്ചത്. ജയ്പൂരിലെ ബ്രഹ്‌മപൂരില്‍ വച്ചായിരുന്നു അതിക്രമം നടന്നത്.  അധിക്ഷേപ പരാമര്‍ശങ്ങളുമായി

More »

'ഹസന്‍ നസ്റല്ല രക്തസാക്ഷി'; തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് മെഹ്ബൂബ മുഫ്തി
ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ല ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ഹസന്‍ നസ്റല്ല രക്തസാക്ഷിയാണെന്ന് മെഹ്ബൂബ മുഫ്തി എക്സില്‍ കുറിച്ചു. ഹസന്‍ നസ്റല്ലയക്കം ലെബനനിലും ഗാസയിലും രക്തസാക്ഷിയായവര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ഇന്നത്തെ പ്രചാരണ

More »

ഡല്‍ഹിയില്‍ നിന്ന് കാണാതായ വാഹനം ജയ്പൂരില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ ; ക്ഷമാപണവും ഐ ലൗ ഇന്ത്യ കുറിപ്പും

ഡല്‍ഹിയില്‍ നിന്ന് കാണാതായ വാഹനം ജയ്പൂരില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍. ക്ഷമാപണക്കുറിപ്പും മോഷ്ടാക്കളുടേതായി കാറില്‍ നിന്ന് കണ്ടെത്തി. മോഷ്ടിച്ചതിന് ക്ഷമ ചോദിച്ചുകൊണ്ട് വാഹനത്തിന്റെ നമ്പറടങ്ങുന്ന കുറിപ്പ് ഗ്ലാസിനുമുകളില്‍ ഒട്ടിച്ചുവെച്ചിരിക്കുകയാണ് മോഷ്ടാക്കള്‍. ഐ ലവ് ഇന്ത്യ

ഓവര്‍ ടേക്കിങ്ങിനെ ചൊല്ലി തര്‍ക്കം ; മാതാപിതാക്കളുടെ മുന്നില്‍ വെച്ച് 34 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; മുംബൈയില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍

മലാഡില്‍ 34 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍. മുംബൈയിലെ ദിന്‍ദോഷി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഒക്ടോബര്‍ 22 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മഹാരാഷ്ട്ര നവനിര്‍മ സേന (എംഎന്‍എസ്) അംഗമായ ആകാശ് മെയിനെയാണ്

'എന്റെ അച്ഛന്‍ മാന്യനായ വ്യക്തിയാണ്, പക്ഷേ ഞാനല്ല' ... നിങ്ങളുടെ സുഹൃത്ത് ഒരു ഗുണ്ടാസംഘത്തിലുള്ളയാളാണ് ; ബാബ സിദ്ദിഖിയുടെ കൊലയാളികളിലൊരാളായ ശിവ് കുമാറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാവുന്നു

മഹാരാഷ്ട്രയിലെ എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലയാളികളില്‍ ഒരാളായ ശിവ് കുമാറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാവുന്നു. യാര്‍ തേരാ ഗ്യാങ്സ്റ്റര്‍ ഹായ് ജാനി (നിങ്ങളുടെ സുഹൃത്ത് ഒരു ഗുണ്ടാസംഘത്തിലേതാണ്) എന്ന അടിക്കുറിപ്പോടെ മൂന്ന് മാസം മുമ്പാണ് ശിവ് കുമാര്‍ തന്റെ ഫോട്ടോ

ഗൗരി ലങ്കേഷ് വധക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികള്‍ക്ക് ഗംഭീര സ്വീകരണം നല്‍കി ഹിന്ദുത്വ സംഘടനകള്‍

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികള്‍ക്ക് കര്‍ണാടകയില്‍ ഗംഭീര സ്വീകരണം നല്‍കി ഹിന്ദുത്വ സംഘടനകള്‍. ആറു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ഒക്ടോബര്‍ ഒന്‍പതിന് ബംഗളുരു സെഷന്‍സ് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച പരശുറാം വാഗ്മോര്‍, മനോഹര്‍

പശുത്തൊഴുത്ത് വൃത്തിയാക്കി അതില്‍ കിടന്നാല്‍ കാന്‍സര്‍ ഭേദമാകും ; വിചിത്ര വാദവുമായി യുപി മന്ത്രി

പശുത്തൊഴുത്ത് വൃത്തിയാക്കി അതില്‍ കിടന്ന് കാന്‍സര്‍ രോഗികള്‍ക്ക് സ്വയം രോഗം സുഖപ്പെടുത്താമെന്ന വിവാദ പരാമര്‍ശവുമായി യുപി മന്ത്രി സഞ്ജയ് സിങ് ഗാങ്വര്‍. 10 ദിവസം പശുക്കളെ ലാളിച്ചും സേവിച്ചും രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ വെട്ടിക്കുറയ്ക്കാമെന്നും കരിമ്പ് വികസന വകുപ്പിലെ

ധനസഹായം അവസാനിപ്പിക്കണം, മദ്രസകള്‍ അടച്ചു പൂട്ടണം, കുട്ടികളെ ഔപചാരിക വിദ്യാലങ്ങളില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍

മദ്രസകള്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പട്ട് ദേശീയ ബാലവകാശ കമ്മീഷന്‍. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചു. മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്ന് ബാലവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ ''ഔപചാരിക വിദ്യാലയങ്ങളില്‍ ചേര്‍ക്കണം എന്ന്